India, News

പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമസേനയ്ക്ക് ചിലവായ 102 കോടി രൂപയുടെ ബിൽ കേരളത്തിന് അയച്ചതായി കേന്ദ്രം

keralanews central sent abill of 102crore rupees to kerala spending for airforce in flood relief

ന്യൂഡൽഹി:പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമസേനയെ ഉപയോഗിച്ചതിന് ചിലവായ 102 കോടി രൂപയുടെ ബിൽ കേരളത്തിന് അയച്ചതായി കേന്ദ്രം. ഇക്കാര്യം രാജ്യസഭയെ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് അറിയിച്ചത്.വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഒപ്പം ഹെലികോപ്റ്ററുകള്‍ 634 തവണയും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പറന്നുവെന്നും അതില്‍ 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയതായും പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരാണ് ഇത്തരം സേവനങ്ങള്‍ക്കുള്ള തുക കൈമാറാനുള്ളത്.എന്നാല്‍ കേരളത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഈടാക്കാമെന്നും മന്ത്രി വ്യക്തമാക്കി.സൈന്യവും നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിനായി ചിലവായ തുകയുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ തയ്യാറാക്കുകയാണ് എന്നും ഉടന്‍ തന്നെ ഇതിന്‍റെ കണക്ക്പുറത്ത് വരുമെന്നും മന്ത്രി പറഞ്ഞു.

Previous ArticleNext Article