സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 34 പേര്‍ക്ക് രോഗമുക്തി

keralanews 91 covid cases confirmed in kerala today and 34 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. -30, കുവൈറ്റ് -10, താജിക്കിസ്ഥാന്‍- 4, നൈജീരിയ-4, റഷ്യ-3, സൗദി അറേബ്യ-2) 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-14, തമിഴ്‌നാട്-5, ഡല്‍ഹി-5, കര്‍ണാടക-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.അതേസമയം ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ഒരു കൊല്ലം സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, തൃശൂര്‍, കോഴിക്കോട് (ഒരു വയനാട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 848 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 158 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.

കോട്ടയത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ

keralanews suicide of student in kottyam relatives said that the body would not be taken without taking action against the principal

കോട്ടയം:കോപ്പിയടി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ.കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ സമ്മതിച്ചില്ല. ബന്ധുക്കളെ അനുനയിപ്പിക്കാന്‍ പി.സി ജോര്‍ജ് എംഎല്‍എ സ്ഥലത്തെത്തി. കുടുംബത്തിന്‍റെ പരാതികള്‍ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് പി.സി ജോര്‍ജ് ഉറപ്പ് നല്‍കി. പൊലീസും കുടുംബവും നാട്ടുകാരും ചര്‍ച്ച നടത്തുകയാണ്.കോളജ് പുറത്തുവിട്ട തെളിവുകള്‍ അഞ്ജുവിന്റെ ബന്ധുക്കള്‍ നിഷേധിച്ചു.അഞ്ജു കോപ്പിയടിച്ചെന്ന് തെളിയിക്കാന്‍ ഹാള്‍ ടിക്കറ്റിന് പിന്നിലെ എഴുത്തും മാനസിക പീഡനം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങളുമാണ് കോളജ് അധികൃതര്‍ പുറത്ത് വിട്ടത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഹാള്‍ടിക്കറ്റിന് പിന്നിലെ എഴുത്തിന്‍റെ കൈപ്പട അഞ്ജുവിന്‍റേതല്ല. സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് കാണിച്ചത്. അരമണിക്കൂറോളം അച്ചന്‍ അഞ്ജുവിനെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം പരീക്ഷാ ഹാളില്‍ സമീപത്തിരുന്ന കുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ ‘കൊക്കോണിക്‌സ്’ ആമസോണില്‍ ലഭ്യം; ദിവസങ്ങള്‍ക്കകം പൊതുവിപണിയിലെത്തും

keralanews keralas own laptop coconics available in amazone now and available in public market soon

കൊച്ചി:കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ ‘കൊക്കോണിക്‌സ്’ ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണില്‍ ലഭ്യമാകും.29,000 മുതല്‍ 39,000 വരെ‌ വിലയുള്ള മൂന്ന് വ്യത്യസ്‌ത മോഡലാണ് എത്തിയത്.ദിവസങ്ങള്‍ക്കകം ഇത് പൊതുവിപണിയിലുമെത്തും.സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്‌സ് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്‌ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്‌സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്‌സ്‌‌.ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാള്‍ വിലക്കുറവാണ്‌ പ്രധാന നേട്ടം‌. കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ്‌ സര്‍ക്യൂട്ട്‌ നിര്‍മ്മാണശാലയാണ്‌ കൊക്കോണിക്‌സിന്‌ കൈമാറിയത്‌.വര്‍ഷം രണ്ടര ലക്ഷം ലാപ്‌ടോപ്‌ നിര്‍മ്മിക്കുകയാണ്‌ ലക്ഷ്യം‌. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കൊക്കോണിക്‌സ്‌ ലാപ്‌ടോപ്‌ കൈമാറി‌. പഴയ ലാപ്ടോപ്പുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഇ- -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കൊക്കോണിക്‌സ്‌ ഒരുക്കുന്നു‌.

പ്രളയഫണ്ട് തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി വിഷ്ണുപ്രസാദ് വീണ്ടും അറസ്റ്റില്‍

keralanews flood fund scam case accused vishnuprasad who got bail in the case arrested again

കൊച്ചി: പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ കേസിലെ ഒന്നാം പ്രതി വിഷ്ണുപ്രസാദിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും അറസ്റ്റു ചെയ്തു. പ്രളയഫണ്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലാണ് അറസ്റ്റ്.ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. പ്രളയ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുക വ്യാജ കൈപ്പറ്റ് രശീതിയുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്.ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്റിലായിരുന്ന വിഷ്ണു പ്രസാദ് അടക്കമുള്ള മുന്നു പ്രതികള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.കേസില്‍ യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്.ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് നടന്നത്.ഇന്നലെ രാത്രി ഏഴേകാലോടെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ലോക്കപ്പിലെ സ്ഥലപരിമിധി മൂലം ഹില്‍പാലസ് പോലിസ് സ്റ്റേഷനിലേക്ക് പിന്നീട് മാറ്റി. ഇന്ന് കളക്റ്ററേറ്റിൽ എത്തിച്ച്‌ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. അധികം തുക അക്കൗണ്ടിലെത്തിയ ദുരിതബാധിതര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട പതിനായിരം രൂപ കൈപ്പറ്റിയ ശേഷം ശേഷിച്ച തുക കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം സെക്ഷനില്‍ തിരിച്ചടക്കുകയായിരുന്നു. പ്രളയത്തില്‍ വെള്ളം കയറിയ ഓരോ വീടുകള്‍ക്കും 10,000 രുപ വീതം ക്ലീനിംഗിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരവും, അറുപതിനായിരവും രൂപയെത്തിയിരുന്നു. ഇത് കമ്പ്യൂട്ടർ തകരാറായതിനാല്‍ അധികമായി കൈപ്പറ്റിയ തുക രൊക്കം പണമായി തിരികെ അടക്കണമെന്നാവശ്യപ്പെട്ട് സെക്ഷന്‍ ക്ലാര്‍ക്ക് ആയിരുന്ന വിഷ്ണ പ്രസാദ് തന്നെ ദുരിതബാധിതരെ ഫോണില്‍ ബന്ധപെട്ടിരുന്നു. ഇത്തരത്തില്‍ തിരികെ ലഭിച്ച ഒരു കോടി രൂപയില്‍ 47 ലക്ഷം രൂപ മാത്രമാണ് വിഷ്ണുപ്രസാദ് ട്രഷറിയില്‍ തിരികെ അടച്ചതത്രെ. പണം കൈപ്പറ്റിയ ശേഷം ഇവര്‍ക്ക് നല്‍കിയ കൈപ്പറ്റ് രശീത് വിഷ്ണുപ്രസാദ് സ്വയം കമ്പ്യൂട്ടറില്‍ നിര്‍മ്മിക്കുകയായിരുന്നു. വിശ്വാസ്യത ഉറപ്പുവരുത്താന്‍ മേലുദ്യോഗസ്ഥരടക്കമുള്ളവരെക്കൊണ്ടാണ് വ്യാജ രശീതിയില്‍ ഇയാള്‍ ഒപ്പ് വയ്പിച്ചിരുന്നത്. ഡപ്യൂട്ടി കലക്ടറടക്കം പത്ത് പേരെ വിളിച്ചു വരുത്തിയ അന്വേഷണ സംഘം ഇവരില്‍ നിന്നും വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തത്.

ക്വാറന്റൈന്‍ ലംഘനം;ഇരിട്ടിയിൽ കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു

keralanews violation of quarantine rules case registered against expatriate confirmed corona in iritty

കണ്ണൂർ:ക്വാറന്റൈന്‍ ചട്ട ലംഘനം നടത്തിയതിന് കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു. ഇരിട്ടി പയഞ്ചേരിമുക്കില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്നും അധികൃതരെ അറിയിക്കാതെ മാറി താമസിച്ചുവെന്നാണ് ആരോപണം. പകര്‍ച്ചവ്യാധി വ്യാപന നിയമപ്രകാരമാണ് ഇരിട്ടി പൊലീസ് കേസെടുത്തത്.ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുട്ടിക്കും മാതാപിതാക്കള്‍ക്കുമൊപ്പം വിദേശത്ത് നിന്നെത്തിയ 38 കാരനായ പ്രവാസിയ്ക്ക് മെയ്‌ 31 നാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഇവരെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. കരള്‍ രോഗത്തിനുള്‍പ്പെടെ ചികിത്സയിലുള്ള കോവിഡ് ബാധിതന്റെ പിതാവ് തുടര്‍ ചികിത്സക്കായി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെട്ടിരുന്നു. സൂപ്രണ്ട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വിളിച്ച്‌ ചികിത്സക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. എന്നാല്‍, കോവിഡ് ബാധിതന്റെ ഭാര്യയും കുഞ്ഞും വേങ്ങാടുള്ള അവരുടെ വീട്ടിലും പിതാവും മാതാവും കൂത്തുപറമ്പിലെ സ്വന്തം വീട്ടിലുമാണ് എത്തിയത്. പരിയാരത്ത് പരിശോധനക്ക് ചെന്നപ്പോള്‍ കാണേണ്ട ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും അതിനെ തുടര്‍ന്നാണ് കൂത്തുപറമ്പിലെ വീട്ടില്‍ എത്തിയതെന്നുമാണ് പറയുന്നത്.തങ്ങള്‍ ആശുപത്രിയില്‍ പോകുമ്പോൾ മകന്റെ ഭാര്യയും കുഞ്ഞും തനിച്ചവാതിരിക്കാനാണ് അവരെ അവരുടെ വീട്ടില്‍ വിട്ടതെന്നാണ് പ്രവാസിയുടെ വീട്ടുകാരുടെ വിശദീകരണം. നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രണ്ട് വീട്ടിലും മറ്റുള്ളവരുമായി സമ്പർക്കം ഇല്ലാതെയാണ് കഴിയുന്നത്. അതിനാല്‍ മറ്റ് ആശങ്കകള്‍ വേണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കൊറോണ വൈറസ്;രാജ്യത്ത് 24 മണിക്കൂറിനിടെ 331 മരണം,പതിനായിരത്തോളം രോഗികള്‍

keralanews corona virus threat 331 death and 10000 new patients in 24 hours in the country

ന്യൂഡൽഹി:ആശങ്കയുണർത്തി രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു.24 മണിക്കൂറിനിടെ 9987 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 331 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. ഇതുവരെ 266,598 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയേറ്റത്. ഇതില്‍ 1,29,917 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1,29,215 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ 7466 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

അതേസമയം കോവിഡ് രോഗികളുടെ എണ്ണം 71.93ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി. 408,614 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഏഷ്യയില്‍ മാത്രം 35,000 പേരാണ് വൈറസ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. വിവിധ രാജ്യങ്ങളിലായി 3,249,308പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 53,798 പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു.കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകത്ത് രോഗികളുടെ പ്രതിദിന വര്‍ധന ഇപ്പോള്‍ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ഉത്ര വധക്കേസ്;ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്;ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പുതന്നെ

keralanews uthra murder case dna test result is out snake that sooraj bought bite uthra

കൊല്ലം:ഉത്ര വധക്കേസില്‍ ടിന്നിലാക്കി ഭര്‍ത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശല്‍ക്കങ്ങളും ഉത്രയുടെ ശരീരത്തില്‍ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് വിദഗ്ദര്‍ പരിശോധിച്ച്‌ നിഗമനത്തിലെത്തിയത്.സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ പാമ്പിനെ കൊണ്ടുവന്നു മുറിയില്‍ തുറന്നുവിട്ട് ഉത്രയെ കടിപ്പിച്ച്‌  കൊലപ്പെടുത്തിയെന്നാണു കേസ്. സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്നു തെളിഞ്ഞതോടെ അന്വേഷണ സംഘത്തിനു കാര്യങ്ങള്‍ എളുപ്പമാകും. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നിന്നുള്ള പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറും.രണ്ടാം പ്രതി ചാവര്‍കോട് സുരേഷില്‍ നിന്നു വാങ്ങിയ അണലിയെക്കൊണ്ടു കടിപ്പിച്ച്‌ ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സുരേഷില്‍ നിന്നു മൂര്‍ഖന്‍ പാമ്പിനെ വാങ്ങി മേയ് ആറിന് ഉത്രയുടെ അഞ്ചല്‍ ഏറം വിഷു വെള്ളശ്ശേരില്‍ വീട്ടിലെത്തി. രാത്രി ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയില്‍ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു

ഖത്തറില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

keralanews kannur native who was under covid treatment in qatar died

കണ്ണൂർ:ഖത്തറില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണാടിപ്പറമ്പ് കാരയാപ്പ് സ്വദേശി സിദ്ദിഖ് (48)ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പെ അദ്ദേഹത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ തന്നെയുണ്ടായിരുന്ന ജീവിതശൈലീരോഗങ്ങള്‍ കൂടി ഗുരുതരമായതോടെ ആരോഗ്യനില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30ഓടെ മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ക്രയാറ്റിന്‍ അളവും, ഷുഗര്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവ കൂടിയതുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.പിതാവ്: മുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: സമീറ (കാട്ടാമ്പള്ളി). മക്കള്‍: സിദ്റത്തുല്‍ മുന്‍തഹ (13), സിയാദ് (എട്ട്), സിനാന്‍ (ഒന്ന്).

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;11 പേർക്ക് രോഗമുക്തി

keralanews 91 covid cases confirmed in the state today and 11 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;മരിച്ചത് തൃശൂർ സ്വദേശി ഡിന്നി ചാക്കോ

keralanews thrissur native dinni chacko died of covid today

തൃശൂർ:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി. ഡിന്നി ചാക്കോയുടെ മരണത്തോടെ ജില്ലയിലെ തൃശൂര്‍ ജില്ലയിലെ കൊവിഡ് മരണം മൂന്നായി.മാലി ദീപില്‍ നിന്ന് എത്തി നോര്‍ത്ത് ചാലക്കുടിയില്‍ ബന്ധുവീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ ടെസ്റ്റ് റിസല്‍ട്ട് പോസ്റ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഡിന്നിയുടെ ഭാര്യക്കും മകനും ഭാര്യ മാതാവിനും അടുത്ത ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ച്‌ അവരും ചികിത്സയിലായിരുന്നു. അവര്‍ സുഖം പ്രാപിച്ചെങ്കിലും ഡിന്നിക്ക് ന്യൂമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. അതിതീവ്ര പരിചരണ വിഭാഗത്തിലായിരിക്കെ മരണമടയുകയായിരുന്നു. മെയ് പതിനാറിനായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.