സംസ്ഥാനത്ത് ഇന്ന് 23,500 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ശതമാനം;19,411 പേർക്ക് രോഗമുക്തി

keralanews 23500 covid cases confirmed in the state today 19411 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 23,500 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂർ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസർഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3093, മലപ്പുറം 3033, എറണാകുളം 2760, കോഴിക്കോട് 2765, പാലക്കാട് 1563, കൊല്ലം 1622, ആലപ്പുഴ 1407, തിരുവനന്തപുരം 1152, കോട്ടയം 1188, കണ്ണൂർ 1071, പത്തനംതിട്ട 676, ഇടുക്കി 624, വയനാട് 551, കാസർഗോഡ് 544 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 23, തൃശൂർ, പാലക്കാട് 14 വീതം, കാസർഗോഡ് 13, വയനാട് 10, എറണാകുളം 9, കൊല്ലം 8, പത്തനംതിട്ട, ആലപ്പുഴ 4 വീതം, ഇടുക്കി, കോഴിക്കോട് 3 വീതം, തിരുവനന്തപുരം 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേർ രോഗമുക്തി നേടി. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. 10ന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം 1169, കൊല്ലം 1165, പത്തനംതിട്ട 532, ആലപ്പുഴ 1073, കോട്ടയം 1301, ഇടുക്കി 353, എറണാകുളം 2024, തൃശൂർ 2602, പാലക്കാട് 2177, മലപ്പുറം 2940, കോഴിക്കോട് 2098, വയനാട് 522, കണ്ണൂർ 1323, കാസർഗോഡ് 132 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാർ;സ്വന്തം വാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം

keralanews state government should change the vaccine distribution policy and register in its own ward

തിരുവനന്തപുരം:സംസ്ഥാനത്ത് വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വാക്സിനേഷന്റെ ആദ്യ ഡോസ് എല്ലാ ദുര്‍ബല വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാക്‌സിന്‍ ലഭിക്കാന്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം. നഗരങ്ങളില്‍ വാക്‌സിന്‍ അതാത് വാര്‍ഡില്‍ തന്നെ സ്വീകരിക്കണം. ഓരോ തദ്ദേശ സ്ഥാപനത്തിലും മുന്‍ഗണന അവിടെ ഉള്ളവര്‍ക്കായിരിക്കും. മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ചുമതല. സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡില്‍ തന്നെ വാക്‌സിൻ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരോട് ഇക്കാര്യം ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കും.താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാല്‍ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ക്കാകും മുന്‍ഗണന. വാക്‌സിന്‍ വിതരണത്തിനായി വാര്‍ഡ് തലത്തില്‍ മുന്‍ഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന വാക്‌സിന്‍ പകുതി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയും പകുതി സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വിതരണം ചെയ്യും.വാക്‌സിനേഷന്റെ ഏകോപന ചുമതല ഇനി മുതല്‍ ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും അടുത്ത നാല് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാരുടെ പട്ടിക തയാറാക്കാനും നിര്‍ദേശമുണ്ട്. ഇതിന്റെ ചുമതലയും തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. 18 വയസ്സിന് മുകളിലുള്ള കിടപ്പുരോഗികളെയെല്ലാം കണ്ടെത്തി പ്രതിരോധ കുത്തിവയ്പ്പ് നല്‍കണമെന്നും അതിനായി മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ വിന്യസിക്കണമെന്നും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്നു.

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി;ഇരിട്ടി ആര്‍ടിഒ നോട്ടീസ് പതിച്ചു

keralanews steps taken to cancel the registration of ebulljet brothers traveler iritty rto issued notice

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. ഇരിട്ടി ആര്‍ടിഒ അങ്ങാടിക്കടവിലുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടിൽ ഇതു സംബന്ധിച്ച നോട്ടീസ് പതിച്ചു. വ്‌ലോഗേഴ്‌സിന്റെ ലൈസന്‍സ് റദ്ദാക്കാനും ഗതാഗത കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങിയത്.ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മ ലാല്‍ അറിയിച്ചിരുന്നു. വാഹനം തിരികെ നിരത്തിലിറക്കാന്‍ നിയമപരമായുള്ള അവസരങ്ങള്‍ ഇ-ബുള്‍ ജെറ്റുകാര്‍ക്ക് ലഭിക്കും. ഇതില്‍ പിഴ അടക്കേണ്ടത് നിര്‍ണായകമായിരിക്കും. അതെല്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടു പോകും. വാഹനം അനുമതിയില്ലാതെ രൂപമാറ്റം നടത്തിയതിന് 42000 രൂപ പിഴനല്‍കണമെന്ന ആവശ്യം അംഗീകരിക്കാതെയായിരുന്നു വ്‌ലോഗര്‍മാര്‍ ബഹളം വച്ചത്. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി പൊതുമുതല്‍ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത ലിബിനും എബിനും ചൊവ്വാഴ്ചയാണ് ജാമ്യം ലഭിച്ചത്.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

keralanews bail plea of arjun ayanki in gold smuggling case rejected

കൊച്ചി:കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി. ഇത് രണ്ടാം തവണയാണ് അർജുന്റെ ജാമ്യം കോടതി തള്ളുന്നത്.കേസിൽ കഴിഞ്ഞ ആഴ്ച വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റുകയായിരുന്നു. കസ്റ്റംസിന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അർജുൻ അന്തർ സംസ്ഥാന സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കള്ളക്കടത്ത് സംഘം തന്നെ അർജുൻ ആയങ്കിയുടെ പിന്നിലുണ്ട്. അതിനാൽ അർജുന് ജാമ്യം അനുവദിച്ചാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു.രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി പ്രതി സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. കാർ വാടകയ്‌ക്ക് എടുത്താണ് സ്വർണം കടത്തുന്നതും, ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളതായി ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ഏഴിനും അര്‍ജുന്‍ ആയങ്കി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.

പ്രണയം നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമായ വിഷയം;കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍

keralanews killing of girls after refusing love is a serious issue cm says stern action will be taken

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍.കണ്ണൂർ സ്വദേശി മാനസയുടെ കൊലപാതകം ഞെട്ടിച്ചു. പ്രണയം നിരസിക്കുന്നതിന് പെൺകുട്ടിയെ ശല്യം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.ജാഗ്രതയുണ്ടാവുമെന്നും അതിവിപുലമായ ചതിക്കുഴി ഒഴുക്കി ചിലർ പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പോലീസ് മൃദു സമീപനം സ്വീകരിക്കില്ല. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകൾ ഉള്ളതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.മാനസ കൊലക്കേസിൽ തോക്ക് വാങ്ങിയത് കണ്ടെത്തിയത് പോലീസിന്റെ മികവാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനം തടയാൻ ഗവർണർ മുന്നോട്ടുവെച്ച നിർദ്ദേശം സ്വീകാര്യമാണ്. സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിർപ്പ് ഉയർന്നുവരണം. സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണം. ജനപ്രതിനിധികൾ അത്തരം വിവാഹങ്ങളിൽ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

keralanews shopping malls in the state will be open from today

തിരുവനന്തപുരം:സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും.തിങ്കൾ മുതൽ ശനിവരെ രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണിവരെയാണ് പ്രവർത്തന സമയം. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.പരിഷ്‌കരിച്ച നിബന്ധനകൾ പ്രകാരം തിങ്കളാഴ്‌ച്ച മുതൽ കൂടുതൽ കടകൾ തുറന്നതോടെ വ്യാപാര സ്ഥപനങ്ങളിൽ തിരക്കേറിയിരുന്നു. 15നും 22നും ലോക്ഡൗൺ ഒഴിവാക്കിയതിനാൽ ഇനി 28വരെ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും.

സംസ്ഥാനത്ത് ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം;മദ്യം വാങ്ങാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം; കടകളിൽ പോകുന്നവർക്ക് ഇളവ്

keralanews change in lockdown norms in the state vaccine certificate mandatory for purchase of liquor discounts for shoppers

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ(ഡബ്ല്യൂഐപിആർ) എട്ട് ശതമാനത്തിൽ മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. നിലവിൽ പത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം. ഡബ്ല്യഐപിആർ 14ന് മുകളിലുള്ള ജില്ലകളിൽ 50 ശതമാനം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും.ആദ്യ ഉത്തരവിൽ വാക്‌സിൻ, ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.എന്നാൽ നിലവിൽ നിബന്ധനപാലിക്കാൻ കഴിയുന്നവർ വീട്ടിലില്ലെങ്കിൽ വാക്‌സിൻ എടുക്കാത്തവർക്ക് കടയിൽപോകാം. ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങൾക്ക് അനുമതിയില്ല, ബീച്ചുകളിലും നിയന്ത്രണം ഏർപ്പെടുത്തും. ചിങ്ങം ഒന്നിന് ശബരിമലനട തുറക്കുമ്പോൾ പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. രണ്ടുഡോസ് വാക്‌സിനോ 72 മണിക്കൂറിനുള്ളിലെ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കി. മദ്യം വാങ്ങാൻ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റാണ് വേണ്ടത്. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇളവുണ്ട്. ബെവ് കോ ഔട്ട് ലെറ്റുകൾക്ക് മുന്നിൽ നാളെ മുതൽ ഇക്കാര്യം സൂചിപ്പിച്ചുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്നു ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റിൽ പോകുന്നവർക്കും വാക്‌സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ പരിശോധനാഫലമോ നിർബന്ധമാക്കിയത്.

സംസ്ഥാനത്ത് ഇന്ന് 21,119 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91; 18,493 പേർ രോഗമുക്തി നേടി

keralanews 21119 corona cases confirmed in the state today 118493 cured

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 21,119 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂർ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂർ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസർഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,027 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 941 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3546, എറണാകുളം 2456, കോഴിക്കോട് 2296, തൃശൂർ 2221, പാലക്കാട് 1305, കൊല്ലം 1631, കോട്ടയം 1158, ആലപ്പുഴ 1215, കണ്ണൂർ 990, തിരുവനന്തപുരം 948, വയനാട് 704, പത്തനംതിട്ട 670, കാസർഗോഡ് 518, ഇടുക്കി 369 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.111 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 23, പാലക്കാട് 17, കാസർഗോഡ് 14, വയനാട് 12, കോട്ടയം 7, കൊല്ലം, ആലപ്പുഴ, കോഴിക്കോട് 6 വീതം, തിരുവനന്തപുരം 5, എറണാകുളം, തൃശൂർ, മലപ്പുറം 4 വീതം, പത്തനംതിട്ട 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,493 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 861, കൊല്ലം 1365, പത്തനംതിട്ട 510, ആലപ്പുഴ 1291, കോട്ടയം 863, ഇടുക്കി 352, എറണാകുളം 2196, തൃശൂർ 2694, പാലക്കാട് 1480, മലപ്പുറം 2762, കോഴിക്കോട് 2472, വയനാട് 480, കണ്ണൂർ 970, കാസർഗോഡ് 197 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,71,985 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. 10ന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് ഉപാധികളോടെ ജാമ്യം;പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴ അടയ്ക്കണം

keralanews conditional bail for e bull jet brothers both fined 3500rupees each for destroying public property

കണ്ണൂര്‍: ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.ഉച്ചക്ക് ശേഷം കോടതി കേസ് പരിഗണിച്ചപ്പോഴാണ് ജാമ്യം നല്‍കിയത്. എല്ലാ ബുധനാഴ്‌ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി ഒപ്പിടണമെന്നാണ് കോടതി നിര്‍ദ്ദേശം. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ ജാമ്യം തേടി എബിനും ലിബിനും കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയിരുന്നു. ഇവരെ പൊലീസ് മര്‍ദിച്ചതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ചുമലിലും കൈകള്‍ക്കും പരിക്കേറ്റതായും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനെ ബോധിപ്പിച്ചിരുന്നു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആര്‍.ടി.ഒയും പൊലീസും പ്രവര്‍ത്തിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാം എന്ന് ഇവര്‍ അറിയിച്ചിരുന്നു.അതേസമയം, അനധികൃതമായി വാഹനത്തിന്റെ രൂപം മാറ്റിയതിനും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് യൂടൂബര്‍മാരുടെ വാഹന രജിസ്ട്രേഷന്‍ റദ്ദാക്കി. അപകടകരമായ രീതിയില്‍ വാഹനമോടിച്ചു, റോഡ് നിയമങ്ങള്‍ പാലിച്ചില്ല എന്നീ നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം 51(എ)വകുപ്പ് പ്രകാരമാണ് നടപടി. ഇ ബുള്‍ ജെറ്റ് സഹോദരന്മാർക്കെതിരെ കൂടുതല്‍ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. സൈറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമികാന്വേഷണം നടത്തുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. പഴയ വീഡിയോകളിലെ നിയമലംഘനങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ ബുൾ ജെറ്റ് വിവാദം;പ്രകോപനപരമായ പോസ്റ്റിടുന്നവർക്കെതിരെ നടപടിയുമായി പോലീസ്

keralanews e bull jet controversy police take action against provocative posters

കണ്ണൂർ: യൂട്യൂബ് വ്‌ളോഗർമാരായ ഇബുൾജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായ സംഭവത്തിൽ പ്രകോപനപരമായ പോസ്റ്റിടുന്നവർക്കെതിരെ നടപടിയുമായി പോലീസ്.കഴിഞ്ഞദിവസം ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാരായ എബിനും ലിബിനും അറസ്റ്റിലായതിന് പിന്നാലെ കേരളം കത്തിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിന്റെ ഫോളോവേഴ്‌സ് എന്നവകാശപ്പെടുന്നവരാണ് കേരളം കത്തിക്കുമെന്ന് ആഹ്വാനം ചെയ്തത്. വ്‌ളോഗർമാർക്കെതിരെ കേസെടുത്തിരിക്കുന്നത് കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ്. ഇവരെ കൂടാതെ 17 സപ്പോർട്ടർമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പോലീസ് സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷിക്കുകയാണെന്നും പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐപിഎസ് പറഞ്ഞു.കലാപമുണ്ടാക്കുന്നതിനു തുല്യമാണ് ഇവരുടെ ആഹ്വാനമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന റിപ്പോർട്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇത്തരത്തില്‍ പ്രചരണം നടത്തിയവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വ്‌ളോഗര്‍ സഹോദരന്‍മാരുടെ അറസ്റ്റിനെ തുടര്‍ന്ന് തടിച്ചുകൂടിയ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റേഷനിൽ വെച്ച് പോലീസ് മർദ്ദിച്ചുവെന്ന ആരോപണവുമായി ഇവർ എത്തിയിരുന്നു. ഈ ആരോപണം പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു. അറസ്റ്റിനെ എതിർത്തപ്പോൾ ബലം പ്രയോഗിച്ച് നീക്കിയിരുന്നു. അപ്പോൾ ഉണ്ടായ മർദ്ദനമാവാൻ സാദ്ധ്യത ഉണ്ടെന്നും ഇളങ്കോ കൂട്ടിച്ചേർത്തു. ഇവരുടെ കേരളത്തിന് പുറത്ത് നിന്നുള്ള നിയമ ലംഘന വീഡിയോ പരിശോധിക്കും. എവിടെ നിന്നാണെന്ന് പരിശോധിച്ച് അവിടേക്ക് വിവരം കൈമാറും. ഇവർക്കെതിരെ ഉള്ള നടപടിയിൽ എതിരഭിപ്രായം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.