കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിൽ നടത്തിയ സിബിഐ റെയ്‌ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പണവും സ്വര്‍ണവും പിടികൂടി. മൂന്നര ലക്ഷം രൂപയും 650 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പിടികൂടിയത്.ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചുവന്ന സാഹചര്യത്തില്‍ കള്ളക്കടത്ത് സംഘവുമായി കസ്റ്റംസിന് ബന്ധമുണ്ടെന്ന് പരാതിയിലാണ് റെയ്ഡ് നടത്തിയത്.സിബിഐയും ഡിആര്‍ഐയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ച ശേഷം വിട്ടയച്ചു. അനധികൃതമായി കടത്തിയ വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി.കഴിഞ്ഞ ദിവസം രാവിലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘത്തിന്റെ പരിശോധന ആരംഭിച്ചത്. ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയില്‍ കസ്റ്റംസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് സിബിഐ കണ്ടെത്തി.
Kerala, News
കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പണവും സ്വര്‍ണവും പിടികൂടി
Previous Articleസംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിൻ ഇന്ന് എത്തും