ന്യൂഡൽഹി:കോവിഡ് വൈറസിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിൻ മനുഷ്യരില്‍ ആദ്യ പരീക്ഷണം നടത്തി. എയിംസില്‍ 30 കാരനാണ് ആദ്യമായി വാക്സിന്‍ നല്‍കിയത്. ആശുപത്രിയിലെ രണ്ട് മണിക്കൂറത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് അയക്കും. തുടര്‍ന്ന് ഏഴ് ദിവസം നിരീക്ഷിക്കും. 0.5 മില്ലി വാക്സിനാണ് ഇദ്ദേഹത്തിന് നല്‍കിയത്.യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു.രണ്ടാഴ്ച ത്തെ നിരീക്ഷണത്തിന് ശേഷം അടുത്ത ഡോസ് നല്‍കും.ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി അടുത്തിടെയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളാണ് കൊവാക്സിന്‍ പരീക്ഷണം നടത്താന്‍ ഐസിഎംആര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.ആദ്യ ഘട്ടത്തില്‍ 375 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തുക. ഇതില്‍ 100 പേര്‍ എയിംസില്‍ നിന്നുള്ളതാണ്. 18 നും 55 നും ഇടയില്‍ ഉള്ളവരിലാണ് വാക്സിന്‍ പരീക്ഷണം നടത്തുക. ഗര്‍ഭിണികള്‍ അല്ലാത്ത സ്ത്രീകളേയും ആദ്യ ഘട്ടത്തില്‍ പരീക്ഷണത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 750 പേരിലാകും പരീക്ഷിക്കുക. 12 നും 65 നും വയസിനിടയില്‍ പെട്ടവരിലാകും പരീക്ഷണം. ഇതുവരെ 3500 ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചെത്തിയിട്ടുണ്ടെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
ഒരു കൊവിഡ് മരണം കൂടി;മരിച്ചത് തലശേരി സ്വദേശിനി ലൈല
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തലശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വയനാട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച ലൈലയെ മൊബൈല്‍ ഐ.സി.യുവിലാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിച്ചു. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.വ്യാഴാഴ്ച ബെംഗളൂരുവില്‍ വച്ച് നടത്തിയ കൊറോണ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കും. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 58 ആയി. ശനിയാഴ്ചമാത്രം നാലുപേരാണ് വൈറസ് ബാധമൂലം മരിച്ചത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. വിഷുവിന് നല്‍കിയ കിറ്റിന്‍റെ കമ്മീഷന്‍ സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.കഴിഞ്ഞ വിഷുവിന് കിറ്റ് അനുവദിച്ചപ്പോള്‍ കാര്‍ഡ് ഒന്നിന് 20 രൂപ വീതം കമ്മീഷന്‍ നല്‍കണമെന്നായിരുന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടത്. 5 രൂപ വീതം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ഓണമെത്താറായിട്ടും പണം കിട്ടിയില്ല. ഇത് നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കാലത്തെ ഭക്ഷ്യകിറ്റ് വിതരണം ബഹിഷ്‍കരിക്കാനാണ് റേഷന്‍ ഡീലേഴ്‍സ് അസോസിയേഷന്‍ തീരുമാനം.കൂടാതെ ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.
കണ്ണൂരിൽ വാഹനാപകടത്തില്‍പെട്ട് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു
കണ്ണൂർ:കണ്ണൂരിൽ വാഹനാപകടത്തില്‍പെട്ട് മരിച്ച വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമല്‍ ജോ അജി(19)ക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് അമല്‍ ജോ അജിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഒരാഴ്ചയോളം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.പരിയാരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ ചികിത്സയ്ക്ക് എത്തിയ ചില രോഗികള്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അമലിനും രോഗം ബാധിച്ചിട്ടുള്ളത് ആശുപത്രിയില്‍ നിന്നാകാം എന്നാണ് വിലയിരുത്തുന്നത്.
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കില്ല;കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം
തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനം.കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സർക്കാർ നീക്കം.അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.രോഗവ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.എന്നാല്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത കക്ഷികളില്‍ ഭൂരിഭാഗവും ലോക് ഡൌണിനെ എതിര്‍ത്തതോടെയാണ് സര്‍ക്കാര്‍ താത്കാലികമായി പിന്നോട്ട് പോയത്. രോഗവ്യാപനം കൂടിയ മേഖലകളെ പ്രത്യേകം തിരിച്ച് അവിടെ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രബാധിത മേഖലകളില്‍ നിലവിലെ നിയമത്തില്‍ ഒരു വിട്ട് വീഴ്ചയും വരുത്തേണ്ടെന്ന് പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അടുത്ത രണ്ടാഴ്ച സംസ്ഥാനത്തെ സംബന്ധിച്ച് നിർണായകമാണ്. നിലവിലെ രോഗ വ്യാപനം ഇതിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലെന്നാണ് ആരോഗ്യവകുപ്പും സര്‍ക്കാരും കാണുന്നത്.
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ കൂടി;മരിച്ചത് പാലക്കാട്,കാസർകോഡ് സ്വദേശികൾ
തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി.പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40),കാസർകോട് പടക്കാട് സ്വദേശിനി നബീസ (63) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് അഞ്ജലി നാട്ടിലെത്തിയത്.കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു നബീസ.നബീസയുടെ മരണത്തോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയിലായിരുന്നു നബീസയെ പ്രവേശിപ്പിച്ചിരുന്നത്.എന്നാല്‍ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നബീസക്ക് ഉണ്ടായിരുന്നില്ല എന്നാണറിയുന്നത്.അതേ സമയം നേരത്തെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട്ടെ റുഖിയാബിയുടെ മകള്‍ ഷാഹിദയും (52) മരിച്ചു. കൊളക്കാട്ടുവയലില്‍ ഷാഹിദയാണ് മരിച്ചത്. ഇവര്‍ ക്യാന്‍സര്‍ ബാധിതയാണ്.ഇവരുടെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നിട്ടില്ല.കണ്ണൂരില്‍ അപകടത്തില്‍ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമല്‍ജോ (19)ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് എന്നതിനാല്‍ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അമലിനും രോഗം ബാധിച്ചിരിക്കുക ആശുപത്രിയില്‍ നിന്ന് തന്നെയാകാം എന്നാണ് ഇത് നല്‍കുന്ന സൂചന.
കേരളത്തില്‍ സമ്പൂർണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന് സിപിഎം; സമ്പൂർണ്ണ ലോക്ക് ഡൗണിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷവും
തിരുവനന്തപുരം:കേരളത്തില്‍ സമ്പൂർണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന് സിപിഎം.സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തൽ. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിക്കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്.പ്രാദേശികമായ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.നേരത്തെ സമ്പൂർണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന് കോണ്‍ഗ്രസും ലീഗും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സിപിഎമ്മും നിലപാട് അറിയിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, സംസ%B
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട മോഷണ കേസിലെ പ്രതി പിടിയില്‍
കണ്ണൂർ:അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട മോഷണ കേസിലെ പ്രതി പിടിയില്‍.ഇന്ന് രാവിലെ 10 മണിയോടെയാണ് ആശുപത്രിയില്‍ നിന്ന് ഇയാള്‍ കടന്നുകളഞ്ഞത്. ആറളം സ്വദേശിയായ ഇയാള്‍ മോഷണ കേസിലെ പ്രതിയാണ്. ഇന്നലെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മോഷണക്കേസില്‍ പ്രതിയായ പതിനെട്ടുകാരന്‍ ഈ മാസം 12 നാണ് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. പിന്നീട് കൊവിഡ് നിരീക്ഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ 21 ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ച് നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം അഞ്ചരക്കണ്ടിയില്‍ നിന്ന് ബസിലാണ് മട്ടന്നൂരിലെത്തിയത്.അവിടെ നിന്ന് ആറളത്തേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ഇരിട്ടിയില്‍ വെച്ച് പിടിയിലായത്.
എക്സൈസ് ജീവനക്കാരന് കൊവിഡ്;കാഞ്ഞങ്ങാട് മൂന്ന് എക്സൈസ് ഓഫീസുകള്‍ അടച്ചു
വീണ്ടും കോവിഡ് മരണം;കൊച്ചിയില്‍ കന്യാസ്ത്രീമഠത്തിലെ കിടപ്പ് രോഗി മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇവരില്‍ 43 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.