അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന

keralanews hint that the underworld culprit ravi poojari was arrested

മുംബൈ:കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഒട്ടേറെ കവര്‍ച്ച, കൊലപാതക കേസുകളില്‍ പ്രതിയാണ് പൂജാരി.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ചാണ് ഇയാൾ അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് രവി പൂജാരി സെനഗലില്‍ കഴിഞ്ഞിരുന്നതെന്ന് സെനഗല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കൊച്ചിയില്‍ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയാണെന്ന്‌ സംശയമുണ്ടായിരുന്നു.അതേസമയം പൂജാരിയുടെ  അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാല്‍ പുജാരിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗല്‍ അധികൃതരെ സമീപിക്കും.

ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്റ്റർ

keralanews collector said strict action will take against thattukada running in untidy conditions

കണ്ണൂർ:ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്റ്റർ മിർ മുഹമ്മദലി മുന്നറിയിപ്പ് നൽകി.തട്ടുകടകളുടെ സുരക്ഷയെക്കുറിച്ച്‌ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ തട്ടുകടകളില്‍ കര്‍ശന പരിശോധ നടത്താന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോഗ് (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോഗ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ഫെബ്രുവരി അവസാന വാരം അവലോകന യോഗം ചേരാനും ബോഗ് പദ്ധതിയെക്കുറിച്ച്‌ ആരാധനാലയങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.ആരാധനാലയങ്ങളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മായങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച്‌ ഇവര്‍ ബോധവാന്മാരായിരിക്കണമെന്നും യോഗം വ്യക്തമാക്കി. ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള ഓഡിറ്റോറിയങ്ങളും ഭക്ഷ്യസുരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരികയും ഇവിടങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണറുകള്‍ പരിശോധിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മായം കണ്ടെത്തേണ്ട രീതികളെക്കുറിച്ചും ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബം സെക്രെട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന പട്ടിണി സമരം മൂന്നാം ദിവസത്തിലേക്ക്;റെവന്യൂ മന്ത്രിയുമായി ചർച്ച ഇന്ന്

keralanews the hunger strike of the family of endosulfan victims entered into third day and revenew minister will hold a meeting with them today

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബം സെക്രെട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന പട്ടിണി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.അതേസമയം സമര സമിതിയുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഇന്ന് രാവിലെ ചര്‍ച്ച നടത്തും.സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീംകോടതി വിധി പ്രകാരം ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും നല്‍കി. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.ഒരു വര്‍ഷംമുന്‍പ് ഇതുപോലെ കാസര്‍കോഡ് നിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്.

സ്‌കൂളില്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

keralanews remnants of snake found in lunch at school

മുംബൈ:സ്‌കൂളില്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.ബുധനാഴ്ച്ച മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലാണ് സംഭവം.കുട്ടികള്‍ക്ക് ഭക്ഷണം വിളമ്ബുന്നതിനായി ജീവനക്കാര്‍ നോക്കിയപ്പോഴാണ് പാത്രത്തില്‍ പാമ്ബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.ഇതോടെ ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് ദിഗ്രാസ്‌കര്‍ ഉത്തരവിട്ടു.സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡിഇഒയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പരിശേധന നടത്തുന്നതിനായി ഒരു അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രശാന്ത് ദിഗ്രാസ്‌കര്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം നിര്‍മ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കും

keralanews factory to make alchohol from cashew will set up in kasarkode district

കാസർകോട്:കാസര്‍കോട് ജില്ലയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം നിര്‍മ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കും.ഇതിനായി കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടറേറ്റ് തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കും.ഇതിന് എക്സൈസ് വകുപ്പിന്റെ അനുമതി കൂടി ലഭ്യമാകുന്നതോടെ മദ്യനിര്‍മ്മാണ ഫാക്ടറിയുടെ തുടര്‍ നടപടികള്‍ക്ക് വേഗതയേറും.ജില്ലയില്‍ 4500 ഹെക്റ്ററിലുള്ള കശുമാവിൻ തോട്ടങ്ങളിൽ നിന്നും പ്രതിവര്‍ഷം 1500 ടണ്‍ കശുവണ്ടി ലഭിക്കുമ്ബോള്‍ 15,000 ടണിലേറെയാണ് കശുമാങ്ങ ഉല്‍പാദിപ്പിക്കുന്നത്.എന്നാല്‍ ഇവയത്രയും ഇപ്പോള്‍ പാഴാക്കികളയുകയാണ് ചെയ്യുന്നത്. കശുമാങ്ങ വഴി വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇവയ്ക്കായി ഉപയോഗിക്കുന്നത് ഉല്‍പാദനത്തിന്റെ പത്തിലൊന്ന് കശുമാങ്ങ മാത്രമാണ്. അതുകൊണ്ട് തന്നെ പാഴാക്കി കളയുന്ന കശുമാങ്ങയെയും വരുമാനമാക്കി മാറ്റാനാണ് കാര്‍ഷിക സര്‍വ്വകലാശാലയും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ലക്ഷ്യമിടുന്നത്. പരീക്ഷണാര്‍ത്ഥം കാസര്‍കോട് ജില്ലയില്‍ കശുമാങ്ങ മദ്യം നിര്‍മ്മിക്കുന്നത് വിജയകരമായാല്‍ ഇത് സംസ്ഥാന വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്.സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കശുമാങ്ങയിലൂടെ മദ്യം ഉല്‍പാദിപ്പിക്കുമ്ബോള്‍ ഗുണമേന്‍മയുള്ള മദ്യം ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ കഴിയുമെന്ന് കൃഷിവകുപ്പും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കണക്കു കൂട്ടുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനേക്കാള്‍ കൂടിയ തോതിൽ കര്‍ഷകരും കശുമാവ് കൃഷി നടത്തിവരുന്നുണ്ട്. ഇവരും കശുവണ്ടി ശേഖരിച്ച ശേഷം കശുമാങ്ങ പാഴാക്കി കളയുകയാണ് ചെയ്യുന്നത്.കശുമാങ്ങ ഫാക്ടറി യാഥാര്‍ത്ഥ്യമാകുമ്ബോള്‍ കര്‍ഷകരില്‍ നിന്ന് കൂടി കശുമാങ്ങ സംഭരിക്കുന്നത് കര്‍ഷകര്‍ക്കും ഗുണകരമാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നവകേരള നിർമാണത്തിന് പ്രളയ സെസ് ഏർപ്പെടുത്തി

keralanews flood cess charged for new kerala construction

തിരുവനന്തപുരം:നവകേരള നിർമാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് ഏർപ്പെടുത്തി.ജി.എസ്.ടിയില്‍ 12,18,28 ശതമാനം സ്ലാബുകളില്‍ വരുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഏറെക്കുറെ ഉത്പന്നങ്ങളും ഈ ഗണത്തിലാണ് വരുന്നത്. അതിനാല്‍ വില വര്‍ധന നേരിട്ട് ബാധിക്കുക സാധാരണക്കാരെയാകും. ടൂത്ത് പേസ്റ്റിനും സോപ്പിനും സ്കൂള്‍ ബാഗിനും നോട്ട്ബുക്കിനും കണ്ണടക്കും വില കൂടും. ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും ഒരു ശതമാനം സെസ് ബാധകമാണ്.സിനിമാ ടിക്കറ്റിനും ടിവി,ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വില കൂടും. ഇതിന് പുറമേ വാഹനങ്ങള്‍ക്കും സ്വര്‍ണത്തിനും വെള്ളിക്കും ചെലവേറും.സംസ്കരിച്ച പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറി ഉത്പന്നങ്ങള്‍ക്കും ജി.എസ്.ടിക്ക് പുറമേ ഒരു ശതമാനം സെസ് നല്‍കണം.ഉയര്‍ന്ന വിലയുള്ള സാധനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ വന്‍ വരുമാന വര്‍ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചതായി വ്യാജപ്രചരണം;മുഴപ്പിലങ്ങാട് സ്വദേശി പിടിയിൽ

keralanews fake news that eranjoli moosa passed away man arrested

തലശ്ശേരി:പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചതായി വ്യാജപ്രചരണം നടത്തിയ മുഴപ്പിലങ്ങാട് സ്വദേശി പിടിയിലായി.കെടി ഷല്‍കീറി(38)നെയാണ് തലശ്ശേരി ടൗണ്‍ സിഐ, എംപി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഷല്‍കീറിനെയാണ് പോലീസ് പിടികൂടിയത്.ഇന്നലെ വൈകുന്നേരം മുതലാണ് എരഞ്ഞോളി മൂസ മരിച്ചെന്ന തരത്തിലുള്ള സന്ദേശം വാട്സ്‌ആപ്പിലും ഫേസ്ബുക്കിലുമായി പ്രചരിച്ചു തുടങ്ങിയത്.’ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി’ എന്ന് തുടങ്ങുന്ന സന്ദേശമാണ് സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചത്.തലശ്ശേരി ടൗണിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ സന്ദേശം പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഇത് പങ്കുവെക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട എരഞ്ഞോളി മൂസ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും താന്‍ ജീവിച്ചിരിപ്പുണ്ടെന്നും ഫേസ്ബുക് വീഡിയോയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. വ്യാജ വാര്‍ത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് മറ്റുള്ളവരിലേക്ക് എത്തിക്കണെമെന്നും വീഡിയോയില്‍ പറയുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതും പ്രതി പിടിയിലാകുന്നതും.

നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി;വെന്റിലേറ്ററിൽ നിന്നും മാറ്റി

keralanews health condition of actor sreenivasan was improved and shifted from ventilaor

കൊച്ചി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രേവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി.വെന്റിലേറ്ററില്‍ നിന്ന് ശ്രീനിവാസനെ മാറ്റി. രണ്ട് ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. 24 മണിക്കൂറുകൂടെ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണവും തുടരും. ശ്വാസം മുട്ടല്‍ കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് കെട്ടിയതാണ് ശ്വാസംമുട്ടലിന് ഇടയാക്കിയത്.രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നേരത്തെ മുതല്‍ തന്നെ ശ്രീനിവാസന്‍ ചികിത്സ തേടുന്നുണ്ട്. ശ്വാസകോശത്തില്‍ നിന്ന് ഫ്‌ളൂയിഡ് നീക്കാനുള്ള ചികിത്സയും ഫലപ്രദമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.ജോലി സമ്മര്‍ദ്ദം കാരണമാവാം രക്തസമ്മര്‍ദ്ദം കൂടിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്.ലാല്‍ മീഡിയയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് നെഞ്ചുവേദനയും ശാരീരിക അവശതയുമുണ്ടായത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിട്ടുള്ളത്.

കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ഛയങ്ങൾ നിർമിക്കും

keralanews industrial complexes will construct near kannur airport

തിരുവനന്തപുരം:കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ഛയങ്ങൾ നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച്‌ 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ജിഡിസിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായുള്ള തുക 50 കോടിയില്‍നിന്നു 75 കോടിയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.കൊച്ചി-കോയന്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട്- തിരുവനന്തപുരം അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും

keralanews the construction of kasargod thiruvananthapuram high speed rail track will begin this year

തിരുവനന്തപുരം: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരണത്തിൽ പറഞ്ഞു.515 കിലോ മീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപയാണ് ചെലവ് വരിക. ഇത് പൂര്‍ത്തിയായല്‍ കാസർകോടുനിന്നും തിരുവനന്തപുരത്തെത്താൻ നാലുമണിക്കൂർ മാത്രം മതിയാകും.കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സിയാണ് പാത നിര്‍മ്മിക്കുക. ഡിസൈന്‍ സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററാണ്. ശരാശരി 125 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. 575 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ രണ്ട് പാതകള്‍ നിര്‍മ്മിക്കേണ്ടത്. അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത്. ഇടതു സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുപ്രധാന വികസന പദ്ധതിയാകും ഇത്.