കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ചെറുവത്തൂർ സ്വദേശി അറസ്റ്റിൽ

keralanews cheruvathoor native who received money by offering job was arrested

കണ്ണൂർ:കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി  ലക്ഷങ്ങൾ തട്ടിയെടുത്ത ചെറുവത്തൂർ സ്വദേശി അറസ്റ്റിൽ.വായിക്കോട് മുഴക്കോം താളൂർ വീട്ടിൽ ടി.വി ബൈജുവാണ്(31) കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിലായത്.എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.195 ഫീൽഡ് റെജിമെന്റിൽ ഗണ്ണർ തസ്തികയിൽ ജോലി ചെയ്തിരുന്നയാളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.കണ്ണൂർ ജില്ലയിലെ ഏഴുപേരിൽ നിന്നായി 10.31 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ്‌ പരാതി.പിണറായി സ്വദേശികളായ വിഘ്‌നേശ്,രഖിൽ,സ്നേഹ,അക്ഷയ,അനില,പിലാത്തറ സ്വദേശികളായ ശ്രീദത്ത്,ശ്രീരാഗ് എന്നിവരുടെ പരാതിയിലാണ് നടപടി.കാസർകോഡ് ഉൾപ്പെടെയുള്ള അയൽജില്ലകളിലും ഇയാൾ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഒരുതവണ പരിചയപ്പെട്ട ഉദ്യോഗാർത്ഥി വഴി മറ്റ് ഉദ്യോഗാർത്ഥികളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇയാളുടെ രീതി.ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ ഇയാൾ വികാസ്,പ്രിൻസ്,കാർത്തിക് എന്നീ പേരുകളിലാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെടാറുള്ളത്.പുരുഷന്മാർക്ക് കരസേനയിൽ ജനറൽ കാറ്റഗറിയിലേക്കും വനിതകൾക്ക് സിഐഎസ്എഫിലേക്കുമാണ് ഇയാൾ തൊഴിൽ വാഗ്ദാനം ചെയ്യുന്നത്.കരസേനയിൽ നിന്നും മൂന്നു വർഷം മുൻപ് ഇയാൾ ഒഴിവായതായാണ് വിവരം.ഇയാളുടെ പേരിൽ ഭാര്യ നൽകിയ ഒരു പരാതി നിലനിൽക്കുന്നതായും പോലീസ് പറഞ്ഞു.

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്(കിയാൽ) എംഡിയായി വി.തുളസീദാസിനെ വീണ്ടും നിയമിച്ചു

keralanews v thulaseedas is again appointed as the md of kial

കണ്ണൂർ:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്(കിയാൽ) എംഡിയായി വി.തുളസീധരനെ വീണ്ടും നിയമിച്ചു.പി.ബാലകിരണിനെ മാറ്റിയാണ് തുളസീദാസിനെ നിയമിച്ചിരിക്കുന്നത്. വിമാനത്താവളനിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തുളസീദാസായിരുന്നു കിയാൽ എംഡി.പിന്നീട് രാജമൗലിയെ എംഡിയായി നിയമിച്ചു.ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും തുളസീദാസിനെ എംഡിയായി നിയമിച്ചെങ്കിലും പിന്നീട് അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു. ഇതോടെയാണ് ടൂറിസം ഡയറക്റ്ററായ ബാലകിരണിന് കിയാൽ എംഡി സ്ഥാനം കൂടി നൽകിയത്.ഇപ്പോൾ എംഡി സ്ഥാനത്തുനിന്നും ബാലകിരണിനെ മാറ്റിയാണ് തുളസീദാസിനെ വീണ്ടും നിയമിച്ചിരിക്കുന്നത്.

അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പയ്യന്നൂരിൽ യുവാവ് പിടിയിൽ

keralanews man arrested with drugs worth five lakhs in payyannur

പയ്യന്നൂർ:അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പയ്യന്നൂരിൽ യുവാവ് പിടിയിൽ. പയ്യന്നൂർ എക്‌സൈസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയിലാണ് അഞ്ചുലക്ഷം രൂപ വിലവരുന്ന ഹാഷിഷും എൽഎസ്‌ഡി സ്റ്റാമ്പുകളുമായി വേങ്ങര സ്വദേശി നാലകത്ത് ശാദുലിയുടെ മകൻ മുക്രിക്കാടൻ മാവിൻ കീഴിൽ അഫ്സൽ(26) അറസ്റ്റിലായത്.വ്യാഴാഴ്ച്ച രാവിലെ ഒൻപതുമണിയോട് കൂടി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.108 ഗ്രാം ഹാഷിഷും 19 എൽഎസ്‌ഡി സ്റ്റാമ്പുകളും ഇയാളിൽ നിന്നും പിടിച്ചടുത്തു. അന്താരാഷ്ട്ര വിപണിയിൽ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്നവയാണിവ എന്ന് എക്‌സൈസ് സംഘം അറിയിച്ചു.ഗോവയിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവ പയ്യന്നൂരിൽ എത്തിച്ചത്.മയക്കു മരുന്നുമായി യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. പയ്യന്നൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്റ്റർ പ്രസാദ് എം.കെ,അസി.എക്‌സൈസ് ഇൻസ്പെക്റ്റർ എം.വി ബാബുരാജ്,പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോലി,ശശി ചേണിച്ചേരി എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

കീഴാറ്റൂർ ബൈപാസ്:സമരം ശക്തമാക്കാനൊരുങ്ങി വയൽക്കിളികൾ;കത്തിച്ച സമരപന്തൽ പുനഃസ്ഥാപിക്കും

keralanews keezhattoor bypass the vayalkkilikal will strengthen the strike

കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി വയൽക്കിളികൾ.കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ തീയിട്ടു നശിപ്പിച്ച സമരപന്തൽ പുനർനിർമിക്കുമെന്ന് വയൽക്കിളി പ്രവർത്തകർ അറിയിച്ചു.25 ന് ബഹുജന പിന്തുണയോടുകൂടി സമരപന്തൽ പുനഃസ്ഥാപിക്കാനാണ് തീരുമാനം.വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടത്തിവന്നിരുന്ന കീഴാറ്റൂർ വയൽക്കിളി പ്രവർത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.ഇതിനു പിന്നാലെ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ സമരപ്പന്തലിനു തീയിടുകയായിരുന്നു.ഇതിനിടെ കഴിഞ്ഞ ദിവസം എസ്‌ഡിപിഐ പ്രവർത്തകർ കീഴാറ്റൂർ വയൽ സന്ദർശിച്ചു.സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതും സമരപന്തൽ കത്തിച്ചതും പ്രതിഷേധാർഹമാണെന്ന് എസ്‌ഡിപിഐ പ്രവർത്തകർ പറഞ്ഞു.എസ്ഡിപിഐ സംസ്ഥാന സമിതിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം സെക്രട്ടറി സി ഇര്‍ഷാദ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

കീഴാറ്റൂർ വയൽക്കിളികളുടെ സമരപന്തൽ കത്തിച്ച സംഭവത്തിൽ 12 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

keralanews case charged against 12 cpm workers in keezhattoor

കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ കൂട്ടായ്മയായ വയൽക്കിളികളുടെ സമരപന്തൽ കത്തിച്ച സംഭവത്തിൽ 12 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് വയൽക്കിളി പ്രവർത്തകരുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിച്ചത്.തങ്ങൾ കൃഷി ചെയ്യുന്ന വയലാണെന്നും ഇത് നികത്തി ദേശീയപാത നിർമിക്കാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയൽക്കിളി സമരം നടത്തിയത്.പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.വയല്‍ക്കിളികളെ അറസ്റ്റ് ചെയ്തതോടെ പ്രദേശത്തു തമ്പടിച്ച സിപിഎം പ്രവര്‍ത്തകര്‍ വയലിലേക്കു കടന്നുകയറി വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചു. അഗ്നിശമനസേന തീകെടുത്താന്‍ ശ്രമിച്ചുവെങ്കിലും പന്തല്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

മധുവിന്റെ കൊലപാതകം;പ്രതികൾക്ക് ജാമ്യമില്ല

keralanews madhu murder case no bail for the accused

മണ്ണാർക്കാട്:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് പ്രത്യേക കോടതി തള്ളി. പട്ടികജാതി-വർഗ പ്രത്യേക കോടതിയാണു കേസ് പരിഗണിച്ചത്. കേസിലെ 16 പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി.കേസിൽ താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോല ഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൾ കരീം (48), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (34), കള്ളമല ചെരുവിൽ വീട്ടിൽ ബിജു, കള്ളമല വിരുത്തിയിൽ മുനീർ (28) എന്നീ 16 പേരാണ് അറസ്റ്റിലായത്.അട്ടപാടിയിലെ കടകളില്‍ നിന്ന് സാധനം മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു സംഘം നാട്ടുകാര്‍ മധുവിനെ മര്‍ദിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തലക്കടിയേറ്റതാണ് മധുവിെന്‍റ മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മധുവിെന്‍റ ശരീരത്തില്‍ അമ്ബതോളം മുറിവുകളുള്ളതായും ഇതിലൂടെയുണ്ടായ രക്തസ്രാവവും മരണത്തിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണത്തിൽ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതി സ്റ്റേ

keralanews the high court stayed the high court order to issue a final notification in the revised salary of nurses

കൊച്ചി:സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണത്തിൽ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതി സ്റ്റേ.നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഈ മാസം 31നു മുൻപ് പുറപ്പെടുവിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജുമെന്‍റുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. അതേസമയം ഹിയറിങ് തുടരാം.ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ആശുപത്രികൾക്കു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും രോഗികളുടെ ചികിത്സാഭാരം കൂടുമെന്നും മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ വാദം തുടരുമെന്നും വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിടുകയായിരുന്നു.

തൃശ്ശൂരിൽ വൻ തീപിടുത്തം;നിരവധി വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു

keralanews huge fire broke out in thrissur

തൃശൂർ:തൃശ്ശൂരിൽ വൻ തീപിടുത്തം.ഇന്നു പുലര്‍ച്ച രണ്ടോടെയായിരുന്നു സംഭവം.കാഞ്ഞൂര്‍ റോഡിൽ ഗ്ലസന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ചൂണ്ടക്കാട്ടില്‍ ബേക്കേഴ്സ് എന്ന ബിരിയാണി ഉത്പന്ന മൊത്തവ്യാപാര സ്ഥാപനമാണ് കത്തിനശിച്ചത്.ഈ സ്ഥാപനത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഡ്രസ് വേള്‍ഡ് എന്ന തയ്യല്‍ സ്ഥാപനവും അഗ്നിക്കിരയായി.ബിരിയാണി ഉത്പന്ന മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നും തയ്യല്‍ കടയിലേക്ക് തീ പടരുകയായിരുന്നു. തയ്യല്‍ കടയില്‍ നിന്നും തീ പടര്‍ന്ന് സമീപ വീട്ടിലെ ഫര്‍ണീച്ചറുകളും കത്തി നശിച്ചിട്ടുണ്ട്. വീടിന്‍റെ മുകള്‍ നിലയിലേക്ക് തീയും പുകയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് നിഗമനം.

റിപ്പോർട്ട് തള്ളി;ഡി സിനിമാസിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്

keralanews report rejected order to take case against d cinemas

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പുറമ്ബോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.കേസെടുത്ത് അന്വേഷണം നടത്താന്‍  കോടതി ഉത്തരവിട്ടു.ഭൂമി കൈയേറി ഡി സിനിമാസ് നിര്‍മാണം നടത്തിയെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച്‌ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.ഇതേതുടര്‍ന്ന് ത്വരിത പരിശോധന നടത്തിയ ശേഷമാണ് ഡി സിനിമാസ് ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയത്.ഭൂമിയിടപാടിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

പഴയങ്ങാടിയിൽ സിപിഎം-ലീഗ് സംഘർഷം

keralanews cpm league conflict in pazhayangadi

പഴയങ്ങാടി:പഴയങ്ങാടിയിൽ സിപിഎം-ലീഗ് സംഘർഷം.ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്ക്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ഡിവൈഎഫ്ഐ,ലീഗ് പ്രവർത്തകർക്ക് മർദ്ദനമേൽക്കുകയും സിപിഎം-ലീഗ് ഓഫീസുകൾക്ക് നേരെ അക്രമമുണ്ടാവുകയും ചെയ്തു.കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ യുവധാര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിനിടെ വാക്കേറ്റമുണ്ടായിരുന്നു.ഇതിനെ തുടർന്ന് ബുധനാഴ്ച രാത്രി അക്രമം തുടങ്ങി.ഡിവൈഎഫ്ഐ പ്രവർത്തകൻ റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന റിഷാദിന് മർദനമേറ്റു.ഇയാളെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ലീഗ് പ്രവർത്തകനും മർദനമേറ്റു.പിന്നീട് സംഘടിച്ചെത്തിയ ലീഗ് പ്രവർത്തകർ പഴയങ്ങാടി പ്രതിഭ തീയേറ്ററിന് സമീപത്തെ സിപിഎം ഓഫീസിൽ അടിച്ചു തകർത്തു.തുടർന്ന് സിപിഎം പ്രവർത്തകർ ബീവി റോഡിലെ ലീഗ് ഓഫീസിനു നേരെയും അക്രമം നടത്തി. അക്രമത്തെ തുടർന്ന് സ്ഥലെത്തിയ പഴയങ്ങാടി എസ്‌ഐയും സംഘവും പ്രവർത്തകരെ വിരട്ടിയോടിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.