
തന്റെ പുതിയ ചിത്രമായ ഫില്ലൗരി നിര്‍മ്മിക്കുന്നത് ക്രിക്കറ്റ് താരം വീരാട് കോഹ്ലിയാണെന്ന മാധ്യമ വാര്‍ത്തകയ്‌ക്കെതിരെ നടി അനുഷ്‌ക ശര്‍മ രംഗത്ത്. വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടി ഉന്നയിച്ചത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിടുമ്പോള്‍ അതിന്റെ നിജ സ്ഥിതി കൂടി മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ തയാറാവേണ്ടെതുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലെഴുതിയ ഗ്രൂപ്പിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അനുഷ്‌കയുടെയും സഹോദരന്റെയും ഉമസ്ഥതതയിലുള്ള നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്റ്റേറ്റ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ എന്നെയും സഹപ്രവര്‍ത്തകരെയും അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അനുഷ്‌ക കൂട്ടിചേര്‍ത്തു. അന്‍ഷായ് ലാല്‍ സംവിധാനം ചെയ്യുന്ന ഫില്ലൗരി അടുത്തമാസം 24ന് തീയറ്ററുകളിലെത്തും.









