വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ സുധാകരന്‍ എംപി

keralanews venjaramood double murder k sudhakaran mp urges govt to prepare for cbi probe

കണ്ണൂര്‍: വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങള്‍ വ്യക്തമാവാനും കൊലപ്പെടുത്തിയത് ആരാണ് എന്ന് വ്യക്തമാവാനും സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരായ സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂരിൽ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ റഹീമിന്റെയും സിപിഎം നേതാക്കളുടെയും കണ്ണീര് കണ്ട് ജനങ്ങള്‍ നിങ്ങളെ വിശ്വസിച്ചുപോവുമെന്ന് കരുതിയോ. കാസര്‍കോട്ട് രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയപ്പോഴും ഷുഹൈബിനെ വെട്ടിനുറുക്കിയപ്പോഴും സിപിഎം നേതാക്കളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളിവെള്ളവും പുറത്തേക്ക് ഒഴുകിയില്ലല്ലോ എന്നും സുധാകരൻ ചോദിച്ചു.സിപിഎമ്മിന് കേരളം എന്ന അവസാന തുരുത്തിന്റെ കാലാവധി ഇനി മാസങ്ങള്‍ മാത്രമാണ്. പിണറായിയുടെ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ആര്‍ക്കും ആ കപ്പലിനെ പിടിച്ചുയര്‍ത്താന്‍ കഴിയാത്ത വിധമാണ് താഴ്ന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണിജോസഫ് എംഎല്‍എ, പ്രഫ. എ ഡി മുസ്തഫ, മുന്‍ മേയര്‍ സുമാബാലകൃഷ്ണന്‍, വി സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, പി ടി മാത്യു സംസാരിച്ചു.

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എണ്ണക്കപ്പലിൽ തീപിടുത്തം;അപകടം ശ്രീലങ്കന്‍ തീരത്ത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ

keralanews fire in oil ship of indian oil corporation near srilankan coast

ന്യൂഡൽഹി:പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എണ്ണക്കപ്പലിൽ തീപിടുത്തം.ശ്രീലങ്കന്‍ തീരത്ത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം.കുവൈത്തില്‍ നിന്ന് ഇന്ത്യയിലെ പാരാദ്വീപിലേക്കുളള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.ന്യൂ ഡയമണ്ട് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കുവൈത്തിലെ മിനാ അല്‍ അഹമ്മദിയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്.2,70,0000 ടണ്‍ എണ്ണ വഹിച്ച്‌ കൊണ്ട് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. എണ്ണ ചോര്‍ച്ച ഒഴിവാക്കാനുളള നടപടികള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവിക കപ്പലുകളും വിമാനവും വിന്യസിച്ചതായി ശ്രീലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജ്പക്‌സെ പറഞ്ഞു. ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായോ എന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണമെന്തെന്നുള്ള വിവരവും അറിവായിട്ടില്ല. അപകടത്തെക്കുറിച്ച്‌ ഐ ഒ സി അധികൃതരുടെ പ്രതികരണവും ലഭിച്ചിട്ടില്ല.

തളിപ്പറമ്പിൽ ആഡംബര കാറില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

keralanews youth arrested with 5kg ganja in thaliparamba

കണ്ണൂർ:തളിപ്പറമ്പിൽ ആഡംബര കാറില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.മലപ്പുറം പൊന്‍മുണ്ടത്തെ ഇ പി ജാഫര്‍ അലി (36)യെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം ദിലിപും സംഘവും അറസ്റ്റ് ചെയ്തത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് സമീപം ഇയാൾ സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.കാസര്‍കോട് നിന്ന് വാങ്ങിയ കഞ്ചാവ് മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ എക്സൈസിന് മൊഴി നല്‍കി.കാസര്‍കോട് മുതല്‍ മലപ്പുറം വരെ കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു.പ്രിവന്റീവ് ഓഫീസര്‍ കെ വി ഗിരിഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ രാജീവന്‍, പി പി മനോഹരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ പി പി രജിരാഗ്, ഡ്രൈവര്‍ കെ വി പുരുഷോത്തമന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു

keralanews central govt banned 118 chinese app including pubg

ന്യൂഡൽഹി:പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു.കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. പബ്ജി മൊബൈല്‍, പബ്ജി ലൈറ്റ് എന്നിവയാണ് ഇന്ത്യയില്‍ നിരോധിച്ചത്. എന്നാല്‍, ആപ് നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും പബ്ജി കളിക്കാന്‍ സാധിക്കും പേഴ്സണല്‍ കംപ്യൂട്ടറുകളിൽ ഇപ്പോഴും പബ്‌ജി കളിക്കാം.മൊബൈലില്‍ സൗജന്യമായ പബ്ജിക്ക് പി.സിയില്‍ 999 രൂപ നല്‍കണം. ഇതിനോടൊപ്പം ഇന്‍റല്‍ കോര്‍ ഐ 5 പ്രൊസസര്‍ കരുത്ത് പകരുന്ന 8 ജി.ബി റാമുള്ള കംപ്യൂട്ടറും 2 ജി.ബിയുടെ ഗ്രാഫിക്സ് കാര്‍ഡും വേണം. പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ഐ.ടി മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇവ സുരക്ഷയ്ക്ക് ഭീഷണിയായത് കൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും തീരുമാനത്തിന് കാരണമായതായി കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തും;അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സർവീസ് ആരംഭിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി

keralanews ksrtc plans to start unlimited ordinary service

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി മറികടക്കാനും യാത്രക്കാരെ ആകര്‍ഷിക്കാനും പുതിയ പദ്ധതികളുമായി കെഎസ്‌ആര്‍ടിസി.ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ത്തുന്നതായിരിക്കും. ഇതോടെ എവിടെ നിന്നു വേണമെങ്കിലും യാത്രക്കാര്‍ക്ക് ബസില്‍ കയറാം. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക.പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇതു നടപ്പിലാക്കുക. രാവിലെയും വൈകിട്ട് തിരിച്ചും യാത്രക്കാരെ തീരെ കിട്ടാത്ത ഷെഡ്യൂളുകള്‍ നഗരാതിര്‍ത്തിക്കു പുറത്തേക്കു മാറ്റി സ്റ്റേ സര്‍വീസുകളാക്കും. ഇതിലെ ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നുള്ള ദൂരം കണക്കാക്കി കിലോമീറ്ററിനു രണ്ടു രൂപ വീതം പ്രത്യേക അലവന്‍സ് നല്‍കും.കൂടാതെ, ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടതു യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാനാകില്ലെന്ന് എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. ഓര്‍ഡിനറി സര്‍വീസുകള്‍ കുറവുള്ള മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പഴയ രീതി തുടരാം.ഇന്ധന ചെലവ് കുറയ്ക്കാന്‍ നഷ്ടത്തിലുള്ള ഷെഡ്യുളുകള്‍ പരമാവധി സ്റ്റേ സര്‍വീസുകളാക്കി മാറ്റും. അഞ്ചു മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും കാഷ് ലെസ് ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വൈപ്  ചെയ്യാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

keralanews twitter account of pm narendra modi hacked

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മോദിയുടെ വെബ്‌സൈറ്റിന്‍റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നത്. ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നാണ് ട്വീറ്റുകളില്‍ പറയുന്നത്. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. എന്നാല്‍, മിനിറ്റുകള്‍ക്കകം തന്നെ ട്വീറ്റ് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു.താമസിയാതെ അക്കൗണ്ടിന്‍റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും മറ്റ് അക്കൗണ്ടുകളെ ഇത് ബാധിച്ചോ എന്ന് ഇപ്പോള്‍ അറിയില്ലെന്നും ട്വിറ്റര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ മാസം അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയടക്കം പ്രമുഖര്‍ക്കെതിരെയും സമാന രീതിയില്‍ ഹാക്കിംഗ് നടന്നിരുന്നു.

കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫി​സി​നു നേ​രെ ആ​ക്ര​മ​ണം;ക​സേ​ര​യും ജ​നാ​ല​യും ത​ല്ലി​ത്ത​ക​ര്‍​ത്തു

keralanews attack against congress office in kozhikkode meppayoor

കോഴിക്കോട്: മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം.നരക്കോടുള്ള ഇന്ദിരാഭവനു നേരെ രാത്രി പന്ത്രണ്ടോടെയാണ് ആക്രമണമുണ്ടായത്.ഓഫിസിലെ കസേരയും ജനല്‍ചില്ലുകളും തകര്‍ത്തു.15 പേരടങ്ങിയ സംഘം ഓഫിസിലേക്കു പാഞ്ഞെത്തി ഫര്‍ണിച്ചറുകളും മറ്റും തകര്‍ക്കുകയായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.സംഭവത്തില്‍ മേപ്പയ്യൂര്‍ പോലീസ് കേസെടുത്തു.സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്തു പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.

ലഹരി മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് പി.കെ ഫിറോസ്

keralanews bineesh kodiyeri has link with drug mafia said p k firoz

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് പി.കെ ഫിറോസ് ആരോപിച്ചു.കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട് എന്നാണ് വാര്‍ത്താ സമ്മേനത്തില്‍ ഫിറോസ് ആരോപിക്കുന്നത്. അനൂപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നത് എന്നും ഫിറോസ് പറയുന്നു.അനൂപിന്റെ ഹോട്ടല്‍ വ്യവസായത്തില്‍ ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്.2019 ല്‍ അനൂപിന്റെ ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിനീഷ് ഫേസ്ബുക്ക് വഴി ആശംസ അര്‍പ്പിച്ചു.ഹോട്ടലിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപനയുണ്ട്.കുമരകത്തെ നൈറ്റ് പാർട്ടിയിൽ അനൂപും ബിനീഷും പങ്കെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും  അനൂപ് മുഹമ്മദിനെ പലതവണ വിളിച്ചിട്ടുണ്ട് സ്വപ്‌ന കേരള വിട്ട ദിവസവും പലതവണ ബന്ധപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ബിനീഷ് കോടിയേരിയും ബെംഗളൂരുവില്‍ ഉണ്ടായിരുന്നുവെന്നും ഫിറോസ് ആരോപിക്കുന്നു. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കൂത്തുപറമ്പിൽ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല​യ്ക്ക് നേരെ ബോം​ബേ​റ്

keralanews bomb attack against library in kuthuparamb

കണ്ണൂര്‍:കൂത്തുപറമ്പിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്.എരത്തോളി ചോനാടത്ത് അഴീക്കോടന്‍ സ്മാരക വായനശാലക്കു നേരെ രണ്ടു നാടന്‍ ബോംബുകളാണ് എറിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഒരു ബോംബ് റോഡില്‍ വീണു പൊട്ടി. ജനല്‍ചില്ലുകള്‍ തകര്‍ന്നു. എ.എന്‍.ഷംസീര്‍ എംഎല്‍എ, പ്രാദേശിക നേതാക്കളായ ടി.പി.ശ്രീധരന്‍, എം.സി.പവിത്രന്‍, എ.കെ.രമ്യ എന്നിവരെത്തി സ്ഥലം സന്ദര്‍ശിച്ചു.

കണ്ണൂരില്‍ ബസ്സിനടിയില്‍പ്പെട്ട് ഗര്‍ഭിണിയായ നഴ്‌സ്‌ മരിച്ചു

keralanews nurse died when trapped under bus in kannur

കണ്ണൂര്‍: പേരാവൂര്‍ വാരപ്പിടികയില്‍ ബസ്സിനടിയില്‍പ്പെട്ട് ഗര്‍ഭിണിയായ നഴ്സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യയും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നേഴ്സുമായ ദിവ്യ (26)യാണ് മരിച്ചത്.രാവിലെ വാരപീടികയില്‍ വെച്ച്‌ ബസില്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ആറു മാസം ഗര്‍ഭിണിയാണ് ദിവ്യ. കയറുന്നതിനിടെ വസ്ത്രം കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. അപകടത്തിനിടയാക്കിയ പുലരി ബസ് പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മിംസ് ആശുപത്രിയിലേക്ക് മാറ്റി.അറയങ്ങാടിലെ പഴയ മഠത്തില്‍ ജോര്‍ജിന്റെയും അന്നമ്മയുടെയും മകളാണ്. സഹോദരി: നീതു(ബെംഗളൂരു).