വ്യാജ ഇൻഷുറൻസ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

keralanews the woman who take away lakhs of rupees from the car owners by issuing fake insurance paper

കണ്ണൂർ:വ്യാജ ഇൻഷുറൻസ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ.കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷന് സമീപമുള്ള യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി  ബ്രാഞ്ചിലെ ജീവനക്കാരിയായ എളയാവൂര്‍ സൗത്തിലെ ഒട്ടുംചാലില്‍ ഷീബ ബാബുവിനെ(37)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയിലെ സീനിയര്‍ മാനേജര്‍ സജീവിന്റെ പരാതിയിലാണ് ഷീബയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് വര്‍ഷത്തിലധികമായി യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാള്‍ടെക്‌സ് ബ്രാഞ്ചില്‍ പോര്‍ട്ടര്‍ ഓഫീസറായി ജോലി ചെയ്തുവരികയാണ് ഷീബ. മൂന്ന് വര്‍ഷമായി ഉപഭോക്താക്കളുടെ തുക അടക്കാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു.ഇരിട്ടി വള്ളിത്തോട് സ്വദേശിയായ ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള KL-13-Z-0735 എന്ന നമ്പർ  വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് അടക്കാന്‍ വേണ്ടി ഇരിട്ടിയിലെ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.2017-18 കാലയളവില്‍ ഇന്‍ഷൂറന്‍സ് തുക അടച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു.എന്നാൽ ഇൻഷുറന്സ് തുകയായ 15,260 രൂപ   താന്‍ കണ്ണൂര്‍ ബ്രാഞ്ചില്‍ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരിയായ ഷീബയുടെ പക്കല്‍  അടച്ചതായി ജീവനക്കാരോട് ഷെഫീഖ് പറഞ്ഞു.തുടര്‍ന്ന് ഇന്‍ഷൂറന്‍സ് പേപ്പര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.വാഹന ഉടമകളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഇന്‍ഷൂറന്‍സ് കമ്പനിയുടെ സൈറ്റില്‍ പോയി കമ്പനി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത്  ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം ഇന്റര്‍നെറ്റില്‍ നിന്ന് എടുത്ത ശേഷം സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്യും. അതിനു ശേഷം അതിന്റെ ഫോട്ടോ കോപ്പിയെടുത്തിട്ട് അതില്‍ കോര്‍ട്ട് ഫീ സ്റ്റാമ്ബൊട്ടിച്ച്‌ വാഹന ഉടമകൾക്ക് ഇന്‍ഷൂറന്‍സ് പേപ്പര്‍ നല്‍കും.ഇത്തരത്തിലാണ് ഷീബ തട്ടിപ്പ് നടത്തി വന്നിരുന്നത്.ഷിയ ബസ് ഉടമ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷിയാബ് ഇബ്രാഹിമിന്റെ ബി എം ഡബ്ല്യു കാറിന്റെ ഇന്‍ഷൂറന്‍സ് അടക്കാനുള്ള 46000 രൂപയും ഷീബ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. ഇങ്ങനെ 200 ഓളം പേരുടെ കയ്യിൽ നിന്നായി ഷീബ ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.ഷീബ ബാബുവിന് പിന്നില്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.

തീർത്ഥയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു

keralanews two persons died in a car accident

ഫറോക്ക്:തീർത്ഥയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു.മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മേലെ പുതുക്കോട് കരിബില്‍പൊറ്റ ചന്ദ്രന്‍തൊടി മുഹമ്മദ് (60), മകള്‍ ചാലിയം ബീച്ച്‌ റോഡ് കോവില്‍ക്കാരന്റകത്ത് ഷംസുദ്ദീന്റെ ഭാര്യ മുംതാസ് (35) എന്നിവരാണ് മരിച്ചത്. മുഹമ്മദും ഭാര്യയും മക്കളും പേരക്കുട്ടികളുമടങ്ങുന്ന പതിനൊന്നംഗ സംഘം ഞായറാഴ്ച രാത്രിയാണ് ഏര്‍വാടിയിലേക്ക് തീര്‍ത്ഥ യാത്ര പോയത്. മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചി-മുതുമല റോഡില്‍ കരൂരിനു സമീപം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഉടന്‍ തന്നെ പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചുവെക്കിലും മുഹമ്മദുo മകളും മരിക്കുകയായിരുന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റ മുഹമ്മദിന്റെ ഭാര്യ സുഹറ (55), മുഹമ്മദ് സിനാന്‍ (28), ആഷിഖ് റഹ്മാന്‍ (26), മുനീറ (32), മരിച്ച മുംതാസിന്റെ മക്കളായ ഷിജില നര്‍ഗീസ് (13), ആയിഷ ഫന്‍ഹ (12), ഷഹന ഷെറിന്‍ (10) എന്നിവരെ പരിക്കുകളോടെ കരൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തളിപ്പറമ്പിൽ നിർത്തിയിട്ട കാറിനടിയിൽ നിന്നും ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു

keralanews bombs were found below a parked car in thaliparamba

തളിപ്പറമ്പ്:തളിപ്പറമ്പിൽ നിർത്തിയിട്ട കാറിനടിയിൽ നിന്നും ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ പിൻവശത്ത് ചിൻമയ വിദ്യാലയത്തിന് സമീപമെത്തുന്ന റോഡിൽ നിർത്തിയിട്ടിരുന്ന കാറിനടിയിലാണ് ബോംബ് കണ്ടെത്തിയത്.ബിജെപി അനുഭാവിയായ ഗോപാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിനടിയിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ  ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ബോംബ് കണ്ടെടുത്തത്.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ദളിത് ഹർത്താൽ;ജില്ലയിൽ വിവിധയിടങ്ങളിൽ സംഘർഷം

keralanews dalith hartal violence in different areas of kannur district

കണ്ണൂർ:ദളിത് സംഘടനകൾ ഇന്നലെ നടത്തിയ ഹർത്താലിൽ ജില്ലയിൽ വിവിധയിടങ്ങളിൽ സംഘർഷം.വാഹന ഗതാഗതം കാര്യമായി തടസ്സപ്പെട്ടില്ലെങ്കിലും ഭൂരിഭാഗം കടകളും തുറന്നു പ്രവർത്തിച്ചില്ല.ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് യുവജന സംഘടനകളും രംഗത്തെത്തിയതോടെ പലയിടത്തും പ്രതിഷേധം ശക്തമായി.രാവിലെ തുറന്നു പ്രവർത്തിച്ച പല കടകളും ഏറെ വൈകാതെ പൂട്ടി.തളിപ്പറമ്പ്,കണ്ണൂർ,മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ കടയടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി.ഹര്‍ത്താല്‍ ദിനത്തില്‍ തളിപ്പറമ്പിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും രാവിലെ മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.എന്നാല്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യപിച്ച് രംഗത്തു വന്ന യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എത്തി വാഹനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒഴിവാക്കി കടകള്‍ മാത്രം അടപ്പിച്ചതോടെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തു വന്നത്.തുടര്‍ന്ന് തളിപ്പറമ്പ് എസ്ഐ പി.എ. ബിനുമോഹന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ചത്.കടകള്‍ തുറക്കുന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തയാറായില്ല.ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇരിട്ടി പട്ടണത്തില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷം ഉണ്ടായി.ഇന്നലെ രാവിലെ 10 മണിയോടെ നഗരത്തിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെ സിഐടിയു ചുമട്ടു തൊഴിലാളികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കം മൂത്തതിനെത്തുടര്‍ന്നു ഇരിട്ടി എസ്‌ഐ സഞ്ജയ്കുമാറിന്‍റെ നേതൃത്വത്തില്‍ എത്തിയ പോലീസ് ഇരു വിഭാഗങ്ങളെയും പിന്തിരിപ്പിക്കുകയായിരുന്നു.കണ്ണൂരിലും ഹർത്താലിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.പലയിടങ്ങളിലും സമരാനുകൂലികൾ ബസുകൾ തടഞ്ഞു. കടകൾ അടപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം ബസുകൾ തടയാനുള്ള സമരാനുകൂലികളുടെ ശ്രമം സംഘർഷത്തിനിടയാക്കി. രാവിലെ നഗരത്തിലെയും പരിസരങ്ങളിലെയും കടകൾ പതിവുപോലെ തുറക്കുകയും ബസുകൾ സർവീസ് നടത്തുകയും ചെയ്തെങ്കിലും പത്തോടെ പുതിയതെരുവിൽനിന്നും പ്രകടനമായി കണ്ണൂരിലേക്ക് നീങ്ങിയ സമരാനുകൂലികൾ പുതിയതെരു, പള്ളിക്കുന്ന്, കണ്ണൂർ ജെഎസ് പോൾ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ്, പ്ലാസ എന്നിവിടങ്ങളിലെ കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കുകയായിരുന്നു. ഇതോടെ നഗരത്തിലെ മറ്റു കടക്കാരും കടകളടച്ചു.എന്നാൽ, ഹോട്ടലുകൾ തുറന്നുപ്രവർത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. ഇതിനിടെ ഒരു സംഘം പഴയ ബസ് സ്റ്റാൻഡിനു സമീപം ബസുകൾ തടഞ്ഞു.സർവീസ് നിർത്തിയില്ലെങ്കിൽ ബസുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സംഘർഷം ഉടലെടുത്തു.പോലീസ് എത്തി പ്രകടനക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവം; പറവൂരിൽ ഇന്ന് ബിജെപി ഹർത്താൽ

keralanews the incident of accused died under police custody bjp hartal in paravoor today

കൊച്ചി:വീടാക്രമണത്തെത്തുടർന്നു ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തെത്തുടർന്ന് പറവൂർ മണ്ഡലത്തിൽ ഇന്ന് ബിജെപി  ഹർത്താൽ.വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പിൽ ശ്രീജിത്(27) ആണ് മരിച്ചത്. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോട് കൂടിയാണ് മരണപ്പെട്ടത്.പോലീസ് മർദ്ദനത്തെ തുടർന്നാണ് ശ്രീജിത്ത് മരണപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്നു രാവിലെ വരാപ്പുഴ പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ശ്രീജിത്തിന്‍റെ വീടു സന്ദർശിക്കും.

റേഡിയോ ജോക്കിയുടെ കൊലപാതകം;മുഖ്യപ്രതി അലിഭായ് പിടിയിൽ

keralanews murder of radio jockey main accused arrested

തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അലിഭായ് പോലീസ് പിടിയിൽ.ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ  അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുമാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാൾ ഖത്തറിലേക്ക് കടക്കുകയായിരുന്നു. അലിഭായിയുടെ വീസ റദ്ദാക്കാൻ ഖത്തറിലെ സ്പോണ്‍സറോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.തുടർന്നാണ് ഇയാൾ കേരളത്തിൽ തിരിച്ചെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് റേഡിയോ ജോക്കിയായി രാജേഷിനെ കാറിലെത്തിയ അക്രമി സംഘം മടവൂർ ജംഗ്ഷനു സമീപത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്.രാജേഷിന്‍റെ ഓഫീസിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം.രാജേഷിന്‍റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്‍റെ ഭർത്താവാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.അക്രമി സംഘം എത്തുന്ന സമയത്ത് രാജേഷ് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു

keralanews 26 killed several others injured as bus carrying school students falls into deep gorge in himachal pradesh

ധർമശാല:ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു. പഞ്ചാബുമായി അതിരിടുന്ന നുർപുർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.60 കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.മരണ സംഘ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിൽ ബസ് കിടക്കുന്നത് റോഡിൽനിന്നു നോക്കിയാൽപോലും കാണാൻ കഴിയില്ലെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശവാസി പറഞ്ഞു. പോലീസും ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

ജില്ലയിലെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു

keralanews private bus operators in the district have withdrawn their indefinite bus strike from tomorrow

കണ്ണൂർ:ജില്ലയിലെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു.കസ്റ്റമറി ബോണസ് നേടിയെടുക്കുന്നതിനായാണ് സ്വകാര്യ ബസ് തൊഴിലാളികൾ – സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്സ്, എ.ഐ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ സംഘടനകൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകിയിരുന്നത്.ബോണസ് പത്തൊമ്പത് ശതമാനത്തിൽ നിന്നും ഒരു ശതമാനം വർദ്ധിപ്പിച്ച് ഇരുപത് ശതമാനമാക്കി നൽകിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.ലേബർ ഓഫീസിൽ ബസ് ഓണേഴ്സും തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് ബോണസ് കൂട്ടി നൽകാൻ തീരുമാനമായത്.

ജാർഖണ്ഡിൽ പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത മൂന്നു കുട്ടികൾ മരിച്ചു

keralanews three children died after vaccinaion in jharkhand

പലാമു: ജാർഖണ്ഡിൽ രോഗപ്രതിരോധ വാക്സിൻ കുത്തിവയ്പെടുത്ത മൂന്ന് ശിശുക്കൾ മരിച്ചു. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ലോയേങ്ക ഗ്രാമത്തിലാണ് സംഭവം.വാക്സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കകമാണ് കൂട്ടികൾ മരിച്ചത്.വാക്സിൻ സ്വീകരിച്ച ആറ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ജപ്പാന്‍ ജ്വരം, മീസല്‍സ്, ഡിപിടി എന്നിവയ്ക്കുള്ള വാക്സിനുകളാണ് ഇവര്‍ക്ക് എടുത്തത്.സംഭവത്തെ തുടർന്നു ആരോഗ്യ വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉത്തരവിട്ടിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

തേനിയിൽ വാഹനാപകടം;നാല് മലയാളികൾ മരിച്ചു

keralanews accident in theni four malayalees died

തമിഴ്‌നാട്:തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മലപ്പുറം അഴിഞ്ഞിലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(34), ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ റഷീദിന്റെ മറ്റൊരു മകന്‍ ഫായിസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈയില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ റഷീദും കുടുംബവും തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് വിവരം. മൃതദേഹങ്ങള്‍ തേനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്.