രാമന്തളി : നാവിക അക്കാദമി മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പയ്യന്നൂരിൽ എത്തി. ജില്ല കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നേവൽ അധികാരികളുമായി നടന്ന ചർച്ചയിൽ പ്രശ്നം പഠിക്കാൻ സംസ്ഥാന ഗവർമെൻറ്.കമ്മിറ്റി പ്രശ്നം പഠിച്ച് സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരമുള്ള നിർദ്ദേശങ്ങൾ എന്തായാലും അത് നേവൽ അധികാരികൾ അംഗീകരിക്കും എന്ന ഉറപ്പിൻ മേൽ യോഗം പിരിഞ്ഞു .
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; തീരുമാനം ഏപ്രിൽ രണ്ടിന്
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ആരാധകർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലം കുറെ ആയി . രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ രണ്ടിന് നടത്തുന്ന ആരാധകരുടെ സമ്മേളനത്തിലേക്ക് എത്താമെന്ന് താരം അറിയിച്ചതോടെയാണ് ആരാധകരുടെ പ്രതീക്ഷകൾ വളർന്നത്. ഈ വിഷയത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
തോമസ് ചാണ്ടി മന്ത്രിയാകും
തിരുവനന്തപുരം: എൻ സി പി യുടെ മന്ത്രിയായി തോമസ് ചാണ്ടി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേക്കും. ഇക്കാര്യവുമായി ബന്ധപ്പെട്ടു എൻ സി പി നേതാക്കൾ വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കാണും. വെള്ളിയാഴ്ചത്തെ സി പി എം സെക്രട്ടേറിയറ്റ് യോഗവും ഇക്കാര്യം ചർച്ചചെയ്യുമെന്നാണ് അറിയുന്നത്
മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ നാളെ നടക്കുന്ന മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി. 24 മണിക്കൂറാണ് പണിമുടക്ക്.
വേനൽച്ചൂടിൽ ചുട്ടുപൊള്ളി രാജ്യം
ന്യൂഡൽഹി: വേനൽച്ചൂടിൽ രാജ്യം ചുട്ടുപൊള്ളുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വേനൽച്ചൂട് അസഹനീയമായി. അന്തരീക്ഷ ഊഷ്മാവ് പരിധിവിട്ട് ഉയർന്നതോടെ ഉഷ്ണക്കാറ്റേറ്റ് മഹാരാഷ്ട്രയിൽ അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചൂട് അസഹനീയമാംവിധം ഉയർന്നു. 38 ഡിഗ്രി സെൽഷ്യസ് ചൂടുള്ള പാലക്കാടും സമീപ പ്രദേശങ്ങളുമാണ് ഇക്കാര്യത്തിൽ മുന്നിൽ.
മന്ത്രവാദത്തിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് മദ്രസ അദ്ധ്യാപകൻ പണം തട്ടിയെടുത്തു
ഇരിട്ടി: മന്ത്രവാദത്തിന്റെ മറവിൽ മദ്രസ അദ്ധ്യാപകൻ വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഇരിട്ടിയ്ക്കടുത്ത പെരുവംപറമ്പിലെ കൈപ്പയിൽ മുഹമ്മെതാണ് അമ്പലമുക്കിൽ താമസിക്കുന്ന മദ്രസ അദ്ധ്യാപകൻ കെ പി നൗഷാദിനെതിരെ ഇരിട്ടി ഡി വൈ എസ് പി യ്ക്ക് രേഖാമൂലം പരാതി നൽകിയത്. തലവേദനയ്ക്ക് മരുന്ന് കഴിയ്ക്കുന്ന തന്റെ ഭാര്യയ്ക്ക് രോഗം ശമിക്കാത്തതിനെ തുടർന്ന് മന്ത്ര ചികിത്സ തനിക്കറിയാമെന്നും തന്റെ മന്ത്രവാദ ചികിത്സയിലൂടെ ഒട്ടനവധി രോഗങ്ങൾക്ക് ശമനം ഉണ്ടായതായും മദ്രസ അധ്യാപകനായ നൗഷാദ് തെറ്റി ധരിപ്പിച്ചുവത്രെ.
വൻ തുക രോഗ ശമനത്തിനായി മദ്രസ അധ്യാപകന് നൽകിയിട്ടും രോഗം ശമിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പു മനസ്സിലായത്. സമാനമായ രീതിയിൽ ഇയാൾ ഇത്തരത്തിൽ പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി പരാതിയിൽ പറയുന്നു.
വിഎസിനെതിരെ എംഎം മണി; ഇതിനേക്കാള്‍ മര്യാദ ഉമ്മന്‍ചാണ്ടി കാണിച്ചിട്ടുണ്ട്
മൂന്നാര്‍: മൂന്നാറിലെ ഭൂമി കയ്യേറ്റത്തില്‍ വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി വൈദ്യുത മന്ത്രി എംഎം മണി. രാജേന്ദ്രന്‍ എംഎല്‍എയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള മാന്യത പോലും വിഎസിനില്ലെന്നും പ്രതികരിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മണി പറഞ്ഞു. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. തങ്ങളെകൊണ്ട് ടാറ്റക്കെതിരെ സമരം ചെയ്യിച്ചിട്ട് പിന്നീട് അതില്‍ നിന്ന് പിന്‍മാറിയ ആളാണ് വിഎസ്. വിഎസ് പറയുന്നതിന് മറുപടി നല്‍കേണ്ടതില്ല. പ്രായമായതിനാല്‍ വിഎസിന് ഇടക്ക് ഓര്‍മപിശക് വരുന്നുണ്ട്. പ്രതികരിക്കകരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കിലും ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നും മണി പറഞ്ഞു.
ഹൈ കോടതി വളപ്പിൽ ആത്മഹത്യ
കൊച്ചി: ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്ന് ചാടി 78-കാരന്‍ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശിയായ കെഎം ജോണ്‍സണ്‍ ആണ് മരിച്ചത്. അദാലത്തിന് എത്തിയ ആളെന്ന് സംശയം. വീഴ്ചയില്‍ തത്ക്ഷണം മരിക്കുകയായിരുന്നു. കേസ് തോറ്റതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വാഹനപണിമുടക്ക്
തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, ആര്‍.ടി.ഒ. ഓഫീസുകള്‍ മുഖേന വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി. യൂണിയനുകളുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിവരെ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ലൈന്‍ബസ്, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനിലോറി തൊഴിലാളികള്‍ പണിമുടക്കും.
മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും
പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയുടെ മാലിന്യ പ്ലാന്റ് ജന ജീവിതത്തിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായുള്ള പരാതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്നിന് പയ്യന്നൂർ ഗസ്റ് ഹൗസിലാണ് ചർച്ച. ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോഡ് എന്നിവയിലെ ഉദ്യോഗസ്ഥർ, നാവിക അക്കാദമി അധികൃതർ,ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.