കൊച്ചി കപ്പൽശാലയ്‌ക്ക് നേരെ വീണ്ടും ഭീഷണി; ഇന്ധന ടാങ്കുകൾ ആക്രമിക്കുമെന്ന് ഇ മെയിൽ സന്ദേശം

keralanews threat against cochin shipyard again e mail message that fuel tanks will attack

എറണാകുളം : കൊച്ചി കപ്പൽ ശാലയ്‌ക്ക് നേരെ വീണ്ടും ആക്രമണ ഭീഷണി.കപ്പൽ ശാലയിലെ ഇന്ധന ടാങ്കുകൾ തകർക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ ഉള്ളത്. ഇ മെയിൽ കിട്ടിയ ഉടനെ കപ്പൽ ശാല അധികൃതർ സിഐഎസ്എഫിനെ വിവരം അറിയിച്ചു.കഴിഞ്ഞ രണ്ട് ആഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് കപ്പൽ ശാലയ്‌ക്ക് നേരെ ഭീഷണിയുണ്ടാകുന്നത്. നേരത്തെ കപ്പൽ ശാലയും ഐഎൻഎസ് വിക്രാന്തും തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഏജൻസികളുടെ അന്വേഷണം തുടരുന്നതിനെടെയാണ് വീണ്ടും ഇ മെയിൽ ലഭിച്ചിരിക്കുന്നത്.

മംഗളൂരുവിൽ ഒരാള്‍ക്ക് നിപ ലക്ഷണങ്ങള്‍;സാമ്പിൾ പൂനെയിലെ ലാബിൽ പരിശോധനയ്ക്കയച്ചു

keralanews nipah symptoms in one person in Mangalore; sample sent to lab in pune for testing

മംഗളൂരു:മംഗളൂരുവിൽ ഒരാള്‍ക്ക് നിപ ലക്ഷണം കണ്ടെത്തി.പരിശോധനകള്‍ക്കായി ഇയാളുടെ സ്രവം പൂനെയിലെ ലാബിലേക്ക് അയച്ചു. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗലക്ഷണം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പുനെ എന്‍ ഐ വി യിലേക്ക് അയച്ചു. കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍ സമ്പർക്കം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഗോവയിലേക്കും യാത്ര ചെയ്തിരുന്നുവെന്നും കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യവകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് എംബിബിഎസ് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

keralanews body of one of the two mbbs students who went missing in bharathapuzha recovered

പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് എംബിബിഎസ് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു.തൃശൂർ ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് ലഭിച്ചത്.കഴിഞ്ഞ ദിവസമാണ് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മെഡിസിൻ വിദ്യാർത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23), ചേലക്കര സ്വദേശി മാത്യു എബ്രഹാം (23) എന്നിവരെ കാണാതായത്. പി കെ ദാസ് കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണിവർ. മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉള്‍പ്പെടെ ഏഴുപേരാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒഴുക്കിൽപ്പെട്ട മാത്യുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗൗതം അപകടത്തിൽപ്പെട്ടത്.പോലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്ന് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്.ചെറുതുരുത്തി പാലത്തിന് സമീപം നേവിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് തൃശ്ശൂര്‍ സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച്‌ ഇന്ന് രാവിലെ ആറുമണിയോടെ വീണ്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.

തലശേരി മേലൂരില്‍ ബിജെപി- സിപിഎം സംഘർഷം; പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

keralanews bjp cpm conflict in thalasseri meloor activists injured

കണ്ണൂർ: തലശേരി മേലൂരില്‍ ബിജെപി- സിപിഎം സംഘർഷം.ബിജെപി പ്രവർത്തകന് വെട്ടേറ്റു. തലശ്ശേരി മേലൂരിലെ ധനരാജിനാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അക്രമം. വെട്ടേറ്റ് ധനരാജിന്റെ കൈപ്പത്തി അറ്റ് പോവാറായ നിലയിലാണ്.മേലൂരിലെ സിപിഎം പ്രവര്‍ത്തകരായ മഹേഷ്, മനീഷ് എന്നി സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.സംഘര്‍ഷ ബാധിത പ്രദേശത്ത് ധര്‍മ്മടം പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്.എന്നാല്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. മേലുരിലെ സിപിഎം പ്രവര്‍ത്തകന്‍ മനീഷിനും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ തലശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.

പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി

keralanews deadline for linking pf accounts with aadhaar extended to december 31

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സെപ്റ്റംബർ ഒന്നായിരുന്നു അവസാന തിയ്യതി. സമീപകാലത്തായി രണ്ട് തവണയാണ് പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടിയത്.സമയപരിധിക്ക് മുമ്പായി ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടിലേക്ക് വരുന്ന തൊഴിൽ ദാതാവിന്റെ വിഹിതം ലഭ്യമാകില്ല. കൂടാതെ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും പ്രയാസങ്ങൾ ഉണ്ടായേക്കാം. ഇപിഎഫ്ഒയുടെ പോർട്ടലിൽ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. ആധാർ ഒരുതവണ കൊടുത്തിട്ടുണ്ടെങ്കിൽ യുഐഡിഎയുടെ ഡേറ്റ ഉപയോഗിച്ച് ആധാർ നമ്പർ ഉറപ്പുവരുത്താനുള്ള സംവിധാനവുമുണ്ട്.

രാജ്യത്ത് കോവിഡ്‌ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിലെന്ന് പഠനം;കുട്ടികളെ കാര്യമായി ബാധിക്കില്ല;അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്

keralanews covid third wave on initial stage in the country children will not affect central government high authority warns of extreme caution

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്‌ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിലെന്ന് പഠനം.എന്നാൽ മൂന്നാം തംരംഗവും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു.രാജ്യത്തെ 27,000 കുട്ടികളില്‍ പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ഡോ. ജഗത് റാം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടത്തിയ സിറോ സര്‍വേയില്‍ 50 മുതല്‍ 75 ശതമാനം വരെ കുട്ടികളില്‍ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. രണ്ടാംതരംഗത്തില്‍ കോവിഡ് കുട്ടികളെയും ബാധിച്ചിരുന്നു. മാര്‍ച്ച്‌ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഒന്നു മുതല്‍ 10 വയസുവരെയുള്ള കുട്ടികളില്‍ രോഗികളുടെ ശതമാനം വര്‍ധിച്ചു. മാര്‍ച്ചിലെ 2.8 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റായപ്പോള്‍ ഇത് 7.04 ശതമാനമായാണ് വര്‍ധിച്ചത്. നൂറ് രോഗികളില്‍ 7 പേര്‍ കുട്ടികളാകുന്ന സാഹചര്യത്തിലേക്ക് കുട്ടികള്‍ എത്തിയിരിക്കുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല കൃത്യമായ ജാഗ്രത പാലിച്ചാല്‍ മതിയെന്ന നിര്‍ദേശം ഉന്നതാധികാര സമതി മുന്നോട്ടുവയ്ക്കുന്നു.  അതേസമയം മുന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജിഐഎംഇആര്‍ ഡയറക്ടര്‍ പറഞ്ഞു. ജനങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 15,058 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ശതമാനം; 28,439 പേർ രോഗമുക്തി നേടി

keralanews 15058 covid cases confirmed in the state today 28439 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,058 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂർ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസർഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,336 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1993, കൊല്ലം 2243, പത്തനംതിട്ട 1111, ആലപ്പുഴ 1747, കോട്ടയം 2234, ഇടുക്കി 1157, എറണാകുളം 3699, തൃശൂർ 2790, പാലക്കാട് 2218, മലപ്പുറം 2701, കോഴിക്കോട് 3520, വയനാട് 966, കണ്ണൂർ 1608, കാസർഗോഡ് 452 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

പ്രശസ്ത സിനിമാ–സീരിയൽ നടൻ റിസബാബ അന്തരിച്ചു

keralanews cinema serial actor rizabawa passed away

കൊച്ചി: പ്രശസ്ത സിനിമാ–സീരിയൽ നടൻ റിസബാബ(55) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഉച്ചയോടെ മോശമാകുകയായിരുന്നു. 1966 സെപ്തംബറിൽ കൊച്ചിയിലായിരുന്നു റിസബാവയുടെ ജനനം. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. പിന്നീട് സീരിയലുകളിലും സജീവമായി. 1984 ൽ പുറത്തിറങ്ങിയ വിഷുപക്ഷിയാണ് ആദ്യ ചിത്രം. ഇൻ ഹരിഹർ നഗർ, ഡോ. പശുപതി, അനിയൻ ബാവ ചേട്ടൻ ബാവ, ചമ്പക്കുളം തച്ചൻ തുടങ്ങി നൂറിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.ഇൻഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെയാണ് മലയാള സിനിമാ മേഖലയിൽ അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് വില്ലനായും സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.ഡബിങ് ആര്‍ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കര്‍മയോഗി എന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്‍കിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

മൻസൂർ വധക്കേസ് പ്രതികൾക്ക് ജാമ്യം;കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി

keralanews bail for mansoor murder case accused court order not enter kannur district

കണ്ണൂർ:പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധക്കേസിലെ 10 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ കോടതി ആവശ്യങ്ങൾക്കൊഴികെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നത് അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.15-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് രാത്രിയാണ് മൻസൂർ കൊല്ലപ്പെടുന്നത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്റ് ആയിരുന്ന മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.

നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ചു

keralanews three women passengers were robbed on the nizamuddin express by mixing drugs in their food

തിരുവനന്തപുരം: നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ചു.തിരുവല്ല സ്വദേശികളായ വിജയകുമാരി, മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശിയായ ഗൗസല്യ എന്നിവരാണ് കവർച്ചയ്‌ക്കിരയായത്.ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതയായ നിലയിൽ റെയിൽവേ പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണ്ണവും രണ്ട് മൊബൈൽ ഫോണും മോഷണം പോയതായാണ് പരാതി. ഗൗസല്യയുടെയും സ്വർണ്ണമാണ് കവർച്ച ചെയ്തത്. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഗൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട് . സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായാണ് കവർച്ചയ്‌ക്ക് പിന്നിലെന്നാണ് നിഗമനം. ഇയാളെ കണ്ടെത്താൻ തമിഴ്‌നാട്ടിലും കേരളത്തിലും ആർപിഎഫ് സംഘം തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കവർച്ചയ്‌ക്കിരയായ മൂന്ന് സ്ത്രീകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.അന്വേഷണത്തിന്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകളെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായും ഉണ്ടായിരുന്നത്. കവർച്ചയ്‌ക്കിരയായ വിജയകുമാരി എന്ന സ്ത്രീയാണ് ഇയാളെ തിരിച്ചറിഞ്ഞത്. കവർച്ചയ്‌ക്കിരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗർകോവിലും അടക്കം നിരവധി കേസിൽ പ്രതിയായ ആളാണ് അസ്ഗർ ബാദ്ഷാ.ഇയാൾ ആഗ്രയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ആലപ്പുഴയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നാണ് പരിചയപ്പെടുത്തിയത്.മോഷണത്തിന് ഇരയായ അമ്മയും മകളും കൈകഴുകാൻ പോയപ്പോൾ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അസ്ഗർ പാഷ ആഗ്ര മുതൽ കവർച്ചയ്‌ക്ക് ഇരയായവരുടെ സീറ്റിനടുത്ത് ഉണ്ടായിരുന്നു. വെള്ളം കുടിച്ച ശേഷമാണ് ബോധരഹിതയായതെന്ന് സ്ത്രീകൾ പറയുന്നുണ്ട്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു.