ബെംഗളൂരു:ലഹരിമരുന്ന് കടത്തുകേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ്കോടിയേരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.ഇ.ഡിക്കൊപ്പം കേന്ദ്ര ഏജന്‍സിയായിട്ടുള്ള നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ നല്‍കും.എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങളൊന്നും ഇ.ഡിയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന.ലഹരിക്കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകള്‍സംബന്ധിച്ചാണ് ചോദ്യംചെയ്തത്. എന്നാല്‍, ബിനീഷ് ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ചറിയില്ലെന്ന് ബിനീഷ് ആവര്‍ത്തിച്ചു. ഹോട്ടല്‍ തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയെങ്കിലും മുഹമ്മദ് അനൂപിന്റെ മറ്റ് ഇടപാടുകളെക്കുറിച്ചറിയില്ലെന്ന് ബിനീഷ് മൊഴിനല്‍കി. അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും.ഇഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹര്‍ജി നല്‍കും.
തനിക്കെതിരെയുള്ളത് കള്ളക്കേസ്;ശാരീരിക അവശതകൾ ഉണ്ടെന്നും ബിനീഷ് കോടിയേരി
ബെംഗളൂരു:തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതകൾ ഉണ്ടെന്നും ബിനീഷ് ഓഫീസിന് മുന്നില്‍ വെച്ച് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെ ഇ.ഡി ഓഫീസില്‍ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്‍റെ പ്രതികരണം.തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും.ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ബിനീഷിനെ ഞായറാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സ്കാനിങിന് വിധേയനാക്കി. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ ആശുപത്രി വിട്ടു. കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്.ഇ.ഡിക്കൊപ്പം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന അപേക്ഷ നല്‍കും. താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കാസർകോഡ് ജില്ലയിൽ വീണ്ടും വൈദ്യുതി മോഷണം പിടികൂടി
കാസർകോഡ്:ജില്ലയിൽ വീണ്ടും വൈദ്യുതി മോഷണം പിടികൂടി.ഒക്ടോബർ 30 ന് രാത്രിയിലും 31 ന് പുലർച്ചെയുമായി കെഎസ്ഇബിയുടെ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിന്റെ കാസർകോഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധയിടങ്ങളിൽ നിന്നായി ഏകദേശം 6 ലക്ഷം രൂപ പിഴയീടാക്കാവുന്ന വൈദ്യുതി മോഷണം കണ്ടെത്തിയത്.ചെർക്കള ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 30 ന് നടത്തിയ രാത്രികാല പരിശോധനയിൽ തൈവളപ്പ് ഹൌസ് എം.എ മഹമ്മൂദിന്റെ വീട്ടിൽ മീറ്റർ ബൈപാസ് ചെയ്ത് ഉപയോഗിക്കുന്ന നിലയിൽ 5KW വൈദ്യുതി മോഷണമാണ് പിടികൂടിയത്.കൂടാതെ 31 ന് പുലർച്ചെ 4 മണിക്ക് സീതാംഗോളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മുക്കൂർ റോഡ് ഉജ്‌ജംപദവ് അബ്ദുൽ റഹ്മാനേറ്റ വീട്ടിലും മീറ്റർ ബൈപാസ് ചെയ്ത് ഉപയോഗിക്കുന്ന നിലയിൽ 6KW വൈദ്യുത മോഷണവും പിടികൂടി.
കാസർകോഡ് ജില്ലയിലെ വൈദ്യുതി മോഷണത്തെ പറ്റി വിവരം നല്കാൻ 9446008172,9446008173,1912 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.വൈദ്യുതി മോഷണം അറിയിക്കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതും അർഹമായ പാരിതോഷികം നൽകുന്നതുമാണ്.
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7330 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പർക്കര്‍ 1104, കോഴിക്കോട് 797, തിരുവനന്തപുരം 643, മലപ്പുറം 719, കൊല്ലം 735, ആലപ്പുഴ 635, കോട്ടയം 580, പാലക്കാട് 287, കണ്ണൂര്‍ 248, പത്തനംതിട്ട 152, കാസര്‍ഗോഡ് 143, വയനാട് 139, ഇടുക്കി 41 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂര്‍ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂര്‍ 480, കാസര്‍ഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്ബന്നൂര്‍ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂര്‍ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത സംഭവം; കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി സിപിഐഎം കേന്ദ്രനേതൃത്വം
ന്യൂഡൽഹി:ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതില്‍ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഐഎം കേന്ദ്രനേതൃത്വം. കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നിലപാട് എടുക്കേണ്ടതില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.ബിനീഷ് കോടിയേരി തെറ്റ് ചെയ്‌തെങ്കില്‍ ബിനീഷ് തന്നെ വ്യക്തിപരമായി നേരിടുമെന്നും ഇതിന്റെ പേരില്‍ കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നത് എതിരാളികളെ സഹായിക്കുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. എം ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ മതേതരപാര്‍ട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനോട് ബിനീഷ് കോടിയേരി സഹകരിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചു. പണത്തിന്റെ സ്രോതസിനെ കുറിച്ച് ചോദ്യത്തില്‍ നിന്നും ബിനീഷ് ഒഴിഞ്ഞുമാറുകയാണ്. ബിനീഷ് നല്‍കുന്ന പല മറുപടിയിലും തൃപ്‌തിയില്ലെന്നും കസ്‌റ്റഡി കാലാവധി കഴിയും മുന്‍പ് ഉത്തരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ എത്ര വൈകിയായാലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കുമെന്ന് ഇ.ഡി അറിയിച്ചു.
ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
ബെംഗളൂരു:മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്.പണത്തിന്റെ സ്രോതസ് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഇദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. ചോദ്യം ചെയ്യല്‍ നീളാന്‍ ഇതാണ് കാരണമാകുമെന്നും ഇ ഡി പറയുന്നു.ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നീളാന്‍ കാരണം ബിനീഷിന്‍റെ നിസ്സകരണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.ഇഡിയുടെ ബംഗലുരുവിലെ ആസ്ഥാനത്താണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടയില്‍ ബിനീഷിനെ കാണാനാകുന്നില്ലെന്ന് ബിനീഷിന്റെ അഭിഭാഷകരും പരാതിപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു എന്നാണ് വിവരം. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ രേഖകളില്‍ ഒപ്പിടുവിക്കാനുള്ളതിനാല്‍ ചീഫ് ജസ്റ്റീസിനെ നേരില്‍ കണ്ട് ഇക്കാര്യം ബോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടു ദിവസം അവധിയായതിനാല്‍ തിങ്കളാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്ന് ബിനീഷും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ സഹോദരന്‍ ബിനോയ് കര്‍ണാടകാ ചീഫ് ജസ്റ്റീസിനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ണാടകാ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും;നാല് ജില്ലകളില്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നീട്ടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ന് ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ആള്‍ക്കൂട്ടം കുറച്ച് നാള്‍ കൂടി ഒഴിവാക്കിയാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ കഴിയു എന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. നിലവില്‍ തൃശൂർ , ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകള്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്‍റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടർ എസ്.ഷാനവാസ് ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും കളക്റ്ററുടെ ഉത്തരവിൽ പറയുന്നു.വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും മാത്രമേ കൂടിച്ചേരാവൂ. സർക്കാർ പരിപാടികൾ, മതചടങ്ങുകൾ, പ്രാർഥനകൾ, രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ കൂടിച്ചേരാവൂ. ചന്തകൾ, പൊതുഗതാഗതം, ഓഫീസ്, കടകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷകൾ, റിക്രൂട്ട്‌മെൻറുകൾ, വ്യവസായങ്ങൾ എന്നിവ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.ഈ ഉത്തരവ് ജില്ലാ പോലീസ് മേധാവികൾ നടപ്പിലാക്കേണ്ടതാണെന്നും സെക്ടറൽ മജിസ്‌ട്രേറ്റുമാർ അവരുടെ അധികാര പരിധികളിൽ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.
സ്വപ്‌ന സുരേഷിനേയും ശിവശങ്കറിനേയും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി;കോടതിയെ സമീപിച്ചു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഇതിനായി സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു.സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സ്വപ്നയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും.സരിതിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്; 7828 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 715, കൊല്ലം 636, പത്തനംതിട്ട 145, ആലപ്പുഴ 722, കോട്ടയം 1007, ഇടുക്കി 105, എറണാകുളം 741, തൃശൂര്‍ 778, പാലക്കാട് 286, മലപ്പുറം 1106, കോഴിക്കോട് 959, വയനാട് 109, കണ്ണൂര്‍ 379, കാസര്‍ഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
25 സ്‌കൂളുകള്‍ക്കായി മോഡുലാര്‍ ശൗചാലയ സംവിധാനമൊരുക്കി കണ്ണൂർ ജില്ല പഞ്ചായത്ത്
കണ്ണൂര്‍: ജില്ലയിലെ 25 സ്‌കൂളുകള്‍ക്കായി മോഡുലാര്‍ ശൗചാലയ സംവിധാനമൊരുക്കി കണ്ണൂർ ജില്ല പഞ്ചായത്ത്. ശൗചാലയങ്ങള്‍ ഇല്ലാതിരുന്ന 25 സ്‌കൂളുകളിലാണ് ജില്ല പഞ്ചായത്തിെന്‍റ നേതൃത്വത്തില്‍ ഇവ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ. ഹൈസ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് നിര്‍വവഹിച്ചു.ഒരു സ്‌കൂളിന് അഞ്ചെണ്ണം വീതം 125 ശൗചാലയങ്ങളാണ് ഒരുക്കിയത്. ജില്ല പഞ്ചായത്തിെന്‍റ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ പല സ്‌കൂളുകളിലെയും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ബോധ്യമായിരുന്നു. വൃത്തിഹീനമായ ശൗചാലയങ്ങളുള്ള നിരവധി സ്‌കൂളുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളിലെ ശുചിത്വ കാമ്ബയിന്‍ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് പറഞ്ഞു.മൂന്നു കോടി ചെലവിലാണ് പ്രീ ഫാബ് സ്റ്റീല്‍ മോഡുലാര്‍ ടോയ്‌ലറ്റ് ബ്ലോക്ക് സ്ഥാപിച്ചത്.പരിമിതമായ സ്ഥലത്ത് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയുന്ന പോര്‍ട്ടബ്ള്‍ ശൗചാലയങ്ങളാണ് ഇവ.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ല പഞ്ചായത്തിന് കീഴിലുള്ള 73 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. ചടങ്ങില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. നാരായണന്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ജയപാലന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.പി. ഷാജിര്‍, അജിത്ത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ലീല, പഞ്ചായത്ത് അംഗം ടി.കെ. പ്രമോദ്, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.