തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

keralanews man under covid observation committed suicide by jumping from building in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.നെടുമങ്ങാട് സ്വദേശി താഹയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് താഹ ഗള്‍ഫില്‍ നിന്ന് എത്തിയത്. വീട്ടില്‍ ക്വാറന്‍റൈനിലായിരുന്നു. മാനസിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ കൌണ്‍സിലിങ് നല്‍കി. തുടര്‍ന്ന് ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ വൈകുന്നേരമാണ് ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണകേന്ദ്രത്തിന്‍റെ നാലാം നിലയില്‍ നിന്നും താഹ താഴേക്ക് ചാടിയത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;എറണാകുളം സ്വദേശി മരിച്ചത്

keralanews one more covid death in the state

എറണാകുളം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ്(67) ഇന്ന് മരിച്ചത്.സമ്പര്‍ക്കത്തിലൂടെയാണ് കുഞ്ഞുവീരാന് കോവിഡ് ബാധിച്ചത്. ജൂലൈ 8ന് കളമശ്ശേരി ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും പ്രമേഹവും ന്യൂമോണിയയുമുണ്ടായിരുന്നു.പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. കര്‍ഷകനായ ഇദ്ദേഹം ഉല്‍പന്നങ്ങള് വില്‍ക്കാന്‍ ആലുവാ – മരട് മാര്‍ക്കറ്റുകളില്‍ പോകാറുണ്ടായിരുന്നു. ആലുവയില്‍ നിന്നാണ് കോവിഡ് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. എട്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അടക്കം 13 പേര്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില് പ്രോട്ടോക്കോള് അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുക.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുക്കുന്നു

keralanews thiruvananthapuram gold smuggling case swapna and sandeep brought to thiruvananthapuram for evidence collection

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി എൻഐഎ  തിരുവനന്തപുരത്തെത്തിച്ചു.എന്‍ഐഎ രണ്ട് സംഘമായാണ് ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയത്.സ്വപ്നയെ സെക്രട്ടറിയേറ്റിനടുത്തുള്ള ഹെതര്‍ ഫ്ലാറ്റിലാണ് കൊണ്ടുപോയത്. തിരുവനന്തപുരത്ത് സ്വര്‍ണം പിടിച്ചെടുക്കുമ്പോള്‍ ഇവരുടെ ടവര്‍ ലൊക്കേഷന്‍ ഇവിടെയായിരുന്നു. മാത്രമല്ല പിടിക്കപ്പെട്ട മറ്റ് ചില പ്രതികളും ഹെതര്‍ ഫ്ലാറ്റിലെത്തിയിരുന്നതായി സൂചനയുണ്ട്.ഹെതര്‍ ഫ്ലാറ്റിന് പുറമെ കേശവദാസപുരത്തുള്ള റോയല്‍ ഫര്‍ണിച്ചര്‍ കട, സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലും സ്വപ്നയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വെള്ളയമ്പലം ആല്‍ത്തറയ്ക്ക് സമീപത്തെ വീട്, മരുതംകുഴിയിലെ വീട്, ഹെതര്‍ ഫ്ലാറ്റ്, സന്ദീപ് നായരുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപിനെ കൂട്ടി തെളിവെടുപ്പ് നടത്തിയത്.സന്ദീപിനെ ഫെദര്‍ ഫ്‌ളാറ്റില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയെങ്കിലും വാഹനത്തില്‍ നിന്ന് ഇറക്കിയിരുന്നില്ല.ഉദ്യോഗസ്ഥര്‍ മാത്രം ഇറങ്ങുകയായിരുന്നു. സന്ദീപിനെ വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച്‌ സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. അരുവിക്കരയിലെ വാടകവീട്ടില്‍ എത്തിയപ്പോള്‍ എന്‍ഐഎ സംഘം സന്ദീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി. സന്ദീപിന്റെ അമ്മയുമായും ഉദ്യോഗസ്ഥര്‍ സംസാരിച്ചു. അതിനിടെ സന്ദീപ് നായരുടെ നെടുമങ്ങാട്ടുള്ള സ്ഥാപനത്തില്‍ കസ്റ്റംസ് റെയിഡ് നടത്തി. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സന്ദീപ് നായരുടെ ഫ്ലാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.

കാസർകോഡ് നിയന്ത്രണം ശക്തം;കണ്ണൂരൂമായി ബന്ധിപ്പിക്കുന്ന ഇടറോഡുകള്‍ അടച്ചു, പാലങ്ങളില്‍ ഗതാഗത നിരോധനം

keralanews kasaragod tightens control interroads connecting kannur closed traffic banned on bridges

കാസര്‍കോട്:കൊറോണ സമ്പർക്ക വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് കടുത്ത നിയന്ത്രണം. ദേശീയ പാത ഒഴികെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടച്ചു. ഒളവറ തലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ-ചിറ്റാരിക്കല്‍ പാലങ്ങളാണ് അടച്ചത്. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് നിയന്ത്രണം കടുപ്പിച്ചത്. അതേസമയം മുന്നറിയിപ്പില്ലാതെ റോഡുകളും പാലങ്ങളും അടച്ചത് യാത്രക്കാരെ വലച്ചു.കാസര്‍കോട് പൊതുഗതാഗതത്തിന് കാസര്‍കോട് പൊതുഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി പ്രദേശമായ പുളിങ്ങോമിലെ പാലം ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് അടച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. മുന്നറിയിപ്പില്ലാതെ പാലം അടച്ചതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ആംബുലന്‍സ് അടക്കം ഒരു വാഹനവും കടത്തി വിടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കാസർകോഡ് ജില്ലയിൽ നിന്നും കണ്ണൂരിലേക്ക് പ്രവേശിക്കുന്ന അതിർത്തികളാണ് പയ്യന്നൂർ,പെരിങ്ങോം, ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ അടച്ചത്.വെള്ളിയാഴ്ച രാവിലെയാണ് ജില്ലാ അതിർത്തികൾ അടയ്ക്കാൻ കണ്ണൂർ ജില്ലാ പോലീസ്  മേധാവി സ്റ്റേഷനുകളിലേക്ക് നിർദേശം നൽകിയത്.എന്നാൽ റെവന്യൂ അധികൃതരെ ഇക്കാര്യം അറിയിച്ചില്ല. ദേശീയപാതയിൽ കാലിക്കടവിലൂടെ മാത്രമാണ് രാവിലെ ഗതാഗതം അനുവദിച്ചത്.ഒളവറ പാലം രാവിലെ അടച്ചതോടെ ഇരുവശത്തേക്കുമുള്ള ആരോഗ്യപ്രവർത്തകരെയും ആവശ്യസർവീസുകളെയും മറ്റ് അത്യാവശ്യ വാഹനങ്ങളെയും ഒളവറയിൽ തടഞ്ഞു.ഇതേ തുടർന്ന് പാലത്തിന് രണ്ടുവശത്തുമായി വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. പിന്നീട് തഹസിൽദാരുടെ ആവശ്യപ്രകാരം അത്യാവശ്യ വാഹനങ്ങളെയും ആളുകളെയും കടത്തിവിട്ടു.മുന്നറിയിപ്പില്ലാതെ അതിർത്തികൾ അടച്ചതിനെ തുടർന്ന് യാത്രക്കാരും അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി.

കനത്ത മഴയിൽ കണ്ണൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

keralanews water entered in low lying areas in kannur in heavy rain

കണ്ണൂര്‍:രണ്ടു ദിവസമായി െപയ്യുന്ന കനത്തമഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. കണ്ണൂര്‍ നഗരത്തിനടുത്ത പടന്നപ്പാലം റോഡ്, പാസ്പോര്‍ട്ട് ഓഫിസിലെ പാര്‍ക്കിങ് ഏരിയ എന്നിവിടങ്ങളില്‍ വെള്ളം കയറി. അഞ്ചുകണ്ടി, മഞ്ചപ്പാലം എന്നിവിടങ്ങളില്‍ നിരവധി വീടുകളിലും വെള്ളം കയറി. പടന്നപ്പാലം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാര്‍ ഒാവുചാലില്‍ വീണു. മഞ്ചപ്പാലം, പടന്നപ്പാലം ഭാഗങ്ങളില്‍ പതിനഞ്ചോളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, താവക്കര എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.അഞ്ചുകണ്ടിയിൽ 15 ഉം വെറ്റിലപ്പള്ളിയിൽ നാലും വീടുകളിൽ വെള്ളം കയറി.ഇവിടങ്ങളിൽ കിണറുകളും മലിനമായി.അഞ്ചുകണ്ടിയിൽ ഓവുചാലിൽ മാലിന്യം വന്നടിഞ്ഞതാണ് വെള്ളം കയറാനിടയാക്കിയത്.റവന്യൂ-കോർപറേഷൻ-അഗ്നിരക്ഷാ സേന എന്നീ വിഭാഗങ്ങൾ മണിക്കൂറുകൾ പണിപ്പെട്ട് സ്ളാബ് അറുത്തുമാറ്റി മാലിന്യം ഒഴുക്കിവിട്ടപ്പോഴാണ് ജലനിരപ്പ് താഴ്ന്നത്.അഴീക്കോട് ഓലടക്കുന്നിൽ ഉരുൾപൊട്ടി പാറക്കല്ലിടിഞ്ഞു വീണു.കല്ല് മരത്തിൽത്തട്ടി നിന്നതിനാൽ താഴെ താമസിക്കുന്നവർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു.അഴീക്കോട് വൻ കുളത്ത് വയൽ ,അരയബ്രത്ത് ക്ഷേത്രം പഴയ വൈദ്യുതി ഓഫീസ് ഭാഗങ്ങളിൽ കൂടി പോകുന്ന തോട് നിറഞ്ഞൊഴുകിയതിനാൽ ആ ഭാഗത്തും വെള്ളക്കെട്ട് ഉണ്ടായി.മേയർ സി.സീനത്ത്, കൗൺസിലർമാരായ ടി.ഓ മോഹനൻ,സി.സമീർ,വില്ലേജ് ഓഫീസർ പി.സുനിൽകുമാർ തുടങ്ങിയവർ വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിച്ചു.

തിരുവനന്തപുരത്ത് ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു

keralanews fire broke out in fast food restaurant in thiruvananthapuram three shops burned

തിരുവനന്തപുരം:കവടിയാര്‍ ടോള്‍ ജംഗ്ഷനിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ തീപിടിത്തം. ഹോട്ടല്‍ ഉള്‍പ്പടെ മൂന്ന് സ്ഥാപനങ്ങള്‍ കത്തിനശിച്ചു.അഗ്‌നിശമന സേനയുടെ ആറോളം യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന.പുലര്‍ച്ചെ അഞ്ചേകാലോടെയാണ് കവടിയാര്‍ ടോള്‍ ജംഗ്ഷനിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.റസ്റ്റോറന്റിനോട് ചേര്‍ന്നുള്ള ഇലക്‌ട്രോണിക്‌സ് സര്‍വീസ് സെന്റര്‍, ഡിടിപി സെന്റ്ര്‍ എന്നിവയിലേക്കും തീ പടര്‍ന്നു. റസ്റ്റോറന്റിന് പിന്‍വശത്തുള്ള ഓടിട്ട വീട്ടിലാണ് മറ്റ് രണ്ട് കടകളും പ്രവര്‍ത്തിച്ചിരുന്നത്.ലോക്ക് ഡൗണ്‍ ആയതിനാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാതിരുന്നത് ആളപായം ഒഴിവാക്കി.കടയുടെ പിന്‍ഭാഗത്തേക്ക് പടര്‍ന്നു പിടിച്ച തീ അണയ്ക്കാന്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് സാധിച്ചത്.തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊട്ടടുത്ത കടകളിലും വീടുകളിലുമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താത്ക്കാലികമായി ഒഴിപ്പിച്ചിരുന്നു.

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി;ആദ്യഘട്ടത്തിൽ 12 ആശുപത്രികളിലായി 375 പേരില്‍ പരീക്ഷിക്കും

keralanews indias kovid vaccine is being tested in human tested on 375 people in 12 hospitals in first phase

ഹൈദരാബാദ്: കൊറോണ വൈറസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ‘കോവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. 375 പേരിലാണ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. ജൂലൈ 15ന് തുടങ്ങിയ ക്ലിനിക്കല്‍ ട്രയല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ആശുപത്രികളില്‍ ആണ് നടക്കുന്നത്.സ്വയം സന്നദ്ധരായ ഒരു കൂട്ടം ആളുകളിലാണ് പരീക്ഷണം നടത്തുന്നത്. ഇതിനുപുറമേ വൈറസ് ബാധ സ്ഥിരീകരിച്ച ചിലരില്‍ മരുന്നായും കോവാക്‌സിന്‍ പരീക്ഷിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്നാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ വാക്‌സിന്‍ പ്രയോജനപ്രദമാകുമോ എന്ന് ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ കഴിയില്ല.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയും എസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) എന്‍ഐവിയും (നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്) സംയുക്തമായാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. ആദ്യ ഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുക.മുൻപ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഐസിഎംആറിന്റെ അനുമതി ലഭിച്ചത്.

സ്വര്‍ണക്കടത്ത് കേസ്; മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു

keralanews gold smuggling case interpol has issued look out notice against the main accused faisal fareed

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല.കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു.ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. കസ്റ്റംസിന്‍റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്‍റെ സുപ്രധാന നടപടി.പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഫൈസലിന് യു.എ.ഇക്കുള്ളിലും പുറത്തും യാത്ര ചെയ്യാന്‍ സാധിക്കില്ല. സാധുതയില്ലാത്ത പാസ്പോര്‍ട്ടുമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. ഫൈസല്‍ ഫരീദിന്‍റെ അറസ്റ്റ് എന്‍.ഐ.എയെ സംബന്ധിച്ച് ഇനി നിര്‍ണായകമാണ്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നു വന്നപ്പോൾ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസൽ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു.എന്നാൽ പിന്നീട് ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ മൂന്നാംപ്രതിയാണ് ഫൈസല്‍ ഫരീദ്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടാനായാണ് എന്‍.ഐ.എ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ കൂടി എന്‍.ഐ.എ ഏറ്റെടുക്കും. ഫൈസല്‍ ഫരീദിന്റെ കൈപ്പമംഗലത്തെ വീട്ടിലും ഇന്നലെ റെയ്ഡ് നടത്തി.കസ്റ്റംസ് നടത്തിയ റെയ്ഡില്‍ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളില്‍ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകള്‍ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ ഉച്ചയോടെയാണ് കസ്റ്റംസ് എത്തിയത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സീല്‍ വെച്ച്‌ മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കല്‍ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിച്ചത്.ഒന്നരവര്‍ഷമായി പൂട്ടിക്കിടന്ന വീടിന്റെ മുന്‍വാതില്‍ ബന്ധുവിനെ വിളിച്ചു വരുത്തി താക്കോലുപയോഗിച്ചാണു തുറന്നത്. ഉള്ളിലെ മുറികളും അലമാരകളും തുറക്കാന്‍ ആശാരിയുടെ സഹായം തേടി. ആശാരിയെ കണ്ടെത്തിയതു പോലും അതീവരഹസ്യമായാണ്.താക്കോല്‍ ലഭിച്ചില്ലെങ്കില്‍ വീടിന്റെ മുന്‍വാതിലും പൊളിക്കാൻ തയ്യാറായാണ് സംഘമെത്തിയത്.തിരച്ചിലിനു സാക്ഷിയാകാന്‍ വില്ലേജ് ഓഫിസറെയും വിളിച്ചുവരുത്തി.ലോക്കല്‍ പൊലീസിനെ വിവരമറിയിക്കാതിരുന്ന കസ്റ്റംസ് സംഘം വില്ലേജ് ഓഫിസര്‍ മരിയ ഗൊരേത്തി, അസിസ്റ്റന്റ് ഓഫിസര്‍ വി.എ.മുരുകന്‍ എന്നിവരോടു സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.നാലുമണിക്കൂറിനു ശേഷം അഞ്ചരയോടെയാണു പരിശോധന പൂര്‍ത്തിയാക്കി സംഘം പുറത്തിറങ്ങിയത്.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസ

keralanews one more covid death in kerala kasarkode uppala native died of covid

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസയാണ്(74) മരിച്ചത്.പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണിത്.ജൂലൈ 11 നാണ് നഫീസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നഫീസയുടെ മകന്‍ വിദേശത്ത് നിന്ന് എത്തിയതായിരുന്നു. ആദ്യ പരിശോധനയില്‍ മകന് കൊവിഡ് ബാധിച്ചിരുന്നില്ല. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ മകനും കൊവിഡ് സ്ഥിരീകരിച്ചു.മകനില്‍ നിന്ന് ആകാം നഫീസയ്ക്ക് രോഗം ബാധിച്ചതെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു നഫീസയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നതിനാല്‍ ഇവരെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം

keralanews 791 covid cases confirmed in kerala today community spread in poonthura and pulluvila

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. 558 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്നെത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98, ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി, ബിഎസ്‌എഫ് ഒന്ന് വീതം. തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരമേഖലയിൽ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് 133 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.