തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാല് മണിക്കൂര്‍. കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ പൂര്‍ത്തിയായി.2019 ഡിസംബര്‍ 31നാണ് അതിവേഗ പാതയുടെ സര്‍വേ ആരംഭിച്ചത്.തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ സര്‍വേ നടത്തി. അതിവേഗ ട്രെയിന്‍ പാതകളില്‍ ആദ്യത്തേതാണ് യാത്രക്കായി ഒരുങ്ങുന്നത്. ‘സില്‍വര്‍ ലൈന്‍’ എന്ന പേരിലാണ് സര്‍വേ പൂര്‍ത്തിയായ പാത അറിയപ്പെടുന്നത്. മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കി.മീ വരെ വേഗത്തില്‍ ട്രെയിനുകള്‍ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍ഗോഡും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 56443 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.ലൈറ്റ് ഡിറ്റക്ഷന്‍, റാങ്ങിങ്ങ് ഏരിയല്‍ റിമോര്‍ട്ട് സെന്‍സിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. ഹൈദരാബാദ് കമ്ബനിയായ ജിയോക്‌നോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് സര്‍വേ നടത്തിയത്.
എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം; ആക്രമികള്‍ ഓടിരക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികൾ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.പ്രതികള്‍ ആരെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ലെങ്കിലും ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഏതാനും ദിവസം മുന്‍പ് നാല് നക്‌സലുകള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരമുണ്ടായിരുന്നു. ഇത് പ്രകാരം നക്‌സലുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്‌നാട് പോലീസിന്റെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെ മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.വില്‍സണ്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ശബ്ദംകേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. നാല് തവണയോളം ആക്രമികള്‍ വെടിയുതിര്‍ത്തു. എഎസ്‌ഐയുടെ മുഖത്ത് മൂന്ന് വെടിയുണ്ട ഏറ്റിറ്റുണ്ടെന്നാണ് പ്രാഥമിക നിഗമനം.കോഴിവിള ഭാഗത്തുനിന്നുള്ള റോഡ് പഴയ റോഡില്‍ ചേരുന്നതിന് സമീപത്തായാണ് ചെക്ക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചെക്ക്‌പോസ്റ്റിന് സമീപത്ത് കൂടി രണ്ട് യുവാക്കള്‍ നടന്നെത്തി സമീപത്തെ മുസ്ലീം പള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിര്‍ക്കുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു.
കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ എസ് ഐയെ വെടിവെച്ച് കൊന്നു
ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ തീപിടുത്തം; ഒരാൾ മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാള്‍ മരിച്ചു. പത്പര്‍ഗഞ്ചിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. രാത്രി രണ്ട് മണിയോടെയാണ് പത്പര്‍ഗഞ്ചിലെ വ്യാവസായിക മേഖലയില്‍ തീപ്പിടുത്തമുണ്ടായത്. തീയണക്കാന്‍ 32ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ടെന്നും മേഖല നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. മൂന്നുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്ന് തീ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്ക് പടരുകയായിരുന്നു.വടക്ക് പടിഞ്ഞാറ് ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ഥികളടക്കം ഒൻപതുപേരുടെ മരണത്തിന് ഇടയായ തീപ്പിടുത്തത്തിന് ശേഷം ആഴ്ച്ചകള്‍ക്കുള്ളിലാണ് ഈ തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ തന്നെ ബാഗും പേപ്പറും നിര്‍മിക്കുന്ന അനധികൃത ഫാക്ടറിയില്‍ കഴിഞ്ഞ മാസം സംഭവിച്ച തീപ്പിടുത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു.
ടെഹ്റാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു; 180 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ടെഹ്റാന്‍: ഇറാനിലെ ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകര്‍ന്നു വീണു. 180 യാത്രക്കാരുമായി ടെഹ്റാനില്‍ നിന്നും ഉക്രെയിനിലേക്ക് പുറപ്പെട്ട ഉക്രൈയ്ന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ എല്ലാവരും മരിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാൽ ഇക്കാര്യത്തില്‍ ഇതുവരെ ഓദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല.റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉക്രൈന്‍ തലസ്ഥാനമായി കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അമേരിക്ക-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലുണ്ടായ അപകടത്തില്‍ മറ്റ് അട്ടിമറികള്‍ ഉണ്ടെയന്ന സംശയവും ശക്തമാണ്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അതേസമയം ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
പ്ലാസ്റ്റിക്ക് നിരോധനം;പിഴ ഈടാക്കുന്ന ദിവസം മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികള്‍
കോഴിക്കോട്:പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് പിഴ ഈടാക്കുന്ന ദിവസം മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികള്‍. ബദല്‍ മാര്‍ഗ്ഗം കണ്ടെത്തുന്നതിന് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്തയോഗം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇളവ് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രക്ക് നിവേദനം സമര്‍പ്പിച്ചു.ഈ മാസം 15 മുതല്‍ സംസ്ഥാനത്തെ പ്ലാസ്റ്റിക്ക് ഉപയോഗത്തിന് പിഴ ഈടാക്കി തുടങ്ങും.ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര യോഗം ചേര്‍ന്നത്.സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കുമ്പോൾ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നും കച്ചവടക്കാര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് 31 വരെ പിഴശിക്ഷ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് വ്യാപാരികളുടെ അവശ്യം.സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍, രണ്ട് തവണ തുടര്‍ച്ചയായി ഉണ്ടായ പ്രളയം തുടങ്ങി വിവിധ കാരണങ്ങളാല്‍ കച്ചവടമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വ്യാപരികള്‍ പറയുന്നു.
തൃശൂർ മലക്കപ്പാറയില്‍ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തി
തൃശൂർ:ചാലക്കുടി മലക്കപ്പാറയില്‍ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തി.എറണാകുളം കലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കൊലക്ക് കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട്ടിലെ വരട്ടപ്പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ദേഹമാസകലം കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകന്‍ സഫര്‍ ഷായുമായി പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇയാളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇന്നലെയാണ് ഇവരെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സഫറിനെ പൊലീസ് അറസ്റ്റു ചെയ്തത്.ചോദ്യം ചെയ്യലില്‍ ഇവയെ കൊന്ന് കാട്ടില്‍ തള്ളിയതായി സഫര്‍ സമ്മതിക്കുകയും ചെയ്തു.സൗഹൃദം തുടരാനാവില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
കലൂര്‍ ഭാഗത്തു നിന്ന് ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവിടെ നിന്നൊരു കാറില്‍ പെണ്‍കുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു. കാറിന്റെ നമ്പർ ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി, അതിരപ്പള്ളി ഭാഗത്ത് പൊലീസ് തിരച്ചില്‍ നടത്തി. ഇതിനിടെ മലക്കപ്പാറയില്‍ വച്ച് പെണ്‍കുട്ടിയും യുവാവും കാറില്‍ പോകുന്നതു കണ്ടതായി പൊലീസിന് വിവരം ലഭിച്ചു.തുടര്‍ന്ന് തമിഴ്‌നാട് പൊലീസിനെ വിവരമറിയിച്ചു.കാര്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ അവിടെ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. മലക്കാപ്പറവഴി കടന്നുപോകുമ്പോൾ ഇരുവരും കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ വാല്‍പ്പാറയിലെത്തിയപ്പോള്‍ സഫര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടെത്തി.സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചുവെന്നു ഇയാൾ മൊഴി നല്‍കി.പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫര്‍ ചൂണ്ടികാട്ടിയ പ്രദേശത്ത് തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പൊലീസിന്റെ കൂടി സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. രാത്രി വൈകിയും നടത്തിയ തിരച്ചിലിനൊടുവില്‍ ദേഹമാസകലം കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം
തൊഴിലാളി യൂണിയൻ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.അവശ്യ സര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദ സഞ്ചാരമേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തില്ല. പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചിട്ടുണ്ട്. തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. അതേസമയം പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
നിർഭയ കേസ് പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും
ന്യൂഡൽഹി:നിർഭയ കേസ് പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും.ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.മുകേഷ്,വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് സിങ് എന്നീ നാലു പ്രതികളുടെ വധ ശിക്ഷ ഈ മാസം 22ന് രാവിലെ ഏഴുമണിക്ക് നടപ്പാക്കാനാണ് പട്യാല കോടതിയുടെ ഉത്തരവ്. ഏതെങ്കിലും കോടതിക്ക് മുന്നിലും ഒരു ദയാഹർജി നിലവിലില്ല, എല്ലാ പ്രതികളുടെയും പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളിയതാണ്, വധശിക്ഷ നീട്ടിക്കൊണ്ടു പോകരുത് തുടങ്ങിയ നിർഭയയുടെ മാതാവിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്.ശേഷിക്കുന്ന നിയമ സാധ്യതകൾ 14 ദിവസത്തിനകം പൂർത്തിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കുന്ന ജനുവരി 22 തന്‍റെ ജീവിതത്തിലെ സുദിനമാണെന്ന് നിർഭയയുടെ മാതാവ് പ്രതികരിച്ചു. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ജഡ്ജി വീഡിയോ കോൺഫ്രൻസില്‍ പ്രതികളുമായി സംസാരിച്ചു.2012 ഡിസംബർ 16ന് രാത്രിയാണ് ഡൽഹി വസന്ത് വിഹാറിൽ ബസിൽ വച്ച് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കേസിൽ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതിയായ ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ വച്ച് ജീവനൊടുക്കി. മറ്റൊരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആനുകൂല്യവും ലഭിച്ചു.അതേ സമയം വിധിക്കെതിരെ ദയാഹർജിയും തിരുത്തൽ ഹർജിയും നൽകുമെന്ന് പ്രതികളുടെ അഭിഭാഷകർ പറഞ്ഞു.