തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.നേരത്തെ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്താരിക്കും മദ്യ വില്‍പ്പന എന്നായിരുന്നു അറിയിച്ചിരുന്നു.എന്നാല്‍ ആപ്പ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ആപ്പിനെ ഒഴിവാക്കിയത്. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും. ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ കാലതാമസം കണക്കിലെടുത്താണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാനുള്ള ബീവറേജ്‌സ് കോര്‍പ്പറേഷന്റെ നടപടി. രാവിലെ ബെവ്‌കോ അധികൃതരുമായി ബെവ്ക്യൂ അപ്പിന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ആപ്പ് പ്രവര്‍ത്തനസജ്ജമാകാന്‍ ദിവസങ്ങളെട്ടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ഷോപ്പുകള്‍ സാമൂഹിക അകലം ഉറപ്പു വരുത്തിവേണം വില്‍പ്പന നടത്തണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വില്‍പ്പന ശാലകളുടെ മുന്നില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലീസിനെ വിന്യസിക്കും.
കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ തടിച്ചുകൂടി; നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ തടിച്ചുകൂടിയ സംഭവത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന 100 പേർക്ക് എതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് ആളുകൾ കൂട്ടംകൂടി ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു.കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ, വർക്കിംഗ് പ്രസിഡൻ്റുമാരായി ടി സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തിയിരുന്നു.
കോവിഡ് വാക്‌സിനേഷന് ഇനി മുൻകൂട്ടിയുള്ള ബുക്കിങ്ങും രജിസ്ട്രേഷനും നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി:കോവിഡ് വാക്‌സിനേഷന് ഇനി മുൻകൂട്ടിയുള്ള ബുക്കിങ്ങും രജിസ്ട്രേഷനും നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ.18 വയസ്സും അതിനു മുകളിലുള്ള ആർക്കും അടുത്തുള്ള രജിസ്‌ട്രേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ വാക്‌സിനെടുക്കാം. പ്രതിരോധ കുത്തിവെയ്പ്പിന്റെ വേഗത വർധിപ്പിക്കുന്നതിനും വാക്‌സിൻ എടുക്കുന്നതിനുള്ള മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം.ഗ്രാമപ്രദേശങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.ജൂൺ 21 മുതൽ രാജ്യത്തെ 18 വയസ്സിനു മുകളിലുള്ള 75 ശതമാനം പേർക്കും കേന്ദ്രസർക്കാർ വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.അതേസമയം കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനങ്ങൾ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിംഗ് സംവിധാനം തുടരുമെന്നാണ് സൂചന.
പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയിൽ
പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്.മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളാണ് ഇത് കണ്ടെത്തിയത്. സംഭവത്തിൽ പാലക്കാട് പട്ടാമ്പിയിലെ സേവന ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കൾ എത്തി.കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹമാണ് എലി കരണ്ട നിലയിൽ കണ്ടെത്തിയത്. ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി.അതേ സമയം ആശുപത്രി അധികൃതര്‍ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. വിഷയത്തില്‍ ഡി എം ഒയോട് വിശദീകരണം തേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് ഒന്‍പതാം തവണയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കോടതിയ്ക്കുമുന്നിലെത്തുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം അയച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ തുക മുഴുവന്‍ വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.അക്കൗണ്ടിലെത്തിയ അഞ്ച് കോടിയോളം രൂപയുടെ ഉറവിടെ സംബന്ധിച്ച വിവരങ്ങള്‍ കോടതിയ്ക്ക് മുന്നിലുണ്ട്. ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുവാദം ഇന്നും തുടരും.മത്സ്യ, പച്ചക്കറി മൊത്തവ്യാപാരത്തിലൂടെയാണ് താന്‍ പണം സമ്പാദിച്ചതെന്ന് ബിനീഷ് കോടിയേരി കോടതിയോട് പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളര്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷിന്റെ അക്കൗണ്ടിലെത്തിയ വന്‍തുക ഇത്തരത്തിലുള്ള ബിസിനസില്‍ നിന്നും ലഭിച്ചതായുമായിരുന്നു ഇ.ഡിയുടെ വാദം.
ട്വിറ്ററിന്റെ ഇന്ത്യയിലെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ട്വിറ്ററിന് ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസര്‍മാരെ നിശ്ചിത സമയത്തിനുള്ളില്‍ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങള്‍ നടപ്പാക്കാനുളള അവസാന തീയതി മെയ് 25 ആയിരുന്നു. മെയ് 25 ന് ശേഷവും ഇതിനുള്ള നടപടികള്‍ ട്വിറ്റര്‍ പൂര്‍ത്തിയാക്കിയില്ല. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷമാണ് നിയമം നടപ്പാക്കാനുള്ള നടപടികള്‍ ട്വിറ്റര്‍ ആരംഭിച്ചത്. നിശ്ചിത തീയതിക്കകം നിയമങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയതെന്നാണ് സൂചന. നിയമപരിരക്ഷ നഷ്ടമായതോടെ ഇനിമുതല്‍ ട്വിറ്ററില്‍ വരുന്ന ഉള്ളടക്കത്തിന് കമ്പനിക്കെതിരെ കേസെടുക്കാം.
ട്വിറ്ററിനെതിരേ ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നുമാണ് വൃദ്ധന്‍ ആരോപിച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യുപിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ വൃദ്ധന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാള്‍ വിറ്റ മന്ത്രത്തകിടുകളില്‍ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേര്‍ ചേര്‍ന്നാണ് ഇയാള്‍ക്കെതിരേ അതിക്രമം നടത്തിയതെന്നും യുപി പോലീസ് പറയുന്നു. ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്‍ത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. ജൂണ്‍ 14ന് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും സംഭവുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണജനകമായ പോസ്റ്റുകള്‍ പിന്‍വലിക്കുന്നതിനുളള നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിനെതിരേ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിന് ഇന്ത്യയില്‍ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ടാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഐടി നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കന്‍ കമ്ബനിയാണ് ട്വിറ്റര്‍.
കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും.ഇന്ന് രാവിലെ പത്ത് മണിയോടെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ സുധാകരന്‍ ഹാരാര്‍പ്പണം അര്‍പ്പിക്കും.തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും. പതിനൊന്ന് മണിയോടെയാണ് സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക.പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി. തോമസ് എം.എല്‍.എ, ടി. സിദ്ദിഖ് എം.എല്‍.എ എന്നിവരും ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെപിസിസി, ഡിസിസി പുനസംഘടനയുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് കെ.സുധാകരനെ ഹൈക്കമാന്‍ഡ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിരുന്നു.തലമുറമാറ്റം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണികള്‍ നടന്നത്. പ്രശ്നങ്ങള്‍ ഇല്ലെന്ന് പുറമെ പറയുമ്പോഴും സുധാകരനെ അധ്യക്ഷനാക്കിയതില്‍ പല മുതിര്‍ന്ന നേതാക്കളും അസംതൃപ്തരാണ്.പുതിയ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുള്ളതായി തോന്നുന്നില്ലെന്നും, പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ഉയര്‍ന്നുവരുമ്ബോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിന്‍ ആപ്പിന് പുറമെ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി കോവിഡ് വാക്സിന്‍ ബുക്ക് ചെയ്യാം
ന്യൂഡൽഹി:കോവിന്‍ ആപ്പിന് പുറമെ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി കോവിഡ് വാക്സിന്‍ ബുക്ക് ചെയ്യാം.ഇതിനായി ലഭിച്ച 125 അപേക്ഷകരില്‍ നിന്നു 91 അപേക്ഷകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.പേടിഎം, മേക്ക് മൈ ട്രിപ്, ഡോ. റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെല്‍ത്ത്കെയര്‍, ഇന്‍ഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്സിന്‍ ബുക്ക് ചെയ്യാന്‍ തെരഞ്ഞെടുത്തത്. ഇതില്‍ പേടിഎം മാത്രമാണ് സേവനം ആരംഭിച്ചത്. കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
പേയ്ടിഎം ആപ്പില്‍ വാക്സിന്‍ ബുക്ക് ചെയ്യേണ്ട വിധം :
- പേടിഎം അപ്ലിക്കേഷന്‍ തുറക്കുക.
- പേടിഎം ആപ്പില്‍ ‘ഫീച്ചേര്‍ഡ്’ വിഭാഗം താഴേക്ക് സ്ക്രോള്‍ ചെയ്ത് ‘വാക്സിന്‍ ഫൈന്‍ഡര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- പിന്‍ കോഡോ, അല്ലെങ്കില്‍ ഏത് സംസ്ഥാനമോ, ജില്ലയോ നല്‍കി നിങ്ങള്‍ക്ക് ലഭ്യമായ സ്ലോട്ടുകള്‍ക്കായി തിരയാന്‍ സാധിക്കുന്നതാണ്. കൂടാതെ, നിങ്ങളുടെ പ്രായപരിധി തിരഞ്ഞെടുക്കുകയും വേണം. വാക്സിനേഷന്‍റെ ആദ്യ ഡോസ് അല്ലെങ്കില്‍ രണ്ടാമത്തെ ഡോസിനായി നിങ്ങള്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നുണ്ടോ എന്നും തിരഞ്ഞെടുത്ത് ‘ചെക്ക് അവൈലബിലിറ്റി’ ക്ലിക്ക് ചെയ്യുക.
- വാക്സിന്‍ അപ്പോയിന്റ്മെന്റിനായി നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറിൽ കീ ചെയ്യാന്‍ ഇത് നിങ്ങളോട് ആവശ്യപ്പെടും. മൊബൈല്‍ നമ്പര്‍ നൽകുമ്പോൾ നിങ്ങള്‍ക്ക് നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ബോക്സില്‍ ഒടിപി നല്‍കി ‘സബ്‌മിറ്റ്’ ക്ലിക്ക് ചെയ്യുക.
- ലഭ്യമായ കോവിഡ്-19 വാക്സിനേഷന്‍ സ്ലോട്ടുകളുടെ പട്ടിക പേടിഎം അപ്ലിക്കേഷന്‍ ഇപ്പോള്‍ കാണിക്കും. ഈ സ്ലോട്ടില്‍ നിന്നും ഒരു ആശുപത്രി അല്ലെങ്കില്‍ കോവിഡ് സെന്റര്‍ തിരഞ്ഞെടുത്ത് സൗകര്യമുള്ള ഒരു തീയതിയും നല്‍കുക.
- ലഭ്യമായിട്ടുള്ള ടൈം സ്ലോട്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഒറ്റത്തവണ സ്ലോട്ട് തിരഞ്ഞെടുക്കുക.
- ടൈം സ്ലോട്ട് വിഭാഗത്തിന് മുകളില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ പട്ടിക നിങ്ങള്‍ കാണും. വാക്സിനേഷന്‍ സ്ലോട്ടിനായി നിങ്ങള്‍ ബുക്ക് ചെയ്യുന്ന പട്ടികയില്‍ നിന്ന് ഒരു ബെനിഫിഷറിയെ തിരഞ്ഞെടുക്കുക. എന്നിട്ട്, ‘ഷെഡ്യൂള്‍ നൗ’ ക്ലിക്ക് ചെയ്യുക.
ലോക്ഡൗണിനെ തുടർന്ന് അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു
കോഴിക്കോട്: ലോക്ഡൗണിനെ തുടർന്ന് അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു.കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്യഭാഷാ തൊഴിലാളികളുമായി പോയ അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത്.ഏപ്രില്‍ മാസത്തിലാണ് തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബസ് യാത്ര പുറപ്പെട്ടത്. നൂറോളം ബസുകള്‍ കേരളത്തില്‍ നിന്നും അസമിലേക്ക് പോയിരുന്നു. എന്നാല്‍ ഇവയ്ക്ക് തിരികെ മടങ്ങാന്‍ ആയില്ല.തെരഞ്ഞെടുപ്പിന് ശേഷം തൊഴിലാളികളുമായി മടങ്ങാം എന്ന കരാറുകാരുടെ ഉറപ്പിന്മേലാണ് ബസുകള്‍ യാത്ര തിരിച്ചത്.എന്നാല്‍ ഇതിന് പിന്നാലെ കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും അസമിലെ നിയന്ത്രണങ്ങളും കാരണം മടക്ക യാത്ര വീണ്ടും നീണ്ടു. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു.യാതൊരു അടിസ്ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ അസമില്‍ കുടുങ്ങിയ ഈ തൊഴിലാളികള്‍ വലിയ ദുരിതമാണ് നേരിട്ടത്. അസമില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാന്‍ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവഴിക്കേണ്ടി വരും എന്നാണ് കണക്ക്. ഇവരെ അസമിലേക്ക് വിട്ട ഏജന്റുമാരും ബസ് ഉടമകളും തിരികെ കൊണ്ടു വരാന്‍ കാര്യമായ ഇടപെടല്‍ ഒന്നും നടത്തിയിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കഴിഞ്ഞ ദിവസം കോട്ടക്കല്‍, എടപ്പാള്‍, മലപ്പുറം സ്വദേശികളായ മൂന്നു പേരില്‍ നിന്നായി 76 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്. ദുബൈയില്‍ നിന്ന് എത്തിയ കോട്ടക്കല്‍ സ്വദേശി 44 ലക്ഷം രൂപ വിലവരുന്ന 951 ഗ്രാം മിശ്രിത സ്വര്‍ണം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് അറസ്റ്റിലായത്.എടപ്പാള്‍ സ്വദേശി 15 ലക്ഷം രൂപ വിലവരുന്ന 302 ഗ്രാം സ്വര്‍ണം എമര്‍ജന്‍സി ലൈറ്റിനുള്ളിലും മലപ്പുറം സ്വദേശി 17 ലക്ഷം രൂപ വിലവരുന്ന 350 ഗ്രാം സ്വര്‍ണം കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. രണ്ട് പേരും സ്വര്‍ണം കുറ്റികളായിട്ടാണ് എമര്‍ജന്‍സി വിളക്കിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചിരുന്നത്.