ഇരിട്ടി : ഇരിട്ടി നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതിനാൽ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഇന്ന് രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്തു തുണി സഞ്ചികളുടെയും മറ്റു ബദൽ ഉൽപ്പന്നങ്ങളുടെയും പ്രദർശന വിൽപ്പന മേള നടത്തും. നഗരസഭാ, വ്യാപാരി സംഘടനകൾ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്.
സിനിമ നിർമാതാവിനെതിരെ കൊച്ചിയിൽ ഗുണ്ടാ ആക്രമണം
കൊച്ചി: സിനിമ നിർമ്മാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ കൊച്ചിയിൽ ഗുണ്ടാ ആക്രമണം. പത്തോളം പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജയറാം നായകനാകുന്ന ആകാശമിട്ടായി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഇടശ്ശേരി മെൻഷൻ എന്ന ഹോട്ടലിൽ വെച്ചാണ് അക്രമം ഉണ്ടായത്. നിർമാതാവ് മഹാ സുബൈർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം കൊച്ചിയിൽ നടിക്ക് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിർമാതാവിന് നേരെ ഉള്ള ആക്രമണം. ഇത് കൊച്ചിയിലെ ഗുണ്ടാ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
യു ഡി എഫ് ജില്ലാ കമ്മിറ്റി യോഗം
കണ്ണൂർ : യു ഡി എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും നിയോജക മണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവരുടെ സംയുക്ത യോഗം 30നു രാവിലെ 10നു ഡി സി സി ഓഫീസിൽ ചേരുമെന്ന് ജില്ലാ ചെയർമാൻ പ്രൊഫ: എ ഡി മുസ്തഫ അറിയിച്ചു.
നഴ്സിങ് റിക്രൂട്ട്മെന്റ് കേസ്: പ്രധാന പ്രതി ഉതുപ്പ് വർഗീസ് നെടുമ്പാശേരിയിൽ അറസ്റ്റിൽ
കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വർഗീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. അബുദാബിയിൽനിന്നാണ് നെടുമ്പാശേരിയിൽ എത്തിയത്. ഇയാൾക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എമിഗ്രേഷൻ വിഭാഗം ഉതുപ്പ് വർഗീസിനെ സിബിഐക്കു കൈമാറി. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍-സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യ സൂസന്‍ വർഗീസും കേസിലെ മറ്റൊരു പ്രതിയാണ്.
രാമന്തളിയിൽ ജനാരോഗ്യ സമിതിയുടെ പ്രകടനത്തിനു നേരെ നാവികൻ കാർ ഓടിച്ചു കയറ്റി : ഒരാൾക്ക് പരിക്ക്
എ.കെ.ശശീന്ദ്രൻ നിരപരാധിയെങ്കിൽ തിരികെ കൊണ്ടുവരണം: ശരത് പവാർ
തിരുവനന്തപുരം∙ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രൻ നിരപരാധിയെങ്കിൽ തിരികെ കൊണ്ടുവരണമെന്ന് പാർട്ടി അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു. അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു സ്വകാര്യ ചാനലാണ് ശശീന്ദ്രന്‍ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടത്. ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്നും ഇക്കാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ശശീന്ദ്രന് പകരം പുതിയ മന്ത്രിയെ നിയമിക്കുന്നത് സംബന്ധിച്ച എന്‍സിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വിദ്യാര്‍ഥികള്‍ക്ക് കളരി-മര്‍മ പരിശീലനം
ആലക്കോട്: വിദ്യാര്‍ഥികള്‍ക്ക് സ്വയംരക്ഷയ്ക്കായി കളരി-മര്‍മ പരിശീലനം നല്കി. 25 കുട്ടികള്‍ വീതമുള്ള ബാച്ചുകള്‍ക്ക് അധ്യയനസമയം നഷ്ടപ്പെടുത്താതെ 20 ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍പരിശീലനത്തിന് താത്പര്യമുള്ളവര്‍ക്കായി കരുവന്‍ചാലിലെ കടത്തനാട് കളരിയില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വേനൽ കാല പരിശീലനവുമുണ്ട്. കളരിയിലെ മര്‍മവിദ്യകള്‍, വ്യായാമം, മെയ് പയറ്റ്, വാള്‍ പ്രയോഗം, കത്തി പ്രയോഗം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് 20 ദിവസത്തെ പരിശീലനം.
പ്ലസ് വണ്‍ പരീക്ഷയില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃശ്ചികം
തിരുവനന്തപുരം: പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃച്ഛികമെന്ന് സംഭവം അന്വേഷിച്ച ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ട്. പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു എന്നതായിരുന്നു വിവാദം. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.
ഔദ്യോഗിക സൈറ്റില്‍ നിന്നാണ് ചോദ്യങ്ങള്‍ എടുത്തതെന്നും 17 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാത്രമാണ് അവർത്തിച്ചതെന്നുമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തേ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചിരുന്നു.
എസ് എസ് എൽ സി ചോദ്യപേപ്പർ വിവാദം; പ്രതിപക്ഷ നേതാവ് സത്യാഗ്രഹം നടത്തും
തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ജുഡീഷ്യൽ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തും. ക്ലിഫ് ഹൗസിൽ എത്തിയാണ് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
ജിന്ന ഹൗസ് ഇടിച്ചുനിരത്തണമെന്ന് ബിജെപി എംഎല്‍എ
മുംബൈ: മുഹമ്മദലി ജിന്നയുടെ മുംബൈയിലെ വസതി ഇടിച്ചുനിരത്തണമെന്ന് ബിജെപി എംഎല്‍എ മംഗള്‍ പ്രഭാത് ലോധ. ഇന്ത്യാ വിഭജനത്തിന്റെ ഗൂഢാലോചന നടന്നത് ഇവിടെയാണ്. ഈ സാഹചര്യത്തില്‍ ഇത് പൊളിച്ചുനീക്കുകയാണ് വേണ്ടത്.അത് പൊളിച്ച് അവിടെ സാംസ്‌കാരിക നിലയം പണിയണമെന്നും ലോധ മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യപ്പെട്ടു. ശത്രുസ്വത്ത് നിയമപ്രകാരം ജിന്നയുടെ വസതി ഇപ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥയിലാണെന്നും ലോധ പറഞ്ഞു