അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി 50,000 രൂപ പിഴയും ജീവപര്യന്തം തടവും ശിക്ഷ. 2011 ൽ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുവിനെ കൊല്ലുന്നവർക്ക് ഏഴു മുതൽ 10 വർഷം വരെയായിരുന്നു ശിക്ഷ. ഈ നിയമമാണ് ഭേദഗതി ചെയ്ത് ജീവപര്യന്തം ജയില്‍ശിക്ഷയുള്‍പ്പെടെയുള്ള കേസ് ആക്കി മാറ്റിയത്. ഇതു കൂടാതെ പശുക്കടത്തിന് 10 വർഷം തടവും പുതിയ നിയമത്തിൽ ശുപാർശ ചെയ്യുന്നുണ്ട്. കൂടാതെ പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയോട് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം അനുശാസിക്കുന്നു.
തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ നാളെ വൈകിട്ട്
തിരുവനന്തപുരം∙ അശ്ലീല ഫോൺ സംഭാഷണ ആരോപണത്തെ തുടർന്നു രാജിവച്ച എ.കെ. ശശീന്ദ്രനു പകരം കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ മന്ത്രിയായി നാളെ വൈകിട്ടു നാലു മണിക്കു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നു ചേർന്ന അടിയന്തര എൽഡിഎഫ് യോഗത്തിലാണു തീരുമാനമുണ്ടായത്.
എ.ടി.എമ്മുകള്‍ കാലി; ജനം നെട്ടോട്ടമോടുന്നു
കണ്ണൂര്‍: എ.ടി.എമ്മുകള്‍ കാലിയായിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ എ.ടി.എമ്മിലും കയറി ഇറങ്ങി വലയുകയാണ് ജനം. ജില്ലയിലെ പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മിക്കതിലും പണമില്ലാതായിട്ട് നാല് ദിവസമായി. പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ എ.ടി.എമ്മുകളെ നോട്ടുക്ഷാമം വലിയ തോതില്‍ ബാധിച്ചിട്ടില്ല. ബാങ്കുകളില്‍ പണം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് പരിധിയില്ലാതെ പണം നല്‍കാന്‍ തുടങ്ങിയതോടെ നോട്ട് ക്ഷാമം രൂക്ഷമായതാണ് എ.ടി.എമ്മുകള്‍ കാലിയാവാന്‍ കാരണം. എ.ടി.എമ്മുകളില്‍ പണമില്ലാതായതോടെ ബാങ്കുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരിച്ചുവരവ് ചിന്തിക്കുന്നില്ല: ശശീന്ദ്രൻ
കോഴിക്കോട് ∙ മന്ത്രിക്കസേരയിലേക്കുള്ള മടങ്ങിവരവ് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അശ്ലീല ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രൻ എംഎൽഎ. എൻസിപിയുടെ തന്നെ എംഎൽഎ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് വരട്ടേ. മന്ത്രിസ്ഥാനം വലുതാണെന്നാണ് കരുതുന്നില്ല. മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും തെറ്റ് പറ്റും. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. രാജിവയ്ക്കാനുള്ള തീരുമാനം ശരിയായിരുന്നെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാതിരുന്നത് നന്നായെന്നും ശശീന്ദ്രൻ പറഞ്ഞു. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണ്ടെന്ന സൂചനയും ശശീന്ദ്രൻ നൽകി. പൊലീസ് അന്വേഷണം തുടരട്ടെയെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
ജില്ലാആസ്പത്രി മോര്‍ച്ചറി കെട്ടിടം പുതുമോടിയിലേക്ക്
കണ്ണൂര്‍: വര്‍ഷങ്ങള്‍ പഴക്കമുള്ള ജില്ലാആസ്പത്രി മോര്‍ച്ചറി കെട്ടിടം പുതുമോടിയിലേക്ക്. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി മോര്‍ച്ചറി അടച്ചിട്ടിരിക്കുന്നതിനാൽ മൃദേഹപരിശോധന താത്കാലികമായി തലശ്ശേരി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇപ്പോള്‍ നവീകരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിതികേന്ദ്രത്തിനാണ് നിര്‍മാണച്ചുമതല.
കെട്ടിടം പൊളിച്ചു നിര്‍മിക്കാതെ നവീകരണപ്രവര്‍ത്തനമാണ് നടത്തുന്നത്. കെട്ടിടത്തിനകത്ത് ആറ് മുറികളൊരുക്കും. അഴുകിയതും ദിവസങ്ങള്‍ പഴക്കമുള്ളതുമായ മൃതദേഹം സൂക്ഷിക്കാന്‍ പ്രത്യേകമുറിയുണ്ടാകും. ഒരേസമയത്ത് രണ്ട് മൃതദേഹപരിശോധനവരെ നടത്താനാവും.
ഡ്രൈവിങ് ലൈസൻസ് പരീക്ഷ നാളെ മുതൽ കടുകട്ടിയാകും
തിരുവനന്തപുരം: നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ മൂന്നു ഘട്ടം. എച്ചിന് പുറമെ പാർക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉൾപ്പടെ പുതിയ രീതിയിലാണ് പരീക്ഷ. മൂന്നുഘട്ടങ്ങളുണ്ട് പുതിയ ഡ്രൈവിങ് പരീക്ഷയ്ക്ക്. ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാർഡുകളിൽ ആദ്യം റിവേഴ്സ് പാർക്കിങ്. പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വാഹനം പിന്നിലേക്ക് ഒാടിച്ച് പാർക്ക് ചെയ്യണം. ഗ്രേഡിയന്റ് ടെസ്റ്റാണ് ടെസ്റ്റാണ് രണ്ടാമത്. കയറ്റത്ത് വാഹനം നിർത്തിയശേ·ഷം യാത്ര തുടരണം. മൂന്നാമത് എച്ച്. യാർഡിൽ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ല. പകരം വാഹനത്തിന്റ വശത്തെ കണ്ണാടിയിൽ കൂടി മാത്രം നോക്കി എച്ച് എടുക്കണം.
രാമന്തളി മാലിന്യപ്രശ്‌നം: പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കും
പയ്യന്നൂര്‍: രാമന്തളിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധസംഘത്തെനിയോഗിക്കുമെന്ന് സർക്കാർ. സംഘം ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പുതിയ മാലിന്യപ്ലാന്റ് വേണ്ടിവരുമെന്നാണ് വിദഗ്ദ്ധ സംഘം നിര്‍ദ്ദേശിക്കുന്നതെങ്കില്‍ അതിനും നാവിക അക്കാദമി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനകരമായ സ്ഥാപനമാണ് നാവിക അക്കാദമി. നാവിക അക്കാദമിയോടും കേഡറ്റുകളോടും നമുക്ക് നല്ല ബന്ധമായിരിക്കണം. പ്രശ്‌നം പരിഹരിക്കും. രാമന്തളിയില്‍ കുടിവെള്ളവിതരണമുണ്ടാകും.. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പി.കരുണാകരന്‍ എം.പി., സി.കൃഷ്ണന്‍ എം.എല്‍.എ., കളക്ടര്‍ മിര്‍ മുഹമ്മദലി, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍, പഞ്ചായത്തംഗം ടി.കെ.പ്രീത എന്നിവരും നാവിക അക്കാദമിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും
ബിഎസ്എഫിന്റെ ചരിത്രം തിരുത്തിയ പെൺകുട്ടി
ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഫീൽഡ് ഓഫിസർ. രാജസ്ഥാനിലെ ബിക്കാനീരിൽ നിന്നുള്ള തനുശ്രീ പരീക്കാണ്(25) ഈ അപൂർവ നേട്ടത്തിനുടമ. ബിഎസ്എഫിന്റെ 51 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓഫിസർ റാങ്കിലേക്ക് ഒരു വനിത എത്തുന്നത്. ബിക്കാനീറിൽ ബിഎസ്എഫ് ഹെഡ്ക്വാർട്ടേഴ്സിനു സമീപം താമസിച്ചിരുന്ന തനുശ്രീക്ക് ജവാന്മാർ ഒരു നിത്യക്കാഴ്ചയായിരുന്നു. അവരുടെ പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയ തനുശ്രീ ഒടുവിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് അസിസ്റ്റന്റ് കമാൻഡന്റ് പരീക്ഷ എഴുതാനെത്തിയപ്പോൾ ആദ്യ ഓപ്ഷനായി ബിഎസ്എഫ് വയ്ക്കുകയായിരുന്നു.
ശശീന്ദ്രൻ വീണ്ടും മന്ത്രി ആയേക്കും
തിരുവനന്തപുരം ∙ അശ്ലീല ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രനു പകരം എന്‍സിപിയുടെ പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം. ചാനൽ ഖേദം പ്രകടിപ്പിച്ചതിലൂടെ ധാർമികമായി ശശീന്ദ്രൻ രാജിവച്ചത് ജയിച്ചു. അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയാൽ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് തിരികെയെത്തിക്കുമെന്നാണ് പാർട്ടിയുടെ നിലപാട്. വിഷയത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണിയുടെ അടിയന്തരയോഗം ഇന്ന് പതിനൊന്നരയ്ക്കാണ് ചേരുക.
വാഹന പണിമുടക്ക് തുടങ്ങി, മലപ്പുറത്തെ ഒഴിവാക്കി, കെ എസ് ആർ ടി സി ഓടും
തിരുവനന്തപുരം: ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള 24 മണിക്കൂര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണു പണിമുടക്ക്. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നു സമരസമിതി അറിയിച്ചു. കെഎസ്ആർടിസി ബസുകളും ഓടും. പണിമുടക്കിൽനിന്നു മലപ്പുറം ജില്ലയെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കുന്നത്. ഓട്ടോ, ടാക്സി, സ്വകാര്യ ബസ്, ടെംപോ, ട്രെക്കർ, ജീപ്പ്, ലോറി, മിനി ലോറി തൊഴിലാളികൾ തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കും.