ന്യൂഡൽഹി: ഗോവയിൽ മനോഹർ പരീക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വലിയ ഒറ്റ കക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കി ബി ജെ പിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്ക് എതിരെ കോൺഗ്രസ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഹോളി പ്രമാണിച്ചു കോടതി അവധിയാണെങ്കിലും അടിയന്തിര സാഹചര്യം പ്രമാണിച്ചു വാദം കേൾക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഈ തീരുമാനം എന്ന് വാദിച്ച് ഗോവ നിയമ കക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്ലേകറാണ് ഹർജി സമർപ്പിച്ചത്.
ബംഗളുരുവിൽ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു
ബംഗളുരു: സുഹൃത്തുക്കളോടൊപ്പം വണ്ടർലാ സന്ദർശിക്കാൻ എത്തിയ മലയാളി യുവതി ബസ്സിടിച് മരിച്ചു. മലപ്പുറം പെരുവള്ളൂർ വെണ്ണൻ വീട്ടിൽ അശ്വതി എസ് നായർ(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചങ്ങരംകുളം സ്വതേഷി ദീപ്തി ദാസിന് പരിക്കേറ്റു. ഹാസനിൽ ഹസനബാ ഡെന്റൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. വണ്ടര്ലാ സന്ദർശിച്ചു തിരികെ വരുമ്പോൾ വാഹനത്തിൽ കയറാൻ റോഡ് മുറിച്ചു കടക്കവേ ബസ് ഇടിക്കുകയായിരുന്നു.
ഇറോം ശർമിള കേരളത്തിൽ
പാലക്കാട് : ഉരുക്കു വനിത ഇറോം ശർമിള കേരളത്തിൽ എത്തി. ബി ജെ പിയുടെ വിജയം പണക്കൊഴുപ്പിന്റെയും കൈയൂക്കിന്റെയും ആണെന്ന് അവർ പ്രതികരിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒരു മാസം കേരളത്തിൽ ചിലവഴിക്കും. താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും അവർ പ്രതികരിച്ചു.
കേരളത്തിൽ അട്ടപ്പാടിയിലെ ചില സുഹൃത്തുക്കക്കൊപ്പം അവിടെ ആയിരിക്കും വിശ്രമം. കേരളത്തിന്റെ ആതിഥ്യം സ്വീകരിക്കാൻ തനിക്കു ഇഷ്ടമാണെന്നു അവർ പറഞ്ഞു. രാവിലെ അട്ടപ്പാടിയിലെ സുഹൃത്തുക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇറോം ശർമിളയ്ക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്.
മിഷേലിന്റെ മരണം ആത്മഹത്യതന്നെയെന്നു പോലീസ്
കൊച്ചി : കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേലിന്റെ മരണം ആത്മഹത്യതന്നെയെന്നു പോലീസ്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിഗമനത്തിലെത്തിയത്. മിഷേലിന്റെ അകന്ന ബന്ധു കൂടിയാണ് യുവാവ്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. മരിച്ച ദിവസം 52 എസ് എം എസുകളും നാല് കോളുകളും മിഷേലിന്റെ ഫോണിലേക്ക് ഇയാൾ അയച്ചിരുന്നു.
ഐഡിയയുടെ റോമിങ് ബൊണാൻസ്
മുംബൈ : ഇന്ത്യൻ ടെലികോം രംഗത്ത് വൻ മുന്നേറ്റം നടത്തിയ ജിയോയുടെ വരവോടു കൂടി നിരവധി ഓഫറുകൾ മൊബൈൽ കമ്പനികൾ മുന്നോട്ട് വെച്ചിരുന്നു ഇതിന്റെ ഭാഗമായി ഐഡിയയും പുതിയ ഓഫറുകൾ മുന്നോട്ടു വെക്കുന്നു. ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെവിടെയും റോമിങ് ചാർജില്ലാതെ ഇൻകമിങ് കോളുകൾ ലഭിക്കുമെന്ന് ഐഡിയ പറയുന്നു. സൗജന്യ റോമിങ് ബൊണാൻസ് എന്നപേരിലാണ് ഐഡിയ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഐഡിയയുടെ പോസ്റ്റ് പെയ്ഡ് പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.
തിരുവനന്തപുരം എം ജി റോഡിൽ തീപിടുത്തം
തിരുവനന്തപുരം: എം ജി റോഡിലെ ആയുർവേദ കോളേജിന് മുന്നിൽ തീപിടുത്തം. വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനായി അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തിയിട്ടുണ്ട്.
കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടക്കും
തിരുവനന്തപുരം: ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടക്കും.ഉദ്ഘാടനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നിങ്ങിയതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട സ്റ്റേഷനുകളുടെയും പാര്‍ക്കിങ് സ്ഥലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും.
സംവിധായകന്‍ ദീപന്‍ അന്തരിച്ചു

എന്‍ ബിരേന്‍ സിങ്ങിനെ മണിപ്പൂരിലെ ബി.ജെ.പിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു
ഇംഫാല്‍: മണിപ്പൂരിലെ ബി.ജെ.പിയുടെ നിയമസഭാകക്ഷി നേതാവായി എന്‍ ബിരേന്‍ സിങ്ങിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. അദ്ദേഹം ഉടന്‍ ഗവര്‍ണറെക്കണ്ട് സര്‍ക്കാര്‍ രൂപവൽക്കരണത്തെ പറ്റി സംസാരിക്കും.അതിനിടെ മുഖ്യമന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കുമെന്ന് ഇബോബി സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നോ നാളെയോ രാജിവെക്കുമെന്ന് സിങ് വ്യക്തമാക്കി.മണിപ്പൂരില്‍ 28 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. 21 എം.എല്‍.എമാരുള്ള ബി.ജെ.പി മൊത്തം 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ എം.എല്‍.എമാരെ നേരിട്ട് ഹാജരാക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മാടായിപ്പാറ പരിസ്ഥിതിസമ്മേളനം ആരംഭിച്ചു
പഴയങ്ങാടി: 24 കൊല്ലം മുമ്പ് ചുരുക്കംപേര്‍ ചേര്‍ന്ന് രൂപവത്കരിച്ച മാടായി പരിസ്ഥിതി പരിരക്ഷണ സമിതി ഒരിക്കല്‍ക്കൂടി ഒത്തുകൂടി. വെങ്ങര റെയില്‍വേ ഗേറ്റിനടുത്ത് പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഡി.സുരേന്ദ്രനാഥ്, കെ.വി.രാമചന്ദ്രന്‍, പി.നാരായണന്‍കുട്ടി, ടി.പി.അബ്ബാസ് ഹാജി തുഗാങ്ങിയവർ സംസാരിച്ചു. മാടായിപ്പാറ സംരക്ഷണം, ചൈനാക്ലേ ഖനനവിരുദ്ധ പോരാട്ടം എന്നിവയ്ക്ക് ഊര്‍ജം പകര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഐസക് പിലാത്തറ, എ.ദാമോദരന്‍, മഹമൂദ് വാടിക്കല്‍, തുടങ്ങി പ്രമുഖരെ ആദരിച്ചു. 26-ന് വൈകീട്ട് 3.30-ന് വടുകുന്ദ തടാകക്കരയില്‍ സമാപന സമ്മേളനം നടക്കും.