പാകിസ്ഥാൻ ഒരു തവണ ആക്രമിക്കുകയാണെങ്കിൽ നമ്മൾ രണ്ടു തവണ ആക്രമിക്കും:മനോഹർ പരീക്കർ

പാകിസ്ഥാൻ ഒരു തവണ ആക്രമിക്കുകയാണെങ്കിൽ നമ്മൾ രണ്ടു തവണ ആക്രമിക്കും:മനോഹർ പറിക്കർ
പാകിസ്ഥാൻ ഒരു തവണ ആക്രമിക്കുകയാണെങ്കിൽ നമ്മൾ രണ്ടു തവണ ആക്രമിക്കും:മനോഹർ പരീക്കർ.

ഗോവ:നമ്മൾ യുദ്ധം ആഗ്രഹിക്കുന്നില്ല,പക്ഷേ ഞങ്ങളെ പ്രകോപിപ്പിക്കുകയാണെങ്കിൽ ഞങ്ങൾ അവരുടെ കണ്ണുകൾ ചൂഴ്നെടുക്കും എന്ന് ഇന്ത്യൻ ഡിഫെൻസ് മിനിസ്റ്റർ മനോഹർ പരീക്കർ.

“ഞങ്ങൾ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല,പക്ഷെ ഞങ്ങളുടെ രാജ്യത്തിന് നേരെ ആരെങ്കിലും ശത്രുതയോടെ നോക്കുകയാണെങ്കിൽ ഞങ്ങൾ അവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു അവരുടെ കൈകളിലേക്ക് തന്നെ വെച്ച് കൊടുക്കും,അതിന് മാത്രമുള്ള ശക്തി നമ്മൾക്കുണ്ട്.”ഒരു റാലിയിൽ സംസാരിക്കുകയിരുന്ന മനോഹർ പരീക്കർ പറഞ്ഞു.

അവസാനത്തെ മൂന്ന് ദിവസങ്ങളിൽ പ്രശനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.അവർക്കറിയാം അവർ ഇങ്ങോട്ട് വന്ന് അക്രമിക്കുകയാണെങ്കിൽ അതിന്റെ ഇരട്ടി നമ്മൾ കൊടുക്കും എന്ന്.

“ഒരു മുയലിനെ ആക്രമിക്കാൻ പോകുകയാണെങ്കിൽ ഒരു കടുവയെ കൊല്ലാൻ ഉള്ളത് നമ്മൾ പരിശ്രമിക്കണം”എന്ന് എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

വ്യാഴാഴ്ച്ച നടന്ന മാവോയിസ്റ്റ് ആക്രമണം വ്യാജമാണോ എന്ന് സംശയം

കൊല്ലപ്പെട്ടവരുടെ ശരീരം നിറയെ വെടിയുണ്ടകൾ ഏറ്റതായി ഫോറൻസിക് റിപ്പോർട്ട്.
കൊല്ലപ്പെട്ടവരുടെ ശരീരം നിറയെ വെടിയുണ്ടകൾ ഏറ്റതായി ഫോറൻസിക് റിപ്പോർട്ട്.

കോഴിക്കോട്/കരുവല്ലായി:മാവോയിസ്റ്റുകളെ വെടി വെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലിൽ ആണോ എന്ന് സംശയം.വ്യാഴാഴ്ച്ച പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.അജിത,കുപ്പം ദേവരാജൻ,പരമേശ്വരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

എന്നാൽ ഒരു ഏറ്റു മുട്ടൽ നടന്നതായി തോന്നുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇവർക്കു 26 വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്.ആന്തരാവയവങ്ങൾ തകർനതായും റിപ്പോർട്ടിലുണ്ട്.മരിച്ച അജിതയുടെ ശരീരത്തിൽ 19മുറിവുകൾ ഉണ്ട്.ഭൂരിഭാഗവും നെഞ്ചിലായിരുന്നു.

കൂപ്പുസ്വാമിയുടെ ശരീരത്തിൽ നിന്നും 14  വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളത്.ഒരു ഏറ്റു മുട്ടൽ നടന്നതായി സൂചനയൊന്നും ഇല്ല.

ഇതോടെ നിലമ്പൂരിൽ നടന്നത് പോലീസിന്റെ വ്യാജ ആക്രമണം ആയിരുന്നു എന്ന സംശയം ശക്തം.

കാസ്ട്രോ യുഗം അസ്തമിച്ചു

images-21

ക്യൂബ:  ഒരു രാജ്യത്തെ  ഏറ്റവും  കൂടുതൽ കാലം ഭരിച്ച ഇടതുപക്ഷ  നേതാവായ  ഫിഡൽ കാസ്ട്രോ  തന്റെ  രാജ്യത്തെയും  ജനതയെയും   തനിച്ചാക്കി യാത്രയായി.

ക്യൂബൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ  അദ്ദേഹത്തിന്റെ  ഇളയ സഹോദരനും  ഇപ്പോഴത്തെ  പ്രസിഡണ്ടുമായ റൗൾ കാസ്ട്രോയാണ്  മരണവിവരം  സ്ഥിരീകരിച്ചത്.

fidel castro

1959 മുതൽ തുടർച്ചയായ 49 വർഷം ക്യൂബയെ  പ്രതിസന്ധി  ഘട്ടങ്ങളിലൂടെ നയിച്ച വിപ്ലവ നായകന് എന്നും തന്റെ ജനതയുടെ പൂർണ്ണ പിന്തുണയാണ്   അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളുടെ  നിസ്സകരണവും  സ്വന്തം  രാജ്യത്തിലെ  കാർഷീക  ആരോഗ്യ  സാമ്പത്തിക  പ്രതിസന്ധികളും തരണം  ചെയ്യാൻ   അധികാരത്തിലിരുന്ന  അവസാന  നിമിഷം  വരെ  അദ്ദേഹത്തെ തുണച്ചത്.

വാർദ്ധക്യ സഹജമായ  ആരോഗ്യ  പ്രശനങ്ങളെ  തുടർന്ന് ഏറെ നാളായി  പൊതുവേദികളിൽ  നിന്നും വിട്ട്  വിശ്രമ  ജീവിതം  നയിക്കുകയായിരുന്നു  ഫിഡൽ കാസ്ട്രോ.

ഫിഡല്‍ കാസ്ട്രോയുടെ വിയോഗം:കേരളത്തില്‍ മൂന്ന് ദിവസത്തെ ദുഖാചരണം

കാലഘട്ടത്തിന്റെ മരണം
കാലഘട്ടത്തിന്റെ മരണം

കൊച്ചി:ക്യുബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ വിയോഗത്തെ തുടര്‍ന്ന് കേരളത്തില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു സിപിഐ(എം).കാസ്ട്രോയുടെ മരണം കാലഘട്ടത്തിന്റെ മരണമാണ്,അദ്ധേഹത്തെ പോലൊരു വിപ്ലവകാരിക്ക് ഒരിക്കലും മരണമില്ല. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെചൂരി അനുസ്മരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍,ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ എന്നിവര്‍ അനുശോചിച്ചു.
സോഷ്യലിസത്തിന് വേണ്ടിയും സാമ്രാജ്യത്യ അനീതികള്‍ക്കും എതിരെയുള്ള പോരാട്ടങ്ങള്‍ക്കും ഇനിയും ദിശാബോധം നല്‍കുന്ന വെളിച്ചം ആയിരിക്കും കാസ്ട്രോയെന്ന് കോടിയേരി പറഞ്ഞു.

ഇന്ത്യന്‍ കർഷകർക്ക് അവകാശപ്പെട്ട ഓരോ തുള്ളി വെള്ളവും പാകിസ്ഥാനിലേക്കു പോകുന്നത് തടയും:പ്രധാനമന്ത്രി

പാകിസ്ഥാനിലേക്ക് പോകുന്ന ഓരോ തുള്ളി വെള്ളവും തടയുമെന്ന് പ്രധാനമന്ത്രി
പാകിസ്ഥാനിലേക്ക് പോകുന്ന ഓരോ തുള്ളി വെള്ളവും തടയുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഇന്ത്യയുടെ നദികളായ സതലെജ്,ബീസ്,രവി ഇതില്‍ നിന്നും പാകിസ്ഥാനിലേക്ക് പോകുന്ന ഓരോ തുള്ളി വെള്ളവും തടയും.അത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്.അത് പാകിസ്തനുള്ളതല്ല.പഞ്ചാബിലെയും ജമ്മുവിലെയും കര്‍ഷകര്‍ക്ക് അത് ഉപയോഗിക്കാന്‍ ഉള്ള നടപടി എടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു.

അദ്ദേഹം മുന്‍ ഗവന്‍മെന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തു.”പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുമ്പോള്‍ പോയ ഗവന്‍മെന്‍റ് ഉറങ്ങുകയായിരുന്നു എന്നും,എന്റെ കര്‍ഷകര്‍ വെള്ളത്തിന്‌ വേണ്ടി അപ്പോള്‍ കരയുകയായിരുന്നു എന്നും”അദ്ദേഹം പറഞ്ഞു.

“പഞ്ചാബിലെ കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള വെള്ളം കിട്ടിയിരുന്നു എങ്കില്‍ അവര്‍ മണ്ണില്‍ നിന്നും സ്വര്‍ണം വിളയിക്കുമായിരുന്നു,രാജ്യത്തിന്‍റെ ഭണ്ഡാരം നിറക്കുമായിരുന്നു” അദ്ദേഹം തുടര്‍ന്നു.”ഇന്ത്യന്‍ നദികളില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകിപ്പോകുന്ന ഓരോ തുള്ളി വെള്ളവും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള എല്ലാ നടപടിയും എടുക്കും”.

പഴയ നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും നേരിട്ട് മാറ്റാനാകില്ല

നിരോധിച്ച നോട്ടുകള്‍ നാളെ മുതല്‍ പൂര്‍ണമായും അസാധു.
നിരോധിച്ച നോട്ടുകള്‍ നാളെ മുതല്‍ പൂര്‍ണമായും അസാധു.

ന്യൂഡല്‍ഹി:പഴയ 1000,500 നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും നേരിട്ട് മാറ്റാനാകില്ല.ഇന്ന് അര്‍ദ്ധരാത്രി അത് അവസാനിക്കും.

നിരോധിച്ച നോട്ടുകള്‍ ഇനി ബാങ്ക് അകൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കു.

അതേസമയം ആസ്പത്രി,വെള്ളം-വൈദ്യുതി ബില്‍,സ്കൂള്‍ ഫീസ്‌,പ്രീപെയിട് മൊബൈല്‍ ചര്‍ഗിംഗ്,ടോള്‍ തുടങ്ങിയവയ്ക്ക് പഴയ 500 രൂപകള്‍ ഉപയോഗിക്കാവുന്ന തീയതി ഡിസംബര്‍ 15 വരെ നേടിയിട്ടുണ്ട്.എന്നാല്‍ 1000 രൂപ നോട്ടുകള്‍ അത്യാവശ്യങ്ങള്കും ഉപയോഗിക്കാന്‍ കഴിയില്ല.

ഇറാഖില്‍ ചാവേറാക്രമണം 80 മരണം

ഐസ് തീവ്രവാതി സംഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.
ഐസ് തീവ്രവാദി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.

ബാഗ്ദാദ്:ഇറാഖില്‍ ചാവേറാക്രമണം 80 പേര്‍ കൊല്ലപ്പെട്ടു.മരിച്ചവരിലേറെയും തീര്‍ത്താടകാരായ ഇറാനി ഷിയാകളാണ്.ഹില്ലയില്‍ നിന്നും 100 കി.മീ അകലെയുള്ള പെട്രോള്‍ സ്റ്റേഷന് അടുത്താണ് അപകടം നടന്നത്.

തീവ്രവാദി സംഘമായ ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഇറാഖിലെ ഷിയാകളുടെ ഹോളി സിറ്റിയായ കേര്ബാലയില്‍ നിന്നും മടങ്ങുന്ന ഇറാനികളാണ് കൊല്ലപ്പെട്ടത്.

ഇസ്രായേലില്‍ തീ പടരുന്നു;ലോക രാജ്യങ്ങളുടെ സഹായം തേടി ഇസ്രയേല്‍

ഇസ്രായേലില്‍ കാട്ടു തീ പടരുന്നു
ഇസ്രായേലില്‍ കാട്ടു തീ പടരുന്നു

ജറുസലേം:ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും കാട്ട്‌ തീ പടരുന്നു.മൂന്നു ദിവസമായി ഇത് തുടരുകയാണ്.കാട്ടു തീ ഹൈഫ സിറ്റിയിലേക്കും പടര്‍ന്നു.പലയിടങ്ങളിലും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.ജറുസലേം-ടെല്‍ അവീവ് ദേശീയ പാതയും അടച്ചു.

കാട്ടു തീ നിയന്ത്രിക്കാനാകാതെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ലോകരാജ്യങ്ങളുടെ സഹായം തേടി.തുര്‍ക്കി ഇസ്രായലിലേക്ക് വിമാനങ്ങളയച്ചു.ഗ്രീസ്,ക്രോയേഷ്യ,റഷ്യ രാജ്യങ്ങളും സഹായം അറിയിച്ചിട്ടുണ്ട്.

കനത്ത വേനല്‍ ചൂടാണ് ഇപ്പോള്‍ ഇസ്രായേലില്‍.കാടുകളില്‍ നിന്നും തീ നഗരങ്ങളിലേക് വ്യാപിച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.നിരവധി വീടുകളും മറ്റും കത്തി നശിച്ചു.എങ്കിലും ഇത് വരെ ആളപായം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

അതേസമയം ആരെങ്കിലും തീവെച്ചതാണോയെന്നും സംശയിക്കുന്നതായി വിവിധ വാര്‍ത്ത‍ ഏജന്സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തലശ്ശേരി എംൽഎ എഎൻ ഷംസീറിന് മൂന്ന് മാസം തടവ്

എൻ ഷംസീറിന് മൂന്ന് മാസം തടവ്.
എഎൻ ഷംസീറിന് മൂന്ന് മാസം തടവ്.

കണ്ണൂർ:തലശ്ശേരി എംൽഎ എഎൻ ഷംസീറിന് മൂന്ന് മാസം തടവും 2000 രൂപ പിഴയും.2012-ൽ വിദ്യാർത്ഥികളെ പോലീസ് മർദിച്ചതിനെതിരെ എസ്ഫ്ഐ കളക്ടറേറ്റിൽ നടത്തിയ മാർച്ചിൽ പോലീസിനെതിരെ ഭീഷണി മുഴക്കിയതിനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി.

ഞങ്ങളെ തല്ലിയാൽ പോലീസിനെ തിരിച്ചു തല്ലും എന്നായിരുന്നു പ്രസംഗത്തിലെ പരാമർശം.അദ്ദേഹം കോടതിയിൽ നിന്നും ജാമ്യം വാങ്ങിയിട്ടുണ്ട്.വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തിങ്കൾളാഴ്ച്ച എൽഡിഎഫ് ഹർത്താൽ

തിങ്കളാഴ്ച്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ
തിങ്കളാഴ്ച്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ

തിരുവനന്തപുരം:കറൻസി നിരോധിച്ചതിനെതിരെ തിങ്കളാഴ്ച്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ.രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.ബാങ്കുകളെയും മറ്റു അവശ്യ സേവനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയെ സഹകരണ മേഖലയുടെ പ്രശ്ണങ്ങൾ ചർച്ച ചെയ്യാൻ കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ച സംസ്ഥാന സർക്കാരിന്റെ ആവശ്യം പ്രധാനമന്ത്രി നിരസിച്ചിരുന്നു.എന്നെ കാണാൻ വരണ്ട എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഡിസംബർ 30 വരെ പഴയ നോട്ടുകൾ എടുക്കണം എന്ന ആവശ്യവും ഉന്നയിച്ചാണ് സംസ്ഥാനത്ത് ഹർത്താൽ.

കേന്ദ്രസർക്കാർ സ്ഥാപനങ്ങളും ട്രെയിൻ തടയാനും ഒക്കെ ഇന്നലെ തന്നെ സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു.എങ്ങനെ പ്രക്ഷോഭം വേണമെന്നതു ഓരോ സംസ്ഥാനവും തീരുമാനിച്ചോ എന്നായിരുന്നു നിർദ്ദേശം.ഇതേ തുടർന്നാണ് സംസ്ഥാനത്ത് ഹർത്താൽ നടത്താൻ തീരുമാനിച്ചത്.

വ്യഴാഴ്ച്ച മുതൽ ഡിസംബർ 30 വരെ രാജ്യമെങ്ങും പ്രക്ഷോഭം നടത്താൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.