India, News

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും റോഡ് ടാക്‌സും ഒഴിവാക്കി കേന്ദ്രസർക്കാർ

keralanews central govt to exclude road tax and registration fees for electric vehicles

ന്യൂഡൽഹി:ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും റോഡ് ടാക്‌സും ഒഴിവാക്കി കേന്ദ്രസർക്കാർ.ഇത് സംബന്ധിച്ചുള്ള കരട് ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു. 1989 ലെ മോട്ടോര്‍ വാഹനചട്ടത്തിലെ 81ആം നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് നിലവില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലും ഒഴിവാക്കിയിട്ടുണ്ട്.2023 മുതല്‍ഇലക്ട്രിക് വാഹനങ്ങളും 2025 മുതല്‍ 150 സിസിയ്ക്ക് താഴെയുള്ള ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും മാത്രം വില്‍പന നടത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനുമായാണ് രാജ്യത്തെ ഗതാതഗ സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

Previous ArticleNext Article