ന്യൂഡൽഹി: 1950 മുതലുള്ള ആധാരം ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം വിജ്ഞാപനം നൽകിയെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ.ഓഗസ്റ്റ് 14 നകം ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നും ബന്ധിപ്പിക്കാത്തവ ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു പ്രചരിച്ചത്.ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻന്റെ ഭാഗമാണ് നടപടിയെന്നും ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.ദേശീയ മാധ്യമങ്ങൾ അടക്കം പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.
ഉപയോഗശൂന്യമായി പുതിയതെരുവിലെ ഷി ടോയ്‌ലറ്റ്
കണ്ണൂർ:ചിറക്കൽ പഞ്ചായത്തിനരികിൽ വില്ലേജോഫീസിനു സമീപം സ്ഥാപിച്ച ഷി ടോയ്‌ലറ്റ് ഉപയോഗസൂന്യമാകുന്നു.ആഴ്ചയിൽ ഒരിക്കൽ മാത്രം ജലഅതോറിറ്റിയുടെ വെള്ളം ലഭിക്കുന്നതിനാൽ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയാതെ നശിക്കുകയാണ്.പുതിയതെരുവിലെ പ്രധാന ബസ് കാത്തിരുപ്പു കേന്ദ്രത്തിനടുത്താണ് ടോയ്‌ലറ്റ് ഉള്ളതെങ്കിലും ഇവിടേയ്ക്ക് വരാൻ സ്ത്രീകൾ മടിക്കുകയാണ്.
പുതുവൈപ്പിൽ സമരം തുടരുമെന്ന് സമരസമിതി
കൊച്ചി:സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് പുതുവൈപ്പിനിലെ സമരസമിതിയുടെ തീരുമാനം. ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.മുൻവിധികളോടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് സമരസമിതിയുടെ നിലപാട്.പുതുവൈപ്പിൽ നിർമാണത്തിലിരിക്കുന്ന ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടണം. അല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സമരസമിതി തറപ്പിച്ച് പറയുന്ന
ജേക്കബ് തോമസ് ഐ എം ജി ഡയറക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം:മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ എം ജി ഡയറക്ടറായി ചുമതലയേറ്റു.ഒരു വർഷത്തേക്കാണ് നിയമനം.സർക്കാർ ജീവനക്കാർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ എം ജി.രണ്ടു മാസത്തെ അവധിക്കു ശേഷമാണു ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചത്.വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സർക്കാർ നിർദേശപ്രകാരമായിരുന്നു നിർബന്ധിത അവധിയെടുത്ത്.
നോട്ട് തട്ടിപ്പിനെത്തിയ ഘാനക്കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

സ്കൂളുകളിൽ മലയാളം സംസാരിക്കുന്നതു വിലക്കിയാൽ അയ്യായിരം രൂപ പിഴ
തിരുവനന്തപുരം:സ്കൂളുകളിൽ മലയാളം സംസാരിക്കുന്നതു വിലക്കിയാൽ അയ്യായിരം രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി.മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നത് അടക്കമുള്ള ഓഡിനൻസിനു ഗവർണർ അംഗീകാരം നൽകി.മലയാളം സംസാരിക്കുന്നതു വിലക്കിയാൽ പ്രധാനാധ്യാപകരായിരിക്കും പിഴയടക്കേണ്ടി വരിക.സർക്കാർ,എയ്ഡഡ്,അൺഎയ്ഡഡ് സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ പത്താം ക്ലാസ്സുവരെ മലയാളം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് മന്ത്രിസഭാ തീരുമാനം.
വിമാനത്തിൽ ജനിച്ച കുഞ്ഞിന് ജീവിതകാലം മുഴുവൻ സൗജന്യയാത്ര
മുംബൈ:വിമാനത്തിൽ ജനിച്ച മലയാളി കുഞ്ഞിന് ജീവിതകാലം മുഴുവൻ ഇനി സൗജന്യയാത്ര.ജെറ്റ് എയർവേസിൽ ജനിച്ച ആദ്യ കുട്ടിയെന്ന നിലയിലാണ് ഈ പ്രഖ്യാപനവുമായി ജെറ്റ് എയർവെയ്‌സ് രംഗത്തെത്തിയത്.ഞായറാഴ്ചയാണ് ദമാമിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയർവേസ് വിമാനത്തിനുള്ളിൽ യുവതി പ്രസവിച്ചത്.വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി.യുവതിയെയും കുഞ്ഞിനേയും മുംബൈ ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് വീണ്ടും അക്രമം
കോഴിക്കോട്:കോഴിക്കോട് അക്രമം തുടരുന്നു.ഇന്ന് പുലച്ചെ സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബേറുണ്ടായി.കുറ്റിയാടി മീത്തലെവടയത് കെ കെ ദിനേശന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.ബോംബേറിൽ ആർക്കും പരിക്കില്ല.എന്നാൽ വീടിന്റെ മുൻവശത്തെ ജനാല ചില്ലുകൾ തകർന്നിട്ടുണ്ട്.അക്രമികൾ രണ്ടു ബോംബുകളാണ് എറിഞ്ഞത്.പോലീസ് സ്ഥലത്തെത്തി.ദിനേശന്റെ പരാതിയിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കൊച്ചി നഗരമധ്യത്തിൽ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
കൊച്ചി:നഗരമധ്യത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്ന് രാവിലെ 6.45 ഓടെ കലൂരിൽ വെച്ച് ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവതിയെ ആക്രമിച്ചത്.കൃത്യം നടത്തിയ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു.കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരക്കു നേരെയാണ് ആക്രമണം ഉണ്ടായത്.കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോതമംഗലം സ്വദേശി ശ്യാമാണ് യുവതിയെ വെട്ടി പരിക്കേൽപ്പിച്ചത്.ഇവർ രണ്ടു പേരും നേരത്തെ പരിചയക്കാരായിരുന്നു.വിവാഹാലോചന നിരസിച്ചതിനെ തുടർന്നുണ്ടായ പകയാകാം ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കൊച്ചി മെട്രോ ഓടിത്തുടങ്ങി
കൊച്ചി:കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ പൊതുജങ്ങൾക്കായുള്ള ആദ്യ സർവീസ് ഇന്ന് രാവിലെ 6 മണിക്ക് പാലാരിവട്ടത്തുനിന്നും ആലുവയിലേക്കു ആരംഭിച്ചു.രാവിലെ അഞ്ചു മണിമുതൽ ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ നീണ്ട വരി രൂപപ്പെട്ടിരുന്നു.5.45 മുതൽ ടിക്കറ്റ് വിതരണം തുടങ്ങി.ആദ്യ സർവീസിന് യാത്രക്കാരോടൊപ്പം കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജും ഒപ്പം ഉണ്ടായിരുന്നു.ഒരു ദിവസം 219 ട്രിപ്പുകളായിരിക്കും മെട്രോ നടത്തുക.ആദ്യദിവസം 9 മിനിറ്റിന്റെ ഇടവേളകളിലായിരിക്കും മെട്രോ സർവീസ് നടത്തുക.പാലാരിവട്ടത്തുനിന്നും ആലുവയിലേക്കു പോകാൻ 40രൂപ നൽകണം.പത്തുരൂപ മിനിമം ചാർജ് നൽകിയാൽ രണ്ടു സ്റ്റേഷൻ വരെ യാത്ര ചെയ്യാം.ടിക്കറ്റ് എടുക്കുന്ന സ്റ്റേഷനിൽ ഇറങ്ങിയില്ലെങ്കിൽ പിടികൂടി പിഴ ഈടാക്കും.മദ്യപാനികൾക്ക് പ്രവേശനമേയില്ല.ഒരു ട്രെയിനിലെ മൂന്നു കോച്ചുകളിൽ നിൽക്കുന്നവർ ഉൾപ്പെടെ 940 പേർക്ക് യാത്ര ചെയ്യാം.പേര്,മേൽവിലാസം,ഫോൺ നമ്പർ എന്നിവ സ്റ്റേഷൻ കൗണ്ടറുകളിൽ പറഞ്ഞാൽ വൺ കാർഡ് കിട്ടും.റീചാർജ് ചെയ്‌തോ അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാം.