സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5158 പേര്‍ക്ക്‌ രോഗമുക്തി

keralanews 6004 covid cases confirmed in the state today 5158 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 477 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 914, കോഴിക്കോട് 642, കോട്ടയം 541, കൊല്ലം 525, പത്തനംതിട്ട 399, തൃശൂര്‍ 424, ആലപ്പുഴ 424, മലപ്പുറം 385, തിരുവനന്തപുരം 285, ഇടുക്കി 268, കണ്ണൂര്‍ 215, വയനാട് 234, പാലക്കാട് 63, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 9, തിരുവനന്തപുരം 7, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 335, കൊല്ലം 230, പത്തനംതിട്ട 336, ആലപ്പുഴ 487, കോട്ടയം 548, ഇടുക്കി 51, എറണാകുളം 906, തൃശൂര്‍ 518, പാലക്കാട് 212, മലപ്പുറം 447, കോഴിക്കോട് 573, വയനാട് 179, കണ്ണൂര്‍ 301, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,373 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ഇന്ന് 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 427 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്;ഇനി മുതൽ ശനിയാഴ്ച അവധി ഇല്ല

keralanews government offices in the state return to normal saturday is no longer a holiday

തിരുവനന്തപുരം:സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല.കോവിഡ് കേരളത്തില്‍ രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തിയത്.ആദ്യം 50 ശതമാനം ജീവനക്കാര്‍ ഹാജരാകാനായിരുന്നു തീരുമാനം. പിന്നീട് കോവിഡ് വ്യാപനം കൂടിയതോടെ ഇതില്‍ മാറ്റം വരുത്തി പ്രവര്‍ത്തി ദിവസം അഞ്ചാക്കി ചുരുക്കി. ഇതോടെയാണ് ശനിയാഴ്ച അവധിയായത്. ഈ തീരുമാനം ആണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രണ്ടാം ശനിയാഴ്ച ഒഴികെ ജനുവരി പതിനാറാം തിയ്യതി മുതലുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കും.

ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ കേരളത്തിലെത്തി;കുത്തിവെപ്പ് ശനിയാഴ്ച

keralanews covid vaccine for first phase distribution arrives in kerala vaccination on saturday

കൊച്ചി:ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ കേരളത്തിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ആദ്യ ഘട്ട വാക്സിനേഷനുള്ള രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം ഡോസുകള്‍ എത്തിച്ചത്. രാവിലെ 10.45ഓടെയാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിമാന മാർഗം കോവിഡ് വാക്സിനുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാനത്ത് സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ മാറ്റാൻ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളും നേരത്തെ തന്നെ സജ്ജമാക്കി നിർത്തിയിരുന്നു. ആകെ എത്തിച്ച രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം വാക്സിനുകളിൽ ഒരു ലക്ഷത്തി പത്തൊൻപതിനായിരം വാക്സിനുകൾ കോഴിക്കോട്ടേക്കും 1,100 എണ്ണം മാഹിയിലേക്കും കൊണ്ടുപോയി. ബാക്കിയുള്ള 180000 വാക്സിനുകൾ വിതരണ കേന്ദ്രത്തിലേക്ക് മാറ്റും.മധ്യകേരളത്തിലേക്കുള്ള വാക്സിനുകള്‍ എറണാകുളം റീജ്യണൽ സംഭരണ കേന്ദ്രത്തിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലേക്ക് കൊണ്ടുപോകും. ഏറ്റവും അധികം കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുക എറണാകുളം ജില്ലയിലാണ്. മുന്‍ഗണനാ പട്ടികയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തതും എറണാകുളം ജില്ലയിൽ തന്നെ. ശനിയാഴ്ച നടക്കുന്ന വാക്സിൻ കുത്തിവെപ്പിനുള്ള ഒരുക്കങ്ങളും സംസ്ഥാനത്ത് പൂർത്തിയായി.

കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പണവും സ്വര്‍ണവും പിടികൂടി

keralanews cbi raid on karipur airport money and gold were seized from customs officials

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിൽ നടത്തിയ സിബിഐ റെയ്‌ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പണവും സ്വര്‍ണവും പിടികൂടി. മൂന്നര ലക്ഷം രൂപയും 650 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പിടികൂടിയത്.ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചുവന്ന സാഹചര്യത്തില്‍ കള്ളക്കടത്ത് സംഘവുമായി കസ്റ്റംസിന് ബന്ധമുണ്ടെന്ന് പരാതിയിലാണ് റെയ്ഡ് നടത്തിയത്.സിബിഐയും ഡിആര്‍ഐയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ച ശേഷം വിട്ടയച്ചു. അനധികൃതമായി കടത്തിയ വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി.കഴിഞ്ഞ ദിവസം രാവിലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘത്തിന്റെ പരിശോധന ആരംഭിച്ചത്. ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയില്‍ കസ്റ്റംസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് സിബിഐ കണ്ടെത്തി.

സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിൻ ഇന്ന് എത്തും

keralanews first phase of covid vaccine will arrive in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിൻ ഇന്ന് എത്തും.മൂന്നുലക്ഷം ഡോസ് മരുന്നാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ആദ്യബാച്ചായി പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിലാണ് ഇത് കൊച്ചി റീജണല്‍ സ്റ്റോറിലെത്തിച്ച്‌ സൂക്ഷിക്കുക. മലബാര്‍ മേഖലയിലേക്കടക്കം വിതരണം ചെയ്യാനായി ആണിത്.വൈകിട്ട് 6 ന് ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് വാക്‌സിൻ എത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്‌സിൻ എത്തുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുക. കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.സംസ്ഥാനമാകെ 113 കേന്ദ്രങ്ങളിലായിയാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ഇതില്‍ 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;4270 പേര്‍ക്ക് രോഗമുക്തി

keralanews 5507 covid cases confirmed in the state today 4270 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 433 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 733, കോട്ടയം 638, കോഴിക്കോട് 550, പത്തനംതിട്ട 414, തൃശൂര്‍ 464, കൊല്ലം 444, മലപ്പുറം 385, തിരുവനന്തപുരം 249, ആലപ്പുഴ 341, കണ്ണൂര്‍ 229, വയനാട് 193, പാലക്കാട് 91, ഇടുക്കി 167, കാസര്‍ഗോഡ് 54 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 22, എറണാകുളം 10, കോഴിക്കോട് 9, കണ്ണൂര്‍ 8, തൃശൂര്‍ 7, പാലക്കാട് 4, തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 277, പത്തനംതിട്ട 320, ആലപ്പുഴ 175, കോട്ടയം 850, ഇടുക്കി 74, എറണാകുളം 516, തൃശൂര്‍ 432, പാലക്കാട് 227, മലപ്പുറം 297, കോഴിക്കോട് 425, വയനാട് 110, കണ്ണൂര്‍ 201, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.ഇന്ന് 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 436 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി; ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചു

keralanews supreme court stays agricultural laws implemented by central government a committee was formed for discussions

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കാര്‍ഷിക വിദഗ്ധരുടെ സമിതിയും സുപ്രീംകോടതി രൂപീകരിച്ചു. തുടര്‍ന്നുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ പറഞ്ഞു.നിയമങ്ങള്‍ തിടുക്കത്തില്‍ ഉണ്ടാക്കിയതല്ലെന്നും രണ്ട് പതിറ്റാണ്ടായി നടന്ന ചര്‍ച്ചകളുടെ ഫലമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി കര്‍ഷക യൂണിയനുകളുമായി നടത്തിയ എട്ട് ഘട്ട ചര്‍ച്ചകളില്‍, നിയമങ്ങള്‍ പിന്‍വലിക്കുന്നത് സര്‍ക്കാര്‍ ശക്തമായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഭേദഗതികള്‍ നടത്താമെന്ന് പറഞ്ഞിരുന്നു.പ്രശ്‌നം മികച്ച രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നിയമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.അതിനിടെ കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.അതേസമയം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് നിയമങ്ങള്‍ സ്വീകാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് നിയമങ്ങളെ എതിര്‍ക്കുന്നത്. അവരുമായി ചര്‍ച്ച നടത്തി വരിയാണ്. മുന്‍വിധികളോടെയാണ് ചില കര്‍ഷക സംഘടനകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച്‌ കര്‍ഷകര്‍ക്ക് ഇടയില്‍ തെറ്റായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കര്‍ഷകര്‍ അല്ലാത്ത ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പി എം കിസാന്‍ പദ്ധതിയില്‍ കടന്നുകൂടി അനർഹരും;പണം തിരിച്ചടക്കേണ്ടി വരും

keralanews disqualified persons included in pm kisan samman nidhi and money will have to be refunded

ന്യൂഡൽഹി:കർഷകർക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പി എം കിസാന്‍ പദ്ധതിയില്‍ കടന്നുകൂടി അനർഹരും. രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് ആശ്വാസവുമായി 2019 ഫെബ്രുവരി 24നാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ കര്‍ഷകരെന്ന വ്യാജേന നിരവധി പേര്‍ പദ്ധതിയില്‍ പങ്കാളികളായി പണം കൈപ്പറ്റുന്നു എന്ന ആക്ഷേപവും നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് ആദായ നികുതി നല്‍കുന്ന സമ്പന്നഗണത്തില്‍ പെട്ടവരില്‍ നിന്നും കിസാന്‍ പദ്ധതിയില്‍ പങ്കാളികളായവരെ ഒഴിവാക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ ചില അതിസമ്പന്നരും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആദായനികുതി അടയ്ക്കുന്ന 15163 ആളുകള്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള ഇവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് പ്രകാരം പണം തിരിച്ചടയ്ക്കാനുള്ളവര്‍ ഏറ്റവും കൂടുതലുള്ളത് തൃശൂര്‍ ജില്ലയിലാണ്. 2384 പേരാണ് തൃശൂരിലുള്ളത്. എറണാകുളത്ത് 2079 പേരുണ്ട്. ആലപ്പുഴ 1530 പേരും പാലക്കാട് 1435 പേരും കോട്ടയത്ത് 1250 പേരുമാണുള്ളത്. തിരുവനന്തപുരം 856, കൊല്ലം 899, പത്തനംതിട്ട 574, ഇടുക്കി 636, മലപ്പുറം 624, കോഴിക്കോട് 788, കണ്ണൂര്‍ 825, വയനാട് 642, കാസര്‍ക്കോട് 614 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.ആദായനികുതി അടയ്ക്കുന്ന ഇത്തരക്കാര്‍ പി എം കിസാന്‍ പദ്ധതി വഴി സ്വന്തമാക്കിയ തുക ഇനി തിരിച്ചടയ്ക്കേണ്ടിവരും. ഇതു സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി ഡയറക്ടര്‍ ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിനായുള്ള ബാങ്ക് അക്കൗണ്ടും ആരംഭിച്ചു കഴിഞ്ഞു. ആദായ നികുതി നല്‍കുന്നവര്‍ ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല എന്ന് വ്യക്തമാക്കി പദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതു പാലിക്കാതെ ആനുകൂല്യം പറ്റിയവരാണ് ഇപ്പോള്‍ പുറത്ത് പോകേണ്ടി വരുന്നത്.

കേരളത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം വയല്‍ കോവിഡ് വാക്സിന്‍;ആദ്യഘട്ടത്തിൽ ലഭ്യമാക്കുക മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ

keralanews 4.35 lakh vial of covid vaccine for kerala in first phase and made available to more than 3.5 lakh health workers in first phase

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ വിതരണം ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 4,35, 500 വയല്‍ വാക്സിന്‍ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. ഒരു വയല്‍ വാക്സിന്‍ പൊട്ടിച്ചാല്‍ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ച്‌ തീര്‍ക്കണം. മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് കേരളത്തില്‍ ആദ്യം വാക്സിന്‍ നല്‍കുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം വയല്‍ കോവിഡ് വാക്സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടത്.കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു.പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്സിന്‍ അനിവാര്യമാണെന്നും വാക്സിന്‍ വിതരണത്തില്‍ സംസ്ഥാനത്തിന് പ്രഥമ പരിഗണന വേണമെന്ന കാര്യവും കണക്കുകള്‍ ഉദ്ധരിച്ച്‌ കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ടായിരുന്നു. അതേസമയം കോവിഡ് വാക്സിനായ കൊവീഷീല്‍ഡിന്റെ ആദ്യ ലോഡ് പൂണെയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. . ശീതീകരിച്ച മൂന്ന് ട്രക്കുകളിലാണ് വാക്സിന്‍ കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വാക്സിന്‍ വിതരണം ആരംഭിച്ചത്.പൂണെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്സിന്‍ കയറ്റി അയക്കുന്നത്. ഇന്ന് മാത്രം എട്ട് വിമാനങ്ങളിലായി ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പടെ 13 കേന്ദ്രങ്ങളിലെത്തിക്കും. രാജ്യത്ത് ഈ മാസം പതിനാറിനാണ് കുത്തിവയ്‌പ്പ് ആരംഭിക്കുന്നത്.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാറിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

keralanews set back for govt in life mission case cbi probe can continue says highcourt

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. നേരത്തെ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ ഹൈക്കോടതി നീക്കി. സി ബി ഐ കേസ് റദ്ദ് ചെയ്ത് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ജസ്റ്റിസ് സോമരാജിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് തള്ളി.  സര്‍ക്കാറിന്റെയും യുണാടാക്കിന്റെയും വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ഇടപാടിലെ ധാരണാപത്രം ‘അണ്ടര്‍ ബെല്ലി’ ഓപ്പറേഷനാണ്, ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്.കേസിലെ സിബിഐ അന്വേഷണം പ്രത്യക്ഷത്തില്‍ തന്നെ പിണറായി സര്‍ക്കാറിന് തിരിച്ചടിയാകുന്നതാണ്.അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി ബി ഐ യുടെ അന്വേഷണം. പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തി സി ബി ഐ കേസെടുത്തിരുന്നു.എന്നാല്‍ കേസ് രാഷ്ത്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാരിലെ വാദം. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും കരാര്‍ പ്രകാരം സേവനത്തിനുള്ള തുകയാണു കൈപ്പറ്റിയതെന്നും യൂണിടാക്കും വാദിച്ചു.