മുസ്ലിങ്ങൾ നിസ്കരിക്കുന്നതിനു സമാനമാണ് സൂര്യനമസ്കാരം; യോഗി ആദിത്യനാഥ്

keralanews namaz similar to surya namaskar

സിരോഹി : മുസ്ലിങ്ങള്‍ നമസ്‌കരിക്കുന്നതിന് സമാനമാണ് സൂര്യനമസ്‌കാരം ചെയ്യുന്ന രീതികളെന്ന് ഉത്തര്‍പ്രദേശ് മഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യനമസ്‌കാരത്തിലെ ആസനങ്ങള്‍, മുദ്രകള്‍, പ്രാണായാമ ക്രിയകള്‍ തുടങ്ങിയവ, മുസ്ലിങ്ങള്‍ നിസ്‌കരിക്കുമ്പോള്‍ ചെയ്യുന്ന ക്രിയകള്‍ക്ക് സമാനമാണ്. യോഗയില്‍ വിശ്വസിക്കുന്നവര്‍ക്ക് മതത്തിന്റെയോ ജാതിയുടെയോ പേരില്‍ രാജ്യത്തെ വിഭജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗയുമായി ബന്ധപ്പെട്ട് ലക്‌നൗവില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. 2014ന് മുന്‍പ് യോഗ ദിനം ആചരിക്കുന്നതിനെപ്പറ്റി ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അത് വര്‍ഗ്ഗീയതയായി പരിഗണിക്കപ്പെടുമായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു.

തലശ്ശേരി പുഷ്‌പോത്സവത്തിനു നാളെ തുടക്കം

keralanews tellicherry flower show

തലശ്ശേരി : തലശ്ശേരി പുഷ്‌പോത്സവം നാളെ തുടങ്ങും. വൈകിട് ആറിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മണികണ്ഠൻ ഉത്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മുഖ്യ അതിഥിയാവും.

ശിക്ഷയില്‍ ഇളവ് നല്‍കി തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

keralanews kerala high court

കൊച്ചി: കേരളപ്പിറവിയോടനുബന്ധിച്ച തടവുകാർക്കുള്ള ശിക്ഷ ഇളവ് ഹൈ കോടതി തടഞ്ഞു. ആഘോഷങ്ങളുടെ പേരില്‍ തടവുകാരെ മോചിപ്പിക്കുന്നത് ശരിയാണോയെന്നും കോടതി ആരാഞ്ഞു. കേരളപ്പിറവിയാഘോഷത്തിന്റെ പേരില്‍ തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ തൃശൂരിലെ പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. കൊലപാതകക്കേസുകളിലും പീഡനക്കേസുകളിലും പ്രതികളായവരെ ശിക്ഷായിളവു നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ പുറത്തിറങ്ങുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

ഫുട്‍ബോൾ അക്കാഡമി പ്രവേശനം

keralanews foot ball academy entry

കണ്ണൂർ : മികച്ച ഫുട്‍ബോൾ കളിക്കാരെ കണ്ടെത്താനായി മുൻ ഇന്ത്യൻ താരം കെ ടി രഞ്ജിത്ത് ഫുട്‍ബോൾ അക്കാദമി ആരംഭിക്കുന്നു. അക്കാഡമിയിലേക്കുള്ള തിരഞ്ഞെടുപ്പ് 1, 2 തീയതികളിൽ ചെറുകുന്ന് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ആറു മണി മുതൽ നടക്കും. 150 പേർക്കാണ് പരിശീലനം. 10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ:7736672827, 9061939190, 9562680202.

ഒബാമയുടെ കാലാവസ്ഥാ നയം പൊളിച്ചടുക്കി ട്രംപ്

keralanews trump vs obama

വാഷിങ്ടണ്‍: ബറാക് ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയങ്ങള്‍ പൊളിച്ചടുക്കിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരേ രാജ്യവ്യാപക പ്രചാരണവും നിയമ നടപടിയും സ്വീകരിക്കുമെന്ന് എതിരാളികള്‍. ഫോസില്‍ ഇന്ധന ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ കോടതിയില്‍ വെല്ലുവിളിക്കുമെന്ന് പരിസ്ഥിതി സംഘടനകളും അറിയിച്ചിട്ടുണ്ട്. തൊഴിലിനെ ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഒബാമ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിലൂടെ വാതക, കല്‍ക്കരി, എണ്ണ വ്യവസായങ്ങളില്‍ ആയിരക്കണക്കിനു പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാവുമെന്നാണ് ട്രംപിന്റെ അനുയായികള്‍ കരുതുന്നത്.

കല്‍ക്കരി മേഖലയിലെ നിയന്ത്രണം എടുത്തുമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ ചരിത്രപ്രധാന ചുവടുവയ്പായാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ജോലി ഇല്ലാതാക്കുന്ന നയങ്ങള്‍ അവസാനിക്കുന്നു എന്നു ട്രംപ് പറഞ്ഞു. അധികാരത്തിലെത്തിയാൽ ഒബാമയുടെ പരിസ്ഥിതി നയത്തിൽ മാറ്റം വരുത്തുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത്  ട്രംപ് പ്രഖ്യാപിച്ചിരുന്നു

തീരുമാനം പിൻവലിക്കണം; യൂത്ത് കോൺഗ്രസ്

keralanews kelakam beverages outlet

കേളകം: കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു പിൻവലിച്ച കേളകം ബിവറേജസ് ഔട്ട്ലെറ്റ് തിരിച്ചു കൊണ്ടുവന്ന എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന്  യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ സമരപരിപാടികളുമായി   മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് ജോബി പാണ്ടഞ്ചേരിയിൽ പറഞ്ഞു

ജനങ്ങൾക്ക് സത്യം ബോധ്യപ്പെട്ടു; എ കെ ശശീന്ദ്രൻ

keralanews a k saseendran ncp thomas chandy

തിരുവനന്തപുരം: ” ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ തനിക്ക് ലഭിച്ചു. അതിന് മാധ്യമങ്ങളാണ് തന്നെ സഹായിച്ചത്. ഇനി മണ്ഡലത്തില്‍ സജീവമായിരിക്കും. എനിക്കും നിങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടതല്ലേ”, ഫോണ്‍വിളി വിവാദത്തില്‍ പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് ചോദിച്ചു.

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനേക്കാൾ പ്രധാനം തന്റെ സത്യസന്ധത ജനങ്ങളെ ബോധ്യ പെടുത്തുന്നതിനാണെന്നും  അദ്ദേഹം പറഞ്ഞു. ഗതാഗതമന്ത്രി പദവി ഒഴിഞ്ഞ ശേഷം തലസ്ഥാനത്ത് നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്ക്  അദ്ദേഹം തിരഞ്ഞെടുത്തത് കെഎസ്ആര്‍ടിസി ബസ്സായിരുന്നു. ഭാര്യ അനിത ടീച്ചറും കൂടെ ഉണ്ടായിരുന്നു. എന്‍സിപിക്ക് മന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് മന്ത്രിയുണ്ടാകും അത് തോമസ് ചാണ്ടി തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

ജിഎസ്ടി ബില്ലിനെ എതിർത്ത് ബിജെപി 12 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കി: കോണ്‍ഗ്രസ്

keralanews india lost rs 12 lakh cr due to bjps opposition to gst moily

ന്യൂഡൽഹി∙ യുപിഎ ഭരണകാലത്ത് ഉൽപന്ന, സേവന നികുതി (ജി‌എസ്ടി) ബില്ലുകൾ പാസാക്കാൻ അനുവദിക്കാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് എം.വീരപ്പമൊയ്‌ലിയാണ് ആരോപണം ഉന്നയിച്ചത്. ജി.എസ്.ടി വൈകിയ ഓരോ വര്‍ഷവും 1.5 ലക്ഷം കോടിയോളം സര്‍ക്കാരിന് നഷ്ടംവന്നു. 12 ലക്ഷം കോടിയാണ് ആകെനഷ്ടം. രാഷ്ട്രീയക്കളിമൂലം രാജ്യത്തിന് വന്‍ നഷ്ടമാണ് ഉണ്ടായതെന്നും വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി.

കനകമല ഗൂഢാലോചന: എട്ട് ഐഎസ് അനുകൂലികൾക്കെതിരെ കുറ്റപത്രം

keralanews kanakamala i s conspiracy

കൊച്ചി ∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസ് ബന്ധമുള്ളവർ കനകമല കേന്ദ്രമാക്കി ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. എട്ടു പേർക്കെതിരെയാണ് കുറ്റപത്രം.കണ്ണൂർ കനകമലയിൽ ഒത്തുചേർന്ന് വിവിധ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഐഎസ് അനുഭാവമുള്ളവരെ കഴിഞ്ഞ ഒക്ടോബറിലാണ് എൻഐഎ പിടികൂടിയത്. രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്ന് എൻഐഐ കണ്ടെത്തിയിരുന്നു. കേസിൽ അറസ്റ്റുണ്ടായി 180 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം ഒഴിവാക്കാനാണ് കുറ്റപത്രം സമർപ്പിച്ചത്.

 

പരസ്യ വിവാദം; അമൂല്‍ ഐസ്‌ക്രീം കോടതി കയറുന്നു

keralanews amul ice creams
മുംബൈ: അമുല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും തങ്ങളെ ബാധിക്കുന്നതുമാണെന്നു വാദിച്ച് ഹിന്ദുസ്ഥാന്‍ യുണിലിവറും (എച്ച്‌ യു എല്‍) വാഡിലാല്‍ ഗ്രൂപ്പും അമുലിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ ശരിയായ ഐസ്‌ക്രീമുകളെയും ഫ്രോസണ്‍ ഡെസേര്‍ട്ടുകളെയും തിരിച്ചറിയാൻ പഠിക്കണം. അമുല്‍ മാത്രമാണ് ഒറിജിനല്‍ പശുവിന്‍പാല്‍ ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മിക്കുന്നത്. മറ്റു കമ്പനികളുടെ ഫ്രോസണ്‍ ഡെസേര്‍ട്ടുകളില്‍ വെജിറ്റബിള്‍ ഓയിലാണ് ഉപയോഗിക്കുന്നതെന്നും അമുലിന്റെ പരസ്യത്തില്‍ പറയുന്നു. പരസ്യം പിന്‍വലിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.