ഡൽഹിയിൽ വീണ്ടും അഗ്‌നിബാധ;പേപ്പർ ഫാക്റ്ററി കത്തിനശിച്ചു

keralanews fire broke out in delhi paper factory burned

ന്യൂഡൽഹി:ഡൽഹിയിൽ വീണ്ടും അഗ്‌നിബാധ.നരേയ്‌ന വ്യാപാരമേഖലയിലെ പേപ്പർ ഫാക്റ്ററിയിൽ വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെയാണ് തീപിടുത്തമുണ്ടായത്.കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അഗ്‌നിബാധ ഉണ്ടായത്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ കരോള്‍ബാഗിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചിരുന്നു. ഇന്നലെ പശ്ചിംപുരിയിലെ ചേരിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 200ലധികം കുടിലുകളും കത്തി നശിച്ചിരുന്നു.

സോഷ്യൽ മീഡിയ വഴി നവദമ്പതികളെ അപമാനിച്ച സംഭവം;11 പേർ അറസ്റ്റിൽ;ഗൾഫിലുള്ളവർക്കായി ലുക്ക് ഔട്ട് നോട്ടീസ്

keralanews 11 arrested in connection with the incident of insulting couples through social media and issued look out notice against those who were in gulf

ശ്രീകണ്ഠപുരം:ചെറുപുഴയിൽ കഴിഞ്ഞ ദിവസം വിവാഹിതരായ നവദമ്പതികൾ സോഷ്യൽ മീഡിയ വഴി അപമാനിച്ച സംഭവത്തിൽ 11 പേർ അറസ്റ്റിലായി. ചെമ്പന്തൊട്ടിയിലെ തോട്ടുങ്കര ജൂബി ജോസഫിന്റെ പരാതിയില്‍ ആലക്കോട് ജോസ്ഗിരിയിലെ കല്ലുകെട്ടാംകുഴി റോബിന്‍ തോമസ്(29) ഉള്‍പ്പെടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരാണ് അറസ്റ്റിലായത്. ഗള്‍ഫില്‍നിന്നടക്കം ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. അതിനിടെ ആദ്യം ചിത്രം പ്രചരിപ്പിച്ചത് താനല്ലെന്നും മറ്റൊരാള്‍ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിന്‍ തോമസ് പൊലീസിന് മൊഴിനല്‍കി.ഇനിയും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരും ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകുമെന്ന് ശ്രീകണ്ഠപുരം സിഐ. വി.വി. ലതീഷ് അറിയിച്ചു.പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപഴ പാറത്താഴ ഹൗസിലെ അനൂപിന്റേയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പന്തൊട്ടി തോട്ടുങ്കര സ്വദേശി ജുബിയുടേയും വിവാഹദിവസം പത്രത്തില്‍ വന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ അവമതിപ്പുണ്ടാകും വിധം പ്രചരിച്ചത്.വരനും വധുവും തമ്മിലുള്ള പ്രായവ്യത്യാസം സൂചിപ്പിക്കുന്ന കമന്റോടുകൂടിയാണ് വാട്‌സാപ്പ് പ്രചാരണം. പത്രത്തില്‍ നല്‍കിയ വിവാഹപരസ്യത്തിന്റെ ഫോട്ടോയും കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസിലും പരാതി നല്‍കി.ശ്രീകണ്ഠാപുരം നഗരത്തിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിന്റേയും പുലിക്കുരുമ്പയിലെ വാട്സാപ്പ് ഗ്രൂപ്പിന്റേയും പേരാണ് ദമ്പതികൾ പരാതിയില്‍ നല്‍കിയിരുന്നത്. അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്ന് ഇവർ പറഞ്ഞു.സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.

അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

keralanews thalassery district sessions court today will consider the chargesheet filed by the cbi in the shukoor murder case

കണ്ണൂർ:അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍,ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.കുറ്റപത്രം തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എംഎല്‍എയും അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെടും.കേസിന്റെ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടേക്കും.വിചരാണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തില്‍ സിബിഐ തന്നെ മുന്‍കൈയെടുത്ത് കോടതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്.സിബിഐ കുറ്റം ചുമത്തിയ കേസുകള്‍ സിബിഐ കോടതിയില്‍ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാകും ഇത്. ഇതില്‍ തീരുമാനമറിഞ്ഞ ശേഷമാകും എരണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക.കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും.

പരോളിലിറങ്ങിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റില്‍

keralanews tp chandrasekharan murder case accused kodi suni arrested in quotation case

കണ്ണൂർ:ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ പരോളിലിറങ്ങിയ പ്രതി കൊടിസുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റില്‍.കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്.യുവാവിന്‍റെ കൈയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെ ലഭിക്കാന്‍ യുവാവിന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സുനിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്.യുവാവിന്‍റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയും ഭീഷണപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൊടിസുനിയുടെ നിര്‍ദ്ദേശ പ്രകാരം ഗള്‍ഫില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം എത്തിച്ചത് റാഷിദ് എന്ന യുവാവായിരുന്നു.കൊച്ചിയില്‍ നിന്ന് കണ്ണൂരേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് സ്വര്‍ണ്ണം നഷ്ടമാവുന്നത്.ഇത് തിരകെ കിട്ടാന്‍ യുവാവിനെയും സഹോദരനേയും കൊടി സുനിയുടെ സംഘാഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.റാഷിദിന്‍റെ ഉമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍;റോബര്‍ട്ട് വദ്രയെയും അമ്മയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഇന്നും ചോദ്യം ചെയ്യും

keralanews money laundering robert vadra and mother questioned by enforcement directorate

ജയ്‌പൂർ:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മ മൗറീന്‍ വദ്രയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കഴിഞ്ഞ ദിവസം തന്നെ ഇരുവരും ജയ്പുരിലെത്തിയിരുന്നു.ഭര്‍ത്താവിനും ഭര്‍ത‍ൃമാതാവിനും പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ജയ്പുരിലെത്തിയിട്ടുണ്ട്. ലക്നൗവിലെ തന്റെ റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രിയങ്ക ഇവിടെ എത്തിച്ചേര്‍ന്നത്.പ്രിയങ്കയ്ക്കൊപ്പമാകും ഇരുവരും ഇ.ഡി ഓഫീസിലെത്തുക.രാജസ്ഥാനിലെ ബിക്കാനേര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാജസ്ഥാന്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് വദ്രയും മാതാവും ഇപ്പോള്‍ ജയ്പുരിലെത്തിയിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.വദ്രക്കൊപ്പം അദ്ദേഹം സഹസ്ഥാപകനായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാര്‍ട്ണര്‍മാരോടും എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിൽ

keralanews rss worker arrested in connection with the bomb attack against a n shamseer mla

കണ്ണൂർ:എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിൽ.മാടപ്പീടിക അടക്കാക്കുനിയില്‍ ശ്രീശാന്താണ് അറസ്റ്റിലായത്.  ചൊവ്വാഴ്ച്ച പുലര്‍ച്ചെ പുന്നോല്‍ മാക്കുട്ടം റോഡില്‍ വെച്ചാണ് പ്രതി അറസ്റ്റിലാവുന്നത്.ഇക്കഴിഞ്ഞ ജനുവരി നാലിനാണ് ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണമുണ്ടാവുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നടന്ന ഹർത്താലിനിടെയാണ് ഷംസീറിന്റെ വീടിനു നേരെ ബോംബേറുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് സതീഷ് എന്നയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്‌എസ് നേതാവ് കൊളക്കാട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെയുള്ള സിപിഎം ആക്രമമാണ് എംഎല്‍എയുടെ വീടാക്രമിക്കാന്‍ കാരണമായതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

ഡൽഹിയിൽ വീണ്ടും തീപിടുത്തം;ചേരിയിലെ 200ലധികം കുടിലുകൾ കത്തിനശിച്ചു

keralanews fire broke out at slum in delhi and 200 huts burnt

ന്യൂഡൽഹി:ദല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ബഹ്‌റൈചിലെ കൊട്ട്‌വാലി ദെഹത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചതായാണ് വിവരം.അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്‌നിശമനസേനയുടെ 25 യൂണിറ്റ് സ്ഥലത്തെത്തിയാണ് പിന്നീട് തീയണച്ചത്.പുലര്‍ച്ചെ ഒരു മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്.തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ഇറങ്ങിയോടിയത് വന്‍ ദുരന്തം ഒഴിവാക്കി.

ഡൽഹി തീപിടുത്തം;മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

keralanews delhi fire the dead bodies of malayalees will bring to kochi today

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ചോറ്റാനിക്കര സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ പെട്ടന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.എയര്‍ ഇന്ത്യ വിമാനത്തിലാണ‌് മൃതദേഹങ്ങള്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. അപകടത്തില്‍ രക്ഷപ്പെട്ടവരും ഇന്നു കൊച്ചിയിലെത്തും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡെൽഹിയിലെത്തിയതായിരുന്നു ഇവർ.

കടുവയിറങ്ങുന്നത് പതിവാകുന്നു;നാട്ടുകാർ പ്രതിഷേധത്തിലേക്ക്

keralanews natives are ready for action against tiger attack in wayanad

വയനാട്:മരക്കടവ്, പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ കടുവയിറങ്ങുന്നത് പതിവായ സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ ധര്‍ണ നടത്തും. ഒരു മാസം മുൻപ് മരക്കടവില്‍ കടുവയിറങ്ങിയപ്പോള്‍ കൂട് സ്ഥാപിച്ച്‌ കടുവയെ പിടികൂടണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമപരമായ കാരണങ്ങൾ പറഞ്ഞ് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല.ഉന്നതാധികാരികളില്‍നിന്ന് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ കൂട് സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഞായറാഴ്ച പെരിക്കല്ലൂരിലും കടുവയെ കണ്ടതോടെയാണ് സമരം  ആരംഭിക്കാൻ നാട്ടുകാര്‍ തീരുമാനിച്ചത്. കടുവയെ കൂട് സ്ഥാപിച്ച്‌ പിടിച്ചില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. രാത്രികാല നിരീക്ഷണമടക്കമുള്ള മുന്‍കരുതലുകള്‍ വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഉറക്കമിളച്ച്‌ വളര്‍ത്ത് മൃഗങ്ങള്‍ക്ക് കാവലിരിക്കുകയാണ് ഗ്രാമവാസികള്‍. കബനി നദിയുടെ സമീപമുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഒരു മാസത്തിനിടെ നിരവധി തവണയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവയിറങ്ങിയത്. മരക്കടവിലിറങ്ങിയ കടുവ ഒരു പശുവിനെ കൊന്ന് തിന്നിരുന്നു. ഈ കടുവയെ പ്രദേശത്തെ തോട്ടത്തില്‍ നിന്ന് തുരത്താന്‍ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ഒരാഴ്ചയോളം പരിശ്രമിച്ചിരുന്നു. ഇതുവരെ കടുവയുടെ സാന്നിധ്യം ഇല്ലാതിരുന്ന പെരിക്കല്ലൂരില്‍  കഴിഞ്ഞ ദിവസം കടുവയെ കണ്ടതാണ് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുന്നത്.

കലാഭവന്‍ മണിയുടെ മരണം;സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി

keralanews death of kalabhavan mani court granted permission for polygraph test

കൊച്ചി:കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധന നടത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ രാമകൃഷ്ണൻ പരാതി നൽകിയിരുന്നു. ഇതിനെ തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് സിബിഐ കേസെടുത്തിരുന്നു.സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ച്‌ സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു.നുണ പരിശോധന കേരളത്തില്‍ തന്നെ നടത്തണമെന്ന ആവശ്യം ജാഫര്‍ ഇടുക്കി അടക്കമുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്.കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന്റെ ഭാഗമായാണ് നുണപരിശോധന നടത്തണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്.