അത്യാവശ്യ മരുന്നുകളുടെ വില കേന്ദ്ര സർക്കാർ കുറച്ചു.
ന്യൂഡൽഹി:എയ്ഡ്സ്,പ്രമേഹം,ആൻജിന,അണുബാധ,വിഷാദ രോഗം എന്നീ രോഗങ്ങൾകടക്കമുള്ള അത്യാവശ്യ മരുന്നുകളുടെ വിലയിൽ 5 ശതമാനം മുതൽ 44 ശതമാനം വരെ കുറവ് നൽകി കേന്ദ്ര സർക്കാർ.
25 ശതമാനം വിലയാണ് ശരാശരി കുറവ് നൽകിയിരിക്കുന്നത്.അമ്പതിലധികം മരുന്നുകളുടെ വിലയിൽ കുറവ് വന്നിട്ടുണ്ട്.ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി 29-ലധികം ചെറുകിട വില്പന വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്.
800-ലധികം മരുന്നുകളുടെ വിലയിൽ നിയന്ത്രണം കൊണ്ട് വരാൻ ലക്ഷ്യമിടുന്നു എന്നും അത് എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ശ്രമമെന്നും എൻപിപിഎ ചെയർമാൻ ഭൂപേന്ദ്ര സിങ് പറഞ്ഞു.
2015- ലെ കണക്കിൽ 900 അവശ്യ മരുന്നുകൾ ഉണ്ട്.ഇതിന്റെ വിലയിൽ മാറ്റം വരും.എന്നാൽ വില നിയന്ത്രണത്തിൽ വരാത്ത മരുന്നുകളുടെ വില മരുന്ന് കമ്പനികൾക്ക് നിശ്ചയിക്കാം.വർഷം തോറും വിലയിൽ 10 ശതമാനം വർദ്ധനവ് വരുത്താനും മരുന്ന് കമ്പനികൾക്ക് അവകാശമുണ്ട്.
ദുബായ്:ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തുന്ന മലയാളികൾക്ക് ആശ്വാസവുമായി കേരള സർക്കാർ.6 മാസത്തെ നഷ്ടപരിഹാര പാക്കേജാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎഇ സന്ദർശനം നടത്തിയ മുഖ്യ മന്ത്രി ഗൾഫ് മലയാളികൾക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്.ജോലി ചെയ്ത ഓരോ വർഷവും ഒരു മാസത്തെ പെൻഷന് പരിഗണിക്കും.കൂടാതെ ജോബ് പോർട്ടലും അവർക്കു വേണ്ടിയുണ്ടാകും.
ജനന തീയ്യതി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
ന്യൂഡൽഹി:പാസ്സ്പോർട്ടിന് വേണ്ടി ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസവുമായി വിദേശ കാര്യ മന്ത്രാലയം.ജനന തീയ്യതി തെളിയിക്കാൻ ജനന സെര്ടിഫിക്കറ്റിന് പകരം ആധാർ കാർഡ്,എസ്എസ്എൽസി സെർട്ടിഫിക്കറ്റ്,പാൻ കാർഡ്,ഇലക്ഷൻ കാർഡ്,ഡ്രൈവിംഗ് ലൈസെൻസ് ഇതിലേതെങ്കിലും മതിയാകും.
1989 ജനുവരി 26-നോ അതിനു ശേഷമോ ജനിച്ചവർക്ക് പാസ്പോർട്ട് അപേക്ഷിക്കുമ്പോൾ ജനന സെർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു.എന്നാൽ ഇനി സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും തെളിവ് മതിയാകും.
പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സെർട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.വിവാഹ മോചിതരും വേർപിരിഞ്ഞു താമസിക്കുന്നവരും പങ്കാളിയുടെ പേര് ചേർക്കണം എന്നില്ല.
സർക്കാർ ഉദ്യോഗസ്ഥർക്ക് സർവീസ് റെക്കോർഡിന്റെ പകർപ്പും വിരമിച്ചവർക്കും പെൻഷൻ ഓർഡറിന്റെ പകർപ്പും മതിയാകും.സന്ന്യാസിമാർക്ക് അവരുടെ രക്ഷിതാവിന്റെ സ്ഥാനത്തു ആത്മീയ ഗുരുവിന്റെ പേര് ചേർക്കാം.ഏതെങ്കിലും തിരിച്ചറിയൽ കാർഡിൽ രക്ഷിതാവിന്റെ സ്ഥാനത്ത് ആത്മീയ ഗുരുവിന്റെ പേരുണ്ടായാൽ മതി.
അനാഥ കുട്ടികൾക്ക് അവരുടെ ചൈൽഡ് ഹോമിൽ നിന്നുമുള്ള ജനന തീയ്യതി സാക്ഷ്യപെടുത്തുന്ന ഔദ്യോഗിക കത്ത് മതിയാകും.
കൊച്ചി:ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം ഇനി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശമാണ് കലൂർ സ്റ്റേഡിയത്തിനു ഈ പദവി കിട്ടാൻ കാരണം.
ഐഎസ്എൽ ഫൈനൽ മത്സരത്തിൽ സ്റ്റേഡിയത്തിൽ ആരാധകരുടെ ആവേശമേറിയ ശബ്ദം 128 ഡെസിബെൽ ആയിരുന്നു. ആരോഹെഡ് സ്റ്റേഡിയത്തിൽ 2014 സ്പെറ്റംബർ 29-ന് അമെരിക്കൻ ഫുട്ബോൾ ക്ലബ്ബായ കൻസാസ് സിറ്റി ചീഫ്‌സിന്റെ ആരാധകർ ഉണ്ടാക്കിയ 142.2 ഡെസിബെൽ ആണ് ലോക റെക്കോർഡിൽ ഒന്നാമത്.
മുംബൈ:ഡാറ്റാ ഉപയോഗത്തിനും കാളിങ്ങിനും പണം ചിലവാക്കി മടുത്ത ജനങ്ങൾക്ക് ഒരു ആശ്വാസമായി ജിയോ വന്നു എങ്കിലും 4ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമായി കൊണ്ടിരുന്നത്.എന്നാൽ കൂടുതൽ പേരും 3ജി ഫോണുകളാണ് ഉപയോഗിക്കുന്നത് എന്നത് ഒരു പ്രശ്നമായി തുടർന്നിരുന്നു.
ഇതിനൊരു പരിഹാരമായി ജിയോ 3ജി ഫോണുകളിലും ലഭ്യമാക്കാൻ അനിൽ അംബാനി ആലോചിക്കുന്നതായി റിപ്പോർട്ട്.ന്യൂ ഇയറോടെ ഈ ഓഫർ ലഭിക്കും എന്നാണ് റിപ്പോർട്ട്.
ജിയോയുടെ ആപ്പ് ഡൌൺലോഡ് ചെയ്യുന്നവർക്ക് ഡാറ്റ ഉപയോഗിക്കാൻ കഴിയും.ഈ ആപ്പ് ഡിസംബർ അവസാനത്തോടെ 3ജി ഫോണുകളിൽ ലഭ്യമാകും.ജനുവരി ഒന്നിന് അൺലിമിറ്റഡ് ഓഫർ 3ജി ഫോണുകളിലും ഉപയോഗിച്ച് തുടങ്ങാം.ഇതോടെ ജിയോ ഉപയോഗിക്കാൻ പറ്റാത്ത 3ജി ഫോൺ ഉപയോക്താക്കൾക്ക് ആശ്വാസമാകുകയാണ്.
നിലവിൽ 4ജി ഫോണുകളിൽ മാത്രം ലഭിക്കുന്ന ജിയോ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ 52 മില്ല്യൺ ഉപയോക്താക്കളെ സ്വന്തമാക്കി.നിലവിലുണ്ടായിരുന്ന എല്ലാ നെറ്റ് വർക്കുകളേയും പിന്നിലാക്കിയായിരുന്നു ജിയോയുടെ വളർച്ച.ഡിസംബർ 31 വരെ ഉണ്ടായിരുന്ന അൺലിമിറ്റഡ് ഓഫർ മാർച്ച് വരെ നീട്ടിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞിട്ടും അധികാരം തുടരുന്നതിരെ കോംഗോയിൽ വ്യാപകമായ പ്രക്ഷോഭം.
കിൻഷാസ്:പ്രസിഡന്റ് സ്ഥാന കാലാവധി കഴിഞ്ഞിട്ടും ഇലക്ഷൻ നടത്താതെ സ്ഥാനം തുടരുന്ന പ്രസിഡന്റ് ജോസഫ് കബിലയ്‌ക്കെതിരെ വ്യാപകമായ പ്രക്ഷോഭം.
ചൊവ്വാഴ്ച്ച മുതൽ തുടങ്ങിയതാണ് പ്രക്ഷോഭം.പ്രക്ഷോഭക്കാരെ പിരിച്ചു വിടാനുള്ള ശ്രമത്തിനിടയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനടക്കം 22 പേർ കൊല്ലപ്പെട്ടു.ജനാധിപത്യ രാജ്യമായ കോംഗോയിൽ ഇലക്ഷൻ നടത്താൻ തയ്യാറാകാതെയാണ് ജോസഫ് കബിൽ അധികാരം തുടരുന്നത്.തിങ്കളാഴ്ച്ച രാത്രിയോടെ അധികാരം അവസാനിച്ചിരുന്നു.
പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.300 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഗുജറാത്ത്: ഗുജറാത്ത് മന്ത്രിയായിരിക്കെ മോദിക്ക് സഹാറയും ബിർളയും 40 കോടി ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് രാഹുൽ ഗാന്ധി.ഇവരിത് സമ്മതിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.എന്നാൽ ഹെലികോപ്റ്റർ കേസിൽ കുടുംബം കുടുങ്ങും എന്ന പേടി കൊണ്ടാണ് ഇങ്ങിനെയൊരു അഴിമതി ആരോപണം ഉന്നയിക്കുന്നത് എന്ന് ബിജെപി.
ഗുജറാത്തിലെ മെഹ്സാനയിൽ നടന്ന റാലിയിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആരോപണം ഉന്നയിച്ചത്.മുഖ്യമന്ത്രിയായിരിക്കെ 9 തവണ മോദി സഹാറയിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ട്.2013 ഒക്ടോബർ 30-നും 2014 ഫെബ്രുവരി 20ണ്-നും ഇടയ്ക്ക് മോദിക്ക് പണം നൽകിയെന്ന് സഹാറ വെളിപ്പെടുത്തിയെന്നും ആദായ നികുതി വകുപ്പ് തെളിവുകൾ കണ്ടില്ലെന്ന് നടിക്കുന്നു എന്നും രാഹുൽ ആരോപിച്ചു.
അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ കേസിൽ കുടുംബം കുടുങ്ങും എന്ന ഭയം കൊണ്ടാണ് രാഹുൽ ഇങ്ങിനെയൊരു ആരോപണം ഉന്നയിക്കുന്നത്.സുപ്രീം കോടതി തള്ളിയ കേസാണ് രാഹുൽ ഇപ്പോൾ ആരോപിക്കുന്നതെന്നും മോദി ഗംഗ പോലെ പരിശുദ്ധമാണെന്നും ബിജെപി വക്താക്കൾ പറഞ്ഞു.
ഡിസംബർ 30 വരെ കെ.വൈ.സി ഉള്ളവർക്ക് നിരോധിച്ച കറൻസി എത്രയും നിക്ഷേപിക്കാം.
ന്യൂഡൽഹി:ഡിസംബർ 30 വരെ കെ.വൈ.സി ഉള്ളവർക്ക് നിരോധിച്ച കറൻസി എത്രയും നിക്ഷേപിക്കാം എന്ന് റിസേർവ് ബാങ്ക്.5000 രൂപ വരെ മാത്രമേ പഴയ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാവു എന്ന നിയമം തിങ്കളാഴ്ച്ച റിസേർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്നു.
5000 മുകളിൽ നിക്ഷേപിക്കണം എന്നുണ്ടെങ്കിൽ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക മറുപടി പറയണമെന്നും എന്ത് കൊണ്ട് ഇത്രയും ദിവസമായിട്ട് പണം നിക്ഷേപിച്ചില്ല എന്ന കാരണം വ്യകതമാകണമെന്നും റിസേർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. ഈ നിയമം ഇതോടെ ഇല്ലാതായി.
കെ.വൈ.സി ഉള്ളവർക്ക് ഡിസംബർ 30 വരെ എത്ര പണവും നിക്ഷേപിക്കാം.ഡിസംബർ 30 വരെ പരിധിയില്ലാതെ പണം നിക്ഷേപിക്കാം എന്ന പ്രധാനമന്ത്രിയുടെ വാക്ക് പാലിക്കാഞ്ഞതോടെ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം വന്ന് തുടങ്ങിയിരുന്നു.
ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതിനെതിരെ ഗവൺമെന്റിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.ഗവണ്മെന്റിന്റെ നോട്ടു നിരോധനം വൻ പരാജയമായത് കൊണ്ടാണ് ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ന്യൂഡൽഹി:പെട്രോൾ ഡീസൽ വിലയിൽ ഇന്ന് അർധരാത്രി മുതൽ വർധനവ്.പെട്രോളിന് ലിറ്ററിന് 2 രൂപയും ഡീസലിന് ലിറ്ററിന് ഒരു രൂപ 70 പൈസയുമായാണ് വർധിച്ചത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില വർധിച്ചത് കാരണമാണ് ഇന്ധന വിലയിൽ മാറ്റം വന്നത്.കഴിഞ്ഞ മാസം 30-ന് വിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു.
ഇതോടെ കേരളത്തിൽ പെട്രോളിന്റെ വില 70-ൽ കവിഴും.എണ്ണയിടിവ് തടയാൻ പ്രതിദിനം 12 ലക്ഷം ബാരൽ എണ്ണ ഉത്പാദനം കുറക്കാൻ എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക് വിയന്നയിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു.ഇതോടെയാണ് ഇന്ധന വിലയിൽ വർധനവ് വന്നത്.
ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ 360 കോടി രൂപയുടെ സമ്മാനപദ്ധതി. ന്യൂഡൽഹി:ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സമ്മാന പദ്ധതിയുമായി ജനങ്ങൾക്ക്മുന്നിൽ. ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന, വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാരി യോജന എന്നീ പദ്ധതികളാണ് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്മസ് മുതൽ നൂറ് ദിവസത്തേക്കാണ് സമ്മാന പദ്ധതി. 15,000 വിജയികൾക്ക് 1000 രൂപാ വീതം സമ്മാനം. ഡിസംബർ 25 മുതൽ 2017 ഏപ്രിൽ വരെയാണ് ഇതിന്റെ കാലാവധി. കൂടാതെ ആഴ്ചതോറും 7,000 നറുക്കെടുപ്പുകൾ. ഉപഭോക്താക്കൾക്കു പരമാവധി ഒരു ലക്ഷം രൂപ സമ്മാനം. വ്യാപാരികൾക്കു പരമാവധി 50,000 രൂപ വരെയും സമ്മാനം.
ഏപ്രിൽ 14ന് ഉപഭോക്താക്കൾക്കായി മെഗാ നറുക്കെടുപ്പ് നടത്തും. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 25 ലക്ഷം രൂപ.
5,000 രൂപയ്ക്കു മുകളിലും 50 രൂപയ്ക്കു താഴെയുമുള്ള പണമിടപാടുകളെയും ബിസിനസ് ടു ബിസിനസ് (ബിടുബി) ട്രാൻസാക്‌ഷനും ഈ സമ്മാനത്തിനു പരിഗണിക്കില്ല.
റൂപെ, യുഎസ്എസ്ഡി, യുപിഐ, എഇപിഎസ് ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകൾ മാത്രമേ സമ്മാനത്തിനായി പരിഗണിക്കുകയുള്ളൂ. മാത്രമല്ല, ക്രെഡിറ്റ് കാർഡുകൾ, ഇ – വാലറ്റ് തുടങ്ങിയവയിലൂടെ നടത്തുന്ന പണമിടപാടുകളും ഈ സമ്മാന പദ്ധതിയിൽ പരിഗണിക്കില്ല.