ദമാം: ഒമാനിൽ മലയാളി യുവാവ് വാഹന അപകടത്തിൽ മരിച്ചു. തലശ്ശേരി കീഴല്ലൂർ സ്വദേശി ഷിജിൻ ചന്ദനാണ് മരിച്ചത്. 26വയസ്സായിരുന്നു. മൃതദേഹം സലാലയിലെ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുകയാണ്
ഷംന തസ്‌നീമിന്റെ വീട് ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു
മാലൂര്‍: ചികിത്സയ്ക്കിടെ കുത്തിവെയ്പിനെത്തുടര്‍ന്ന് മരിച്ച ശിവപുരത്തെ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ വിട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു.കുടുംബത്തിന് നീതി ലഭിക്കാനാവശ്യമായ നടപടികള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രിയെക്കണ്ട് ഉന്നതതല അന്വേഷണം നടത്തേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ലോഗോപ്രകാശനം ചെയ്തു
കണ്ണൂര്‍: ഹാര്‍മണി കണ്ണൂര്‍ നടത്തുന്ന ജനനേതാക്കള്‍ പാടുന്നു പരിപാടിയുെട ലോഗോ പ്രകാശനം കളക്ടര്‍ മിര്‍മുഹമ്മദലി നിര്‍വഹിച്ചു. ചെയര്‍മാന്‍ റഷീദ് കവ്വായി ലോഗോ ഏറ്റുവാങ്ങി. മേയ് ആറിന് കളക്ടറേറ്റ് മൈതാനത്താണ് പരിപാടി. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് പുറവൂര്‍, നൗഷാദ് കോട്ടാഞ്ചേരി, വി.പി.ഫസറുദ്ദീന്‍, ഗംഗേഷ് നമ്പ്യാര്‍, നിസാര്‍ ചേലേരി, സുഭാഷ് പൊതുവാള്‍ എന്നിവര്‍ പങ്കെടുത്തു.
മട്ടന്നൂര്‍ റൂറല്‍ ബാങ്ക് കെട്ടിടസമുച്ചയം ഉദ്ഘാടനംചെയ്തു
മട്ടന്നൂര്‍: മട്ടന്നൂര്‍ സഹകരണ റൂറല്‍ ബാങ്ക് ആസ്ഥാന കെട്ടിടസമുച്ചയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്തു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സംവിധായകന്‍ സലിം അഹമ്മദ്, എ.മധുസൂദനന്‍, ടിന്റു ലൂക്കയുടെ അമ്മ ലിസി ലൂക്ക എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി.പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു.
കേരള ബാങ്ക് ഉടൻ: ലക്‌ഷ്യം ഒരുലക്ഷം കോടിയുടെ മൂലധനം
തിരുവനന്തപുരം : നിർദിഷ്ട കേരള ബാങ്ക് ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടിയുടെ മൂലധനം. ബാങ്ക് രൂപവൽക്കരണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് വെള്ളിയാഴ്ച കൈമാറിയിരുന്നു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിക്കുന്നതിനുള്ള പദ്ധതി, നബാർഡ്, റിസർവ് ബാങ്ക്, എന്നിവയുടെ അനുമതി തേടുന്നതിനുള്ള നിർദേശങ്ങൾ, നിലവിലുള്ള ജീവനക്കാരുടെ വിവരം, ലയനം നടക്കുമ്പോൾ അവരുടെ പുനർവിന്യാസം, സഹകരണ ചട്ടത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, കേരള ബാങ്കിന്റെ നിയമാവലി തുടങ്ങിയ വിഷയങ്ങളാണ് വിദഗ്‌ധസമിതി പരിശോധിക്കുന്നത്. ബാങ്കിന്റെ പേര് അടക്കമുള്ള നിർദേശങ്ങളും സമിതി സമർപ്പിച്ചേക്കുമെന്ന് കരുതുന്നു. എസ് ബി ടി – എസ് ബി ഐ ലയനം പൂര്ണമായതോടെ കേരളത്തിൽ ബാങ്കിങ് മേഖലയിലുണ്ടായ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് എന്ന ആശയം സർക്കാർ മുന്നോട്ട് വെച്ചത്.
ഏഴോമിൽ 6 പേർക്കു ഭ്രാന്തൻനായയുടെ കടിയേറ്റു
പഴയങ്ങാടി ∙ ഏഴോം പഞ്ചായത്തിലെ ചെങ്ങൽ പ്രദേശത്തു ഭ്രാന്തൻനായയുടെ വിളയാട്ടം. വിവിധ സമയങ്ങളിലായി ആറു പേരെ ഭ്രാന്തൻനായ കടിച്ചു പരുക്കേൽപിച്ചു. ഒട്ടേറെ പശുക്കൾക്കും ആടിനും കടിയേറ്റു. കാലിനും കൈയ്ക്കും കഴുത്തിനും വരെ ഭ്രാന്തൻ നായ കടിച്ചിട്ടുണ്ട്. വീട്ടിൽ കയറി വരെ ആളുകളെ നായ കടിച്ചതോടെ ജനം വീടിനു പുറത്തിറങ്ങാനാകാതെ ഭീതിയിലായി. ഭ്രാന്തൻനായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇന്നലെ വൈകിട്ടു വരെ കണ്ടെത്താനായില്ല. പരുക്കേറ്റവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. .മരുന്നു ലഭ്യമല്ലാത്തതിനാൽ പിന്നിടു കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
കോടികളുടെ സാമഗ്രികള്‍ സൂക്ഷിക്കുന്നത് കുറ്റിക്കാട്ടില്‍, സുരക്ഷാ ജീവനക്കാരന് ടോര്‍ച്ചും
കുട്ടമത്ത് ∙ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സാധനസാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത് കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ. കാവൽക്കാരുടെ കയ്യിൽ സുരക്ഷയ്ക്കായി ആകെയുള്ളത് ടോർച്ചുകൾ മാത്രം . കവർച്ചയ്ക്കെത്തിയവർ കാവൽക്കാരനെ കമ്പിപ്പാര കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെട്ടു. ഇത് ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ വൈദ്യുതീകരണത്തിന് വേണ്ടി കൊണ്ടുവന്ന സാധനസാമഗ്രികളുടെ സൂക്ഷിപ്പ് കേന്ദ്രത്തിന്റെ അവസ്ഥയാണ്. കണ്ണൂർ മുതൽ മംഗളൂരു വരെയുള്ള റെയിൽവേ ലൈൻ വൈദ്യുതീകരണത്തിന്റെ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ചെമ്പ് കമ്പികൾ ഉൾപ്പെടെയുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സാധനസാമഗ്രികളാണ് റെയിൽവേസ്റ്റേഷന് സമീപത്തെ കാടുപിടിച്ച പറമ്പിൽ കിടക്കുന്നത്. രാത്രിയായാൽ നാട്ടുകാരായവർക്കു പോലും ഇവിടെയുള്ള ആളുകളെ തിരിച്ചറിയാൻ കഴിയാറില്ല. ഇതിനു പുറമെ സാമുഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. പേരിനു വേണ്ടിയുള്ള സന്ദർശനം പരിശോധനയുടെ പേരിൽ പൊലീസ് നടത്തുന്നതല്ലാതെ കർശനമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്
ഇനിയുള്ള തിരഞ്ഞെടുപ്പ് പുതിയ മെഷ്യനിലൂടെ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം സുപ്രീം കോടതിയില്‍ അറിയിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലാണ് ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ഉണ്ടാകും. ഇത് വോട്ടര്‍ കണ്ട് ഉറപ്പു വരുത്തിയശേഷം പേപ്പര്‍ മറ്റൊരു പെട്ടിയിലേക്ക് മാറ്റപ്പെടും.
ഉത്തര്‍പ്രദേശിന്റെ കിം ജോംഗ് ഉന്‍
ലക്നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍ അനുകരിച്ച് കുട്ടികള്‍ മുടിയൊതുക്കണമെന്ന് സ്‌കൂളില്‍ നിര്‍ദ്ദേശം. ലക്‌നൗവിലെ സ്വകാര്യ സ്‌കൂളിലാണ് ഇത്തരമൊരു നിര്‍ദ്ദേശം.സ്‌കൂളിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഹെയര്‍സ്റ്റൈല്‍ ഇല്ലാതെ വരുന്ന കുട്ടികളെ ക്ലാസില്‍ കയറ്റില്ലെന്നാണത്രെ സ്‌കൂള്‍ അധികൃതരുടെ നിലപാട്. രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതോടെ മാനേജ്‌മെന്റ് ഈസിയായി ആരോപണം നിഷേധിച്ചു.
കോടനാട് കൊലക്കേസ് മുഖ്യപ്രതി കൊല്ലപ്പെട്ടു:രണ്ടാം പ്രതിക്ക് വാഹനാപകടത്തിൽ ഗുരുതര പരുക്ക്
നീലഗിരി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിൽ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരിച്ചതിന് പിന്നാലെ രണ്ടാം പ്രതി കെ വി സത്യനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം പാലക്കാട്ട് അപകടത്തിൽ പെട്ടു. ഇതോടെയാണ് ദുരൂഹത വർധിച്ചത്. ഇന്ന് രാവിലെ അഞ്ചിനാണ് സത്യന്റെ കാർ അപകടത്തിൽപ്പെട്ടത് . ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും മരിച്ചു. ഗുരുതരമായി പരുക്കേറ്റ സത്യൻ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ആത്മഹത്യാ ശ്രമമാണോ എന്നും അന്വേഷിക്കുന്നുണ്ട്.