ന്യൂഡൽഹി:റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ഫ്ലോട്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവും ഉൾപ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. കേരളമടക്കം 19 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്. നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം ഇതില്‍ 14 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങള്‍ 26ന് ഫ്‌ളോട്ടുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് ഇത്തരത്തില്‍ യാതൊരു അറിയിപ്പും കിട്ടിയില്ല എന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണര്‍ അറിയിച്ചു.ഇതിനു മുന്‍പ് 2015 ലും 2016 ലും കേരളം തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 2014 ല്‍ പുരവഞ്ചിയിലൂടെ സ്വര്‍ണ്ണമെഡലും 2017 ല്‍ അഞ്ചാം സ്ഥാനവും കേരളം നേടിയിരുന്നു. അവതരണാനുമതി നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമെന്നാണ് സൂചന.
Kerala, News
റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ഫ്ലോട്ട് കേന്ദ്രം ഒഴിവാക്കി
Previous Articleശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചിരിക്കുന്നു