India, News

വാക്‌സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ;ഈ മാസം 21 മുതൽ രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ

keralanews central government changes vaccine policy free vaccine for all from 21 of this month

ന്യൂഡൽഹി : രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി ഈ മാസം 21 മുതൽ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് വാക്സിനേഷൻ പ്രക്രിയയുടെ 25 ശതമാനം പ്രവർത്തനങ്ങളുടെ ചുമതല അവർക്ക് നൽകിയത്. എന്നാൽ ഇപ്പോൾ പഴയ സംവിധാനമാണ് മികച്ചതെന്ന അഭിപ്രായമാണ് പല സംസ്ഥാനങ്ങളും പങ്കുവെയ്ക്കുന്നത്. അതുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നും ആകെ വാക്‌സിന്റെ 75 ശതമാനവും സർക്കാർ വാങ്ങും. ഇതിന് പുറമേ സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിനേഷൻ പ്രക്രിയയുടെ 25 ശതമാനം പ്രവർത്തനങ്ങളുടെ ചുമതലയും സർക്കാർ വഹിക്കും. വരുന്ന രണ്ടാഴ്ചയ്ക്കുളളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. പുതിയ നിർദ്ദേശ പ്രകാരം സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.സ്വകാര്യ ആശുപത്രികൾക്ക് 150 രൂപവരെ മാത്രമേ വാക്‌സിന് ഈടാക്കാൻ കഴിയുകയുള്ളൂ. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.നിലവിൽ ഏഴ് കമ്പനികൾ കൂടി വാക്‌സിൻ നിർമിക്കുന്നുണ്ട്. മൂക്കിലൂടെ നൽകുന്ന വാക്‌സിനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Previous ArticleNext Article