ഗ്രേറ്റ ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിഷ രവിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു;അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

keralanews disha ravi arrested in greta tool kit case remanded in police custody for five days and widespread protest against arrest

ഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച്‌ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിഷ രവിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡല്‍ഹി കോടതി മജിസ്‌ട്രേറ്റ് ദോവ് സഹോറ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.കോടതി നടപടികള്‍ക്കിടെ ദിഷ പൊട്ടിക്കരഞ്ഞു. ടൂള്‍ കിറ്റിലെ രണ്ടുവരി എഡിറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുക എന്നേ അതുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ എന്നും ദിഷ കോടതിയില്‍ പറഞ്ഞു.എന്നാല്‍ നിരോധിത സംഘടന ഖലിസ്താന്‍ അനുകൂല സംഘടനകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കി ടൂള്‍ കിറ്റ് ഡോക്യുമെന്റ് തയ്യാറാക്കാന്‍ മുന്‍ കൈയ്യെടുത്തത് ദിശയാണെന്നാണ് പൊലീസ് വാദം.അതേസമയം ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം.ദിശയെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും കർഷക സംഘടനകളും രംഗത്ത് വന്നു.മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ പി ചിദംബരം, ദിഗ്‌വിജയ് സിംഗ്, പ്രിയങ്കഗാന്ധി, ശത്രുഘ്‌നൻ സിൻഹ, കപിൽ സിബൽ തുടങ്ങിയവരെല്ലാം ദിശയുടെ അറസ്റ്റിൽ അപലപിച്ചു.സംഭവത്തില്‍ പസ്യവിമര്‍ശനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റ ന്ധുവും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയുമായ മീന ഹാരിസ് രംഗത്തെത്തി.’ഇന്ത്യ ബീയിങ് സൈലന്‍സ്ഡ്’ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വലിയ കാമ്ബയിനും ആരംഭിച്ചിട്ടുണ്ട്. തമിഴ്നടന്‍ നടന്‍ സിദ്ധാര്‍ഥ് ദിഷ രവിയുടെ അറസ്റ്റില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരായ നികൊളസ് ഡേവ്സ്, ആദം റോബര്‍ട്സ് അടക്കമുള്ളളവരും പ്രതിഷേധത്തില്‍ പങ്കുചേര്‍ത്തു.

ഗ്രേറ്റ ടൂൾ കിറ്റ് കേസ്;യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു

keralanews greta toolkit case young environmental activist disha ravi arrested by police

ബംഗളൂരു: ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി(21)യെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ദിഷ ടൂള്‍കിറ്റ് സമരപരിപാടികള്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ടൂള്‍കിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായതായി സൂചനയുണ്ട്. സോലദേവനഹള്ളിയിലെ വീട്ടില്‍ വച്ച് ഇന്നലെ അറസ്റ്റിലായ ദിഷയെ ഡെല്‍ഹിയിലേക്ക് കൊണ്ടുപോയി.ഷക സമരവുമായി ബന്ധപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റയുടെ ട്വീറ്റാണ് കേസിന് ആധാരം. വിവാദമായ ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്രസര്‍കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിനു പിന്നില്‍ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസര്‍കാരും ആരോപിക്കുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരു മൗണ്ട് കാർമൽ കോളജിൽ ബിബിഎ പൂർത്തിയാക്കിയ ദിശ ഭക്ഷ്യോൽപന്ന കമ്പനിയിൽ കളിനറി എക്സ്‍പീരിയൻസ് മാനേജരായി ജോലി ചെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുന്ന ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ ഇന്ത്യ’ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ്.

കൊച്ചി മരടിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

keralanews plus two student found dead inside the house in kochi marad

കൊച്ചി:മരടിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഗ്രിഗോറിയന്‍ പബ്ലിക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയും മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പിൽ ജോസഫിന്റെയും, ജസ്സിയുടെയും ഇളയ മകളുമായ നെഹിസ്യ(17)യാണ് മരിച്ചത്. തലയും, മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍ കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത്.വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച്‌ പ്ലാസ്റ്റിക് കവര്‍ തല വഴി മൂടി മുഖം മറച്ചിരുന്നു.കഴുത്തില്‍ കയര്‍ കെട്ടിയിരുന്നതായും കാണപ്പെട്ടു. രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ പിതാവും,സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനായ സാഗരന്‍ എന്നയാളെ വിളിച്ച്‌ കൊണ്ടുവന്ന് വാതില്‍ ചവിട്ടിപൊളിച്ച്‌ നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടത്.മരട് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഫോറന്‍സിക് വിഭാഗത്തെ വിളിച്ചു വരുത്തി പരിശോധന നടത്തി.  മുകളിലെ കിടപ്പുമുറിയില്‍ നിന്നും ആരും പുറത്തേക്ക് രക്ഷപ്പെട്ട ലക്ഷണമില്ലെന്ന് പൊലീസ് പറഞ്ഞു.അതുകൊണ്ടുതന്നെ കൊലപാതകമാകാൻ സാധ്യതയില്ല.പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നൊ രണ്ടൊ മാര്‍ക്കിന്റെ കുറവുണ്ടായതിന് പിതാവ് ശാസിച്ചതായും അറിയുന്നു. മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി മരട് പൊലീസ് അറിയിച്ചു. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് കുറിപ്പില്‍ ഉണ്ടായിരുന്നതെന്നും മരണത്തില്‍ അസ്വാഭാവികത പ്രാഥമിക അന്വേഷണത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ അസ്വാഭാവികത ഉണ്ടോ എന്നറിയാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു;സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

keralanews fuel price increasing in the country petrol price croses 9 in the state

തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി.തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ലഭ്യമാവുക.ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. പാചക വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്.

ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഫാസ് ടാഗ് നിർബന്ധം

keralanews fastag in all toll plazas in national highway from today midnight

ന്യൂഡൽഹി:ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ ഫാസ് ടാഗ് നിർബന്ധം.ഫാസ് ടാഗ് ഇല്ലാതെ വരുന്നവര്‍ക്ക് ഇരട്ടിതുക ടോള്‍ നല്‍കേണ്ടിവരും. ഫാസ്ടാഗിലേക്ക് മാറാനുള്ള സമയം ഇനിയും നീട്ടിനല്‍കാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം അറിയിച്ചു.2019 ജനുവരി ഒന്നിനാണ് ഫാസ്‌ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും പിന്നീടത് ജനുവരി ഒന്നുമുതല്‍ എന്നാക്കി. ഇത് പിന്നീട് ഫെബ്രുവരി 15-ലേക്കു നീട്ടുകയായിരുന്നു.വാഹനം ടോള്‍ പ്ലാസ കടന്നുപോകുമ്പോൾ ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.നിലവിലോടുന്ന വാഹനങ്ങളില്‍ 80 ശതമാനത്തോളം ഫാസ്‌ടാഗിലേക്കു മാറിക്കഴിഞ്ഞതായാണ് ഡിസംബര്‍ 31 വരെയുള്ള കണക്ക്. ദേശീയപാതയില്‍ കൊച്ചിയിലെ കുമ്പളത്തെയും തൃശ്ശൂര്‍ പാലിയേക്കരയിലെയും ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഫാസ്ടാഗ് സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു.

കണ്ണൂർ പാപ്പിനിശ്ശേരി മേൽപ്പാലം നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്

keralanews vigilance reports disorders in the construction of kannur pappinisseri flyover

കണ്ണൂർ:പാപ്പിനിശ്ശേരി മേൽപ്പാലം നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വിജിലന്സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.പാലത്തിന്‍റെ ജോയന്‍റുകളിലുണ്ടായ വിളളല്‍ ഗുരുതരമാണെന്നും വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ വിളളല്‍ രൂപപ്പെട്ടന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പാപ്പിനിശേരി മേല്‍പാലത്തില്‍ വിജിലന്‍സിന്‍റെയും പൊതു മരാമത്ത് വകുപ്പിന്‍റെയും എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തിയിരുന്നു. നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.എക്സ്പാന്‍ഷന്‍ ജോയിന്‍റുകളിലെ വിള്ളലാണ് പ്രധാന പ്രശ്നം. പാലത്തിന്‍റെ ബെയറിംഗ് മൂവ്മെന്‍റുകളിലും തകരാര്‍ കണ്ടെത്തിയിട്ടുണ്ട്.വാഹനങ്ങള്‍ കടന്നു പോകുമ്പോഴുള്ള പ്രകമ്പനം കൂടുതലാണന്നും പ്രാഥമിക പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.പാലത്തിൽനിന്നു നിർമാണ വസ്തുക്കളുടെ സാംപിളുകൾ വിദഗ്ധ സംഘം ശേഖരിച്ചു. നിർമാണത്തിൽ അപാകത ഉണ്ടായോ എന്നു കണ്ടെത്താൻ ഇവ ലാബിൽ പരിശോധിക്കും. ലോകബാങ്കിന്റെ സഹായത്തോടെ കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ‍ ഉൾപ്പെടുത്തി പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെ 21 കിലോമീറ്റർ റോഡ് നിർമിച്ചതിന്റെ ഭാഗമായാണു പാപ്പിനിശ്ശേരിയിൽ പാലം നിർമിച്ചത്.പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍.ഡി.എക്സ് കമ്പനിയാണ് പാപ്പിനിശ്ശേരി മേല്‍പാലവും നിര്‍മിച്ചത്.പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കെ.എസ്.ഡി.പിയോട് വിജിലൻസ് ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച്‌ വിശദ അന്വേഷണം നടത്തണമെന്നും വിജിലന്സ് ഡയറക്ടര്‍ക്ക് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം;നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ

keralanews government talks with job seekers fail job seekers say fight will continue until justice is done

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. തസ്തിക സൃഷ്ടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പുകിട്ടിയില്ലെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.സർക്കാർ നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി.ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നാലെണ്ണം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.പ്രമോഷന്‍ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നതടക്കമുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഡി വൈ എഫ് ഐയുടെ മദ്ധ്യസ്ഥതയിലായിരുന്നു ചര്‍ച്ച നടത്തിയത്.ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ബാഹ്യ ഇടപെടലാണെന്ന് സംശയിക്കുന്നതായി ഡി വൈ എഫ് ഐ പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളില്‍ പലതും അപ്രായോഗികമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ഇന്നലെ രാത്രി 11.30ന് ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ 1.15 വരെ തുടര്‍ന്നു. സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് പങ്കെടുത്തത്.അതേസമയം കുറ്റബോധം കൊണ്ടാണ് ഡി വൈ എഫ് ഐ മധ്യസ്ഥ ചർച്ചക്ക് തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശയന പ്രദക്ഷിണം നടത്തിയായിരുന്നു സി പി ഒ റാങ്ക് ഹോൾഡേഴ്സ് ഇന്ന് സമരം നടത്തിയത്.രണ്ട് ഉദ്യോഗാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി . അതിൻ്റെ പിന്നിൽ പ്രകടനമായി അണിചേർന്ന ഉദ്യോഗാർത്ഥികൾ പ്രതീകാത്മക മൃതദേഹം ചുമന്നാണ് പ്രതിഷേധം അറിയിച്ചത്. സമരപന്തലിലേയ്ക്ക് ഉദ്യോഗാർത്ഥികളുടെ അമ്മമാരും എത്തിയിരുന്നു.

ചമോലി ദുരന്തം; ഋഷി ഗംഗയ്ക്ക് സമീപം റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്

keralanews above the village of Raini near the Rishi Ganga

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. പ്രളയത്തിലെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.ഗര്‍വാല്‍ സര്‍വ്വകലാശാലയിലെ ജിയോളജിസ്റ്റ് ഡോ.നരേഷ് റാണയും മേഖലയിലെ ചില ഗ്രാമീണരുമാണ് തടാകം രൂപപ്പെടുന്നതായി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.തടാകം പൂര്‍ണതോതില്‍ രൂപപ്പെട്ടാല്‍ ഋഷി ഗംഗ നദിയുടെ ഒഴുക്ക് തടസ്സപ്പെടും. ഇത് ഭാവിയില്‍ വലിയ പ്രളയത്തിനുള്ള സാദ്ധ്യതയ്ക്ക് വഴിയൊരുക്കുമെന്നുമാണ് മുന്നറിയിപ്പ്. 400മീറ്റര്‍ ദൂരത്തിലാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഋഷി ഗംഗ ജലവൈദ്യുതി പദ്ധതി സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ ഉയരത്തിലാണ് തടാകത്തിന്റെ സ്ഥാനം.പ്രളയത്തെ തുടര്‍ന്ന് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നതിനാല്‍ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറും സ്ഥിരീകരിച്ചു. 2015ലെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ അവിടെ നേരത്തെ തടാകം ഇല്ലായിരുന്നുവെന്നും വ്യക്തമായി.

ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍:ജില്ലയിൽ 1597 പേ​ര്‍​ വാക്‌സിൻ സ്വീകരിച്ചു

keralanews second phase covid vaccination 1597 received vaccine in kannur district

കണ്ണൂര്‍: രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍റെ ഭാഗമായി ജില്ലയില്‍ ഇന്നലെ 1597 പേര്‍ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചു.പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, സായുധ സേനാ വിഭാഗങ്ങളിലെ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ എന്നിവർക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിനേഷൻ നല്‍കിയത്.ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു.വിവിധ ആശുപത്രികള്‍ക്ക് പുറമെ കണ്ണൂര്‍ എആര്‍ ക്യാമ്പ്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും വാക്സിനേഷന്‍ സെന്‍ററുകള്‍ ഒരുക്കിയിരുന്നു. ആകെ 23 സൈറ്റുകളിലായി 35 സെഷനുകളായാണ് വെള്ളിയാഴ്ച വാക്സിന്‍ നല്‍കിയത്.ഒന്നാം ഘട്ടത്തില്‍ 26,248 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ഇന്നലെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, അഡീഷനല്‍ എസ്പി വി.ഡി. വിജയന്‍, സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റുമാരായ ആര്‍.ശരവണ, എം.ജെ. റീജന്‍, അസി. കമാന്‍ഡന്‍റ് പി.ടി. സന്തോഷ് എന്നിവരും ഉള്‍പ്പെടുന്നു.

‘ഫിറോസിനെ പേടിച്ച്‌ ഒളിവിലാണ് ഞങ്ങള്‍,നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു’; ഫിറോസ് കുന്നുംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്

keralanews we are in hiding for fear of firoz parents of child in wayanad against firoz kunnumparambil

വയനാട്‌: നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്. തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.’തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച്‌ നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച്‌ ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങള്‍ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവന്‍ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകള്‍ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി.പണം വന്ന് തുടങ്ങിയപ്പോള്‍, കുട്ടിയുടെ സര്‍ജറി കഴിയും മുന്‍പ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിന്‍വലിച്ചു. കൂടാതെ ഏഴു ലക്ഷം രൂപയും പിന്‍വലിച്ചു. ഫിറോസ് ഇപ്പോള്‍ കാണിക്കുന്നത് സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. നാട്ടുകാരെയും കൂട്ടി നിങ്ങള്‍ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം.നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ ഞങ്ങള്‍ക്കെതിരെ തിരിച്ചു. ഫിറോസ് അത്രയും അധികം രീതിയില്‍ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവര്‍ത്തനം നടത്തുന്നത്. അന്ന് നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലതെന്നും’ കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് രോഗികളെ തല്ലിക്കൊല്ലണമെന്ന ആഹ്വാനം ഫിറോസ് നടത്തിയത്. സഹായം കിട്ടിയിട്ടും നന്ദി കാണിക്കാത്തവരെ പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു എന്നാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്.