മുംബൈ: ടാറ്റയുടെ ഏറ്റവും നീളം കുറഞ്ഞ കോമ്പാക്ട് എസ്.യു.വി ഉടൻ തന്നെ വിപണിയിലിലെത്തുമെന്നു കമ്പനി അധികൃതർ അറിയിച്ചതായി റിപ്പോർട്ട്. 6.5 ഇഞ്ച് വലിപ്പം ഇന്ഫോടെയ്മെന്റ്, സിസ്റ്റം പുഷ് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സിസ്റ്റം, വിവിധ മോഡുകളോട് കൂടിയ ഗിയർ ഷിഫ്റ്റ് സംവിധാനം എന്നിങ്ങിനെ വരുന്നു പുതിയ നെക്‌സോണിന്റെ സവിശേഷതകൾ.
ഒരു വർഷം മുൻപ് ഡൽഹിയിൽ വെച്ചായിരുന്നു ടാറ്റ നെക്‌സോണിനെ അവതരിപ്പിക്കുന്നത്. രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് കാർ എത്തുക. 1.5 ഡീസൽ എൻജിനും 1.2 ടർബോ ചാർട് പെട്രോൾ എൻജിനും കാറിനുണ്ടാകും.
വർഷങ്ങളായി പഠിച്ചു കൊണ്ടിരുന്നത് മനുഷ്യ ശരീരത്തിൽ ജീവൻ നില നിർത്തുന്ന 78 അവയവങ്ങൾ ഉണ്ടെന്നാണ്. എന്നാൽ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയിരിക്കുകയാണ് ലിമെറിക് യൂണിവേഴ്സിറ്റിയിലെ സർജറി പ്രൊഫസർ ജെ.കാൽവിൻ കോഫിയുടെ നേതൃത്വത്തിലുള്ള സംഘം.
കുടലിനെയും മറ്റും ഉദരഭിത്തിയോടും (പെരിട്ടോണിയം) ചേർത്ത് നിർത്തുന്ന സ്തരങ്ങളുടെ മടക്കായ മെസെന്ററി അവയവമാണെന്നാണ് ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നത്. ഇതോടെ മനുഷ്യ ശരീരത്തിൽ 79 അവയവങ്ങളായി.
പെരിറ്റോണിയത്തിലെ ഇരട്ട മടക്കിലുള്ള ഇത് പല കഷ്ണങ്ങളെല്ലെന്നും ഇതൊരു അവയവമാണെന്നും ഗവേഷകർ കണ്ടെത്തി. ലിയനാർഡോ ഡാവിഞ്ചിയുടെ കാലം മുതൽ ശരീര പഠനങ്ങളിൽ ഇതേ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത്യാവശ്യമായ എന്തെങ്കിലും ചെയ്യുന്നതായി ഇതിനെ കണ്ടിരുന്നില്ല.
മെസെന്ററി ഒരു അവയവമാണെന്നു കണ്ടെത്തിയതോടെ പല ഉദര രോഗങ്ങൾക്കുമുള്ള ചികിത്സ എളുപ്പമാകും. ഇനി ഈ അവയവത്തിന്റെ ഉപയോഗം എന്താണെന്ന് മാത്രമാണ് കണ്ടെത്തേണ്ടിയിരിക്കുന്നത് മെസെന്ററിയെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തുന്നതോടെ ഉദര രോഗങ്ങൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതും കുറഞ്ഞേക്കാം.
ന്യൂയോർക്: പഴയ പതിപ്പ് ആൻഡ്രോയിഡ് ആപ്പിൾ ഫോണുകളിൽ നിന്നും വാട്ട്സ്ആപ്പ് നീക്കം ചെയ്യാൻ ആലോചന. ഇപ്പോൾ നിലവിൽ ചില ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കുന്നില്ല എന്ന പ്രശ്നം നിലവിലുണ്ട് എന്നതിന് പിന്നാലെയാണ് വാട്ട്സ്ആപ്പിന്റെ പുതിയ നീക്കം.
2016 ഫെബ്രുവരിയിലേ വാട്ട്സ്ആപ്പ് ശുചീകരണം പ്രഖ്യാപിച്ചു എങ്കിലും 2017-ൽ ആണ് ഇതാരംഭിച്ചിരിക്കുന്നത്. ബ്ലാക്ക് ബെറി ഒ.എസ്, ബ്ലാക്ക് ബെറി 10, നോക്കിയ എസ് 40, നോക്കിയ എസ് 60 സിംബിയൻ ഫോണുകൾക്ക് 2017 ജൂൺ 30 വരെ മാത്രമേ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കു.
നിലവിൽ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണ് കൂടുതൽ എന്നതിനാൽ ഈ ശുചീകരണം വാട്ട്സ്ആപ്പിന്റെ യൂസർ ബേസിനെ ബാധിക്കും എന്നാണ് റിപ്പോർട്ട്. ഐഫോൺ 4-ന് മുകളിൽ ഉള്ള ആപ്പിൾ ഫോണുകളിൽ മാത്രമേ ഇനി വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കു എന്നും റിപ്പോർട്ടുണ്ട്.
ന്യൂദല്‍ഹി: ഇന്ത്യയുടെ 4000 കിലോമീറ്റര്‍ ആണവവാഹക മിസൈലായ അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 4000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് അഗ്‌നി 4. കോമ്പൊസിറ്റ് റോക്കറ്റ് മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്.കഴിഞ്ഞദിവസം അഗ്‌നി 5 വിജയകരമായി വിക്ഷേപിച്ചിരുന്നു.
ഡി.ആര്‍ഡിഓ ആണ് അഗ്നി-4 നിര്‍മിച്ചത്.ഡിസംബര്‍ 26-ന് ഡിആര്‍ഡിഓ അഗ്നി -5 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്നി-5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി.
ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പിന് ഭീം (ബി.എച്ച്.ഐ.എം) ആപ്പ് എന്ന് പേരിട്ടു.
ഭരണഘടനയുടെ സ്ഥാപകന്‍ ഡോ. ബി.ആര്‍ അംബ്ദേക്കറുടെ സ്മരണാര്‍ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്. ന്യൂദല്‍ഹിയില്‍ നടന്ന ഡിജിധന്‍ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആപ്പ് പുറത്തിറക്കിയത്. നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകുമെന്നും മൊബൈല്‍ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണിത്. ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് വേണമെന്നില്ലെന്നും മോദി പറഞ്ഞു. ഭീം ആപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണെന്നും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അത് പൂര്‍ത്തിയാവുന്നതോടെ തള്ളവിരല്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്റര്‍നെറ്റ് ബാങ്കിങ്ങിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ദിനത്തിന് ലക്കി ഗ്രാഹക് യോജന, ഡിജിധന്‍ വ്യാപാര്‍ യോജന എന്നീ സമ്മാനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അന്‍പത് രൂപയ്ക്കും 3000രൂപയ്ക്കും ഇടയിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇ-ബാങ്കിങ്ങിലൂടെ ചെയ്യുന്നവര്‍ക്ക് ഈ സമ്മാന പദ്ധതിയില്‍ പങ്കെടുത്ത് സമ്മാനം നേടാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി.ആര്‍ അബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
മുംബൈ:ഡാറ്റാ ഉപയോഗത്തിനും കാളിങ്ങിനും പണം ചിലവാക്കി മടുത്ത ജനങ്ങൾക്ക് ഒരു ആശ്വാസമായി ജിയോ വന്നു എങ്കിലും 4ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമായി കൊണ്ടിരുന്നത്.എന്നാൽ കൂടുതൽ പേരും 3ജി ഫോണുകളാണ് ഉപയോഗിക്കുന്നത് എന്നത് ഒരു പ്രശ്നമായി തുടർന്നിരുന്നു.
ഇതിനൊരു പരിഹാരമായി ജിയോ 3ജി ഫോണുകളിലും ലഭ്യമാക്കാൻ അനിൽ അംബാനി ആലോചിക്കുന്നതായി റിപ്പോർട്ട്.ന്യൂ ഇയറോടെ ഈ ഓഫർ ലഭിക്കും എന്നാണ് റിപ്പോർട്ട്.
ജിയോയുടെ ആപ്പ് ഡൌൺലോഡ് ചെയ്യുന്നവർക്ക് ഡാറ്റ ഉപയോഗിക്കാൻ കഴിയും.ഈ ആപ്പ് ഡിസംബർ അവസാനത്തോടെ 3ജി ഫോണുകളിൽ ലഭ്യമാകും.ജനുവരി ഒന്നിന് അൺലിമിറ്റഡ് ഓഫർ 3ജി ഫോണുകളിലും ഉപയോഗിച്ച് തുടങ്ങാം.ഇതോടെ ജിയോ ഉപയോഗിക്കാൻ പറ്റാത്ത 3ജി ഫോൺ ഉപയോക്താക്കൾക്ക് ആശ്വാസമാകുകയാണ്.
നിലവിൽ 4ജി ഫോണുകളിൽ മാത്രം ലഭിക്കുന്ന ജിയോ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ 52 മില്ല്യൺ ഉപയോക്താക്കളെ സ്വന്തമാക്കി.നിലവിലുണ്ടായിരുന്ന എല്ലാ നെറ്റ് വർക്കുകളേയും പിന്നിലാക്കിയായിരുന്നു ജിയോയുടെ വളർച്ച.ഡിസംബർ 31 വരെ ഉണ്ടായിരുന്ന അൺലിമിറ്റഡ് ഓഫർ മാർച്ച് വരെ നീട്ടിയിട്ടുണ്ട്.
സാൻഫ്രാൻസിസ്കോ:പുതിയ നവീകരണങ്ങളുമായി ഫേസ്ബുക് വീണ്ടും ജനങ്ങളുടെ മനം കവരാൻ എത്തുന്നു.ഓരോ ദിവസവും പുതിയ പുതിയ സംവിധാനങ്ങൾ ഒരുക്കുന്ന ഫേസ്ബുക് ഇത്തവണ ഓഡിയോ ലൈവുമായാണ് ഉപയോക്താക്കൾക്ക് മുന്നിൽ എത്തുന്നത്.ഇപ്പോൾ വീഡിയോ ലൈവ് സംവിധാനം നിലവിലുണ്ട് എന്നതിന് പുറമെയാണിത്.
ഫേസ്ബുക് യുസേഴ്‌സിന് ന്യൂ ഇയർ സമ്മാനം ഗംഭീരമാകാനാണ് ഫേസ്ബുക് തീരുമാനം.ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയയാണ് ഫേസ്ബുക്.ഫേസ്ബുക് വരുന്നതിന് മുൻപ് ഏറ്റവും കൂടുതൽ പേർ ഉപഖയോഗിച്ച് കൊണ്ടിരുന്ന ഓർകുട്ടിനെ പിന്തള്ളിയായിരുന്നു ഫേസ്ബുക്കിന്റെ വളർച്ച.
ഈ ന്യൂ ഇയറിന് ഓഡിയോ ലൈവ് യുസേഴ്‌സിന് മുന്നിൽ എത്തിക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം.ഫേസ്ബുക് പേജിൽ നിന്നും പുറത്തു കടന്നാലും മൊബൈൽ ലോക്ക് ചെയ്തു കഴിഞ്ഞാലും ഓഡിയോ കേൾക്കാൻ പറ്റുന്ന രീതിയിലാണ് പുതിയ സംവിധാനം വരുന്നത്.കൂടാതെ ഫേസ്ബുക് ബ്രൗസ് ചെയ്യുന്നതോടൊപ്പം തന്നെ ഓഡിയോ കേൾക്കാനും പറ്റും.
വീഡിയോ ലൈവിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത് ഓഡിയോ ലൈവിലുടെ ഒഴിവാക്കാൻ പറ്റും എന്നൊരു ഗുണവും ഇതിനുണ്ട്.തുടക്കത്തിൽ ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഓഡിയോ ലൈവ് ലഭിക്കുക.
ഭോപ്പാൽ:ഇനി മൂത്രപ്പുര എവിടെയെന്ന് അന്വേഷിച്ച് ഒരുപാട് ബുദ്ധിമുട്ടേണ്ടതില്ല.ഗൂഗിൾ മാപ്പിലൂടെ അടുത്തുള്ള പബ്ലിക് ടോയ്ലറ്റ്സ് ലൊക്കേഷൻ കണ്ടുപിടിക്കാം.മധ്യപ്രദേശിലും രാജ്യത്തെ തലസ്ഥാന നഗരികളിലും ഈ സൗകര്യം ലഭ്യമാണ്.
ഇന്ന് മുതലാണ് ഇങ്ങിനെയൊരു സൗകര്യം കൂടി ഗൂഗിൾ ഒരുക്കിയിരിക്കുന്നത്.ഗൂഗിൾ മാപ്പിൽ നാല്പത്തിനായിരത്തോളം പബ്ലിക് മൂത്രപ്പുരകളുടെ ലൊക്കേഷനുകളും അത് തുറന്നിരിക്കുന്ന സമയങ്ങളും വ്യക്തമായും ലഭിക്കും.
ഇന്ത്യക്കാർക്കും വിദേശിയർക്കും മൊബൈൽ വഴിയോ ഡെസ്ക്ടോപ്പ് വഴിയോ അടുത്തുള്ള ടോയ്ലറ്റ്സുകൾ കണ്ടെത്താൻ പറ്റും.പബ്ലിക് ടോയ്‌ലെറ്റ്സ് എന്ന് ടൈപ്പ് ചെയ്‌താൽ മാത്രം മതി.ലഭ്യമായ ടോയ്ലറ്റ്‌സുകളുടെ ലൊക്കേഷൻ ഗൂഗിൾ മാപ് പറഞ്ഞു തരും.
പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ് വീണ്ടും ജനങ്ങൾക്ക് മുന്നിൽ.ഇപ്പോൾ വാട്ട്സ്ആപ്പിൽ ഒരു സന്ദേശം അയച്ചാൽ അത് വേണ്ടെന്ന് തോന്നുമ്പോൾ ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ പറ്റില്ല എന്നൊരു പ്രശ്നം നിലവിലുണ്ട്.ഇതാണ് പുതിയ അപ്ഡേഷനിലൂടെ വാട്ട്സ്ആപ്പ് ഇല്ലാതാക്കുന്നത്.
പുതിയ അപ്ഡേഷൻ മെസ്സേജ് വേണ്ടെന്ന് തോന്നിയാൽ ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകളുമായാണ് എത്തുന്നത്.
ഐഒഎസ് ബീറ്റ സോഫ്റ്റ് വേരിൽ ഇതിന്റെ ട്രിയലിങ് നിലവിലുണ്ട്.സാധാരണ ഗതിയിൽ പ്രവത്തിക്കാത്ത ഈ പുതിയ ഓപ്ഷൻ സെറ്റിങ്സിൽ പോയി പ്രവർത്തിപ്പിക്കേണ്ടതുണ്ട്. അപ്പോൾ മെസ്സേജിന്റെ മുകളിൽ ഹോൾഡ് ചെയ്താൽ രണ്ട് ഓപ്ഷനുകൾ കൂടുതലായി കാണാം.
പക്ഷേ ഇതൊക്കെ ഉപകാരപ്പെടുന്നത് സ്വീകർത്താവ് മെസ്സേജ് കാണുന്നത് വരെ മാത്രം.അതിനു ശേഷമാണു ഡിലീറ്റ് ചെയ്യുന്നതോ എഡിറ്റ് ചെയ്യുന്നതോ എങ്കിൽ നിങ്ങളുടെ വാട്ട്സ്‌ആപ്പിന്ന് മാത്രമേ മെസ്സേജ് മാറുകയുള്ളൂ.
സ്മാർട്ട്ഫോണുകൾ ചാർജ് ആകാൻ ഒരുപാട് മണിക്കൂർ സമയം എടുക്കുന്നത് ഇനി ഓർമ്മ മാത്രമാകുന്നു.ഇന്ത്യൻ ശാസ്ത്രജ്ഞൻ അടക്കമുള്ള ശാസ്ത്ര സംഘമാണ് പുതിയ കണ്ടുപിടിത്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഇനി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിമിഷ നേരം കൊണ്ട് ചാർജ് ചെയ്യാൻ പറ്റും എന്നാണു ഇവർ പറയുന്നത്.
യൂനിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ളോറിഡയാണ് ഈ റീസെർച് നടത്തിയിരിക്കുന്നത്.അവർ ഒരു ഫ്ലെക്സിബിൾ സൂപ്പർക്പ്പാസിറ്റർ വികസിപ്പിച്ചു.ഇത് 3000 പ്രാവശ്യം വേഗതയിൽ ചാർജ് ചെയ്യാൻ സാധിക്കും.
എനർജി സ്റ്റോറേജ് കപ്പാസിറ്റിയും വളരെ കൂടുതലാണ്.ഇപ്പോഴുള്ള ബാറ്ററിക്ക് പകരം ഈ ന്യുതന ബാറ്ററി ഉപയോഗിക്കുകയാണെങ്കിൽ ഒരാഴ്ച്ചയോളം ചാർജ് ചെയ്യണ്ടതായി വരില്ല എന്നും യു.സി.ഫ് അവകാശപ്പെടുന്നു.
എല്ലാ സ്മാർട്ഫോണിന്റെയും ബാറ്ററി ഒരു വർശം കഴിയുമ്പോൾ തന്നെ ചാർജിങ്ങ് സ്റ്റോറേജ് കപ്പാസിറ്റി നഷ്ട്ടപെടുന്നതായി അനുഭവിക്കാം.
സൂപ്പർകപ്പാസിറ്റി ആ പോരായ്മ ഇല്ലാതാക്കുന്നു.നാനോ മെറ്റീരിയൽസ് കൊണ്ടുണ്ടാക്കിയ ഈ ബാറ്ററി ലിഥിയം-അയോൺ ബാറ്ററിയേക്കാൾ എത്രയോ മെച്ചപ്പെട്ടതാണ്.