വയനാട് കുറുക്കൻമൂലയിൽ വീണ്ടും കടുവ സാന്നിധ്യം

keralanews tiger presence in wayanad kurukkanmoola again

മാനന്തവാടി: വയനാട് കുറുക്കൻമൂലയിൽ വീണ്ടും കടുവ സാന്നിധ്യം.കാവേരി പൊയിൽ കോളനിയോട് ചേർന്ന വയലിന് സമീപത്താണ് പ്രദേശവാസികൾ കടുവയുടെ കാൽപാട് കണ്ടെത്തിയത്. കൂടിന് സമീപം വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറ കഴിഞ്ഞദിവസം അഴിച്ചുമാറ്റിയിരുന്നു.പിന്നാലെയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം ജീവനക്കാർ കാൽപാട് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്ത പ്രദേശങ്ങളിൽ സ്ഥാപിച്ച രണ്ടു കാമറ ട്രാപ്പുകൾ പരിശോധിച്ചു.ഇതിൽ ഒരു കാമറയിൽ വ്യാഴാഴ്ച രാത്രി 9.45ന് കടുവ വനമേഖലയിൽനിന്ന് വയൽകടന്ന് മറ്റൊരു വനത്തിലേക്ക് കടക്കുന്നതും ആറു മിനിറ്റിനുശേഷം വന്ന ഭാഗത്തേക്ക് തന്നെ തിരികെ പോകുന്ന ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. ആരോഗ്യമുള്ള കടുവയാണ് ക്യാമറയിൽ പതിഞ്ഞത്.കഴുത്തിൽ മുറിവുകൾ കാണാനുമില്ല.കുറുക്കൻമൂലയിൽ നിരന്തര ആക്രമണം നടത്തിയ കടുവയല്ലെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കുറുക്കന്മൂലയിലെ കടുവ ആക്രമണം; നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി യോഗം

keralanews tiger attack in kurukkanmoola district development committee meeting demands special package for compensation

വയനാട്: മാനന്തവാടി കുറുക്കന്മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ വർധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു രൂപീകരിച്ച പ്രത്യേക സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നു യോഗം ശുപാർശ ചെയ്തു. വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് സാധാരണ നൽകുന്ന നഷ്ടപരിഹാരത്തിനു പകരമായി കുറുക്കന്മൂലയിലേത് പ്രത്യേകമായി പരിഗണിച്ചു വിപണി വിലയിൽ ഉയർന്ന നഷ്ട പരിഹാരം നല്കണമെന്നണ് സമിതിയുടെ ശുപാർശ.മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിനു സബ് കമ്മിറ്റി രൂപീകരിച്ചത്. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ടി. സിദ്ദീഖ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, രാഹുൽ ഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ. പൗലോസ്, നഗരസഭാ അധ്യക്ഷർ, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എഡിഎം എൻ.ഐ. ഷാജു, ജില്ലാ പ്ലാനിങ് ഓഫിസർ ആർ. മണിലാൽ,മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.കടുവയുടെ ആക്രമണത്തിൽ 13 പേരുടെ 16 വളർത്തുമൃഗങ്ങളും മറ്റൊരു വന്യജീവി ആക്രമണത്തിൽ പയ്യമ്പള്ളി എളയിടത്ത് സ്വകാര്യ വ്യക്തിയുടെ ആടും നഷ്ടപ്പെട്ട കേസുകളിലാണു പ്രത്യേക പാക്കേജിന് ശുപാർശ.

ജമ്മുകശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു;നിരവധിപേർക്ക് പരിക്കേറ്റു

keralanews twelve people were killed and several others injured in a stampede at the mata vaishno devi temple in jammu and kashmir

ജമ്മു: ജമ്മുകശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.കത്രയില്‍ ശനി‌യാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്.അപകടത്തിന് പിന്നാലെ തീർത്ഥാടനം നിർത്തിവെച്ചു. ഉന്നത ഉദ്യോഗസ്ഥരും ക്ഷേത്ര ബോർഡ് പ്രതിനിധികളും അപകടസ്ഥലത്തുണ്ട്. ഡൽഹി ,ഹരിയാന,പഞ്ചാബ് ,ജമ്മുകശ്മീർ എന്നിവടങ്ങളിൽ നിന്നെത്തിയ ഭക്തർക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ നരേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.ജമ്മു കശ്മീരിലെ ഘട്രാ പട്ടണത്തിന് സമീപമുള്ള പർവതത്തിലാണ് ലോകപ്രശസ്തമായ വൈഷ്ണോദേവി ക്ഷേത്രം.

കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ;മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

keralanews covid vaccination registration for adolescents from today health department issues guidelines

തിരുവനന്തപുരം: കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കാനിരിക്കെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്.ഓൺലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിൻ രജിസ്‌ട്രേഷനാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്.സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കും. 2007ലോ അതിന് മുൻപോ ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിനേഷനായി കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച മുതലാണു വാക്‌സീന്‍ വിതരണം ആരംഭിക്കുക. കോവാക്‌സിന്‍ ആണു നല്‍കുന്നത്. കേരളത്തില്‍ 15 ലക്ഷത്തോളം കുട്ടികള്‍ക്കു വാക്‌സീന്‍ ലഭിക്കും. കുട്ടികള്‍ക്കുള്ള 5 ലക്ഷം ഡോസ് ഇന്നു സംസ്ഥാനത്ത് എത്തും.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ വഴിയാവും നടത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്കു സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യാം. അതേസമയം 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തും.

പാപ്പിനിശ്ശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

keralanews two died auto and lorry collided in pappinisseri

കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.വടകര സ്വദേശികളായ അമല്‍ജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ട ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ ലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം.തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പെട്ടത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്ത് ഇന്ന് 2676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;11 മരണം;2742 പേർ രോഗമുക്തി നേടി

keralanews 2676 corona cases confirmed in the state today 11 deaths 2742 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂർ 234, കോട്ടയം 224, കണ്ണൂർ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസർകോട് 34 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 342 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,794 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2453 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2742 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 541,കൊല്ലം 234, പത്തനംതിട്ട 147, ആലപ്പുഴ 102, കോട്ടയം 380, ഇടുക്കി 114, എറണാകുളം 324, തൃശൂർ 192, പാലക്കാട് 62, മലപ്പുറം 72, കോഴിക്കോട് 338, വയനാട് 49, കണ്ണൂർ 157, കാസർകോട് 30 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി വർധിപ്പിക്കാനുള്ള തീരുമാനം മാറ്റി കേന്ദ്രം

keralanews center has changed its decision to increase the tax on clothes and shoes

ന്യൂഡൽഹി:വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ജിഎസ്ടി കൗണ്‍സിലിന്റെ 46-ാമത് യോഗമാണ് ദില്ലിയില്‍ ചേര്‍ന്നത്.ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചര്‍ച്ചയായത്.ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ദല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയം ഉന്നയിച്ചിരുന്നത്. ടെക്സ്റ്റൈല്‍സിന്റെ ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നത് 2022 ജനുവരി 1 മുതല്‍ നിലവില്‍ വരുന്നതിനെ അനുകൂലിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു; 44 പേർക്ക് കൂടി രോഗം; 7 പേർ സമ്പർക്ക രോഗികൾ

keralanews number of omicron victims in the state has crossed 100 44 more sick 7 contact patients

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 100 കടന്നതായി ആരോഗ്യമന്ത്രാലയം.പുതുതായി 44 കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഇതിൽ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 107 ആയി.ആകെ 12 ജില്ലകളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂർ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേർക്കാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 27 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.എറണാകുളത്ത് 4 പേർ യുഎഇയിൽ നിന്നും, 3 പേർ യുകെയിൽ നിന്നും, 2 പേർ ഖത്തറിൽ നിന്നും, ഒരാൾ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയൽ, മാൾട്ട എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. കൊല്ലത്ത് 5 പേർ യുഎഇയിൽ നിന്നും, ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 6 പേർ യുഎഇയിൽ നിന്നും, ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. തൃശൂരിൽ 3 പേർ യുഎഇയിൽ നിന്നും ഒരാൾ യുകെയിൽ നിന്നും വന്നു. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളിൽ നിന്നും മലപ്പുറത്ത് യുകെ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും, കണ്ണൂരിൽ സ്വീഡൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നും, ആലപ്പുഴയിൽ ഇറ്റലിയിൽ നിന്നും, ഇടുക്കിയിൽ സ്വീഡനിൽ നിന്നും വന്നതാണ്.ആകെ ഒമിക്രോൺ സ്ഥിരീകരിച്ച 107 പേരിൽ 41 പേർ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നും 52 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്.14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.യുഎഇയിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയിൽ നിന്നുമെത്തിയത്. യുകെയിൽ നിന്നുമെത്തിയ 23 പേർക്കും ഒമിക്രോൺ ബാധിച്ചു.എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂർ 9, പത്തനംതിട്ട 5, ആലപ്പുഴ 5, കണ്ണൂർ 4, കോട്ടയം 3, മലപ്പുറം 3, പാലക്കാട് 2, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ലകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.

മാതാപിതാക്കള്‍ക്ക് വിസ്മയയോട് അമിത സ്‌നേഹം;സഹോദരിയെ ജീവനോടെ തീകൊളുത്തി; ജിത്തുവിന്റെ മൊഴി പുറത്ത്

keralanews excessive love to vismaya or parents sister set on fire alive jeethus statement is out

പറവൂര്‍: പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിന്റെ മൊഴി പുറത്ത്.മാതാപിതാക്കള്‍ക്ക് വിസ്മയയോടുള്ള അമിത സ്‌നേഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് ജീത്തു പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിസ്മയയെ കുത്തി വീഴ്‌ത്തിയ ശേഷമാണ് തീ കൊളുത്തിയത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് വിസ്മയെ കുത്തിയത്. അതിനു ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വിസ്മയയെ കത്തിച്ചത് ജീവനോടെയാണെന്നും ജിത്തുവിന്റെ മൊഴിയില്‍ പറയുന്നു. കൊലപാതകത്തിനു ശേഷം സിറ്റിയിലേക്ക് കടന്നു. പലരോടും ലിഫ്റ്റ് ചോദിച്ചും വണ്ടിക്കൂലി ആവശ്യപ്പെട്ടുമാണ് കാക്കനാടെത്തിയത്. ഹോട്ടലുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമയം ചെലവഴിച്ചുവെന്നും ജിത്തു പോലീസിനോട് പറഞ്ഞു. ഇന്നലെ വൈകീട്ടോടെ കാക്കനാട്ടെ അഭയകേന്ദ്രത്തില്‍ വച്ചാണ് ജിത്തുവിനെ പോലീസ് പിടികൂടിയത്. അഭയകേന്ദ്രത്തില്‍ നിന്ന് പറവൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യം നടത്താന്‍ ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് ജിത്തു പറഞ്ഞെങ്കിലും ഈ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതകം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചത്.

പ്രശസ്ത സിനിമാ-സീരിയൽ താരം ജി കെ പിള്ള അന്തരിച്ചു

keralanews famous cenema serial actor g k pillai passes away

കൊച്ചി: പ്രശസ്ത സിനിമാ-സീരിയൽ താരം ജി കെ പിള്ള(97) അന്തരിച്ചു.വാർദ്ധക്യ സഹജമായ രോഗങ്ങൾ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു. നാടകത്തിൽ നിന്നാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. സ്‌നേഹസീമ (1954) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. എഴുപതുകളിലും എൺപതുകളിലും സിനിമയിൽ സജീവമായ അദ്ദേഹം കൂടുതലായും വില്ലൻ റോളുകളാണ് ചെയ്തിരുന്നത്.ആറ് പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് സജീവമായ വ്യക്തിയായിരുന്നു അദ്ദേഹം. 320 ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അശ്വമേധം, നായര് പിടിച്ച പുലിവാൽ, ആരോമലുണ്ണി, കാര്യസ്ഥൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു. 13 വർഷത്തോളം അദ്ദേഹം സൈനിക ഉദ്യോഗസ്ഥനായി  സേവനമനുഷ്ഠിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്നു. സൈനികനായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് നടനാവാൻ താത്പര്യമുണ്ടായിരുന്നു.പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജി.കെ പിള്ളയെ സിനിമയിലെത്തിച്ചത്.