സ്നേഹാക്ഷരങ്ങൾ ഏകദിന സഹവാസ ക്യാമ്പ് നടത്തി

snehaksharam

കാഞ്ഞങ്ങാട്: തായന്നൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്കായി  സ്നേഹാക്ഷരങ്ങൾ കൂട്ടായ്മ്മയുടെയും യൂത്ത് ഫൈറ്റേഴ്സ് എണ്ണപ്പാറയുടെയും നേതൃത്വത്തിൽ  ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

പരിസ്ഥിതി പഠനം, ഓല കളിപ്പാട്ട നിർമാണം,ചിത്ര രചന തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ക്ലാസുകൾ നടത്തി.  പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കേണ്ടതിന്റെ അനിവാര്യത കുട്ടികളെ പഠിപ്പിക്കാനും സ്വന്തമായും ക്രിയാത്മകമായും കളിപ്പാട്ടങ്ങൾ നിര്മിക്കുവാനും വേണ്ടിയാണു ഓലകൊണ്ടുള്ള കളിപ്പാട്ട നിർമാണത്തെ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്ന് സ്നേഹാക്ഷരങ്ങളിലെ ഐറിഷ് വത്സമ്മ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു.

സ്നേഹാക്ഷരങ്ങൾ  ഒരു കൂട്ടം സമാന മനസ്കരുടെ  കൂട്ടായ്മയാണ്. കേരളത്തിൽ പലയിടങ്ങളിലായി  പലരീതിയിൽ സ്നേഹാക്ഷരങ്ങൾ ക്യാമ്പുകൾ സംഘടിപ്പികാറുണ്ട്.  സമാന മനസ്കർ എത്തിച്ചു നൽകുന്ന പഠനോപകരണങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കുട്ടികൾക്ക് സമ്മാനിക്കുന്നത്. അർഹരായ കുട്ടികളെ  പലയിടങ്ങളിൽനിന്നായി കണ്ടെത്തി ഒരു സ്നേഹ സഹവാസ ക്യാമ്പ് നടത്തി അതിൽ പങ്കെടുക്കുന്നവരുടെ കഴിവുകൾ മുൻനിർത്തി  സമ്മാനമായാണ്  പഠനോപകരണങ്ങൾ നൽകുന്നത്. വേദികൾ കെട്ടിപ്പൊക്കി  പ്രമുഖരെ മുന്നിൽ നിർത്തി നിർധനരായ കുട്ടികളെ കാഴ്ച വസ്തുക്കളാക്കാതെ കുട്ടികൾ തന്നെ പരസ്പരം പഠനോപകരണങ്ങൾ കൈമാറുകയും  അവർക്ക് ആവശ്യമുള്ളത് മാത്രം ചോദിച്ചുവാങ്ങുകയും  ചെയ്യുന്നത്  പുതിയ അനുഭവം സമ്മാനിക്കുന്നു . വളരെ ഹൃദ്യമായ രീതിയിൽ തങ്ങൾക്ക് കിട്ടിയ സമ്മാനങ്ങൾ വരെ  അത് അർഹതപ്പെട്ടവർക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് കുട്ടികളുടെ ഇടയിൽ സഹജീവികളോടുള്ള കരുതൽ വളർത്താൻ വളരെ ഉപകരിക്കും .അവധികാലത്തെ ഒരു  ഉത്സവാന്തരീക്ഷത്തിൽ   പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും  കുരുത്തോലകൾ കൊണ്ട് കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയും പരസ്പരം കുഞ്ഞുമനസിലെ  അറിവുകൾ പങ്കു വച്ചും കുട്ടികൾ  ഒരു ദിവസം മുഴുവൻ ആഘോഷമാക്കി.

sneha2

വിവിധ സ്കൂളുകളിൽ നിന്നായി 73 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ഓല കളരിയിൽ ബൈജുവും ശ്രേയയും കുട്ടികൾക്കായി വിവിധ കളിപ്പാട്ടങ്ങൾ നിർമിക്കാൻ പഠിപ്പിച്ചു. മലയാറ്റൂരുള്ള രമേശും  നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും ക്യാമ്പിനെ സജീവമാക്കി നിലനിർത്താൻ വളരെ സഹായിച്ചു.

സമ്മാനങ്ങൾ നല്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും മുഖങ്ങൾ പ്രസിദ്ധീകരിച്ച് പരസ്യകമ്പനികളുടെ വക്താക്കൾ ആകെണ്ടന്നു തീരുമാനിച്ച  സുമനസുകൾ തായന്നൂർ നിവാസികൾക്ക് പുതിയ അനുഭവം തന്നെ ആയിരുന്നു .

ഇന്ന് അംബേദ്കര്‍ ജയന്തി

keralanews today is ambedkar jayanthi

ഇന്ന് അംബേദ്കര്‍ ജയന്തി. Educate, Agitate, Organize (പഠിക്കുക, പോരാടുക, സംഘടിക്കുക) എന്നീ മുദ്രാവാക്യങ്ങളാണ് അംബേദ്കര്‍ ലോകത്തിന് നല്‍കിയത്. ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനുമെതിരെ സംസാരിക്കുമ്പോള്‍ അംബേദ്കര്‍ ഭീഷണികളെ ഭയന്നിരുന്നില്ല. അപഹസിക്കപ്പെട്ടുകൊണ്ട് ഹിന്ദുമതത്തില്‍ തുടരുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞു. ഹിന്ദുമതത്തിലാണ് ജനിച്ചതെങ്കിലും ഹിന്ദുമതത്തില്‍ തുടരാന്‍ തയ്യാറല്ലെന്നും അറിയിച്ചുകൊണ്ട് ബുദ്ധമതം സ്വീകരിച്ചതോടെ, ബുദ്ധമതം അധസ്ഥിതരെ ഉള്‍ക്കൊള്ളുന്ന മതമാണെന്ന തിരിച്ചറിവോടെ ‘പ്രബുദ്ധരാകുക’ എന്ന ആശയവും നടപ്പിലാക്കാന്‍ അംബേദ്കറിന് കഴിഞ്ഞു.

ഹിന്ദു ദേശീയതയെ നേരിടാന്‍ ശക്തമായ പ്രത്യയശാസ്ത്രമാണ് അംബേദ്കര്‍ മുന്നോട്ടുവെച്ചത്. ജീവന് യാതൊരുറപ്പുമില്ലാതെ ദലിതര്‍ ഭയത്തില്‍ ജീവിക്കുന്ന ഇന്ത്യയില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിത് വെമുല സ്വപ്‌നം കണ്ടത് അംബേദ്കര്‍ വിഭാവനം ചെയ്ത ലോകമാണ്. രോഹിത് തുടങ്ങിവെച്ച മുന്നേറ്റം ഇപ്പോഴും അധസ്ഥിതവിഭാഗങ്ങളെ സ്വാഭിമാനത്തെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്.

AKFPT മദ്ധ്യ- ഉത്തര മേഖല കൺവെൻഷൻ ആരംഭിച്ചു

Screenshot_2017-01-26-11-45-00-708

കോഴിക്കോട്: കേരളത്തിലെ പെട്രോൾ പമ്പ് ഉടമകളുടെ ഏറ്റവും വലിയ സംഘടനയായ AKFPT യുടെ ഉത്തര – മദ്ധ്യ കേരള കൺവെൻഷൻ ഇന്ന് രാവിലെ തൊഴിൽ- എക്സൈസ് മന്ത്രി ടി.പി. രാമകൃഷണൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ശ്രീനാരയണ സെന്റിനറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ന് ഡീലർമാർ നേരിടുന്ന തൊഴിൽ പരവും സാമൂഹ്യപരവുമായ സുരക്ഷ ഉറപ്പ് വരുത്തന്നതിനു വേണ്ട ചർച്ചകളും തുടർനടപടികളും ഉണ്ടാവുമെന്ന്   മന്ത്രി ഉറപ്പ് നൽകുകയും ക്രൂഡ് ഓയൽ വില കുറയുന്ന സാഹചര്യത്തിലും പെട്രോൾ ഡീസൽ വില കൂട്ടുന്ന ഓയൽ കമ്പനികളുടെ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

Screenshot_2017-01-26-11-43-32-058

AKFPT യുടെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്  എം.എൻ രാമചന്ദ്രൻ പതാക ഉയർത്തിയ ചടങ്ങിൽ എം കെ രാഘവൻ എം പി, എ പ്രദീപ് കുമാർ എം എൽ എ, എം.കെ മുനീർ എം എൽ എ, അഡ്വ. പി എസ്. ശ്രീധരൻ പിള്ള, പി വി ചന്ദ്രൻ, പി കെ പരീക്കുട്ടി ഹാജി എന്നിവർ മുഖ്യാതിഥികളായിരുന്നു.

Screenshot_2017-01-26-11-45-51-393Screenshot_2017-01-26-12-13-43-986

പൊതു മേഖല എണ്ണ കമ്പനികളുടെ പ്രതിനിധികളായി ആർ കെ നമ്പ്യാർ,  സതീഷ് കുമാർ, ഉമേഷ് കുൽകർണി എന്നിവർ സന്നിഹിതായിരുന്നു. AKFPT സംസ്ഥാന പ്രസിഡണ്ട് അഡ്വ.തോമസ് വൈദ്യർ മുഖ്യ പ്രഭാഷണവും മലപ്പുറം ജില്ലാ സെക്രട്ടറി എം അബ്ദുൾ കരീം നന്ദി പ്രകാശനവും നടത്തി.

 

AKFPT മദ്ധ്യ-വടക്കൻ മേഖല സമ്മേളനം

AKFPT North and Central Zone Dealer convention 2017 January 26.

കോഴിക്കോട് : ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേ ഡേഴ്സിസിന്റെ മദ്ധ്യ-വടക്കൻ മേഖല സമ്മേളനം 2017 ജനുവരി 26 ന് കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. രാവിലെ 9 മണിക്ക് AKFPT കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം എൻ. രാമചന്ദ്രൻ പതാക ഉയർത്തുകയും തുടർന്ന്  കേരള സംസ്ഥാന തൊഴിൽ- എക്സൈസ്  വകുപ്പ് മന്ത്രി ടി.പി. രാമകൃഷണൻ പരിപാടി ഉത്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. മുഖ്യാതിഥികളായി എം കെ രാഘവൻ എം പി, എ.പ്രദീപ് കുമാർ എം എൽ എ, ഡോ.എം കെ. മുനീർ എംഎൽ എ, അഡ്വ.പി എസ് ശ്രീധരൻപിള്ള, പി.വി ചന്ദ്രൻ, പി.കെ. പരീക്കുട്ടി ഹാജി എന്ന് ചടങ്ങിൽ പങ്കെടുക്കും. AKFPT മദ്ധ്യമേഖല ഭാരവാഹികളായ സി.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷ സ്ഥാനവും ഓർഗനൈസിങ്ങ് കമ്മിറ്റി ജനറൽ കൺവീനർ കെ.പി ശിവാനന്ദൻ സ്വാഗത പ്രസംഗവും നിർവഹിക്കും.

ഇന്ന് പൊതുമേഖല ഓയൽ കമ്പനികളുടെ ഡീലേർസ് നേരിടുന്ന പ്രശ്നങ്ങളും, പെട്രോൾ പമ്പ് ജീവനകാർക്കും ഡീലർമാർക്കും നേരെ ഉണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളും ഈ അവശ്യ സർവ്വീസിനെ  വൻ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്ന അവസരത്തിലാണ് അസ്സോസിയേഷൻ കൂടുതൽ കരുത്താർജ്ജിച്ച് കൊണ്ട് ഇത്തരം കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത് എന്നതും വളരെ പ്രത്യേകം ശ്രദ്ധേയമാണ്.

AKFTP സംസ്ഥാന പ്രസിഡണ്ട് എം.തോമസ് വൈദ്യർ മുഖ്യ പ്രഭാഷണവും മലപ്പുറം പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എം അബ്ദുൾ കരീം നന്ദി പ്രകാശനവും നടത്തും.

രാഷ്ട്രീയ-സാംസ്കാരിക- വ്യവസായ രംഗത്തെ പ്രമുഖരോടൊപ്പം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കോഴിക്കോട് ഡിവിഷണലിലെ സീനിയർ റീട്ടെയൽ സെയിൽസ് മാനേജർ ടി.വി വിജയരാഘവൻ, ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ നിന്നും CRM സതീഷ് കുമാർ, ഭാരത്ത് പെട്രോളിയത്തിൽ നിന്നും TM ഉമേഷ് കുൽക്കർണിയും സംബന്ധിക്കുന്നു.

സംഘടനാ ചർച്ചകളും പ്രതിനിധി സമ്മേളനവും വിവിധ ജില്ലകളിലെ അസോസ്സിയേഷൻ ഭാരവാഹികളുടെ സാന്നിദ്ധ്യവും കൊണ്ട് സമ്മേളനം ശ്രദ്ധേയമാവും.

ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം

Tax practitioners association meet

കാസറഗോഡ്: ആൾ കേരള ഇൻകം ടാക്സ് /സെയിൽസ് ടാക്സ് പ്രാക്ടീഷണേഴസ് അസോസിയേഷന്റെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 11ന് കാസറഗോഡ് വെച്ച് നടത്താൻ തീരുമാനിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു.

ഇൻകം ടാക്സ് / സെയിൽസ് ടാക്സ് മേഖലയിൽ ജോലി ചെയ്യുന്ന ആയിരകണക്കിന് ടാക്സ് പ്രാക്ടീഷണേസ്മാർക്ക് വേണ്ടി ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ നിലകൊള്ളുന്ന കേരളത്തിലെ ഒരേയൊരു സംഘടനയാണ് ആൾ കേരള ഇൻകം ടാക്സ് സെയിൽ ടാക്സ് പ്രാക്ടീഷേഴസ് അസോസ്സിയേഷൻ.

അസോസ്സിയേഷന്റെ 15മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 11ന് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബേക്കൽ ക്ലബിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരിപാടിയുടെ ഉത്ഘാടനം ബഹു. റവന്യു മന്ത്രി ശ്രീ. E ചന്ദ്രശേഖരൻ നിർവഹിക്കും. മുഖ്യാതിഥിയായി ഉദുമ എം എൽ എ കുഞ്ഞിരാമനും പങ്കെടുക്കും. അന്നേ ദിവസത്തെ പ്രതിനിധി സമ്മേളനം നിയമ-സാംസ്കാരിക മന്ത്രി എ.കെ ബാലൻ ഉത്ഘാടനവും അദ്ധ്യക്ഷ സ്ഥാനം തോമസ് കെ. ഡി യും സ്വാഗത പ്രസംഗം റോയി റിപ്പണും നിർവഹിക്കും.