രേഖകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവ്

keralanews digital documents under custody

കൊച്ചി:കൊച്ചിയിൽ ബോട്ടിലിടിച്ച ആംബർ കപ്പലിന്റെ രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ഡിജിറ്റൽ രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി.ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിനാണ് നിർദേശം നൽകിയിരിക്കുന്നത്.ബോട്ടുടമ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

കാര്‍ഷികവായ്പ എഴുതിത്തള്ളുന്നവര്‍ പണവും കണ്ടെത്തണം……

keralanews states should generate funds from own resourses
ന്യൂഡല്‍ഹി: കാര്‍ഷികവായ്പ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങൾ  ഫണ്ടും സ്വന്തം നിലയ്ക്ക് കണ്ടെത്തിക്കോളണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നല്‍കാനാകില്ല. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല.മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു  ധനമന്ത്രിയുടെ പ്രതികരണം . യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യമന്ത്രിസഭാ യോഗം 36,000 കോടിരൂപയുടെ കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണനയുമായി കൊച്ചി മെട്രോ

keralanews preference for physically challenged

കൊച്ചി:ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക സൗകര്യങ്ങളൊരുക്കി  കൊച്ചി മെട്രോ . കാഴ്ചയില്ലാത്താവര്‍ക്ക് പ്രത്യേക നടപ്പാതയും വീല്‍ചെയറില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ലിഫ്റ്റും മെട്രോയുടെ സവിശേഷതയാണ്.ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാനായി പ്രത്യേക സീറ്റുകള്‍. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്കായി കുഷ്യനുള്ള സീറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വാതിലുകളുടെ അരികിലായാണ് പ്രത്യേക സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ട്രെയിന്‍ എവിടെയെത്തിയെന്നറിയാന്‍ ഡൈനമിക് റൂട്ട് മാപ്പുകള്‍, മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള അനൗണ്‍സ്മെന്റ്, അറിയിപ്പിനായി വലിയ എല്‍സിഡി ഡിസ്പ്ലേകള്‍ എന്നിവയും കോച്ചുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു

keralanews fasal murder case

കണ്ണൂർ: ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു. കാരായി മാര്‍ക്ക് വധത്തില്‍ കൃത്യമായ പങ്കുണ്ട്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും മറുയു പറഞ്ഞു. ഫസലിന്‍റെ സഹോദരങ്ങളെ സ്വാധീനിക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്ന് ഫസലിന്‍റെ സഹോദരി റംല പറഞ്ഞു.

സ്‌കൂളില്‍ മാലിന്യം: ക്ലാസില്‍ കയറാതെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

keralanews waste deposited in classroom

കോഴിക്കോട്: അച്യുതന്‍ ഗേള്‍സ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ക്ലാസില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സ്‌കൂള്‍ പരിസരം വൃത്തിഹീനമാണെന്ന് വിദ്യാർത്ഥിനികൾ  പറഞ്ഞു. സാമൂഹ്യ വിരുദ്ധര്‍ തള്ളുന്ന മാലിന്യങ്ങള്‍ വിദ്യാര്‍ഥിനികളാണ് ഇതുവരെ നീക്കം ചെയ്തിരുന്നത്.പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതിനാലാണ് ഇതുവരെ  പ്രതിഷേധിക്കാതെ സഹിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്

കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം

keralanews kodiyeri balakrishnan hospitalised

കൊട്ടാരക്കര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൊട്ടാരക്കരയില്‍ പാര്‍ട്ടി യോഗത്തില്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്‌. ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര ടിബിയിലേക്ക് മാറ്റി. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് അറിയിച്ചു.രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിച്ചു

keralanews govt freezes mass dismissal order

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.നോട്ടീസൊന്നുമില്ലാതെയാണ് ജീവനക്കാരെ പിരിച്ചു വിട്ടത്.പലരും രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചതിന് ശേഷം ഉച്ചയ്ക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട എന്ന് അറിയിക്കുകയായിരുന്നു.കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്.നാല് വര്‍ക്ക്ഷോപ്പുകളിലുമായി 210 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.

ഗംഗ മലിനമാക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവ്

keralanews mission to clean ganga

ന്യൂഡല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.ഗംഗ ദേശീയ നദി ബില്‍ 2017 അനുസരിച്ച് ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാത്ത ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനത്തിന്റെ പട്ടികയില്‍ വരും. ഗംഗാനദിയില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങള്‍ ‘ജലസംരക്ഷിത മേഖല’യായി പ്രഖ്യാപിക്കണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കിയ ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അധ്യക്ഷനായ സമിതി ശുപാര്‍ശചെയ്യുന്നു.ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

keralanews supreme court orders neet results be declared

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം സിബിഎസ്ഇയ്ക്ക് പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി.ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24 ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍  കീഴ്‌ക്കോടതികള്‍ പരിഗണിക്കുന്നതും സുപ്രീംകോടതി തടഞ്ഞു. ഈ മാസം 26 ന് മുന്‍പ് ഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം

keralanews jackfruit festival in trivandrum
തിരുവനന്തപുരം:കൊതിയൂറുന്ന രുചി വിഭവങ്ങളുമായി തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ ഒമ്പതുവരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് ‘അനന്തപുരി ചക്കമഹോല്‍സവം’ അരങ്ങേറുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, വെള്ളായണി കാര്‍ഷിക കോളേജ്, സിസ, ശാന്തിഗ്രാം, മിത്രനികേതന്‍, പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, ഇപാക് എന്നീ സംഘടനകളാണ് മേളയുടെ സംഘാടകര്‍. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കുന്നത്.ജൂൺ30ന് രാവിലെ പത്തിന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അനന്തപുരി ചക്കമഹോല്‍സവം ഉദ്ഘാടനം ചെയ്യും.വ്യത്യസ്ത ഇനത്തിൽ പെട്ട ചക്കകൊണ്ടുണ്ടാക്കുന്ന രുചിയേറുന്ന ചക്കവിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട് മേളയുടെ പ്രത്യേകതയാണ്. വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ‘ചക്ക ഊണ്’ മേളയുടെ ആദ്യദിവസം മുതല്‍ അവസാനദിവസം വരെയുണ്ടാകും.ഊണിനൊപ്പം ചക്ക പായസവുമുണ്ട്.രുചിക്ക് പുറമേ ഔഷധ ഗുണവും ഏറെയുള്ള ചക്കയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സെമിനാറുകളില്‍ കൃഷിആരോഗ്യആയുര്‍വേദ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.