ന്യൂഡൽഹി:ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്രം നൽകിവരുന്ന സബ്‌സിഡി കേന്ദ്രം നിർത്തലാക്കി. പകരം ഈ തുക മുസ്ലിം ന്യൂനപക്ഷങ്ങൾക്കായി ചെലവഴിക്കാനാണ് തീരുമാനം. കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.700 കോടി രൂപയാണ് ഹജ്ജ് സബ്സിഡിക്കായി നീക്കിവെച്ചിരുന്നത്.സബ്സിഡി നൽകുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം.2022ഓടെ സബ്സിഡി നൽകുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന്‍റെ ചുവടുപിടിച്ചാണ് നാലുവർഷം ബാക്കി നിൽക്കെ ഒറ്റയടിക്ക് കേന്ദ്രസർക്കാർ സബ്സിഡി നിർത്തലാക്കിയത്.
India, News
കേന്ദ്രസർക്കാർ ഹജ്ജ് സബ്‌സിഡി നിർത്തലാക്കി
Previous Articleയുവനടൻ സിദ്ധു ആർ പിള്ളയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി