തിരുവനന്തപുരം: ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ശേഷം കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതൽ 15 വരെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഇത് പ്രകാരം ടിപിആർ 5 ന് താഴെയുളള തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമായിരിക്കും സർക്കാർ കൂടുതൽ ഇളവുകൾ നൽകുന്നത്.ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളില്‍ തുടരുകയാണ്.വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ പതിവു പോലെ തുടരും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.ലോക് ഡൗൺ ഇളവുകൾ നൽകിയതിന് പിന്നാലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 13 ശതമാനത്തിന് മുകളിലാണ് ജില്ലകളിലെ ടിപിആർ.
കരിപ്പൂർ സ്വർണ്ണക്കടത്ത് വിവാദം;അര്ജുന് ആയങ്കിക്ക് കാര്‍ നല്കിയ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ പുറത്താക്കി
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ പോലീസ് അന്വേഷിക്കുന്ന അര്ജുന് ആയങ്കിക്ക് കാര്‍ നല്കിയ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ പുറത്താക്കി.ചെമ്പിലോട് മേഖലാ സെക്രട്ടറിയായ സി.സജേഷിനെയാണ് ഡി.വൈ.എഫ്.ഐ പുറത്താക്കിയത്.സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സി.സജേഷിനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി എം. ഷാജര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.പകല്‍ മുഴുവന്‍ ഫെയ്സ്ബുക്കിലും, രാത്രി കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’. കണ്ണൂരിന് പുറത്തുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ടെന്നും കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, ആശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാജര്‍ ഫേസ്ബുക്കില്‍ അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബ്ബുകാര് സ്വയം പിരിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇന്ന് 12,118 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66; 11,124 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,118 പേർക്ക് കൊറോണസ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂർ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസർഗോഡ് 577, കോട്ടയം 550, കണ്ണൂർ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,394 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1426, എറണാകുളം 1372, മലപ്പുറം 1291, തൃശൂർ 1304, കൊല്ലം 1121, കോഴിക്കോട് 1035, പാലക്കാട് 543, ആലപ്പുഴ 761, കാസർഗോഡ് 568, കോട്ടയം 519, കണ്ണൂർ 487, ഇടുക്കി 411, പത്തനംതിട്ട 332, വയനാട് 224 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 14, പാലക്കാട് 10, തിരുവനന്തപുരം 9, കാസർഗോഡ് 7, പത്തനംതിട്ട 6, കൊല്ലം, എറണാകുളം 5 വീതം, തൃശൂർ 4, കോട്ടയം, വയനാട് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 1108, പത്തനംതിട്ട 481, ആലപ്പുഴ 672, കോട്ടയം 752, ഇടുക്കി 461, എറണാകുളം 1174, തൃശൂർ 1194, പാലക്കാട് 1031, മലപ്പുറം 1006, കോഴിക്കോട് 821, വയനാട് 177, കണ്ണൂർ 460, കാസർഗോഡ് 336 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആർ. അടിസ്ഥാനമാക്കി പരിശോധനയും വർധിപ്പിക്കുന്നതാണ്.
ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം; ഭര്‍തൃമാതാവും രാജന് പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ
തിരുവനന്തപുരം: രാജന് പി ദേവിന്റെ മകനും സിനിമാ നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവും രാജന് പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിലെന്ന് പൊലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണു പൊലീസ് പറയുന്നത്. ഉണ്ണി പി ദേവ് ഒന്നാം പ്രതിയായ കേസില്‍ ശാന്ത രണ്ടാം പ്രതിയാണ്.കോവിഡിന്റെ പേരില്‍ ഇവരുടെ അറസ്റ്റ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതികൾ കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നതായി ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് പോസിറ്റീവ് ആയതിനാൽ ശാന്തമ്മയെ അറസ്റ്റ് ചെയ്തിരുന്നില്ല.ഇന്ന് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴാണ് ശാന്ത ഒളിവിലാണെന്ന് പൊലീസിന് മനസിലാകുന്നത്.പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയങ്കയെ മര്‍ദിച്ചത് അമ്മ ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. പ്രിയങ്കയുടെ പരിക്കുകള്‍ സംബന്ധിച്ച വീഡിയോയും പുറത്തു വന്നിരുന്നു.പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറി വിളിക്കുന്നത്. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളടക്കമുള്ള ഈ തെളിവുകള്‍ കുടുംബാംഗങ്ങള്‍ നേരത്തെ പൊലീസിനു കൈമാറിയിരുന്നു. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണ്. പരസ്പ്പരം ഇഷ്ട്ടത്തിലായിരുന്ന ഉണ്ണിയും പ്രിയങ്കയും 2019 നവംബര്‍ 21 നാണു ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായത്.വിവാഹസമയത്ത് 30 പവന് സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ട് ഉണ്ണി പ്രിയങ്കയെ ഉപദ്രവിച്ചു. ഫ്ളാറ്റ് വാടകയ്ക്കെടുക്കാനും മറ്റും പ്രിയങ്കയുടെ കുടുംബം പല തവണയായി പണം നല്‍കുകയും ചെയ്തു. പക്ഷേ, പിന്നീടും ഉണ്ണി പണം ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടര്‍ന്നതായാണ് പ്രിയങ്കയുടെ വീട്ടുകാരുടെ മൊഴി.അതിനിടെ പ്രിയങ്ക മരിച്ചിട്ട് 47 ദിവസമായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് പ്രിയങ്കയുടെ സഹോദരന് വിഷ്ണു രംഗത്ത് വന്നു. ഇത്രയും കാലമായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാത്തത് കേസ് അട്ടിമറിക്കാനാണോ എന്ന ആശങ്കയിലാണ് പ്രിയങ്കയുടെ കുടുംബം.കഴിഞ്ഞ മാസം 12 നാണ് പ്രിയങ്കയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കൂത്തുപറമ്പിൽ പതിനൊന്നു വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ: കൂത്തുപറമ്പിൽ പതിനൊന്നു വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി പന്ത്രണ്ടാംമൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്റെയും മകനായ അജയ് കൃഷ്ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുകാരോട് വഴക്കുണ്ടാക്കി റൂമിലേയ്ക്ക് പോയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് റൂമില്‍ വാതിലടച്ച് ഇരിക്കുകയായിരുന്നു. പിന്നീടാണ് മുറിയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം;പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് കാണാതായ രണ്ട് യുവതികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
കൊല്ലം: കരിയിലക്കൂനയിൽ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് കാണാതായ രണ്ട് യുവതികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ മാതാവ് രേഷ്മ റിമാന്‍ഡിലാണ്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദര ഭാര്യയാണ് ആര്യ (25). വിഷ്ണുവിന്റെ സഹോദരിയാണ് ഗ്രീഷ്മ (21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. ചാത്തന്നൂര്‍ എ.സി.പി വൈ. നിസാമുദ്ധീന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇത്തിക്കര ഭാഗത്ത് വെച്ച് ഫോണ്‍ ഓഫായതായി കണ്ടെത്തി. നിരീക്ഷണ ക്യാമറകളില്‍നിന്ന് ഇവര്‍ ഇത്തിക്കരയെത്തിയതായും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിന് പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചക്ക് വീട്ടില്‍ ആത്മഹത്യകുറിപ്പ് എഴുതിവെച്ച് ഇരുവരും വീടുവിട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മേവനകോണം തച്ചകോട്ട് വീട്ടില്‍ രഞ്ജിത്താണ് ആര്യയുടെ ഭര്‍ത്താവ്. മേവനകോണം രേഷ്മ ഭവനില്‍ രജിതയുടെയും രാധാകൃഷ്ണന് നായരുടെയും മകളാണ് ഗ്രീഷ്മ. ആര്യക്ക് ഒരു ആണ്‍കുഞ്ഞുണ്ട്.
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് നാളെയും അനുമതി നൽകിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത്.ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കും. ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പ്പന ശാലകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കും. സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആർടിസി പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. നിർമാണമേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം. ക്ഷേത്രങ്ങൾ തുറന്ന് നിത്യപൂജകൾ നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും.
പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം;പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഒപ്പം കാണാതായ ഗ്രീഷ്മയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.കേസില്‍ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് യുവതികളെ കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന്റെ അതുവഴി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭര്‍ത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളാണ് രണ്ടു യുവതികളും. സംഭവത്തില്‍ അമ്മയായ രേഷ്മ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്കാന് വ്യാഴാഴ്ച മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.പോലീസ് പോലും പ്രതീക്ഷിത്താത്ത തലത്തിലേക്കാണ് കേസിന്റെ അന്വേഷണം വഴിമാറുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടാണ് ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലില്‍ രേഷ്മ സമ്മദിച്ചു. കുഞ്ഞിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു കരിയിലക്കുഴിയില്‍ ഉപേക്ഷിച്ചതെന്നും രേഷ്മ പറഞ്ഞു.എന്നാല്‍ കാമുകനെക്കുറിച്ചു രേഷ്മ പറഞ്ഞ മൊഴികള്‍ പലതും കളവാണെന്നാണു പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. രേഷ്മ പറഞ്ഞ വിവരങ്ങള്‍ക്കു സമാനമായ ഫെയ്സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. രേഷ്മ റിമാന്‍ഡില്‍ കഴിയുന്ന വേളയില്‍ ഫോണിലേക്കെത്തിയ ചില സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രേഷ്മ, മാതാപിതാക്കളായ സുന്ദരേശന്‍പിള്ള, സീത എന്നിവരുടെ ഫോണുകളില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിനു കൈമാറി.രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു വൈകാതെ നാട്ടില്‍ എത്തുമെന്നാണു വിവരം. ഭര്‍ത്താവിനെ ചോദ്യം ചെയ്യുമ്ബോള്‍ രേഷ്മയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു രേഷ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന് രാജിവെച്ചു
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന് രാജിവെച്ചു.ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ ജോസഫൈന് യുവതിയോട് മോശമായി സംസാരിച്ചതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി.പാർട്ടി ആവശ്യപ്പെട്ടതോടെയാണ് ജോസഫൈൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. അധികാര കാലാവധി 11 മാസം കൂടി ബാക്കി നിൽക്കുന്നതിനിടെയാണ് ജോസഫൈൻറെ രാജി.പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന് യോഗത്തില്‍ വിശദീകരിച്ചു. നേതാക്കളും ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചതായാണ് സൂചന. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിനു മുന്നിലെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ വ്യാപകമായ വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ജോസഫൈൻ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഗാർഹിക പീഡനത്തിന് പരാതി നൽകാൻ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിക്കുകയും ആശ്വാസവാക്കുകൾ നൽകുന്നതിന് പകരം മോശമായി രീതിയിൽ പെരുമാറുകയുമാണ് ജോസഫൈൻ ചെയ്തത്. സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും സംസ്ഥാനത്ത് ഉയർന്നുവരുന്ന സാഹചര്യത്തിൽ വനിത കമ്മീഷൻ അദ്ധ്യക്ഷയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തികച്ചും ഉത്തരവാദിത്വമില്ലാത്ത തരത്തിലുള്ള പരാമർശം ആയിരുന്നു എന്നുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ജോസഫൈനെതിരെ കോണ്‍ഗ്രസ് വഴി തടയല്‍ സമരം പ്രഖ്യാപിച്ചിരുന്നു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷന് അധ്യക്ഷസ്ഥാനത്ത് അവരെ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരന് പറഞ്ഞിരുന്നു.
പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം;പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല;കേസില്‍ ദുരൂഹത
കൊല്ലം: പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ ദുരൂഹത. സംഭവത്തില്‍ രേഷ്മയെ സഹായിച്ചു എന്ന സംശയത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കാണാതായ യുവതികള്‍ക്കായി ഇത്തിക്കരയാറ്റില്‍ തിരച്ചില്‍ നടത്തുകയാണ്.കാണാതായവര്‍ക്ക് 23ഉം 22ഉം വയസ്സു മാത്രമാണുള്ളത്.ഇതില്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുടെ പേരിലെ മൊബൈലാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് ഇവരെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. ഈ വര്‍ഷം ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്ശനന് പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്ശനന് പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദര്ശനന് പിള്ളയുടെ മകള്‍ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകന്റെ നിര്‍ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.രേഷ്മ പറഞ്ഞ വിവരങ്ങള്‍ക്കു സമാനമായ ഫെയ്സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തില്‍ കാമുകനു പങ്കില്ലെന്നാണു രേഷ്മയുടെ മൊഴി. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലൂടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു. യുവതി ഗര്‍ഭിണിയായതും പ്രസവിച്ച വിവരവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നതും ദുരൂഹത കേസില്‍ വര്‍ധിപ്പിക്കുന്നു.