തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂർ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂർ 782, ആലപ്പുഴ 683, കാസർഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,263 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1470, കോഴിക്കോട് 1334, തൃശൂർ 1230, പാലക്കാട് 748, കൊല്ലം 1103, എറണാകുളം 1092, തിരുവനന്തപുരം 995, കണ്ണൂർ 693, ആലപ്പുഴ 668, കാസർഗോഡ് 579, കോട്ടയം 539, പത്തനംതിട്ട 291, വയനാട് 269, ഇടുക്കി 252 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.63 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 18, കാസർഗോഡ് 10, തൃശൂർ 7, എറണാകുളം 6, കൊല്ലം, പാലക്കാട് 5 വീതം, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,551 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1254, കൊല്ലം 1289, പത്തനംതിട്ട 413, ആലപ്പുഴ 685, കോട്ടയം 438, ഇടുക്കി 285, എറണാകുളം 1082, തൃശൂർ 1528, പാലക്കാട് 1037, മലപ്പുറം 1295, കോഴിക്കോട് 897, വയനാട് 300, കണ്ണൂർ 538, കാസർഗോഡ് 510 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 6ന് താഴെയുള്ള 143, ടി.പി.ആർ. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആർ. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആർ. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി കൊൽക്കത്തയിലെ പമ്പുടമകൾ
കൊൽക്കത്ത:പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് പമ്പുകളുടെ പ്രവർത്തനം നിർത്തിവെയ്ക്കാനൊരുങ്ങി കൊൽക്കത്തയിലെ പമ്പുടമകൾ.ജൂലായ് 7 ന് 30 മിനിറ്റ് നേരത്തേക്കാണ് പമ്പുകൾ അടച്ചിടുക.നിലവിൽ 100 രൂപയ്ക്കടുത്താണ് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില.വില കുത്തനെ ഉയർന്നത് മൂലം സംസ്ഥാനത്ത് ഇന്ധന വിൽപ്പനയിൽ വൻ ഇടിവുണ്ടായതായി പശ്ചിമ ബംഗാൾ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പ്രസൻജിത് സെൻ പറഞ്ഞു.നഗരത്തിൽ ഏതുനിമിഷവും പെട്രോളിന്റെ വില 100 രൂപയിലെത്തും.കുത്തനെയുള്ള വിലവർദ്ധനവിൽ പ്രതിഷേധിച്ച് എല്ലാ പെട്രോൾ പമ്പുകളിലും ബുധനാഴ്ച രാത്രി 7 നും 7.30 നും ഇടയിൽ വിൽപ്പന നിർത്തിവെയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം പോലെയുള്ള പകർച്ചവ്യാധികൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വാഹനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും പെട്രോൾ വിൽപ്പന 25-30 ശതമാനം കുറഞ്ഞു.വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇന്ധന വിൽപ്പനയിൽ വർദ്ധനവ് ഉണ്ടാകേണ്ടതാണെങ്കിലും വിലവർദ്ധനവ് മൂലം വിൽപ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.സംസ്ഥാനത്ത് ഡീസൽ വിൽപ്പനയിൽ 50 ശതമാനത്തിലധികം കുറവുണ്ടായി.കമ്മീഷൻ വർദ്ധനവ് ആവശ്യപ്പെട്ട് ഇന്ധന റീട്ടെയിലർമാരും ധർണ നടത്താൻ ഒരുങ്ങുന്നുന്നതായും സെൻ പറഞ്ഞു.പെട്രോൾ വില 70 രൂപയിൽ നിന്ന് 99 രൂപയായി ഉയർന്നിട്ടും കമ്മീഷൻ മാറ്റമില്ലാതെ തുടരുകയാണ്.ഇത് ചെലവും ഓവർഹെഡും കുതിച്ചുയരാൻ കാരണമായി.വരുമാനം ഉയരാത്തതിനാൽ ചെറിയ പെട്രോൾ പമ്പുകൾ പ്രവർത്തനം നിർത്താൻ നിർബന്ധിതരായി.ഡാർജിലിംഗ്, മുർഷിദാബാദ്, നാദിയ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ നിരവധി ജില്ലകളിൽ പെട്രോൾ വില ഇതിനകം 100 രൂപ കവിഞ്ഞതായും പ്രസൻജിത് സെൻ പറഞ്ഞു.
കണ്ണൂർ കുഴിക്കുന്നിൽ ഒൻപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം;അമ്മ അറസ്റ്റിൽ
കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒൻപതു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്.ചാലാട് കുഴിക്കുന്നിലെ രാജേഷ് – വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മാതാവ് വാഹിദയെ പൊലീസ് അറസ്റ്റ് ചെയ്തു.അവന്തികയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ അബോധാവസ്ഥയില്‍ അവന്തികയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മകള്‍ മരിച്ചതോടെ ദുരൂഹതയുണ്ടെന്നാരോപിച്ച് രാജേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 12,456 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39; 12,515 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,456 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂർ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസർഗോഡ് 682, കണ്ണൂർ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,677 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 659 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1591, തൃശൂർ 1443, എറണാകുളം 1259, തിരുവനന്തപുരം 1011, പാലക്കാട് 687, കൊല്ലം 1088, കോഴിക്കോട് 1064, ആലപ്പുഴ 728, കാസർഗോഡ് 673, കണ്ണൂർ 603, കോട്ടയം 554, പത്തനംതിട്ട 399, വയനാട് 316, ഇടുക്കി 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.62 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, കാസർഗോഡ് 8, പാലക്കാട്, വയനാട് 7 വീതം, പത്തനംതിട്ട 6, കൊല്ലം 3, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,515 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1471, കൊല്ലം 1140, പത്തനംതിട്ട 479, ആലപ്പുഴ 759, കോട്ടയം 425, ഇടുക്കി 267, എറണാകുളം 1172, തൃശൂർ 1856, പാലക്കാട് 1183, മലപ്പുറം 1535, കോഴിക്കോട് 814, വയനാട് 274, കണ്ണൂർ 502, കാസർഗോഡ് 638 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,567 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ടി.പി.ആർ. 6ന് താഴെയുള്ള 143, ടി.പി.ആർ. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആർ. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആർ. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;കസ്റ്റംസ് സംഘം ഷാഫിയുടെയും കൊടിസുനിയുടെയും വീട്ടിൽ പരിശോധന നടത്തുന്നു
കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ്. കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലാണ് നിലവില്‍ കസ്റ്റംസുള്ളത്. ഇതിന് മുൻപായി ഷാഫിയുടെ പള്ളൂരിലെ വീട്ടിലും പരിശോധന നടത്തിയതായാണ് വിവരം.അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.കടത്ത് സ്വര്‍ണം കവരാന്‍ സഹായിച്ചത് ടിപി കേസ് പ്രതികളെന്നാണ് അര്ജുന് ആയങ്കിയുടെ മൊഴി. ലാഭവിഹിതം പകരമായി നല്കി. ഒളിവില്‍ പോകാന്‍ സഹായവും കിട്ടി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും അര്ജുന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അര്‍ജുനെ കണ്ണൂരില്‍ എത്തിച്ച് അഴീക്കോട്ടെ വീട്ടിലും കാര്‍ ഒളിപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;അർജുൻ ആയങ്കിയുടെ ഭാര്യ അമലയെയും കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണു അമലയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.കൊല്ലം സ്വദേശിനിയാണ് എല്‍.എല്‍.ബി ബിരുദ വിദ്യാര്‍ത്ഥിനിയായ അമല. അഴീക്കല്‍ കപ്പക്കടവില്‍ അര്ജുന് പുതുതായി എടുത്ത വീട്ടിലാണ് ഇവര്‍ താമസിച്ചു വരുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. അര്ജുന് വരവില്‍ കവിഞ്ഞ് ചിലവുണ്ടായിരുന്നെന്നും വരുമാനമില്ലാതിരുന്നിട്ടും ആര്‍ഭാടജീവിതമായിരുന്നു നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ വീട് ഭാര്യയുടെ അമ്മ സമ്മാനം നല്‍കിയതാണെന്നായിരുന്നു അര്ജുന് മൊഴി നല്‍കിയത്. ഇതും കസ്റ്റംസ് അന്വേഷിക്കും.
നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച് കൊന്ന സംഭവം; രേഷ്മയോട് ‘അനന്ദു’ എന്ന പേരില്‍ ഫേസ്ബുക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളാണെന്ന് പൊലീസ്
കൊല്ലം:നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച് കൊന്ന സംഭവത്തില്‍ രേഷ്മയോട് കാമുകനെന്ന പേരില്‍ ഫേസ്ബുക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളാണെന്ന് പൊലീസ്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് അനന്തു എന്ന പേരിൽ വ്യാജ ഫേസ്ബുക് അകൗണ്ട് ഉണ്ടാക്കി രേഷ്മയെ കബളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ അകൗണ്ടില്‍ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണ് പൊലീസിന് ഇതേകുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും.കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ഇത്തിക്കരയാറ്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭര്‍തൃസഹോദരിയുടെ മകള്‍ ഗ്രീഷ്മയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ പോകുകയാണെന്ന് രേഖപ്പെടുത്തിയ കത്തെഴുതി വച്ചായിരുന്നു പോയത്.കേസില്‍ രേഷ്മയെ അറസ്റ്റ് ചെയ്തതോടെ തങ്ങളും പിടിയിലാകുമെന്ന ഭയമാണ് ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് കരുതുന്നു.ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്ശനന് പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുദര്ശനന് പിള്ളയുടെ മകള്‍ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.
വയനാട്ടിൽ വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ ഇന്റർനെറ്റ് കഫേ ഉടമ പിടിയിൽ
വയനാട്:നിരവധി ആളുകൾക്ക് വ്യാജ ആർടിപിസിആർ സർട്ടിഫിക്കേറ്റ് നിർമ്മിച്ചു നൽകിയ ഇന്റർനെറ്റ് കഫേ ഉടമ പോലീസ് പിടിയിൽ. മാനന്തവാടി വ്യൂ ടവറിൽ പ്രവർത്തിക്കുന്ന ഡോട്ട് കോം ഇന്റർനെറ്റ് കഫേ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസ് (33) ആണ് പിടിയിലായത്. ഒരു വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിച്ചു നൽകുന്നതിന് 200 രൂപയാണ് ഇയാൾ ഇടാക്കിയിരുന്നത്. ഇത്തരത്തിൽ ഒട്ടേറെ പേർക്ക് കള്ള സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതായി ഇയാൾ വെളിപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബാർകോഡ് ഉൾപ്പെടെ രേഖപ്പെടുത്തിയായിരുന്നു സർട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നത്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടർ പ്രിന്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. കഫേ അടച്ചു പൂട്ടി സീൽ ചെയ്തു. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയിരുന്നു. ഇത് മുതലെടുത്താണ് പ്രതി വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിക്കാൻ ആരംഭിച്ചത് എന്ന് പോലീസ് സംശയിക്കുന്നു.കുട്ട, ബാവലി, തോൽപ്പെട്ടി ചെക്പോസ്റ്റുകൾ വഴി നിരവധി പേരാണ് ദിവസവും കർണാടകയിലേക്ക് യാത്ര ചെയ്യുന്നത്. എത്രപേർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയിട്ടുണ്ട് എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
കൊച്ചിയിൽ നിന്നുള്ള ചരക്കുകപ്പല്‍ ഇന്ന് അഴീക്കല്‍ തുറമുഖത്ത്
കണ്ണൂർ:വർഷങ്ങളായുള്ള കണ്ണൂരിന്റെ കാത്തിരിപ്പിന് അവസാനം കുറിച്ച് കൊച്ചിയില്‍നിന്നുള്ള എം.വി ഹോപ് സെവന് ചരക്കുകപ്പല്‍ ശനിയാഴ്ച രാവിലെ അഴീക്കല്‍ തീരത്തെത്തും.കൊച്ചി -അഴീക്കല്‍ ചരക്കു ജലഗതാഗതം പുനരാരംഭിക്കുന്നത്തിന്റെ ഭാഗമായി കൊച്ചിയില്‍നിന്ന് അഴീക്കലിലേക്ക് ജൂണ്‍ 29നാണ് കപ്പല്‍ പുറപ്പെട്ടത്. വ്യാഴാഴ്ച ബേപ്പൂരിലെത്തിയ കപ്പല്‍ വെള്ളിയാഴ്ച രാവിലെയാണ് അവിടെ നിന്ന് അഴീക്കലിലേക്ക് പുറപ്പെട്ടത്. നാലിന് അഴീക്കലില്‍ നിന്ന് കപ്പല്‍ കൊച്ചിയിലേക്ക് തിരിക്കും.ഇതേ കപ്പല്‍ ജൂലൈ അഞ്ചിന് കൊച്ചിയില്‍ നിന്ന് അഴീക്കലിലേക്ക് രണ്ടാമത്തെ സര്‍വിസ് ആരംഭിക്കും. ആറിന് ബേപ്പൂരിലും ഏഴിന് അഴീക്കല്‍ തുറമുഖത്തുമെത്തും. എട്ടിന് അഴീക്കലില്‍ നിന്ന് തിരിച്ചുപോകുന്ന കപ്പല്‍ ഒൻപതിന് കൊച്ചിയില്‍ എത്തും. മുംബൈ ആസ്ഥാനമായുള്ള ജെ.എം ബക്സി ഗ്രൂപ് കമ്പനിയുടെ കീഴിലുള്ള റൗണ്ട് ദി കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേതാണ് സര്‍വിസ് നടത്തുന്ന കപ്പല്‍.അഴീക്കലില്‍ ആരംഭിക്കുന്ന ചരക്കുകപ്പല്‍ സർവീസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ഞായറാഴ്ച രാവിലെ 8.30ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും.അഴീക്കലില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്പ്പെടെയുള്ള ചരക്കുകളുമായാണ് കപ്പല്‍ ഞായറാഴ്ച യാത്രതിരിക്കുക. കെ. സുധാകരന് എം.പി, എം.എല്‍.എമാരായ കെ.വി. സുമേഷ്, രാമചന്ദ്രന് കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.ചരക്ക് കപ്പലിന് തടസ്സമില്ലാതെ പ്രതിവാര സര്‍വിസ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാരിടൈം ബോര്‍ഡ് സി.ഇ.ഒ സലീം കുമാര്‍ പറഞ്ഞു. കാര്‍ഗോ ക്ലിയറന്‍സിനായി കണ്ണൂരിലും ബേപ്പൂരിലും ഇപ്പോള്‍ ലഭ്യമായ ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ചേഞ്ച് സൗകര്യം മലബാറില്‍നിന്ന് കൂടുതല്‍ പങ്കാളികളെ ആകര്‍ഷിക്കുമെന്നാണ് സംരംഭകര്‍ കരുതുന്നത്.
കൊറോണ ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രതിദിന കൊറോണ വിവര പട്ടികയിൽ സർക്കാർ ഇന്ന് മുതൽ പ്രസിദ്ധീകരിക്കും.കൊറോണ ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തിലാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. കൊറോണ മരണം റിപ്പോർട്ട് ചെയ്തതിൽ വ്യാപക ക്രമക്കേട് നടനെന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് ആരോഗ്യ വകുപ്പ് നിർത്തിയത്. അതിന് ശേഷം മരിച്ചവരുടെ പട്ടികയിൽ നിന്നും അർഹരായവരെപ്പോലും പുറത്താക്കി എന്നാണ് ആരോപണം. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹരം നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശം സർക്കാരിന് വൻ തിരിച്ചടിയാവുകയായിരുന്നു.കൊറോണ മരണക്കണക്കിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിനെതിരെ ആക്ഷേപം ശക്തമായതോടെയാണ് കണക്കുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ ക്രക്കേട് നടന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ പുനഃപരിശോധന നടത്തില്ല എന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. പട്ടികയിൽ നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച് പരാതികളുയർന്നാൽ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.