
പൾസർ സുനി ചെറുപ്പത്തിലേ ക്രിമിനലെന്നു പിതാവിന്റെ വെളിപ്പെടുത്തൽ

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി. കൊച്ചി – മുസിരിസ് ബിനാലെ സെമിനാര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.എസ് രാജാമണി അനുസ്മരണ പ്രഭാഷണം നടത്തും. 6.50 ന് അദ്ദേഹം മടങ്ങും.
കണ്ണൂർ : ലഹരി ഉപയോഗത്തിനെതിരെ സമൂഹ നന്മ ഉണർത്താൻ പോലീസ് രംഗത്ത്. പൊതുജന പങ്കാളിത്തത്തോടെ ‘ലഹരി വിരുദ്ധ കാവൽക്കൂട്ടവുമായി’ പോലീസ് വരുന്നു. ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തുകയാണ് ജനമൈത്രി പോലീസിന്റെ ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് പൊതുജനങ്ങൾക്കും സന്നദ്ധസംഘടനയിലെ അംഗങ്ങൾക്കും വ്യാഴാഴ്ച പരിശീലന പരിപാടി നടത്തും. കണ്ണൂർ എ ആർ ക്യാമ്പ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതേ മുപ്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉത്ഘാടനം ചെയ്യും
ന്യൂമാഹി : ദേശീയ പാതകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുക എന്ന ലക്‌ഷ്യം വെച്ച് മാഹി പാലം മുതൽ മുഴപ്പിലങ്ങാട് വരെ ദേശീയപാത സംയുക്ത പരിശോധക സംഘം പരിശോധന നടത്തി. ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം പി ജയരാജന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഘത്തിന്റെ പരിഹാര നിർദേശമനുസരിച്ച് റോഡ് നവീകരണം, ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ബസ് ബേ, സീബ്രാ ലൈനുകൾ എന്നിവ സ്ഥാപിക്കാൻ നടപടി ഉണ്ടാവും. തലശ്ശേരി ജോയിന്റ് ആർ ടി ഓ എ കെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം പി റിയാസ്, പൊതുമരാമത്തു എൻജിനീയർ സുനിൽ , ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി ചന്ദ്രദാസൻ തുടങ്ങിയവരാണ് പരിശോധക സംഘത്തിൽ ഉണ്ടായിരുന്നത്.
കൊല്ലം : കരസേനയിൽ തൊഴിൽ പീഡനം ആരോപിച്ച മലയാളി സൈനികനെ നാസിക്കിന് തൊട്ടടുത്തുള്ള ഒരു തീർത്ഥാടന കേന്ദ്രത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. നാസിക്കിൽ ജോലിചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യു ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 25 മുതൽ റോയ് മാത്യുവിനെ കാണാനില്ലായിരുന്നു. അന്ന് ജോലിസ്ഥലത്തു ചില പ്രശ്നങ്ങൾ ഉണ്ടെന്നു അദ്ദേഹം ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ബന്ധപ്പെടാൻ ശ്രെമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയിരുന്നു.
നാസിക്കിലെ സൈനികകേന്ദ്രങ്ങളിൽ മേലുദ്യോഗസ്ഥർ സൈനികരെ പീഡിപ്പിക്കുന്നു എന്ന വാർത്ത അവിടത്തെ ഒരു പ്രാദേശിക ചാനലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിൽ റോയ് മാത്യു അടക്കമുള്ളവർ മുഖം മറച്ചാണ് സംസാരിക്കുന്നതെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ അത് കണ്ടുപിടിച്ചതോടെ ഇവർക്ക് നേരെ പീഡന ശ്രെമങ്ങളുണ്ടായി എന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്.
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചനക്കാരെ കുറിച്ച് മുഖ്യമന്ത്രിയ്ക് അറിയാമെന്നു ബി ജെ പി ദേശീയ നിർവാഹകസമിതി അംഗം വി മുരളീധരൻ. ആക്രമണം ഒരു സ്ത്രീയുടെ അനുവാദത്തോടെയാണെന്നു പൾസർ സുനി പറഞ്ഞിട്ടും അന്വേഷണം ആ സ്ത്രീയിലേക്ക് തിരിയാത്തത് പിണറായി പറഞ്ഞിട്ടാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ പ്രതിയെ പുറത്തു കൊണ്ടുവരാൻ മുഖ്യമന്ത്രിയ്ക് ധൈര്യമില്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തു വരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകണ്ഠപുരം : ഉളിക്കൽ ഏജന്റ് ടി വി ചാനൽ ലേഖകനും ചെമ്പേരി പ്രെസ്സ്ഫോറം സെക്രട്ടറിയുമായ സാജു ജോസെഫിനാണ് നടുവിൽ മണ്ഡലത്തിന് സമീപം വെച് അക്രമത്തിനിരയാകേണ്ടി വന്നത്. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുലികുരുംബ സ്വദേശി മാന്തോട്ടത്തിൽ റോബിൻ എന്ന ആളുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് സാജു കുടിയാന്മല പോലീസിൽ പരാതിപ്പെട്ടു. സാജുവിന്റെ കഴുത്തിലെ രണ്ടര പവന്റെ സ്വർണ മാലയും നഷ്ടപ്പെട്ടിട്ടുണ്ട്.
കണ്ണൂർ : വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി സർക്കാർ പുതുക്കി നിശ്ചയിച്ചു. വിജ്ഞാപനം വന്ന 2016 ഡിസംബർ 21 മുതൽ നൽകാനാണ് തീരുമാനം. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും നഗരപ്രദേശങ്ങൾക്ക് പ്രത്യേക അലവൻസും സേവനദൈർഖ്യം കണക്കിലെടുത്തുകൊണ്ടുള്ള വെയിറ്റേജ് ആനുകൂല്യവും അടങ്ങിയതാണ് മിനിമം വേതനം തൊഴിലാളി ചൂഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പരിപാടി നിലവിൽ മാനേജർക്ക് 10 ,968 രൂപയും ക്ലാർക്ക്, കാഷ്യർ, അക്കൗണ്ടന്റ്, റിസെപ്ഷനിസ്റ് മുതലായവർക്ക് 10 ,758 രൂപയും സെയിൽസ് മാന്, സെയിൽ ഗേൾസ് എന്നിവർക്ക് 10 ,548 രൂപയും ഓഫീസ് അറ്റെൻഡൻറ്, സ്വീപ്പർ മുതലായവർക്ക് 9 ,918 രൂപയും ലഭിക്കും.
കണ്ണൂർ : വിനോദ നികുതിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അടച്ചുപൂട്ടിയ പയ്യാമ്പലം പാർക്ക് കണ്ണൂർ കോർപറേഷൻ ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച കാര്യങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക് ചർച്ച ചെയ്യും .കഴിഞ്ഞ മാസം ഒൻപതിനാണ് മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ പാർക്ക് അടച്ചുപൂട്ടിയത്. മൂന്നാഴ്ചയായി തുടരുന്ന അനിശ്ചിതത്വത്തിനു ഇന്ന് തീരുമാനം ഉണ്ടാകുമെന്നറിയുന്നു.