സംസ്ഥാനത്ത് ഇനി മുതൽ മിക്‌സഡ് സ്‌കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കാൻ നിർദേശം

keralanews child rights commission order that from now mixed schools are enough in the state proposed to be implemented from the next academic year

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ മിക്‌സഡ് സ്‌കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.പദ്ധതി ഉറപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. മൂന്നുമാസത്തിനകം പുരോഗതി റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശിച്ചു. പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നിർദേശമെന്ന് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.2023-24 അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്തെ ബോയ്‌സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാനാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്‌കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളുകൾ പ്രവർത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ ഉത്തരവ്.

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു; രോഗബാധ സ്ഥിരീകരിച്ചത് യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

keralanews one more monkeypox confirmed in state native of malappuram came from the u a e confirmed infected

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയിലെ 35കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം ആറിന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം എത്തിയത്.ഇയാൾക്ക് 13ാം തിയതി പനി തുടങ്ങി. 15ന് ശരീരത്തിൽ പാടുകൾ കണ്ടു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 3 പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ ഷാഫി പറമ്പിൽ എംഎൽഎ അടക്കം 10 പേര്‍ അറസ്റ്റില്‍

keralanews youth congress protests against e d questioning sonia gandhi 10 people including m l a shafi parampil arrested for blocking train in thiruvananthapuram

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യംചെയ്യുന്നതിനെതിരേ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പിൽ എംഎല്‍എയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു.രാജധാനി എക്‌സ്പ്രസ്, ചെന്നെ മെയില്‍ എന്നിവ തടഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. ഷാഫി പറമ്പിൽ അടക്കം 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.റെയില്‍വേ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. പ്രതിഷേധം തുടരുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. എംപിമാര്‍ ഉള്‍പ്പെടെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.സമരം മൂലം ഒരു ട്രയിനിന്റെയും സമയക്രമത്തില്‍ മാറ്റമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. സമരം ചെയ്തവര്‍ക്കെതിരേ റെയില്‍വേ നിയമപ്രകാരം കേസെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.

രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്; വിജയമുറപ്പിച്ച് ദ്രൗപദി മുര്‍മു;540 എംപിമാരുടെ പിന്തുണ

keralanews presidential election draupadi murmu confirms victory support of 540 m ps

ന്യൂഡല്‍ഹി : ഇന്ത്യയുടെ 15ാം രാഷ്ട്രപതിയെ ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പുരോഗമിക്കുന്നു.ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആദ്യ റൗണ്ടില്‍ 540 പേരുടെ പിന്തുണ മുര്‍മുവിനാണ്. യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിനുപിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. പാര്‍ലമെന്‍റിലെ 63ാം നമ്പർ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എംഎല്‍എമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകള്‍ വേര്‍തിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുര്‍മുവിനും യശ്വന്ത് സിന്‍ഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റും എംപിമാര്‍ക്ക് പച്ച ബാലറ്റുമാണ് നല്‍കിയിരുന്നത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്നു പോരാടി ഉയര്‍ന്നുവന്ന ദ്രൗപദി മുര്‍മുവെന്ന പ്രിയപ്പെട്ടവരുടെ ദ്രൗപദി ദീദി രാഷ്ട്രപതിയാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇവിടെ ആഘോഷങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്‍റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഡാലോചന കേസ്; ശബരീനാഥന് ജാമ്യം; കോടതിക്ക് പുറത്ത് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

keralanews assassination conspiracy case against chief minister sabrinathan gets bail protest by cpm workers outside the court

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഡാലോചന കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനും മുൻ എംഎൽഎയുമായ ശബരീനാഥന് ജാമ്യം.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം, മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 20, 21, 22 തീയതികളിലാണ് ശബരീനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടത്. മൊബൈല്‍ ഫോണ്‍ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം, മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 20, 21, 22 തീയതികളിലാണ് ശബരീനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടത്.അതേസമയം ശബരീനാഥന് ജാമ്യം അനുവദിച്ചതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് പുറത്ത് സി പി എമ്മിന്റെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെയും വലിയ പ്രതിഷേധം നടക്കുന്നുണ്ട്. കോടതിക്ക് അകത്ത് വലിയൊരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ട് എന്നതിനാല്‍ പ്രദേശത്ത് സംഘ‌ര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്.

ഗൂഢാലോചന കേസിൽ നാലാം പ്രതിയാണ് ശബരിനാഥൻ. കേസിൽ അറസ്റ്റിലായതിന് പിന്നാലെ വൈകീട്ടോടെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ശക്തമായ വാദ പ്രതിവാദങ്ങൾക്ക് ശേഷം കോടതി അൽപ്പനേരം നിർത്തിവെച്ചിരുന്നു. ഇതിന് ശേഷമാണ് അന്തിമ വിധി പറഞ്ഞത്.തന്റെ അറസ്റ്റ് നിയമപരമല്ലെന്നും, കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ശബരിനാഥൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും, മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരിനാഥനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പോലീസ് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നത്.ഒന്നാം പ്രതി ഫര്‍സീന്‍ മജീദിന് ശബരീനാഥ്‌ നിര്‍ദേശം നല്‍കിയെന്നും നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണില്‍ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ്‌ വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു.എന്നാല്‍ ഫോണ്‍ വേണമെങ്കില്‍ ഇപ്പോള്‍ തന്നെ കൈമാറാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഫോണ്‍ നല്‍കാന്‍ തയ്യാറായിരുന്നെന്നും ശബരീനാഥന്‍ കോടതിയെ അറിയിച്ചു.മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ശബരീനാഥന്‍ അറസ്റ്റിലായത്.

മങ്കിപോക്‌സ്;കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി; രോഗിയുടെ കുടുംബാംഗങ്ങളും ടാക്‌സി ഡ്രൈവറും നിരീക്ഷണത്തില്‍

keralanews monkey pox vigilance intensified in kannur the patients family members and the taxi driver are under surveillance

കണ്ണൂര്‍:വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പർക്കമുണ്ടോയെന്ന് അറിയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസര്‍ ഡോ. നാരായണ്‍ നായ്ക്ക് അറിയിച്ചു. സമ്പർക്കത്തിലുള്ളവര്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച്‌ വരികയാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.
ജൂലായ് 13 ന് ഉച്ചയ്ക്ക് ദുബൈയില്‍ നിന്ന് മംഗളൂരുവിൽ വിമാനമിറങ്ങിയ യുവാവിന് നേരിയ പനിയും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ടാക്‌സിയിലാണ് പയ്യന്നൂരിലെ വീട്ടിലേക്ക് എത്തിയത്. ത്വക്കില്‍ പോളകള്‍ കണ്ടതിനെ തുടര്‍ന്ന് ജൂലായ് 14 ന് രാവിലെ സ്വന്തം ബൈകില്‍ പയ്യന്നൂരെ ചര്‍മരോഗ വിദഗ്ധനെ കണ്ടു. പിന്നാലെ രോഗം സംശയിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു.തുടര്‍ന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ യുവാവിന്റെ ഭാര്യ, രണ്ട് മക്കള്‍, അമ്മ, ടാക്‌സി ഡ്രൈവര്‍ എന്നിവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.ഇയാള്‍ സഞ്ചരിച്ച വിമാനത്തില്‍ 12 കണ്ണൂര്‍ സ്വദേശികളും കാസര്‍കോട് സ്വദേശികളുമുണ്ടായിരുന്നു. ഇവര്‍ക്ക് യുവാവുമായി സമ്പർക്കമില്ലെന്നാണ് വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി; രോഗബാധ സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്

keralanews one more monkey flu case in the state a native of kannur has been confirmed to be infected

കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ദുബായില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 13നാണ് ഇയാള്‍ ദുബായില്‍ നിന്നെത്തിയത്. രോഗലക്ഷണം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ സ്രവങ്ങൾ പൂനെയിലെ വൈറോളജി ലാബിലും ആലപ്പുഴയിലെ ലാബിലും പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുമായി സമ്പർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയാതായി ആരോഗ്യവകുപ്പ് അറിയിച്ചു.ജൂലൈ 14 നാണ് സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ജാഗ്രതാ നടപടികളുടെ ഭാഗമായി തിരുവനന്തപുരം, നെടുമശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.

വളപട്ടണം ഐ എസ് റിക്രൂട്ട്മെന്റ് കേസ്; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

keralanews valapattanam i s recruitment case court sentenced accused to imprisonment

കൊച്ചി: വളപട്ടണം ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷ പ്രഖ്യാപിച്ച് എൻ ഐ എ കോടതി. കേസിലെ ഒന്നും അഞ്ചും പ്രതികളായ മിഥിലജ്, ഹംസ എന്നിവർക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ അബ്ദുൾ റസാഖിന് ആറ് വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ മൂന്ന് വർഷം കൂടി തടവ് അനുഭവിക്കണം.ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിലാജ് ,‌ വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്‌, തലശ്ശേരി ചിറക്കര സ്വദേശി യു കെ ഹംസ എന്നിവരാണ് കേസിലെ പ്രതികകള്‍. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്‍റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ലേറെ പേരെ ഐഎസിൽ ചേർത്തെന്നാണ് കേസ്.പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ, രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. സിറിയയിലേക്കുള്ള യാത്രാമദ്ധ്യേ തുര്‍ക്കിയില്‍ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുള്‍ റസാഖും പൊലീസ് പിടിയിലായത്.

മങ്കിപോക്സ്;ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം

keralanews monkeypox a high level meeting was held under the leadership of the health minister alert in alldistricts

തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്‌സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തില്‍ വന്നവര്‍ സ്വയം നിരീക്ഷിക്കേണ്ടതാണ്. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പർ 30 സി) രോഗബാധ സ്ഥിരീകരിച്ച വ്യക്തി എത്തിയത്. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്‌ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം. കുടുംബാംഗങ്ങളില്‍ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവര്‍, ടാക്‌സി ഡ്രൈവര്‍, സ്വകാര്യ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാര്‍ എന്നിവരാണ് ഇപ്പോള്‍ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.

എമിഗ്രേഷൻ ക്ലിയറൻസ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കും. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലർത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും. തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും എന്തെങ്കിലും സംശയമുള്ളവർ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ രോഗബാധ സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിയിൽ

keralanews monkeypox confirmed in kerala first case of the disease in india was confirmed in a native of kollam

കൊല്ലം : സംസ്ഥാനത്ത് വാനര വസൂരി(മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്.രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുഎഇയിൽ നിന്നെത്തിയതായിരുന്നു ഇയാൾ. രോഗിക്ക് മൂന്ന് പേരുമായി സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തൽ. വിമാനത്തിൽ അടുത്ത് യാത്ര ചെയ്ത 11 പേരെ വിവരം അറിയിച്ചിട്ടുണ്ട്.  ഇവർ നിരീക്ഷണത്തിലാണ്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കമുള്ളവരെയാണ് നീരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരക്കുന്നത്.ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ ആശുപത്രി അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.