ന്യൂഡൽഹി: കേരളം നിരന്തരമായി നടത്തിയ പോരാട്ടത്തിനൊടുവിൽ സംസ്ഥാനസർക്കാരിന്റേതല്ലാത്ത ലോട്ടറികൾക്കു 28 ശതമാനം നികുതി ഏർപ്പെടുത്താൻ ജി എസ് ടി കൗൺസിലിൽ തീരുമാനമായി.സംസ്ഥാന സർക്കാരിന്റെ ലോട്ടറിക്ക് 12 ശതമാനമാണ് നികുതി ഏർപ്പെടുത്തുക. ലോട്ടറിയെ ചൊല്ലി യോഗത്തിൽ നടന്ന തർക്കങ്ങൾക്കും ഇറങ്ങിപ്പോക്ക് ഭീഷണിക്കും ഒടുവിലാണ് നിരവധി ആഴ്ചകളായി മാറ്റിവെച്ച ലോട്ടറി കാര്യത്തിൽ തീരുമാനമായത്.സംസ്ഥന സർക്കാർ നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ വച്ചുള്ള ലോട്ടറിക്ക് 28 ശതമാനവും നികുതിയുമായിരിക്കും ഈടാക്കുകയെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
മലയാളി യുവതിക്ക് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ സുഖ പ്രസവം

പ്ലസ് വൺ പ്രവേശനം;ആദ്യഅലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനം നേടുന്നതിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.www.hscap.kerala.gov.in എന്ന എ വെബ്‌സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ തിങ്കളാഴ്ച മുതൽ ലഭ്യമാകും.ആദ്യ അലോട്ട്മെന്റിൽ തന്നെ സീറ്റ് ലഭിക്കുന്ന വിദ്യാർഥികൾ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി അതാതു സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കിയിരിക്കണം.മറ്റു ഓപ്ഷനുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്ഥിരപ്രവേശനമോ താത്കാലിക പ്രവേശനമോ നേടാവുന്നതാണ്.താത്കാലിക പ്രവേശനനത്തിനു ഫീസടക്കേണ്ടതില്ല.അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ പിന്നീടുള്ള അല്ലോട്മെന്റിൽ പരിഗണിക്കില്ല.
പുതുവൈപ്പിലെ എല്‍പിജി ടെർമിനൽ പദ്ധതി നിര്‍മാണ പ്രവർത്തനം നിർത്താൻ സര്‍ക്കാര്‍ നിര്‍ദേശം

എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ
കൊച്ചി:പുതുവൈപ്പിനിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു എറണാകുളം ജില്ലയിൽ നാളെ വെൽഫെയർ പാർട്ടി ഹർത്താലിന് ആഹ്വനം ചെയ്തു.വൈപ്പിൻ മണ്ഡലത്തിൽ കോൺഗ്രസ്സും എറണാകുളത്തെ തീരദേശത്തു ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റിയും നാളെ ഹർത്താൽ നടത്തും.
കണ്ണൂരിൽ ജീപ്പും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്
കണ്ണൂർ:മട്ടന്നൂർ നെടുവോടു കുന്നിൽ കെ എസ് ഇ ബി യുടെ ജീപ്പും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്.കൂത്തുപറമ്പിൽ നിന്നും വരികയായിരുന്ന കാറും മട്ടന്നൂരിലേക്കു പോവുകയായിരുന്ന കാഞ്ഞിരോട് കെ എസ് ഇ ബി യുടെ ജീപ്പുമാണ് കൂട്ടിയിടിച്ചത്. കെ എസ് ഇ ബി ജീപ്പ് ഡ്രൈവർ വേലായുധൻ(52),വർക്കർ മാച്ചേരിയിലെ ചന്ദ്രൻ(31),കാർ ഡ്രൈവർ മാതമംഗലത്തെ മുരളീധരൻ(47) എന്നിവർക്കാണ് പരിക്കേറ്റത്.ജീപ്പ് ഡ്രൈവർ വേലായുധന്റെ പരിക്ക് ഗുരുതരമാണ്..അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുവൈപ്പിനിൽ സംഘർഷം; സമരക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് ലാത്തിച്ചാർജ്
കൊച്ചി:പുതുവൈപ്പ് ഐഒസി പ്ലാന്‍റിനെതിരായി സമരം ചെയ്യുന്ന നാട്ടുകാര്‍ക്കെതിരെ വീണ്ടും പൊലീസ് നടപടി. ഐഒസി പ്ലാന്‍റിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. എന്നാല്‍ സമരത്തിൽ നിന്നും പിന്മാറില്ല എന്ന നിലപാടിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറു കണക്കിന് സമരക്കാര്‍.സമാധാനപരമായി സമരം നടത്തിയവർക്ക് നേരെ പോലീസ് പ്രകോപനമില്ലാതെ ലാത്തി വീശുകയായിരുന്നു എന്ന് സമരക്കാർ ആരോപിച്ചു.പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ എല്‍പിജി സംഭരണി സ്ഥാപിക്കുന്നതിനെതിരെ നാല് മാസമായി നടന്നുവരുന്ന സമരം കഴിഞ്ഞ ദിവസങ്ങളില്‍ സംഘർഷത്തിൽ കലാശിച്ചിരുന്നു.വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും അതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉറപ്പ് നല്‍കി. ഇതോടെ ജനകീയ സമര സമിതി ഇന്നലെ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കാത്തതില്‍ പ്രതിഷധിച്ചാണ് സമരം ശക്തമാക്കാന്‍ സമര സമിതി തീരുമാനിച്ചത്.
എൽ ഡി സി ആദ്യഘട്ട പരീക്ഷ ഇന്നലെ നടന്നു

കുട്ടിയെ പൊതുവിദ്യാലയത്തിൽ ചേർത്ത ഗവ.ജീവനക്കാരന്റെ ഭാര്യയുടെ ജോലി പോയി
ഏറ്റുമാനൂർ:സർക്കാർ നിർദ്ദേശം അനുസരിച്ചു സ്വന്തം കുട്ടിയെ ഗവ.സ്കൂളിൽ ചേർത്ത സർക്കാരുദ്യോഗസ്ഥന്റെ ഭാര്യയെ അൺഎയ്ഡഡ് സ്കൂളിലെ അധ്യാപന ജോലിയിൽനിന്നും പിരിച്ചുവിട്ടതായി പരാതി.ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അതിരമ്പുഴ സെന്റ് ജോർജ് സ്കൂളിലെ ടീച്ചർ എസ് സുഷമയെയാണ് പിരിച്ചുവിട്ടത്.സുഷമയുടെ ഭർത്താവു കോട്ടയം ഗവ.കോളേജിലെ ലൈബ്രറി അസ്സിസ്റ്റന്റും എൻ ജി ഓ യൂണിയൻ അംഗവുമാണ്.പതിനഞ്ചു വർഷമായി സുഷമ ഈ സ്കൂളിലെ അധ്യാപികയാണ്.ഇവരുടെ മകളും ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.അവിടെ പഠിച്ചിരുന്ന മകളെ സർക്കാർ ആഹ്വാനപ്രകാരം പൊതുവിദ്യാലയത്തിലേക്കു മാറ്റി ചേർത്തു.തുടർന്ന് സുഷമ ജോലിക്കെത്തിയപ്പോൾ ഇവരെ സ്കൂൾ ഗേറ്റിനടുത് തടയുകയും കുട്ടിയെ തിരികെ കൊണ്ടുവന്നാൽ മാത്രമേ സ്കൂളിൽ കയറ്റുകയുള്ളു എന്നും പറഞ്ഞു.എന്നാൽ അദ്ധ്യാപിക സ്വയം പിരിഞ്ഞു പോയതാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു സുഷമ വിദ്യാഭ്യാസ മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.
കൊച്ചി മെട്രോ;ഇന്ന് സ്പെഷ്യൽ സർവീസുകൾ
കൊച്ചി:മെട്രോ ഇന്ന് പ്രത്യേകം തിരഞ്ഞെടുക്കപെട്ടവർക്കായി സ്പെഷ്യൽ സർവീസ് നടത്തും.ഇന്നത്തെ സ്നേഹയാത്രയിൽ മെട്രോ കടന്നു പോകുന്ന ഭാഗങ്ങളിലെ സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ,അഗതിമന്ദിരങ്ങളിലെ മുതിർന്ന പൗരന്മാർ എന്നിവർ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കൊപ്പം മെട്രോ യാത്ര നടത്തും.സൗജന്യ സർവീസാണ് ഇവർക്കായി മെട്രോ ഒരുക്കിയത്.43 സ്പെഷ്യൽ സ്കൂളുകളിലെ 450 ഓളം കുട്ടികളാണ് യാത്രആസ്വദിക്കാനായി എത്തുന്നത്.മെട്രോ നിർമാണത്തിൽ പങ്ക് വഹിച്ച അന്യ സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് വൈകിട്ട് പ്രത്യേക സർവീസും നടത്തുന്നുണ്ട്.