തിരുവനന്തപുരം:ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടപടി.സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്തുവെന്നും നിഷ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വനിതാ കമ്മിഷന്റെ നടപടി. സംഭവത്തില്‍ നിഷാ സാരംഗിന് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’യും പിന്തുണ പ്രഖ്യാപിച്ചിരുന്നു.സിനിമയിലെ വനിതാ അംഗങ്ങളുടെ കൂട്ടായ്മയായ വുമൺ ഇൻ കളക്ടീവും നിഷയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍, നിഷയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്നും നിഷ പരമ്പരയിൽ തുടര്‍ന്നും അഭിനയിക്കുമെന്നുമാണ് ചാനല്‍ അധികൃതര്‍ പറയുന്നത്. അതേസമയം സംവിധായകനെ മാറ്റാതെ പരമ്പരയിൽ അഭിനയിക്കില്ലെന്ന നിലപാടിലാണ് നിഷ.
കുറ്റക്കാരനല്ലെന്ന് തെളിയും വരെ ദിലീപ് അമ്മയിൽ നിന്നും പുറത്തു തന്നെ:മോഹൻലാൽ
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ അംഗത്വം അമ്മയുടെ പൊതുയോഗത്തില്‍ അജണ്ട വച്ചാണ് ചര്‍ച്ച ചെയ്തതെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍.ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ പൊതുയോഗത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മിലെ അംഗങ്ങളാരും സംസാരിച്ചിട്ടില്ല. കുറ്റവിമുക്തനാകും വരെ ദിലീപ് അമ്മയിലുണ്ടാകില്ലെന്നും എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.ദിലീപ് വിഷയത്തിൽ പൊതുസഹോഹത്തിൽ നിന്നുയർന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കാൻ എറണാകുളം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.ദിലീപ് അറസ്റ്റിലായപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ പുറത്താക്കണം, സസ്‌പെന്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ മമ്മൂട്ടിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ഉയര്‍ന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് ദിലീപിന്റെ അംഗത്വ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. അടിയന്തര തീരുമാനമെടുത്തില്ലെങ്കില്‍ സംഘടന രണ്ടായി പിളരുന്ന തരത്തിലായിരുന്നു നീക്കങ്ങള്‍. പിന്നീടാണ് സസ്പെന്‍ഷന്‍ സംബന്ധിച്ച നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. തുടര്‍ന്ന് ചേര്‍ന്ന നിര്‍വാഹക സമിതി തീരുമാനം മരവിപ്പിക്കാനും അടുത്ത പൊതുയോഗത്തിന് വിടാനും തീരുമാനിച്ചു. അമ്മയുടെ യോഗത്തിൽ ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ണായിത്തത്.ഇതിനെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളടക്കം ആരും എതിർത്തില്ല.എഴുന്നേറ്റ് നിന്ന് അഭിപ്രായം പറയാനും പ്രതിഷേധിക്കാനും അവര്‍ക്ക് കഴിയുമായിരുന്നു. ആരും എതിര്‍ക്കാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചത്. ‘അമ്മ’യിലേയ്ക്കില്ലെന്ന് ദിലീപ് പറയുന്നു. ആ സാഹചര്യത്തില്‍ ദിലീപ് സംഘടനയ്ക്ക് പുറത്തു തന്നെയാണ്. കുറ്റവികമുക്തനാകും വരെ ദിലീപ് പുറത്തു തന്നെയായിരിക്കും. ‘ അമ്മ’യില്‍ നിന്ന് രാജിവച്ച രണ്ടു പേരുടെ കത്തു മാത്രമാണ് ലഭിച്ചത്. ഭാവനയും രമ്യാ നമ്ബീശനും. മറ്റാരും രാജി തന്നിട്ടില്ല. രാജി പിന്‍വലിച്ച് തിരിച്ചുവന്നാല്‍ സ്വീകരിക്കുമോയെന്ന് പറയാനാവില്ല. രാജിയുടെ കാരണങ്ങള്‍ അവര്‍ പറയണം. അക്കാര്യം പൊതുയോഗത്തില്‍ അവതരിപ്പിക്കണം. അംഗങ്ങള്‍ അംഗീകരിച്ചാല്‍ തിരിച്ചുവരുന്നതിന് തടസമില്ല.’അമ്മ എന്ന സംഘടന ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ്.അവർക്ക് കഴിയാവുന്ന സഹായങ്ങളൊക്കെ സംഘടന ചെയ്തു കൊടുത്തിട്ടുണ്ട്.തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന് ഇരയായ നടി ഒരിക്കലും അമ്മയിൽ പരാതി പറഞ്ഞിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.മഴവില്‍ ഷോയിലെ സ്‌കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമര്‍ ആയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.ഈ സന്ദര്‍ഭം ഉണ്ടായില്ലെങ്കില്‍ സ്‌കിറ്റ് ഡബ്ല്യൂ.സി.സിക്കെതിരാണെന്ന് നമുക്ക് തോന്നില്ലായിരുന്നുവെന്നും എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. താരസംഘടന സംഘടിപ്പിച്ച ഷോയില്‍ മുതിര്‍ന്ന വനിതാ താരങ്ങള്‍ അവതരിപ്പിച്ച് സ്‌കിറ്റ് സ്ത്രീവിരുദ്ധമാണെന്നും ഡബ്ല്യൂ.സി.സിക്ക് എതിരാണെന്നുള്ള ആരോപണം ശക്തമായതിനെ കുറിച്ച് മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍.സ്‌കിറ്റ് സ്ത്രീവിരുദ്ധമായില്ലേ എന്ന ചോദ്യത്തിന് നിങ്ങള്‍ സ്‌കിറ്റ് കണ്ടിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ മറുപടി പറയാന്‍ ആരംഭിച്ചത്. ഡബ്ല്യൂ.സി.സി അംഗംങ്ങള്‍ കൂടിയായ സ്ത്രീകള്‍ ചേര്‍ന്നാണ് സ്‌കിറ്റ് ഒരുക്കിയത്. അതില്‍ സ്ത്രീവിരുദ്ധനായ ഒരാളെ തല്ലിയോടിക്കുന്നതായാണ്് കാണിച്ചിരിക്കുന്നത്. സ്‌കിറ്റ് നല്ലതോ മോശമോ എന്നുള്ളത് വേറെ വിഷയമാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ അഞ്ചാമത്തെ കുട്ടിയേയും രക്ഷപ്പെടുത്തി;കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നു
ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ അഞ്ചാമത്തെ കുട്ടിയേയും രക്ഷിച്ചു.രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇനി കോച്ച് അടക്കം എട്ടുപേരാണ് ഗുഹയില്‍ ബാക്കിയുള്ളത്.ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.തുടക്കത്തില്‍ കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ചു.തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് രണ്ടാം ഘട്ട രക്ഷാദൗത്യം ആരംഭിച്ചത്. ഇന്നുതന്നെ എല്ലാവരേയും പുറത്തെത്തിക്കാനാണ് സംഘത്തിന്റെ ശ്രമമെങ്കിലും ഇത് പുര്‍ണമായും നിറവേറ്റാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് സൂചന. അതേസമയം ഇന്നലെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി.
അഭിമന്യുവിന്റെ കൊലപാതകം;പോപ്പുലർ ഫ്രന്റ് ലക്ഷ്യമിട്ടത് വൻ കലാപം
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിലൂടെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നത് വന്‍ കലാപം എന്ന് പ്രതികളുടെ മൊഴി. എസ്ഡിപിഐക്കാരായ മൂന്നു പ്രതികളാണ് ചോദ്യംചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്‌എഫ്‌ഐ വെള്ളയടിച്ച ചുവരില്‍ എഴുതണമെന്നും മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കണമെന്നുമായിരുന്നു ലഭിച്ച നിര്‍ദ്ദേശമെന്നു പ്രതികള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. അഭിമന്യുവിനെ മാത്രമല്ല പരമാവധി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുക എന്ന ലക്ഷ്യവുമായാണ് മാരകായുധങ്ങളുമായി കോളേജിലെത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ നമ്പറുകൾ പോലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞദിവസം പിടിയിലായ നവാസ്, ജെഫ്റി എന്നിവരെ റിമാന്‍ഡ് ചെയ്തു.ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ നല്‍കും.ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ബിലാല്‍ (19), ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി പുതിയാണ്ടി റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഫറൂഖ് (19) എന്നിവരാണു കസ്റ്റഡിയിലുള്ളത്.
വിജ്ഞാപനം തിരുത്തി സിപിഎം എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനം നൽകിയതായി പരാതി
കണ്ണൂർ:വിജ്ഞാപനം തിരുത്തി സിപിഎം എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനം നൽകിയതായി പരാതി.റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനമാണ് സിപിഎം നേതാവിന്റെ ഭാര്യയ്ക്കുള്ളത്.എന്നാൽ ഒന്നാം സ്ഥാനക്കാരിയെ മറികടന്ന് രണ്ടാം സ്ഥാനക്കാരിക്ക് നിയമനം നൽകിയത് സംവരണാടിസ്ഥാനത്തിലാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എം എഡ് വിഭാഗത്തിലാണ് എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം ലഭിച്ചത്. ജൂൺ 8നാണ് വിജ്ഞാപനം ഇറക്കിയത്. ജൂൺ 14 ന് അഭിമുഖവും നടന്നു. അഭിമുഖത്തിൽ ഇവർക്ക് രണ്ടാം റാങ്കായിരുന്നു. ഇതോടെ കരാർ നിയമനത്തിന് സംവരണം നടപ്പിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഒ ഇ സി സംവരണത്തിൽപെടുത്തി ഇവർക്ക് നിയമനവും നൽകി.എന്നാൽ ഈ തസ്തികയിലേക്ക് ഇറക്കിയ വിജ്ഞാപനത്തിൽ സംവരണകാര്യം സൂചിപ്പിരുന്നില്ല. പൊതു നിയമനത്തിന് വേണ്ടിയാണ് സർവകലാശാല വിജ്ഞാപനം ഇറക്കിയത്. ഒരു വിഷയത്തിന് മാത്രമായി അധ്യാപകരെ നിയമിക്കുമ്പോൾ വിജ്ഞാപനത്തിൽ റൊട്ടേഷൻ സംവരണം ഉണ്ടാകാറില്ല. ഇതോടെ സംവരണം അടിസ്ഥാനപ്പെടുത്തിയാണ് നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്ന സർവകലാശാലയുടെ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടു.അധ്യാപന പരിചയം, ദേശീയ-അന്തർ ദേശീയ തലങ്ങളിലുള്ള സെമിനാറിലെ പങ്കാളിത്തം, തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.അഭിമുഖത്തിൽ ഒന്നാമതെത്തിയത് മറ്റൊരു ഉദ്യോഗാർത്ഥിയായിരുന്നു. ഇവരെ ഒഴിവാക്കിയാണ് എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒന്നാം റാങ്കുകാരി.ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരിയും തമ്മിൽ അഞ്ച് മാർക്കിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്.
തായ്‌ലൻഡിലെ ഗുഹയിൽ നിന്നും കുട്ടികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ ഇന്നും തുടരും
ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്നും തുടരും.കഴിഞ്ഞ ദിവസം ആറുമണിക്കൂറിലേറെ നീണ്ട ശ്രമത്തിെനാടുവില്‍ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. 13 വിദേശ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നത്. ഇന്നലെ കുട്ടികളെ പുറത്തെത്തിച്ചവര്‍ തന്നെയാണ് ഇന്നും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുക. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ചെറുതായി മഴ തുടങ്ങിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ മഴ ശക്തമാകുെമന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ശക്തിപ്പെട്ടാന്‍ രക്ഷാ പ്രവര്‍ത്തനം തടസപ്പെടും. അതിനാല്‍ എത്രയും പെെട്ടന്ന് ഗുഹയില്‍ കുടുങ്ങിയ ബാക്കി പേരെ കൂടി എത്രയും വേഗം പുറെത്തത്തിക്കാനാണ് ശ്രമം. രക്ഷപ്പെടുത്തിയ നാലു കുട്ടികളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മൂ പാ (െവെല്‍ഡ് ബോര്‍) 1,2,3,4 എന്നാണ് ഗവര്‍ണര്‍ അവരെ വിശേഷിപ്പിച്ചത്. മൂപാ (െവെല്‍ഡ് ബോര്‍) എന്നത് അവരുെട ഫുട്ബോള്‍ ക്ലബ്ബിെന്‍റ േപരാണ്. ഇനിയും ഗുഹയില്‍ നിന്ന് പുറത്തെത്താത്ത കുട്ടികളുെട രക്ഷിതാക്കള്‍ക്ക് ഭയാശങ്കകള്‍ ഉണ്ടാകാതിരിക്കാനാണ് രക്ഷപ്പെട്ട കുട്ടികളുെട പേരുകള്‍ രഹസ്യമാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ ആരോഗ്യവാന്‍മാരാെണന്നും നിരീക്ഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കാസർകോഡ് ഉപ്പളയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
കാസർകോഡ്:കാസര്‍കോട് ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ബീഫാത്തിമ(65), നസീമ, അസ്മ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. ബീഫാത്തിമയുടെ പാലക്കാട്ടുള്ള മകളുടെ വീടുകേറിത്താമസത്തില്‍ പങ്കെടുത്ത ശേഷം തിരികെ വരുമ്ബോള്‍ പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.അപകടത്തില്‍ ജീപ്പ് പാടെ തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന ഏഴ്‌പേര്‍ക്ക് പരിക്കുണ്ട്. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കാസർകോഡ് സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കുട്ടികള്‍ ഉള്‍പ്പെടെ 13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.
കണ്ണൂർ ശ്രീകണ്ഠപുരത്ത് വെള്ളക്കെട്ടിൽ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു
ശ്രീകണ്ഠപുരം:കണ്ണൂർ ശ്രീകണ്ഠപുരത്ത് വെള്ളക്കെട്ടിൽ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു.തഞ്ചാവൂര്‍ സ്വദേശിനി സുന്ദരാമാള്‍ (69) ആണ് മരിച്ചത്. ശ്രീകണ്ഠപുരത്ത് പുഴകര കവിഞ്ഞ ഒഴുകി വീടിനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. രാത്രി അബദ്ധത്തില്‍ ഈ വെള്ളക്കെട്ടില്‍ വീണാകാം മരണം സംഭവിച്ചതെന്നാണ് നിഗമനം.രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകണ്ഠപുരം പോലീസ് എത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയിലെ പുഴകള്‍ കര കവിഞ്ഞൊഴുകി മലയോര മേഖലയില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസവും നേരിടുന്നുണ്ട്.
സംവിധായകൻ മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സീരിയൽ നടിയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം:സംവിധായകൻ മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സീരിയൽ നടിയുടെ വെളിപ്പെടുത്തൽ.ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’എന്ന സീരിയലിൽ ‘നീലു’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ കുറേ കാലങ്ങളായി സീരിയലിന്റെ സംവിധായകനിൽ നിന്ന് വളരെ മോശം അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് നിഷ പറഞ്ഞു.തന്നോട് മോശമായി പെരുമാറാന്‍ വന്നപ്പോള്‍ വിലക്കിയിരുന്നു. ഇതോടെ തന്നോട് വിരോധം ആയെന്നും പിന്നീട് സെറ്റില്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും നിഷ അഭിമുഖത്തില്‍ പറഞ്ഞു. സീരിയലിലെ നായകന്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടും സംവിധായകന്റെ സ്വഭാവത്തിന് മാറ്റം ഉണ്ടായില്ലെന്നും നിഷ പറഞ്ഞു. സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറയുന്നു. അതേസമയം, തന്നെ വ്യക്തി പരമായും അധിക്ഷേപിച്ചതായി നിഷ പറയുന്നു. തന്നെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും നിഷ പറയുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണമെന്നും എന്നാല്‍ താന്‍ രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായകനോടും പറഞ്ഞിരുന്നുവെന്നും നിഷ പറയുന്നു. സംഭവം വിവാദമായതോടെ നിഷയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരാണെത്തിയത്. ചാനലിന് ഏറ്റവും റേറ്റിങുള്ള സീരിയലില്‍ നിന്ന് നിഷ പോയാല്‍ പിന്നെയത് കാണില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കി. ഇപ്പോള്‍ നിഷയ്ക്ക് പിന്തുണയുമായി ‘അമ്മ, ആത്മ സംഘടന, ഫ്‌ളവേഴ്‌സ് ചാനല്‍’ എന്നിവര്‍ രംഗത്തെത്തി. അമ്മയുടെ പിന്തുണയറിയിച്ച് മമ്മുട്ടിയാണ് നിഷയെ വിളിച്ചത്. നടി മാലാ പാര്‍വ്വതിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറായി ചാനലും, പിന്തുണയറിയിച്ച് മമ്മൂട്ടിയും വിളിച്ചെന്ന് അറിയിച്ചത്. ഇതിനിടെ ആര്‍ ഉണ്ണികൃഷ്ണനെതിരെ നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്വമേധയ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങൾ ഗൗരവകരമായ വിഷയമാണെന്നും ഈ വിഷയത്തില്‍ പോലീസും ശക്തമായി ഇടപെടണമെന്നും ജോസഫൈന്‍ വ്യക്തമാക്കി.
തായ്‌ലൻഡ് ഗുഹയിൽ കുടുങ്ങിയ നാല് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോർട്ട്
ബാങ്കോക്ക്: പതിനഞ്ചു ദിവസം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളായ നാല് കുട്ടികളെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടിരിക്കുന്നത്. പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെയാണ് കുട്ടികളെ പുറത്തെത്തിച്ചിരിക്കുന്നത്. ഇപ്പോഴും 10 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക. കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കും. നീന്തലറിയാത്ത കുട്ടികള്‍ക്ക് കയറില്‍ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാന്‍ സാധിക്കും. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പുറത്ത് സജ്ജമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു.മഴ അല്‍പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഇപ്പോള്‍ താഴ്ന്നുവരികയാണ്. ഇതോടെ ഗുഹയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കുകയും ചെയ്തു.