കെ.സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

keralanews high court granted bail for k surendran

കൊച്ചി:കെ.സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.21 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്.ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കെ.സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആൾജാമ്യവും സുരേന്ദ്രൻ നൽകണം.ഇതിനു പുറമെ പാസ്സ്പോർട്ടും നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്

keralanews high court ordered to dismiss m panel conductors in ksrtc and appoint employees from psc list

കൊച്ചി:കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്.പത്ത് വര്‍ഷത്തില്‍ താഴെ സേവന കാലാവധിയുള്ള മുഴുവന്‍ താല്‍ക്കാലിക (എംപാനല്‍) ജീവനക്കാരെയും പിരിച്ചുവിടാനാണ് നിര്‍ദേശം.ജസ്റ്റിസ് വി ചിദംബരേഷ്, ജ. ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. പിഎസ്‌സി നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലിക ജീവനക്കാർ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അഡൈ്വസ് മെമ്മോയിലെ സീനിയോറിറ്റി അനുസരിച്ച്‌ നിയമന ഉത്തരവ് നല്‍കി കോടതിയെ അറിയിക്കണം. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

keralanews oppisite party dispute assembly dispersed for today

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരം നടത്തുന്ന യു ഡി എഫ് എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം.പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊ ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം നടത്തുന്നത്.

അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം

keralanews 59th state school festival start today in alapuzha

ആലപ്പുഴ:അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം.പ്രളയക്കെടുതി മൂലം ചെലവ് ചുരുക്കിയാണ് ചടങ്ങുകൾ.സ്വാഗതഘോഷയാത്രയോ വന്‍സമാപനസമ്മേളനമോ കൂറ്റന്‍ വേദികളോ ഇത്തവണ ഇല്ല.30 വേദികളിലായി 188 ഇനങ്ങളിലാണ് പോരാട്ടം നടക്കുന്നത്. 15,000 കുട്ടികള്‍ മാറ്റുരയ്ക്കും.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രാവിലെ 8.45 ന് പതാക ഉയര്‍ത്തിയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. ശേഷം 59 വിദ്യാര്‍ത്ഥികള്‍ മണ്‍ ചിരാത് തെളിയിക്കും. രാവിലെ ഒമ്പതുമണിക്ക്  എല്ലാ വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും.പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണമൊരുക്കുന്നത്. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.

തൃശൂർ വടക്കാഞ്ചേരിയിൽ വീടിനുള്ളിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു

keralanews blast in house in thrissur vadakkancheri and two kids died in fire

തൃശൂർ: വടക്കാഞ്ചേരിയിൽ വീടിനുള്ളിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിലാണ് അപകടം. ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ആച്ചക്കോട്ടില്‍ ഡാന്റോസന്റെ മക്കളായ പത്തുവയസുകാരന്‍ ജാന്‍ഫലീസ് രണ്ടുവയസുള്ള സെലസ്മി എന്നിവരാണ് മരിച്ചത്. ഡാന്റോസിന്റെ ഭാര്യ ബിന്ദു മൂത്തമകന്‍ സെലസ്‌വിയ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടിയാണ് അപകടം നടന്നത്.കുട്ടികൾ ഉറങ്ങിക്കിടക്കുകയായിരുന്ന മുറിക്കുള്ളിലെ ഇൻവെർട്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.തീപടരുന്നത് കണ്ട് കുട്ടികളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടികൾ വെന്ത് മരിക്കുകയായിരുന്നു.ബിന്ദുവിന് സാരമായ പൊള്ളലേറ്റു. അപകട കാരണം വ്യക്തമല്ല. വീട്ടിനുള്ളില്‍ മരിച്ച രണ്ട് കുട്ടികളും ബിന്ദുവും മൂത്ത മകളുമാണ് ഉണ്ടായിരുന്നത്. അപകടം നടക്കുേമ്ബാള്‍ ഡാേന്‍റാസ് വീടിന് പുറത്ത് കാര്‍ കഴുകുകയായിരുന്നു. തീപടര്‍ന്ന മുടിയോടെ ബിന്ദു വീടിന് പുറത്തേക്ക് ഓടി.തീ െകടുത്താന്‍ ഡാൻറ്റോസ്  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അയല്‍വാസികളെ സഹായത്തിനായി വിളിച്ചു. അപ്പോഴേക്കും കുട്ടികള്‍ക്ക് ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ഇലക്ട്രിക്ക് വാഹനങ്ങൾ 2025 ൽ ഇന്ത്യൻ റോഡുകൾ കൈയ്യടക്കും

keralanews exide amaron among others roll out plans to manufacture lithium ion batteries

മുംബൈ:എക്സൈഡ്, എക്സികോം, ആമറോൺ, ഗ്രീൻ ഫ്യൂവൽ എനർജി സൊല്യൂഷൻസ്, ട്രോൻടെക്,കോസ്‌ലൈറ്റ്‌ ഇന്ത്യ, നാപിനൊ ഓട്ടോ ആൻഡ് ഇലക്ട്രോണിക്സ്, അമരാ രാജ ബാറ്ററീസ്, BASF കാറ്റലിസ്റ്റ്, ട്രിനിറ്റി എനർജി സിസ്റ്റംസ്, വെർസാറ്റൈൽ ഓട്ടോ തുടങ്ങിയവ കമ്പനികൾ പ്രാദേശികമായി ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കാനുള്ള പദ്ധതിയുമായി രംഗത്ത്.പ്രകൃതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicles) ന്റെ രണ്ടാം ഘട്ടത്തിനായി അനുവദിച്ചിട്ടുള്ള ആനുകൂല്യത്തിൽ ഏറിയപങ്കും ലിഥിയം അയോൺ ബാറ്റെറികളുടെ പ്രാദേശിക നിർമാണത്തെ സഹായിക്കാനാണ് ഉപയോഗിക്കുക എന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് കമ്പനികൾ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഒരു ഡസനിലേറെ വരുന്ന വാഹന നിർമാണ കമ്പനികൾ ഇപ്പോൾ തന്നെ ചൈന ,തായ്‌വാൻ,കൊറിയ എന്നിവിടങ്ങളിൽ നിന്നും ലിഥിയം അയോൺ ബാറ്ററികൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.പ്രാദേശികമായി ഇത്തരം ബാറ്ററികൾ നിർമിക്കുന്നതിന് ചിലവ്  കൂടുതലാണെങ്കിലും ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ബാറ്ററികളെക്കാൾ ഇവയ്ക്ക്  ഗുണനിലവാരം കൂടുതലായിരിക്കുമെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ച്ചററേഴ്സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ്(SMEV) ന്റെ ഡയറക്റ്റർ ജനറൽ സോഹിന്ദർ ഗിൽ അഭിപ്രായപ്പെട്ടു.ഉയർന്ന ചിലവിന്റെയും ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം കാരണം ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ കാലങ്ങളിൽ തടസ്സപ്പെട്ടിരുന്നു. ഇത് പ്രാദേശികമായി ബാറ്ററി ഉല്പാദിപ്പിക്കുന്നതിലൂടെ പൂർണ്ണമായും മറികടക്കാനാവും. പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും  ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉത്പാദനത്തിനും പ്രചാരണത്തിനും വലിയ പ്രാധാന്യമാണ് നൽക്കുന്നതെന്ന്  ഇലക്ട്രിക്ക് വാഹന വസായരംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു.

പ്രളയം;കേരളത്തിന് കേന്ദ്രം 3,048 കോ​ടി​യു​ടെ ധനസഹായം അനുവദിച്ചു

keralanews central govt allocated 3048crore to kerala for flood relief

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 3,048.39 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടേതാണ് തീരുമാനം.കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.5,700 കോടി രൂപയാണ് പല ഘട്ടങ്ങളായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ 100 കോടി രൂപയും രണ്ടാം തവണ 500 കോടി രൂപയും അനുവദിച്ചിരുന്നു.കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസം സൃഷ്ട്ടിക്കുന്നില്ലെന്ന് ഹൈക്കോടതി

keralanews the prohibitory order in sabarimala did not affect the deveotees in sabarimala said high court

പത്തനംതിട്ട:ശബരിമലയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഭക്തർക്ക് തടസ്സം സൃഷ്ട്ടിക്കുന്നില്ലെന്ന് ഹൈക്കോടതി. ശബരിമല നിരീക്ഷക സമിതിയാണ് ഇക്കാര്യം അറിയിച്ചതെന്നും, ഇപ്പോള്‍ സുഗമമായ തീര്‍ത്ഥാടനം സാദ്ധ്യമാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ സര്‍ക്കാരും അനുകൂലിച്ചിട്ടുണ്ട്. ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും, ഇത് ഭക്തര്‍ക്ക് തടസമല്ലെന്നും കോടതി വ്യക്തമാക്കി.

കെ.സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി

keralanews remand period of k surendran extended to 20th of this month

പത്തനംതിട്ട: ശബരിമലയില്‍ സ്ര്തീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജയിലിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി.പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്.ചിത്തിര ആട്ട വിശേഷ പൂജ സമയത്ത് ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.അതേസമയം പൊലീസ് തനിക്കെതിരെ തെറ്റായ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കകുയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇന്ന് സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കെ.സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

keralanews high court critisises k surendran

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിലയ്ക്കലിലും ശബരിമലയിലും മറ്റും നടത്തിയ ആക്രമണങ്ങളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ഒരു തരത്തിലും ന്യായീകരിന്‍ കഴിയാത്ത ഒന്നാണെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി ചോദിച്ചു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെയൊരു പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ചു വിടരുതെന്നും ഹൈക്കോടതി പറഞ്ഞു.  അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സർക്കാർ കോടതിൽ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ചു വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രനെന്നും സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വാദം കേട്ടതിനു ശേഷം സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി നാളെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു.