Kerala, News

ശക്തമായ മഴയ്ക്ക് സാധ്യത;കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് പ്ര‌ളയമുന്നറിയിപ്പുമായി കേന്ദ്രം

keralanews chance for heavy rain center issues flood warning to six states including kerala

തിരുവനന്തപുരം:കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ പ്രളയസാധ്യതാ മുന്നറിയിപ്പ്. 4 ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജല കമ്മീഷന്‍റെ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി മുന്നറിയിപ്പ് നൽകി.ബാംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഞായറാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.കേരളം, മാഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, അടക്കം 10 സംസ്ഥാനങ്ങളിൽ വരുന്ന നാല് ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സെൻട്രൽ ജല കമ്മീഷൻ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായി മഴ പെയ്യുന്നതിനാല്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പെരിയാറിന്റെ വനമേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. തമിഴ്നാട്ടിലെ നീലഗിരിയിൽ ശക്തമായ മഴ തുടരുമെന്നതിനാൽ പാലക്കാട് ഭവാനിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാമെന്നും ജല കമ്മീഷൻ അറിയിച്ചു.അതിനാല്‍ പാലക്കാട് ജില്ലയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കടല്‍ത്തീരങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി. 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ അഞ്ചര അടി ഉയരത്തില്‍ തിരമാല ഉയരുമെന്നും കടലില്‍ പോകരുതെന്നും അറിയിച്ചു.

കേരളത്തിന് പുറമേ മഹാരാഷ്ട്ര,ഗുജറാത്ത്,ഗോവ, കർണാടക,തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്. അതേസമയം മഹാരാഷ്ട്രയിലും ഗുജറാത്തിലും താഴ്ന്ന പ്രദേശങ്ങളും നഗര മേഖലകളും വെള്ളതിനടിയിലാണ്.മഹാരാഷ്ട്രയിൽ വരുന്ന മണിക്കൂറുകളിൽ 70 കിലോമീറ്റർ വേഗതയുള്ള കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന് 107 കിലോമീറ്റർ വരെ വേഗത വർദ്ധിക്കാം. മുംബൈയിലെ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് പൊലീസ് നിർദ്ദേശിച്ചു. മസ്ജിദ്, ഭയ്ഖാല സ്റ്റേഷനുകളിൽ രണ്ട് ലോക്കൽ ട്രെയിനുകളിലായി കുടുങ്ങിയ 40 പേരെ പുറത്തെത്തിച്ചു.

Previous ArticleNext Article