ആളും ആരവവും ഒഴിഞ്ഞ് മാഹി ടൗൺ

keralanews mahi news (2)

മാഹി: ദേശീയ-സംസ്ഥാന പാതയോരത്തു നിന്നും 500 മീറ്റർ ചുറ്റളവിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിൽ വന്നതോടെ മാഹി ടൗണിൽ മാത്രം 32 മദ്യശാലകൾക്കാണ് പുട്ടു വീണത്. 19 മൊത്തവ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ആണ് ഇന്നലെ അടച്ചു പൂട്ടിയത്.അറുനൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടമാവുകയും ചെയ്തു.

അതേസമയം ടൗണിലെ മദ്യശാലകൾ അടക്കുന്നതോടെ ഉൾപ്രദേശത്തെ മദ്യ ശാലകളിൽ തിരക്ക് വർധിക്കും. നാട്ടിൻപുറങ്ങളിൽ മദ്യപന്മാരുടെ ശല്യം വർധിക്കുമെന്ന് ആശങ്കയും ഉയർന്നു അന്നിട്ടുണ്ട്. മദ്യശാലകൾക്ക് താഴുവീണതോടെ മാഹിയിൽ ഹർത്താൽ പ്രതീതിയെന്നാണ് നാട്ടുകാർ പറഞ്ഞത്.

ഡാം പൊട്ടുമെന്ന പ്രചാരണം; കമ്പനിയുമായി ധാരണയായ ശേഷം

keralanews mullaperiyar dam pc george

കോഴിക്കോട്: മന്ത്രി പി.ജെ. ജോസഫിനെതിരെ  പി.സി. ജോർജ് എംഎൽഎ. മുല്ലപ്പെരിയാറിൽ 1000 കോടിയുടെ പുതിയ ഡാം പണിയാൻ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണ് ഡാം പൊട്ടുമെന്ന് അന്നത്തെ മന്ത്രി പി.ജെ. ജോസഫ് പ്രചരിപ്പിച്ചതെന്നു പി.സി. ജോർജ് എംഎൽഎ. പദ്ധതിയിലൂടെ പണം തട്ടാനുള്ള ശ്രമമായിരുന്നു. പുതിയ ഡാമിന്റെ പേരിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയിൽ ശത്രുതയുണ്ടാക്കി. എന്നാൽ ഡാം ഇതുവരെ പൊട്ടിയതുമില്ല. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയൻ കൺവൻഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുള്ളിപ്പുലി റോഡരികില്‍ ചത്തനിലയില്‍

keralanews dead body of leopard (2)

പേരാവൂര്‍: നിടുമ്പൊയിലിനു സമീപം 29-ാം മൈല്‍ റോഡരികില്‍ ശനിയാഴ്ച വൈകുന്നേരം പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കാലില്‍ മുറിവേറ്റിട്ടുണ്ട് ജഡത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രതീശന്‍, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ചര്‍ രാമചന്ദ്രന്‍ മുട്ടില്‍, തോലമ്പ്ര സെക്ഷന്‍ ഫോറസ്റ്റര്‍ കെ.വി.ആനന്ദന്‍എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

മോദിക്കു ജയ് വിളിച്ചാൽ വിശപ്പു മാറുമോ?

keralanews men chant for modiat kejriwals rally delhi cm ignores

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ പങ്കെടുത്ത റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി. പ്രസംഗത്തിനിടെ ‘മോദി, മോദി’ എന്നുള്ള ആളുകളുടെ ആർപ്പുവിളി കേട്ട് ഒരുനിമിഷം  നിശബ്ദനായി കെജ്‌രിവാൾ പെട്ടെന്ന് തന്നെ  തിരിച്ചടിച്ചു. മോദിക്കു ജയ് വിളിച്ചാൽ അദ്ദേഹം വൈദ്യുതി നിരക്ക് കുറയ്ക്കുമോ? വീട്ടു നികുതി ഇല്ലാതാക്കുമോ? അങ്ങനെയെങ്കിൽ അദ്ദേഹത്തിനു മുദ്രാവാക്യം വിളിക്കാൻ ഞാനും കൂടാം – കേജ്‍രിവാൾ പറഞ്ഞു.

ഏപ്രിൽ 23നാണ് ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ എഎപിയെ സംബന്ധിച്ചിടത്തോളെ ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണിത്.

മുള്ളന്‍പന്നിയുടെ ഇറച്ചി ഉണക്കിസൂക്ഷിക്കുന്നതിനിടയില്‍ അറസ്റ്റിലായി

keralanews procupine attack by human

ഇരിട്ടി: മുള്ളന്‍പന്നിയെ വെട്ടയാടിക്കൊന്ന് ഇറച്ചിയാക്കി ഉണക്കി സൂക്ഷിക്കുന്നതിനിടയില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് കളിതട്ടുംപറായിലെ വലിയവീട്ടില്‍ ജെയിംസി(50)നെ പോലീസ് അറസ്റ്റു ചെയ്തു. കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് ആറുകിലോ മുള്ളന്‍പന്നിയുടെ ഉണക്കിയ ഇറച്ചി ലഭിച്ചു.പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുള്ളന്‍പന്നിയെ വേട്ടയാടിക്കൊല്ലുന്നത് മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

തുരങ്കപാത ഇന്ന് തുറക്കും

keralanews chenani nashri tunnel

ന്യൂഡല്‍ഹി: ഹിമാലയം തുളച്ച് നിര്‍മിച്ച ഇന്ത്യയുടെ അഭിമാന തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉധംപുര്‍ ജില്ലയിലെ ചെനാനിയില്‍ആരംഭിച്ച്, റംബാന്‍ ജില്ലയിലെ നശ്രിയില്‍ അവസാനിക്കുന്ന ഈ തുരങ്കം ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയാണ്. അഞ്ചര വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ഈ തുരങ്കത്തിൻറെ നിർമ്മാണച്ചിലവ് 3,720 കോടി രൂപയാണ് .

ഈ പാതയിലൂടെ ജമ്മുവില്‍നിന്ന് ശ്രീനഗറിലേയ്ക്കുള്ള യാത്രയില്‍ 30 കിലോമീറ്റര്‍ ലാഭിക്കാനാവും. പരമാവധി സുരക്ഷ ഉറപ്പുവരുത്തിയാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഈ തുരങ്കപാത സമുദ്രനിരപ്പില്‍നിന്ന് 1,200 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ദുബൈ ബുര്‍ജ് ഖലീഫക്ക് സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം

keralanews building near burj khaleefa catches fire

ദുബൈ: ദുബൈയില്‍ ബുര്‍ജ് ഖലീഫക്ക് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുര്‍ജ് ഖലീഫക്ക് സമീപമുള്ള എമ്മാര്‍ കെട്ടിടത്തിനാണ് തീപിടിച്ചത്. മൂന്നു മണിക്കൂറിനുള്ളില്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.തീ പൂര്‍ണമായി അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്

ബാഡ്ജ് ഓഫ് ഓണര്‍ വിതരണം നാളെ

keralanews badge of honor distribution

തിരുവനന്തപുരം: കുറ്റാന്വേഷണം, ഇന്റലിജന്‍സ് വിവരശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് 2015ല്‍ മികവു കാട്ടിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ബാഡ്ജ് ഓഫ് ഓണര്‍ വിതരണച്ചടങ്ങ് 3ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപിയ ചേംബറില്‍ നടക്കും. വൈകീട്ട് 4നു നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ബഹുമതികള്‍ വിതരണം ചെയ്യും

പള്‍സ് പോളിയോ രണ്ടാംഘട്ടം ഇന്ന്

keralanews pulse poliosecond stage

തിരുവനന്തപുരം: പള്‍സ് പോളിയോ വിതരണത്തിന്റെ രണ്ടാംഘട്ടം ഇന്ന്. അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേസമയം  തുള്ളിമരുന്ന് നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രത്യേകം സജ്ജീകരിച്ച ഇമ്മ്യൂണൈസേഷന്‍ ബൂത്തുകളിലും നാളെയും മറ്റന്നാളും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തിയും പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും.

പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ കുട്ടത്തോൽവി

keralanews test in driving license

ആലപ്പുഴ: ശനിയാഴ്ച മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കിയ പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ കുട്ടത്തോൽവി. പലയിടത്തും  ഡ്രൈവിങ് സ്‌കൂളുകള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. തോറ്റുപോയവര്‍ക്ക് ഇനി 300 രൂപ അടച്ച് 14 ദിവസത്തിനുശേഷമേ അടുത്ത പരീക്ഷയില്‍ പങ്കെടുക്കാനാവൂ. പുതിയ പരിഷ്‌കാരത്തോട് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവിങ് സ്‌കൂളുകള്‍ക്കും വലിയ എതിര്‍പ്പാണ്.

പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷാസംവിധാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ പറഞ്ഞു. അപകടങ്ങള്‍ പൂര്‍ണമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഒരാഴ്ച പരിശീലിച്ചാല്‍ ഏതൊരാള്‍ക്കും ലളിതമായി ചെയ്യാവുന്നതാണിവയെന്നും അദ്ദേഹം പറഞ്ഞു.