Kerala, News

സംസ്ഥാനത്ത് സിമന്റ് വില കൂടി;സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് സംഘടനകൾ

keralanews cement-price rises in the state organisations warned that if govt will not take action against this the construction field will paralyzed

തിരുവനന്തപുരം:സംസ്ഥാനത്ത് സിമന്റ് വില കൂടി.ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി.ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെ സിമന്റ് കമ്പനികൾ ബാഗ് ഒന്നിന് 50 രൂപയോളം വര്‍ദ്ധിപ്പിച്ചു.സിമന്റ് കമ്പനികൾ നിരന്തരം വില വര്‍ദ്ധിപ്പിക്കുമ്ബോള്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ഈ കാലയളവില്‍ കമ്പനികൾ വിലവര്‍ദ്ധിപ്പിക്കുന്നത് പതിവാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒരു മാസത്തിനകം നിര്‍മാണ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിലേക്ക് പോകേണ്ടിവരുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.

Previous ArticleNext Article