പയ്യാവൂർ : പയ്യാവൂർ ഊട്ടുത്സവത്തിനിന്റെ ഭാഗമായി നടക്കുന്ന വിശ്വാസികളുടെ ഓമനക്കാഴ്ച ഇന്ന്. ചുളിയാട് നിവാസികളാണ് ഓമന കാഴ്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത്. മൂവായിരത്തോളം പഴുത്ത വാഴ കുലകളാണ് ഉല്സവത്തിന്റെ ഭാഗമായി ഉത്സവത്തോടനുബന്ധിച്ച് കെട്ടി ഉണ്ടാക്കിയ പന്തലിൽ കെട്ടി തൂക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 11 നു നൂറുകണക്കിന് വിശ്വാസികൾ ഈ കുലകളുമായി പയ്യാവൂരിലേക്കു കാൽനടയായി പോകും. തടത്തിൽക്കാവിൽ നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. വാദ്യ മേളങ്ങളുടെയും മുത്ത് കുടകളുടെയും അകമ്പടി ഈ കാൽനട യാത്രയ്ക് മിഴിവേകും. വൈകുനേരം 5 മണിയോടെ യാത്ര പയ്യാവൂരിലെത്തും. അവിടെ ദേവസ്വം അധികൃതരും നെയ്യമൃത്തുകാരും വാദ്യമേളങ്ങളുടെയും ആനകളുടെയും അകമ്പടിയോടെ കാഴ്ച സ്വീകരിച്ച ക്ഷേത്രത്തിലേക്ക് ആനയിക്കും. 24 നു ഉത്സവം സമാപിക്കും
ആയിരം രൂപയുടെ പുതിയ നോട്ട് ഉടനെത്തും ; ആർ ബി ഐ
ന്യൂഡൽഹി: ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ. 1000 രൂപ നോട്ടിന്റെ നിര്‍മാണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജനുവരിയില്‍ ഇത് പുറത്തിറക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ പുതിയ നോട്ട് എന്ന് പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച 15.44 ലക്ഷം കോടിക്ക് പകരമായാണ് 1000 രൂപയുടെ പുതിയ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്നത്.
പുതിയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് മികച്ച സുരക്ഷ ക്രമീകരണങ്ങളും ഒരു വശത്ത് മംഗള്‍യാന്റെ ചിത്രവും ഉണ്ടായിരുന്നു. അതേസമയം ഫെബ്രുവരി 20 മുതല്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24000 രൂപയില്‍ നിന്നും 50000 രൂപയാക്കി ആര്‍.ബി.െഎ വര്‍ധിപ്പിച്ചു. മാര്‍ച്ച് 30 ഓടെ തുക പിന്‍വലിക്കുന്നതിനുള്ള എല്ലാ പരിധിയും നീക്കുമെന്നും ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
അണക്കെട്ടില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി
പയ്യന്നൂര്‍: പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ അതിര്‍ത്തിയിലെ കാരകളിച്ചാലം അണക്കെട്ടിന്റെ ഷട്ടറിന് കീഴിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ വായ മുടിക്കെട്ടിയനിലയിലായിരുന്നു. ഇതോടെ സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. 65 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. പയ്യന്നൂര്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
വന്യമൃഗ ശല്യം; കരിങ്കൽ ഭിത്തി നിർമിക്കാൻ 50 കോടി ആവശ്യപ്പെട്ട് നിവേദനം
ഇരിട്ടി: ആറളം, കൊട്ടിയൂർ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യമൃഗ ശല്യം നേരിടാൻ വനാതിർത്തിയിൽ കരിങ്കൽ ഭിത്തി നിർമിക്കാൻ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്നും 50 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എം എൽ എ ധനകാര്യ മന്ത്രിയ്ക്ക് നിവേദനം നൽകി.ഒരു മാസത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊട്ടിയൂർ മേഖലയിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ലക്ഷ കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
നിലവിൽ വനാതിർത്തിയിൽ 15 കിലോ മീറ്ററിൽ കരിങ്കൽ ഭിത്തി നിർമിക്കുന്നുണ്ട്. മറ്റു ഭാഗങ്ങളിൽ കൂടി കരിങ്കൽ ഭിത്തി നിർമിക്കാൻ സഹായം അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഫയർഫോഴ്‌സ് ആധുനികവത്കരണത്തിന്റെ ഭാഗമായി ജില്ലയിൽ സ്‌ക്യൂബാ യൂണിറ്റ് വരുന്നു.
കണ്ണൂർ : ഫയർഫോഴ്‌സ് ആധുനികവത്കരണത്തിന്റെ ഭാഗമായി ജില്ലയിൽ സ്‌ക്യൂബാ യൂണിറ്റ് വരുന്നു. നിലവിൽ കണ്ണൂർ ഫയർഫോഴ്‌സ് യൂണിറ്റിന് കീഴിൽ സ്‌ക്യൂബയുടെ ചെറിയ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആധുനികവത്കരണത്തിന്റെ ഭാഗമായി സ്‌ക്യൂബാ സെറ്റ് അടക്കമുള്ള ആധുനിക ഉപകരണങ്ങൾ എത്തുന്നതോടെ ജില്ലാടിസ്ഥാനത്തിൽ സ്‌ക്യൂബാ യൂണിറ്റ് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സ്വദേശത്തും വിദേശത്തും ഉള്ള വിവിധ കമ്പനികൾക്ക് ഉപകരണം വാങ്ങിക്കാൻ ക്വട്ടേഷൻ നൽകിയിട്ടുണ്ട്. പുഴ, കുളം തുടങ്ങിയ ജലാശയങ്ങളിൽ വീഴുന്നവരെ രക്ഷപ്പെടുത്താൻ പ്രത്യേകം രൂപീകരിക്കുന്ന സേനയാണീ സ്‌ക്യൂബാ യൂണിറ്റുകൾ. ഓക്സിജൻ സിലിണ്ടർ അടക്കമുള്ള സാങ്കേതിക ഉപകരണമാണ് സ്‌ക്യൂബാ സെറ്റ്. ജലാശയങ്ങളുടെ അടിത്തട്ടിൽ പരിശോധന നടത്താനും പൊങ്ങിക്കിടന്നു നീന്താൻ സഹായിക്കുന്ന ഉപകരണങ്ങളും ഉണ്ട് ഇവയ്ക്
തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹർത്താൽ
തൃശൂര്‍: പൂരങ്ങളെ ഇല്ലാതാക്കാനുള്ള നയത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഫെസ്റ്റിവല്‍ കോഡിനേറ്റിംഗ് കമ്മറ്റി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
നടി കേസില്‍ നിന്നും പിന്‍മാറില്ല
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിന്ന് നടി പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉറ്റ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റ്. നടിയുടെ മാതാവിന്റെ സഹോദരീ പുത്രനാണ് ഫേസ്ബുക്കിലൂടെ കാര്യം വ്യക്തമാക്കിയത്. പിന്മാറാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ മുന്നോട്ട് വരില്ലായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. സാമൂഹമാധ്യമങ്ങളും ചില മാധ്യമങ്ങളും നിറംപിടിപ്പിച്ച കഥകളാണ് എഴുതുന്നത്. നടിയോ മാതാവോ സിനിമാരംഗത്തുള്ളവരുടെ പേരുപറഞ്ഞു എന്ന വാര്‍ത്തകളും ശരിയല്ല. തെറ്റായ വാര്‍ത്തകള്‍ നല്‍കാതിരിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും പോസ്റ്റ് സൂചിപ്പിക്കുന്നു.
പള്‍സര്‍ സുനി; ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവെച്ചു. നിരപരാധിയായ തങ്ങളെ അനാവശ്യമായി കേസില്‍പെടുത്തിയതാണെന്നും സംഭവത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുനി അടക്കമുള്ള പ്രതികള്‍ ഹരജി നല്‍കിയിരുന്നത്. സര്‍ക്കാര്‍ നിലപാടറിയാനാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്
നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രമുഖ നടനെ ചോദ്യം ചെയ്തു
ആലുവ: പ്രമുഖ മലയാളി നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മലയാളത്തിലെ പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തു. ആലുവയിലുള്ള വീട്ടിലെത്തിയാണ് മഫ്തിയിലെത്തിയ പോലീസ് സംഘം നടനെ ചോദ്യം ചെയ്തത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു ഈ നടന്‍. ഇതൊക്കെ ഒരാള്‍ക്കുവേണ്ടിയുള്ള ക്വട്ടേഷനാണെന്ന് ഉപദ്രവിക്കുന്നതിനിടെ പള്‍സര്‍ സുനി പറഞ്ഞതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു.എന്നാല്‍, പള്‍സര്‍ സുനിയെ പിടികിട്ടാതെ കൂടുതല്‍ അന്വേഷണവുമായി പോലീസിന് മുന്നോട്ടുപോകാനുമാകില്ല. സ്‌റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിദേശത്തെത്തിയ നടി ഒരു ഹോട്ടലില്‍ വെച്ച് താന്‍ കാണാനിടയായതും കേള്‍ക്കാനിടയായതുമായ കാര്യങ്ങള്‍ മറ്റൊരു നടിയോട് വെളിപ്പെടുത്തിയതാണ് നടനെ പ്രകോപിപ്പിച്ചതെന്നും തട്ടിക്കൊണ്ടുപോകലിന് ഇരയായ നടിക്ക് പിന്നീട് ഈ നടന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും പ്രചരിച്ചിരുന്നു.സുനിയെ പിടികിട്ടി ചോദ്യം ചെയ്തശേഷം അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
അന്വേഷണം പൾസർ സുനിയുടെ കാമുകിമാരിലേക്ക്
