ഗോപാലന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം: ജയരാജൻ
പേരാവൂർ: കൊട്ടിയൂർ അമ്പായത്തോട് താഴെ പാൽചുരം കോളനിയിലെ ഗോപാലന്റെ കുടുംബത്തിന് അര്ഹമായ നഷ്ടപരിഹാരം നൽകണമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി പാൽചുരം മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനയുടെ ശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആനമതിൽ നിർമിക്കണം. ഇപ്പോൾ വനാതിർത്തിയിൽ ഏതാണ്ട് പത്തു കിലോമീറ്ററോളം കൽമതിൽ ഇല്ല. ഇത് വളരെ അപകടമായ ഒരു അവസ്ഥയാണ്. ഇ ഭാഗത്തുകൂടി എത്രയും പെട്ടെന്ന് മതിൽ നിര്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പോർട്സ് ലോട്ടറിയുടെ വ്യക്തമായ കണക്കുകൾ കയ്യിലുണ്ട്: കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍
അഴിമതി നടന്നതായി പറയപ്പെടുന്ന തന്റെ അധികാരകാലം കഴിഞ്ഞ് ഇപ്പോള്‍ വീണ്ടും സ്ഥാനത്ത് തിരിച്ചെത്തിയപ്പോഴും കണക്കുകളില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി കണ്ടിട്ടില്ല. അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അന്നുതന്നെ പരിശോധിക്കാമായിരുന്നു .അദ്ദേഹം പറഞ്ഞു.
കെ സ് ആർ ടി സി പണിമുടക്ക് ഭാഗികം
മദ്യപിച്ഛ് വാഹനം ഓടിച്ചു, സ്കൂൾ ബസ് ഡ്രൈവർമാർ പോലീസ് പിടിയിൽ

ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇ. അഹമ്മദിന്റെ മരണവിവരം ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കില്ലെന്നും ആരോപിച്ച് ആർ സ് പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചതാണെന്നുമാണ് ആരോപണം.
ഇ. അഹമ്മദിനും കുടുംബത്തിനും ആര്‍.എം.എല്‍. ആശുപത്രിയില്‍ നേരിടേണ്ടിവന്ന സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മസ്‌കറ്റില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. ഒടുവില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് മക്കള്‍ക്ക് കാണാന്‍ സാധിച്ചത്.
കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
കൊട്ടിയൂർ: കൊട്ടിയൂർ അമ്പായത്തോട് കാട്ടിൽ ആന ഒരാളെ ചവിട്ടി കൊന്നു. അമ്പായത്തോട് പാൽചുരം താഴെ കോളനിയിലെ പയ്യോൻ ഗോപാലൻ(70) എന്നയാളാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ വ്യാഴാഴ്ച വൈകുനേരം 2 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഇതിൽ പ്രതിഷേധിച്ഛ് കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു.
രേഖ ഹാജരാക്കിയാൽ സമരത്തിൽനിന്നു പിന്മാറാം: ലോ അക്കാദമി വിദ്യാർഥികൾ
പാചകം ചെയ്തല്ല ഞാൻ ഡോക്ടറേറ്റ് നേടിയത് : ലക്ഷ്മി നായർ
കെ സ് യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ സംഘര്‍ഷം
തിരുവനന്തപുരം: കെ സ് യു നടത്തിയ സെക്രെട്ടറിയേറ്റ് മാർച്ചിനിടെ സംഘർഷം. ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് സംഘര്‍ഷം.
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ലോ അക്കാദമിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കെ.എസ്.യു പ്രവര്‍ത്തകരുടെ മാര്‍ച്ച്. സംഭവത്തിൽ പ്രതിഷേധിച്ഛ് കെ.എസ്.യു പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
ടിജു യോഹന്നാന്‍, ശ്രീക്കുട്ടന്‍, ഗോകുല്‍ എന്നിവരാണ് ലാത്തിച്ചാർജിൽ പരിക്കേറ്റവർ. പോലീസ് ബാരിക്കേഡ് ഭേദിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവന്നും ആരോപണം ഉണ്ട്.