തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16148 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസർഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതൽ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 742 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 2087, മലപ്പുറം 1983, എറണാകുളം 1877, തൃശൂർ 1742, കൊല്ലം 1299, പാലക്കാട് 714, കണ്ണൂർ 980, തിരുവനന്തപുരം 945, കോട്ടയം 842, ആലപ്പുഴ 817, കാസർഗോഡ് 713, പത്തനംതിട്ട 491, വയനാട് 477, ഇടുക്കി 302 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.75 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 23, കാസർഗോഡ് 14, തൃശൂർ 10, വയനാട് 8, പാലക്കാട് 6, കോട്ടയം, എറണാകുളം, കോഴിക്കോട് 3 വീതം, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,197 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1112, കൊല്ലം 895, പത്തനംതിട്ട 509, ആലപ്പുഴ 639, കോട്ടയം 525, ഇടുക്കി 189, എറണാകുളം 1112, തൃശൂർ 1432, പാലക്കാട് 968, മലപ്പുറം 2502, കോഴിക്കോട് 1406, വയനാട് 420, കണ്ണൂർ 871, കാസർഗോഡ് 617 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 5ന് താഴെയുള്ള 83, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആർ. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
ഉത്തരേന്ത്യയിൽ നിന്ന് യുവതികളെ തിരുവനന്തപുരത്തേക്ക് കടത്തി പെൺവാണിഭം നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് അസം പോലീസ്
തിരുവനന്തപുരം:ഉത്തരേന്ത്യയിൽ നിന്ന് യുവതികളെ തിരുവനന്തപുരത്തേക്ക് കടത്തി പെൺവാണിഭം നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് അസം പോലീസ്.പതിനെട്ടു പേര് അടങ്ങിയ റാക്കറ്റിനെയാണ് പോലീസ് പിടികൂടിയത്. നടത്തിപ്പുകാരായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരും പിടിയിലായി.സംഘത്തെ ഇന്ന് അസമിലേക്ക് കൊണ്ടു പോകും.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ അസം പോലീസ് ഉദ്യോഗസ്ഥർ സിറ്റി പോലീസ് കമ്മീഷണർ ബല്‍റാം ഉപാധ്യായയെ സന്ദർശിച്ച് കാര്യങ്ങൾ വിശദമാക്കി.തുടർന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ സംഘത്തെ കുടുക്കുകയായിരുന്നു.അസം സ്വദേശികളായ 9 സ്ത്രീകളും 9 പുരുഷന്മാരുമാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും സംഘത്തിലുണ്ടായിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍ പോലീസ് സ്റ്റേഷന് എന്നിവയ്ക്ക് സമീപമുള്ള ഹോട്ടലുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കെട്ടിട നിർമ്മാണത്തിനെന്ന പേരിലാണ് ഇവർ അസമിൽ നിന്ന് യുവതികളെ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.യുവതികളുടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടർന്ന് അസം പോലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേരളത്തിലെത്തിയത്.
കോവിഡ് വാക്സിന്റെ വില പുതുക്കി കേന്ദ്രം; കൊവിഷീല്‍ഡിന് 215 രൂപ, കൊവാക്സിന് 225
ന്യൂഡൽഹി:കോവിഡ് വാക്സിന്റെ വില പുതുക്കി കേന്ദ്രസർക്കാർ.സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കൊവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു.ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികൾക്ക് നല്കി.കൊവിഷീല്‍ഡിന്റെ 37.5 കോടിയും കൊവാക്സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക. അതേസമയം ജൂണ്‍ 21ന് പുതിയ വാക്സിന് നയം നിലവില്‍ വന്ന ശേഷം സംസ്ഥാനങ്ങള്‍ക്കു വാക്സിന് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയാണ്. സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ഇപ്പോള്‍ കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങുന്നത്. പുതിയ നയം അനുസരിച്ച് ഉത്പാദനത്തിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും.
സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വാക്സിനെടുത്തവര്‍ക്ക് ഇളവ് നൽകി സർക്കാർ. രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് മതി. നിലവില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ബാധകമാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവ് ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.
ടോക്കിയോ ഒളിമ്പിക്സ്; ആദ്യ കോവിഡ് 19 കേസ് ഗെയിംസ് വില്ലേജില്‍ രജിസ്റ്റര്‍ ചെയ്തു
ടോക്കിയോ: ഒളിമ്പിക്സ് ആരംഭിക്കാന്‍ ആറ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരു ഒഫിഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫിഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്നും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.’കൊവിഡ് വ്യാപനം തടയാനാവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇനിയൊരു വ്യാപനമുണ്ടാവുകയാണെങ്കില്‍ അത് നേരിടുന്നതിനായി ഞങ്ങള്‍ക്ക് മറ്റ് പദ്ധതികളുണ്ടെന്നും ഒളിമ്പിക്സ് ചീഫ് ഓര്‍ഗനൈസര്‍ ഷെയ്ക്കോ ഹഷിമോട്ടോ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകള് ജപ്പാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്.ഒളിമ്പിക്സിനായി 119 കായികതാരങ്ങളും 109 ഒഫിഷ്യല്‍സുമുള്‍പ്പെടെ 228 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. താരങ്ങളില്‍ 67 പുരുഷന്മാരും 52 വനിതകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
അതേസമയം ത്രിതല സുരക്ഷാ സംവിധാനത്തിനുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഗെയിംസ് സംഘടിപ്പിക്കുമെന്ന് അവകാശപ്പെട്ട ജപ്പാന് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. വില്ലേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ഗെയിംസ് വില്ലേജിലേക്കുള്ള യാത്രയ്ക്കിടെ രോഗം പകര്‍ന്നതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ പൊതു ഗതാഗതം പോലും ഒഴിവാക്കി കനത്ത സുരക്ഷയും ശുചിത്വവും ഉറപ്പാക്കിയുള്ള ഗതാഗത സംവിധാനം ഒരുക്കിയിട്ടും ഇത്തരത്തില്‍ രോഗം പകര്‍ന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്സ്.
തൊഴില്‍ പ്രതിസന്ധി;പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്ത നിലയില്‍
പാലക്കാട്: പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി ഇയാള്‍ നേരിട്ടിരുന്നു. ഇതില്‍ മനം മടുത്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്വര്‍ണപ്പണയം, ചിട്ടി എന്നിവ ഉള്‍പ്പടെ പൊന്നുമണിക്ക് കടങ്ങള്‍ ഉണ്ടായിരുന്നു. ഈയിടെ സംസ്ഥാനത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ഇതേ മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ മരിച്ചിരുന്നു. ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ നിന്നും കോവിഡ് ലോക്ഡൌണ് സമയത്ത് ആത്മഹത്യ ചെയ്തുന്ന അഞ്ചാമത്തെ ആളാണ് പൊന്നുമണി.
പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്
തിരുവനന്തപുരം:പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവുകള്‍ അനുവദിക്കുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല.ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആര് 10.55; 130 മരണം;10,697 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1756, മലപ്പുറം 1718, തൃശൂര്‍ 1543, എറണാകുളം 1310, കൊല്ലം 1292, തിരുവനന്തപുരം 915, പാലക്കാട് 541, കോട്ടയം 764, ആലപ്പുഴ 724, കാസര്‍ഗോഡ് 706, കണ്ണൂര്‍ 623, പത്തനംതിട്ട 362, വയനാട് 338, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കാസര്‍ഗോഡ് 15, തൃശൂര്‍ 9, പാലക്കാട് 5, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കൊല്ലം, എറണാകുളം, മലപ്പുറം 3 വീതം, തിരുവനന്തപുരം, ആലപ്പുഴ, വയനാട് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂര്‍ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂര്‍ 1072, കാസര്‍ഗോഡ് 612 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്. 5ന് താഴെയുള്ള 83, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; മൂന്നാംതരംഗം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ മൂന്നാംതരംഗ സാധ്യത ഒഴിവാക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാമന്ത്രി പറഞ്ഞു. രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. വൈറസിന്റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.വാക്സിനേഷന്റെയും രോഗ നിര്‍ണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേറ്റ് എന്ന സമീപനം മുന്‍നിര്‍ത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. മഹാമാരിയെ പ്രതിരോധിക്കാനായി ഫലവത്തായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.രാജ്യത്തെ കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏകദേശം 80 ശതമാനവും മരണനിരക്കിന്റെ 84 ശതമാനവും ഈ ആറു സംസ്ഥാനങ്ങളില്‍ നിന്നാണ്.കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണം. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു.
തിരുവനന്തപുരത്ത് പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം;ജീപ്പിനു നേരെ ബോംബ് എറിഞ്ഞു;പൊലീസുകാരന് പരിക്കേറ്റു
തിരുവനന്തപുരം :തിരുവനന്തപുരത്ത് പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർ ഡാം പോലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.സിപിഒ ടിനോ ജോസഫിനാണ് പരിക്കേറ്റത്.പുലര്‍ച്ചെ പട്രോളിംഗിനിറങ്ങിയ പൊലീസുകാര്‍ക്കെതിരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഒരു പൊലീസ് ജീപ്പ് ഇവര്‍ അടിച്ചു തകര്‍ത്തു.സമീപത്തെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് ശേഷം സംഘം വനത്തിൽ ഒളിച്ചുവെന്ന് പോലീസ് പറയുന്നു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.