India, News

അവധി ദിവസങ്ങളിലും വാക്‌സിന്‍ വിതരണം നടത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശം

keralanews central government has directed that covid vaccine must distributed on holidays also

ന്യൂഡൽഹി:രാജ്യത്ത് പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്‌സിന്‍ വിതരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒരു ദിവസവും വാക്‌സിന്‍ വിതരണം തടസ്സപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.നാല്‍പ്പത്തിയഞ്ചു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന, വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തോട് അനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. നിലവില്‍ അവധി ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നില്ല.പുതിയ നിർദേശം അനുസരിച്ച് അവധി ദിവസങ്ങളായ ദുഃഖ വെള്ളി, ഈസ്റ്റര്‍, വിഷു, മഹാവീര ജയന്തി എന്നീ ദിവസങ്ങളിലും വാക്സീന്‍ ലഭ്യമാകും. നിയന്ത്രണാതീതമായി രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ പരമാവധി ആളുകള്‍ക്ക് അതിവേഗം വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.വാക്‌സിനേഷന്‍ ലഭിക്കുന്നതിനും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ലഭിക്കുന്ന വാക്‌സിന്‍ കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കുക. മുന്‍ഗണനാ ക്രമമനുസരിച്ച് എല്ലാവര്‍ക്കും അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും.

Previous ArticleNext Article