![]()
ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലം വരുമ്പോൾ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് മുന്നേറ്റം. 650 അംഗ പാർലമെന്റിലേക്ക് കേവല ഭൂരിപക്ഷത്തിനു 326 സീറ്റു വേണം.
![]()
ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലം വരുമ്പോൾ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് മുന്നേറ്റം. 650 അംഗ പാർലമെന്റിലേക്ക് കേവല ഭൂരിപക്ഷത്തിനു 326 സീറ്റു വേണം.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് സി പി എം ഹർത്താൽ. ഇന്ന് പുലർച്ചെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന ബോംബേറിൽ പ്രതിഷേധിച്ചാണ് ഹർത്താൽ . ആക്രമണത്തിൽ സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ രക്ഷപെട്ടത് തലനാരിഴക്ക്. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് പി മോഹനൻ മാസ്റ്റർ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ

വടകര: വടകരയിൽ ആർ എസ് എസ് കാര്യാലയത്തിന് നേരെ കല്ലേറ്. സി പി എം പ്രകടനത്തിന് ശേഷമാണു കല്ലേറുണ്ടായത്. പ്രകടനത്തിന് ശേഷം സി പി എം പ്രവർത്തകരാണ് കല്ലെറിഞ്ഞത് എന്നാണ് ആക്ഷേപം .

തിരുവനന്തപുരം: ജൂലായ് ഒന്നുമുതൽ ബാറുകൾ വീണ്ടും തുറക്കുന്നു. പ്രവർത്തനസമയം രാവിലെപതിനൊന്നു മുതൽ രാത്രി പതിനൊന്നു വരെ. ടുറിസം മേഖലയിൽ രാവിലെ പത്തു മണി മുതൽ രാത്രി പതിനൊന്നു മണി വരെ. ത്രീ സ്റ്റാർ ഫോർ സ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ്. പാതയോരത്ത് നിന്നും അഞ്ഞൂറ് മീറ്റർ അകലെ ബാറുകൾക്ക് പ്രവർത്തിക്കാം. ത്രീ സ്റ്റാറിനും അതിനു മുകളിലും ഉള്ള ബാറുകളിൽ കള്ളും വിതരണം ചെയ്യും. മദ്യമുപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഇരുപത്തി ഒന്നിൽ നിന്നും ഇരുപത്തി മൂന്നാക്കി. വാങ്ങാവുന്ന മദ്യത്തിന്റെ അളവിൽ മാറ്റമില്ല.

കണ്ണൂർ: കോഴിക്കോടൻ ബേക്കേഴ്‌സ് ഒരുക്കുന്ന ആറാമത് ഈത്തപ്പഴമേള മുതൽ കണ്ണൂർ ചേംബർ ഹാളിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവയിനം ഈത്തപ്പഴങ്ങൾ, ഈത്തപ്പഴം കൊണ്ടുള്ള അച്ചാർ, പായസം, ഹൽവ, ബിസ്ക്കറ്റ്, കേക്ക്, ചോക്ലേറ്റ് എന്നിവയുടെ പ്രദര്ശനവും വില്പനയും നടക്കും. മേളയിൽ നിന്നുള്ള ലാഭവിഹിതം കോഴിക്കോട് മെഡിക്കൽ കോളേജിലെ സാന്ത്വന ചികിത്സ കേന്ദ്രത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് മേള ഉത്ഘാടനം ചെയ്യും.

കണ്ണൂർ: ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിട്ടി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നു മാസത്തെ കുടിശ്ശിക ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ എം ഡിയുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് ആറ് മാസത്തെ കുടിശ്ശിക ഏപ്രിൽ മുപ്പത്തിനകം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ലഭിച്ചില്ല. മെറ്റീരിയലുകൾക്കും കൂലിയിനത്തിലും ഭീമമായ തുക ചിലവായി. ഫണ്ട് ലഭിക്കാത്തതിനാൽ മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് 25 മുതൽ സമരം നടത്താൻ ഭാരവാഹികൾ തീരുമാനിച്ചത്.


തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്‍റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ തികഞ്ഞ പരാജയമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടുത്തു പറയാവുന്ന ഒരു നേട്ടവും ഈ സർക്കാരിനില്ല. എല്ലാ അധികാരവും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ഉള്ളത്. മന്ത്രിമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മന്ത്രിസഭയുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിന്‍റെ നേട്ടങ്ങളാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്. അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത് അഴിമതി നടത്തിയതിനാണെന്നും ചെന്നിത്തല പറഞ്ഞു.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇത്തരമൊരു സൂചന നല്‍കിയത്. ഇന്ത്യാടുഡെ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു സൂചന നൽകിയത്. കശ്മിരിലെ യുവാക്കള്‍ക്ക് മോദി സര്‍ക്കാരിന്റെ വികസന അജണ്ടക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹം. കശ്മീര്‍ സംഘര്‍ഷങ്ങളുടെ അധ്യായം ഉടന്‍ തന്നെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: പീഡനശ്രമം നടത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവതി ലിംഗച്ഛേദം ചെയ്ത സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരെ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയെ ജൂണ്‍ മൂന്ന് വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇനി സ്വാമി പൊലീസ് നീരീക്ഷണത്തിലായിരിക്കും. കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ സ്വാമിക്ക് കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും. സ്വാമിക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സാമ്പത്തിക തട്ടിപ്പിന് പരാതി നല്‍കിയിട്ടുണ്ട്.പ്രതി തങ്ങളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. വിവിധ സ്ഥലങ്ങളില്‍ ഭൂമി വാങ്ങാനെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയിരിക്കുന്നത്. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.